Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സിസിടിവി ദൃശ്യത്തിൽ സെക്യൂരിറ്റിക്കാൻ തുമ്പായി; ചിത്രം മൊബൈൽ കടക്കാരൻ തിരിച്ചറിഞ്ഞത് നിർണ്ണായകം; റീചാർജ് നമ്പറിൽ തെളിഞ്ഞത് ഫോൺ മോഷണം; കോൾ ലിസ്റ്റ് പരിശോധന എത്തിയത് കണ്ണൂർ ജയിൽ ബന്ധത്തിൽ; അമ്മയെ ലൈംഗിക തൃഷ്ണയോടെ കയറിപ്പിടിച്ച സൈക്കോ ബ്ലാക്ക് മാനെ കാട്ടിയ കൊയിലാണ്ടിയിലെ കേസ് ഹിസ്റ്ററി; ഇരിട്ടിക്കാരി ടവർ ലൊക്കേഷൻ നൽകി; അങ്ങനെ അജ്മലിനെ കുടുക്കി; കോഴിക്കോടിന് ഉറക്കം തിരിച്ചു നൽകി കസബ എസ് ഐ സിജിത്തിന്റെ അന്വേഷണ സഞ്ചാരം

സിസിടിവി ദൃശ്യത്തിൽ സെക്യൂരിറ്റിക്കാൻ തുമ്പായി; ചിത്രം മൊബൈൽ കടക്കാരൻ തിരിച്ചറിഞ്ഞത് നിർണ്ണായകം; റീചാർജ് നമ്പറിൽ തെളിഞ്ഞത് ഫോൺ മോഷണം; കോൾ ലിസ്റ്റ് പരിശോധന എത്തിയത് കണ്ണൂർ ജയിൽ ബന്ധത്തിൽ; അമ്മയെ ലൈംഗിക തൃഷ്ണയോടെ കയറിപ്പിടിച്ച സൈക്കോ ബ്ലാക്ക് മാനെ കാട്ടിയ കൊയിലാണ്ടിയിലെ കേസ് ഹിസ്റ്ററി; ഇരിട്ടിക്കാരി ടവർ ലൊക്കേഷൻ നൽകി; അങ്ങനെ അജ്മലിനെ കുടുക്കി; കോഴിക്കോടിന് ഉറക്കം തിരിച്ചു നൽകി കസബ എസ് ഐ സിജിത്തിന്റെ അന്വേഷണ സഞ്ചാരം

ആർ പീയൂഷ്

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്‌ത്തി നഗരത്തെ വിറപ്പിച്ച ബ്ലാക്ക്മാൻ മുഹമ്മദ് അജ്മലിനെ പിടികൂടിയത് കസബ പൊലീസിന്റെ അന്വേഷണ മികവ്. കസബ എസ്‌ഐ വി സിജിത്തിന്റെ അന്വേഷണത്തിലാണ് അജ്മൽ കുടുങ്ങാനുള്ള തെളിവുകൾ ലഭിച്ചത്. ഏപ്രിൽ 18 ന് മനോഹർ ആശുപത്രിയിലും 19 ന് സി.എസ്‌ഐ വനിതാ ഹോസ്റ്റലിലും ബ്ലാക്ക്മാൻ കയറി എന്ന പരാതി പൊലീസിന് ലഭിച്ചത്. ഇവിടെ നിന്നും ആരംഭിച്ച അന്വേഷണത്തിൽ ആദ്യം തുമ്പൊന്നും കിട്ടിയില്ല. ഇതിനിടയിൽ ചില സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു.

സി.സി.ടി.വിയിൽ പതിഞ്ഞ മുഖം പരതിയായി പിന്നെ അന്വേഷണം. അങ്ങനെയാണ് ഏപ്രിൽ 11 ന് ഇതേ രൂപത്തിലുള്ള ഒരാൾ മൊബൈൽ റീചാർജ്ജ് ചെയ്യാൻ മൊബൈൽ ഷോപ്പിൽ കയറി പോകുന്നത് കണ്ടു എന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരൻ തിരിച്ചറിയുന്നത്. മൊബൈൽ ഷോപ്പിലെത്തി പ്രതിയുടെ ചിത്രം കാണിച്ചപ്പോൾ അവർ ഇയാളെ തിരിച്ചറിഞ്ഞു. അങ്ങനെ റീചാർജ്ജ് ചെയ്ത നമ്പർ കണ്ടെത്തി.

നമ്പറിന്റെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചപ്പോൾ പി.വി എസ് ആശുപത്രിയിലെ ക്യാന്റീൻ തൊഴിലാളിയുടെ മോഷണം പോയ മൊബൈൽ ആണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ആരാണെന്ന് എങ്ങനെ ഉറപ്പിക്കുക എന്ന ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് കോൾ വിവരങ്ങൾ സൈബർ സെല്ലിൽ നിന്നും ലഭിക്കുന്നത്. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ ഷാഫി, വർഗ്ഗീസ്, രമേശ് എന്നീ ക്രിമിനലുകളുടെ നമ്പരുകൾ കണ്ടെത്തിയത്. ഇവരുമായി പല തവണ ബന്ധപ്പെട്ടതായി കണ്ടെത്തി. അങ്ങനെ ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം സഹകരിച്ചില്ല. പിന്നീട് തങ്ങളുടെ ഒപ്പം ജയിലിലുണ്ടായിരുന്ന അജ്മലാണ് ഈ നമ്പറിൽ നിന്നും വിളിച്ചിരുന്നത് എന്ന് സമ്മതിച്ചു. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി അജ്മലിന്റെ വിവരങ്ങൾ ശേഖരിച്ചു.

കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ ലിമിറ്റിലുള്ള ഒരു പീഡന കേസിലും കൊലപാതക ശ്രമത്തിനുമായിരുന്നു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. പിന്നെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അജ്മലിന്റെ കേസ് ഹിസ്റ്ററി പരിശോധിച്ചു. കേസ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു എസ്‌ഐ സിജിത്തിന് ലഭിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ ഇയാൾ നിരവധി ലൈംഗിക അതിക്രമങ്ങൾ കാട്ടിയിരുന്നതായി കുറ്റ സമ്മതത്തിൽ പറഞ്ഞിരിക്കുന്നു. സ്വന്തം മാതാവിനെ വരെ ലൈംഗിക തൃഷ്ണയോടെ കയറിപ്പിടിച്ച വിവരവും അതിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് അജ്മൽ എന്ന സൈക്കോ ബ്ലാക്ക്മാന്റെ വിവരങ്ങൾ പൊലീസ് മനസ്സിലാക്കിയത്.

അടുത്തതായി ഇനി എങ്ങനെ ഇയാളെ കണ്ടെത്തും എന്നതായിരുന്നു വലിയ കടമ്പ. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല. എന്നാൽ പലയിടങ്ങളിലും ഇയാൾ കറങ്ങി നടന്ന് അതിക്രമങ്ങൾ കാട്ടുന്നുമുണ്ട്. ഇയാളുടെ കോൾ ലിസ്റ്റിൽ ദിവസവും മണിക്കൂറുകളായി സംസാരിച്ചിരുന്ന ഒരു മൊബൈൽ നമ്പർ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഒടുവിൽ ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കണ്ണൂർ ഇരിട്ടിയിലുള്ള ഒരു സ്ത്രീയാണ് സംസാരിച്ചത്.

സംസാരിക്കാൻ ഇവർ വിസമ്മതിച്ചതോടെ ഇരിട്ടി പൊലീസിന്റെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്തു. അങ്ങനെ അജ്മലുമായുള്ള ബന്ധം ഇവർ പൊലീസിന് മുന്നിൽ വെളിപ്പെടുത്തി. കുറച്ചു നാൾ വന്ന ഒരു അപരിചിതമായ ഫോൺ കോൾ വഴി പരിചയപ്പെട്ടതാണെന്നും പിന്നീട് എല്ലാ ദിവസവും വിളിക്കുമെന്നും മറ്റൊന്നും അറിയില്ലെന്നും അവർ വ്യക്തമാക്കി. ഇനി അജ്മൽ വിളിക്കുമ്പോൾ പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

അങ്ങനെ അടുത്ത ദിവസം അജ്മലിന്റെ ഫോൺ വന്നപ്പോൾ തന്നെ പൊലീസിനെ അവർ വിവരമറിയിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരമാണ് ലൊക്കേഷൻ എന്നറിഞ്ഞ് പൊലീസ് അവിടെയെല്ലാം അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ടവർ ലൊക്കേഷൻ കാണിച്ച ഇടങ്ങളിൽ പൊലീസുകാരെ രഹസ്യമായി നിരീക്ഷിക്കാൻ വിന്യസിച്ചു. അങ്ങനെ ശനിയാഴ്ച പുലർച്ചെ അജ്മൽ പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നു. പൊലീസിനെ കണ്ടതും അജ്മൽ ഓടി. മതിലുകളൊക്കെ അനായാസമാണ് ചാടി കടന്നത്. രണ്ട് മണിക്കൂറിലെ പ്രയത്നത്തിനൊടുവിൽ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അടച്ചിട്ട ഒരു വീട്ടിലായിരുന്നു അജ്മൽ താമസിച്ചിരുന്നത്. ഈ വീടിന്റെ പരിസരത്ത് പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും അടഞ്ഞു കിടന്നതിനാൽ അവിടെ പരിശോധിച്ചില്ല. പുറകു വശത്തെ വാതിൽ കുത്തി തുറന്നാണ് ഇയാൾ അകത്ത് കടന്നത്. ഇവിടെ രാജകീയ സുഖത്തിലാണ് കഴിഞ്ഞു വന്നത്. പുറത്ത് പോകുമ്പോൾ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം കരുതി വയ്ക്കുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ 25 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും കണ്ടെത്തി. പിടികൂടിയപ്പോൾ തന്നെ അജ്മൽ കുറ്റ സമ്മതം നടത്തിയിരുന്നു.

മോഷ്ടിച്ചെടുത്തതൊന്നും വിറ്റിട്ടില്ല എന്നും അവ ഒളിച്ചു താമസിക്കുന്നിടത്തുണ്ട് എന്നും പറഞ്ഞിരുന്നു. ഇവിടെ നിന്നും സ്ത്രീകളുടെ മൊബൈൽ നമ്പറുകൾ കുറിച്ചു വച്ചിരുന്ന ഒരു വലിയ ലിസ്റ്റ് തന്നെ കണ്ടെടുത്തു. മോഷ്ടിച്ച മൊബൈലുകളിൽ ഉണ്ടായിരുന്ന നമ്പറുകളാണെന്ന് പ്രതി സമ്മതിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് അജ്മൽ നടത്തിയിട്ടുള്ള മുഴുവൻ അതിക്രമങ്ങളെ പറ്റിയും പൊലീസിനോട് ഏറ്റു പറഞ്ഞത്.

കോഴിക്കോട് നഗരത്തിന്റെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ പിടികൂടിയ എസ്‌ഐ വി. സിജിത്തിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്. കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിന് കസബ സിഐ ബിനു തോമസാണ് നേതൃത്വം നൽകിയതെങ്കിലും അന്വേഷണം സിജിത്തായിരുന്നു. 2005 ൽ സിവിൽ പൊലീസ് ഓഫീസറായി കയറിയ സിജിത്ത് ടെസ്റ്റ് എഴുതി 2015 ൽ എസ്‌ഐയായി കയറുകയായിരുന്നു. നിരവധി കുറ്റ കൃത്യങ്ങൾ തെളിയിച്ചുള്ള അനുഭവമാണ് ബ്ലാക്ക്മാനെ പിടിക്കാൻ സിജിത്തിന് തുണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP