Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണക്കാലത്ത് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത് വാർത്താ താരമാകാനുള്ള കൺകെട്ട് വിദ്യ; രണ്ട് മാസം കഴിഞ്ഞപ്പോൾ കൈപൊള്ളിയെന്ന് സമ്മതിച്ച് ജീവനക്കാർക്ക് ഇ-മെയിൽ; 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് പകുതി ശമ്പളം മാത്രം; അമ്പതിനായിരം വരെ 60 ശതമാനം കുറയും; അതിന് മുകളിലുള്ളവർക്ക് 75 ശതമാനവും; സാമ്പത്തികം മെച്ചപ്പെട്ടാൽ എല്ലാം തിരിച്ചു നൽകുമെന്ന് പിണറായി മോഡൽ പ്രഖ്യാപനവും; കോവിഡിലെ തള്ള് പൊളിച്ച് ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂർ അയച്ച സർക്കുലർ മറുനാടന്

കൊറോണക്കാലത്ത് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത് വാർത്താ താരമാകാനുള്ള കൺകെട്ട് വിദ്യ; രണ്ട് മാസം കഴിഞ്ഞപ്പോൾ കൈപൊള്ളിയെന്ന് സമ്മതിച്ച് ജീവനക്കാർക്ക് ഇ-മെയിൽ; 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് പകുതി ശമ്പളം മാത്രം; അമ്പതിനായിരം വരെ 60 ശതമാനം കുറയും; അതിന് മുകളിലുള്ളവർക്ക് 75 ശതമാനവും; സാമ്പത്തികം മെച്ചപ്പെട്ടാൽ എല്ലാം തിരിച്ചു നൽകുമെന്ന് പിണറായി മോഡൽ പ്രഖ്യാപനവും; കോവിഡിലെ തള്ള് പൊളിച്ച് ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂർ അയച്ച സർക്കുലർ മറുനാടന്

എം മനോജ് കുമാർ

കൊച്ചി: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധന പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ രണ്ട് മാസം കഴിയുമ്പോൾ മാസാദ്യം മുഴുവൻ ശമ്പളവും കൊടുക്കാനാകാത്ത അവസ്ഥയിലാണ് ബോബി ചെമ്മണ്ണൂർ. ശമ്പളം തടഞ്ഞു വയ്ക്കുന്നത് പിണറായി സർക്കാരിന്റെ അതേ മോഡലിലാണ്. തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാണ് ശമ്പളം പിടിച്ചു വയ്ക്കുന്നത്. ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂരിന്റെ എച്ച് ആർ വിഭാഗം അയച്ച കത്ത് മറുനാടന് ലഭിച്ചു.

വലിയ അളവിലാണ് ശമ്പളം തടഞ്ഞു വയ്ക്കുന്നത്. 25,000 രൂപവരെ ശമ്പളമുള്ളവർക്ക് 50 ശതമാനം ശമ്പളം കൊടുക്കില്ല. അതായത് 25,000 രൂപ കിട്ടുന്ന ആൾക്ക് അടുത്ത മാസം 12,500 രൂപയേ കിട്ടൂ. അമ്പതിനായിരം വരെ ശമ്പളം ഉള്ള സ്ലാബിൽ അടുത്തതായി അറുപത് ശതമാനം സാലറി കട്ടാകും. അതായത് 40000 രൂപ പ്രതിമാസ ശമ്പളം കിട്ടുന്നവർക്ക് ഇനി കിട്ടുക 16000 രൂപ മാത്രമാകും. അതിന് മുകളിൽ ശമ്പളം കിട്ടുന്നവർക്ക് 75 ശതമാനം ശമ്പളം കുറവുണ്ടാകും. അതായത് ഒരു ലക്ഷം രൂപ കിട്ടിയ ആൾക്ക് ഇനി 25,000 രൂപയേ കിട്ടൂ. ഇങ്ങനെ തടഞ്ഞു വയ്ക്കുന്ന ശമ്പളം പിന്നീട് കൊടുക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

അതായത് ഭീമമായ ശമ്പളം പിടിച്ചു വയ്ക്കലാണ് ബോബി ചെമ്മണ്ണൂരിൽ നടക്കുന്നത്. ജീവനക്കാർക്ക് നൽകിയ സർക്കുലറിൽ ഒരിടത്തും ശമ്പളം കട്ട് ചെയ്യുമെന്ന വാക്ക് ഉപയോഗിക്കുന്നില്ല. ഇതിനിടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള നടപടികളാണ് കമ്പനി എടുക്കുന്നതെന്ന് ചെയർമാൻ ബോബി ചെമ്മണ്ണൂർ മറുനാടനോട് പ്രതികരിച്ചു. 20,000 രൂപയിൽ കുറച്ച് ശമ്പളം വാങ്ങുന്നവർക്ക് കുറവൊന്നും ഉണ്ടാകില്ലെന്നും കൂടതൽ ശമ്പളം വാങ്ങുന്നവരുടെ ശമ്പളമാണ് പിടിക്കുന്നതെന്നും അറിയിച്ചു. ഘട്ടം ഘട്ടമായി ഈ ശമ്പളം തിരിച്ചു നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഈ വാക്കുൾ വിശ്വസിച്ചാൽ 20,000 രൂപ ശമ്പളം കിട്ടുന്നവർക്ക് അത്രയും തുക കിട്ടും. എന്നാൽ 25,000 രൂപ ശമ്പളമുള്ളവർക്ക് അടുത്ത മാസം ആദ്യം 12500 രൂപയേ കിട്ടൂ. ഇത് ജീവനക്കാരിലും കടുത്ത അതൃപ്തിയുണ്ടാക്കുന്നുണ്ട്.

കോവിഡിനിടെ ശമ്പളം കൂട്ടി വാർത്തകളിൽ എത്തിയ സ്ഥാപനമാണ് പൊടുന്നനെ നിലപാട് മാറ്റുന്നത്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്‌സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്‌സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ ശമ്പള വർദ്ധന ലഭിക്കുക എന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. ഇത് കേട്ട് സന്തോഷത്തോടെ ഇരുന്നവർക്ക് ഇടിത്തീയാണ് ഈ പുതിയ മെയിൽ. ലോണും മറ്റും എടുത്ത് ജീവിക്കുന്നവർക്ക് അത് അടയ്ക്കാൻ പോലും കഴിയാത്ത സാഹചര്യവും ഉണ്ടാകും.

ഹൗസ് ലോണുകൾക്കും മറ്റും ആർബിഐ ഏർപ്പെടുത്തിയ മൊറോട്ടോറിയം രണ്ട് മാസം കൂടിയാണുള്ളത്. ഇതിന് ശേഷം എല്ലാവരും ലോൺ അടയ്ക്കണം. ഈ സമയത്തും ശമ്പളം പിടിക്കൽ തുടർന്നാൽ ജീവനക്കാരുടെ അവസ്ഥ അതീവ ഗുരുതരമാകും. രാജ്യത്ത് ഒരു സ്ഥാപനവും അമ്പത് ശതമാനത്തോളം തുക പിടിച്ചു വയ്ക്കുകയോ കട്ട് ചെയ്യുകയോ കോവിഡുകാലത്ത് ചെയ്തിട്ടില്ല. ജീവനക്കാർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്ന തര്ത്തിലായിരുന്നു കുറവ് വരുത്തൽ. കേരളാ സർക്കാരും മാസം ആറു ദിവസത്തെ ശമ്പളമാണ് ജീവനക്കാരുടേത് തടഞ്ഞു വയ്ക്കുന്നത്. അങ്ങനെ 30 ദിവസത്തേക്കുള്ള ശമ്പളം തടഞ്ഞു വയ്ക്കും. എന്നാൽ ബോബി ചെമ്മണ്ണൂരിലെ ഉത്തരവ് പ്രകാരം 25, 000 രൂപ വരെ ശമ്പളം ഉള്ളവർക്ക് പോലും 50 ശതമാനം കുറവുണ്ട്. ഇത് വലിയ കുറവ് തന്നെയാണ്.

ഈ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ആരുടേയും ശമ്പളം കട്ട് ചെയ്യില്ലെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്. ജീവനക്കാരുടെ സമ്മതത്തോടെയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ശമ്പളം കുറയുമ്പോൾ അതിനോട് വിയോജിപ്പുള്ളവർ ജോലി ചെയ്യില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ കോവിഡ് കാലത്ത് തൊഴിൽ അവസരങ്ങൾ തീരേ കുറവാണ്. ഈ അവസരം മുതലെടുത്താണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നത്. ഒരു നിവർത്തിയുമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഇവിടെ ജോലി തുടരുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ കോവിഡു കാലത്ത് എല്ലാ ജീവനക്കാരും വലിയ പ്രതിസന്ധിയിലുമാകും. ഈ സാഹചര്യത്തെ തൊഴിലുടമ ചൂഷണം ചെയ്യുകയാണെന്ന നിലപാടിലാണ് ജീവനക്കാർ.

അതിനിടെ ഇരുപതിനായിരത്തിനു താഴെ ശമ്പളം ഉള്ളവർക്ക് ശമ്പള വർധനവ് കൊടുക്കുമെന്നും മറുനാടനോട് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചിട്ടുണ്ട്. ഒന്നും രണ്ടു ലക്ഷം ശമ്പളം ഉള്ളവർക്ക് കൂട്ടാൻ തീരുമാനിച്ചു. കുറച്ച് കൂടി കഴിഞ്ഞിട്ടേ കൂട്ടുകയുള്ളൂ. വലിയ ശമ്പളം ഉള്ളവരുടെ ശമ്പള വർധനവ് കുറച്ച് കൂടി നീട്ടിയിട്ടാണ് നൽകുന്നത്. ലോ സാലറി ഉള്ളവർക്ക് ശമ്പളം കൂട്ടി നല്കും. കൂടുതൽ ശമ്പളം ഉള്ളവരുടെ സാലറി ഗഡുക്കൾ ആക്കി മാറ്റി. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് കറക്റ്റ് ആയി ശമ്പളം നൽകും. ഉയർന്ന ശമ്പളം ഉള്ളവർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകും. ഇത് ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നത്. 20000 കുറവ് ശമ്പളം ഉള്ളവർക്ക് ശമ്പളകട്ട് ഇല്ല. മുഴുവൻ ശമ്പളം നൽകും. ലോക്ക് ഡൗൺ നീളുമ്പോൾ അതിനു തക്ക കാര്യങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം കൂട്ടിയെന്ന പ്രഖ്യാപനത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് കിട്ടിയത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ബോബി ചെമ്മണ്ണൂരിനെ പുകഴ്‌ത്തി വാർത്തയും എഴുതി. അത്തരത്തിലൊരു സ്ഥാപനമാണ് രണ്ട് മാസം കഴിയുമ്പോൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നത്. കോവിഡിലെ പ്രതിസന്ധി കാരണമാണ് ഇതെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP