Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാണക്കാട് കുടുംബത്തിലെ ഉന്നതനേതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക്‌മെയിലിങ്; വിലപേശി നേടിയെടുത്തത് മുസ്ലീ ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പദം; വ്യവസായ പ്രമുഖൻ യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദിനെ രാജി വെപ്പിച്ച് സുൾഫിക്കർ സലാം പദവിയിൽ എത്തിയതോടെ ലീഗ് അണികളിൽ കാട്ടുതീ പോലെ രോഷം കത്തിക്കയറുന്നു; ഏതുതമ്പ്രാനായാലും ബ്ലാക്ക് മെയിലിങ് രാഷ്ട്രീയം കൊല്ലത്ത് ചെലവാകാൻ അനുവദിക്കില്ലെന്ന് വാട്‌സാപ് ഗ്രൂപ്പുകളിൽ പടപ്പുറപ്പാട്; ഐസ്‌ക്രീംകേസിന് ശേഷം ലീഗിനെ പിടിച്ചുകുലുക്കി ഹണിട്രാപ് വിവാദം

പാണക്കാട് കുടുംബത്തിലെ ഉന്നതനേതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക്‌മെയിലിങ്; വിലപേശി നേടിയെടുത്തത് മുസ്ലീ ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി പദം; വ്യവസായ പ്രമുഖൻ യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദിനെ രാജി വെപ്പിച്ച് സുൾഫിക്കർ സലാം പദവിയിൽ എത്തിയതോടെ ലീഗ് അണികളിൽ കാട്ടുതീ പോലെ രോഷം കത്തിക്കയറുന്നു; ഏതുതമ്പ്രാനായാലും ബ്ലാക്ക് മെയിലിങ് രാഷ്ട്രീയം കൊല്ലത്ത് ചെലവാകാൻ അനുവദിക്കില്ലെന്ന് വാട്‌സാപ് ഗ്രൂപ്പുകളിൽ പടപ്പുറപ്പാട്; ഐസ്‌ക്രീംകേസിന് ശേഷം ലീഗിനെ പിടിച്ചുകുലുക്കി ഹണിട്രാപ് വിവാദം

എം മനോജ് കുമാർ

 കൊല്ലം: മുസ്ലിം ലീഗിന്റെ ഉന്നത നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം കേസിന്റെ അനുരണനങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ്‌ക്രീം ലൈംഗികാപവാദക്കേസ് ആഞ്ഞു വീശിയപ്പോൾ ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മുസ്ലിം ലീഗിന് അടിപതറി. ലീഗിന്റെ എക്കാലത്തെയും ശക്തനായ നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വരെ ഐസ്‌ക്രീം പാർലർ കേസിന്റെ പേരിൽ കെ.ടി.ജലീലിനോടു കുറ്റിപ്പുറത്ത് പരാജയം രുചിക്കേണ്ടി വന്നു. ഐസ്‌ക്രീം കേസ് ഇപ്പോഴും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അസ്വസ്ഥതയായി നിലനിൽക്കുമ്പോൾ തന്നെയാണ് കൊല്ലത്ത് മുസ്ലിം ലീഗിൽ നിന്നും മറ്റൊരു ഹണിട്രാപ്പ് കഥ പുറത്തു വരുന്നത്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരു ഉന്നത മുസ്ലിം ലീഗ് നേതാവിനെ ഹണിട്രാപ്പിൽ കുരുക്കിയെന്ന ആരോപണം കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ പുകയുകയാണ്.

ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് ഇങ്ങിനെ ഹണി ട്രാപ്പിൽ കുരുക്കി വാങ്ങിച്ചെടുത്തു എന്ന് കൂടി ആരോപണം വന്നതോടെ പാർട്ടിയിൽ ഉരുൾപൊട്ടൽ രൂപപ്പെടുകയാണ്. ഹണിട്രാപ്പിൽ കുരുങ്ങിയെന്ന ആരോപണം നേരിടുന്നത് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഉന്നത നേതാവ് ആയതിനാൽ എന്ത് സംഭവിക്കും എന്ന ഉത്കണ്ഠ ലീഗ് അണികളിൽ ശക്തമാണ്. വരുന്ന ഏഴാം തീയതി നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയോഗത്തിൽ അടി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുമെന്നാണ് ലീഗണികൾ തന്നെ അടക്കം പറയുന്നത്. നിലവിലെ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് രാജി വയ്ക്കുകയും പകരം സുൾഫിക്കർ സലാം എത്തുകയും ചെയ്തതിൽ കൊല്ലത്തെ ലീഗ് മണ്ഡലം കമ്മറ്റികളിൽ പ്രതിഷേധം രൂക്ഷമാണ്.

കൊല്ലത്തെ പൊട്ടിത്തെറി സംസ്ഥാന കമ്മറ്റിയിലേക്കും വ്യാപിക്കുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ലീഗിന്റെ കീഴ്കമ്മിറ്റികളുടെ പിന്തുണയില്ലാതെ സുൾഫിക്കർ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റിൽ എത്തിപ്പെട്ടതിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്. ഈ പ്രതിഷേധത്തിന്റെ ഒപ്പം തന്നെയാണ് ലീഗ് ഉന്നത നേതാവ് ഉൾപ്പെട്ട ഹണി ട്രാപ്പ് വിവാദവും പുകയുന്നത്. ആറുമാസമായി ഈ വിഷയം ലീഗിൽ ആളിക്കത്തുകയാണ്. ലീഗിന്റെ നോർത്ത്-സൗത്ത് വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിൽ ഈ വിവാദം ഇപ്പോൾ അരങ്ങു തകർക്കുകയാണ്. സൗത്തിലെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ലീഗിന്റെ ഉന്നത നേതാക്കൾ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ കൊല്ലം വിവാദം ലീഗ് ഉന്നത നേതാക്കളുടെ സവിശേഷ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗിന് നേതാവ് വഴങ്ങരുതായിരുന്നു, ബ്ലാക്ക് മെയിൽ രാഷ്ട്രീയം കൊല്ലം ജില്ലയിൽ നടക്കില്ല എന്ന കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വന്നുകൊണ്ടിരിക്കുന്നത്.

ഹണിട്രാപ്പ് ആരോപണത്തിൽ പ്രതി സ്ഥാനത്തുള്ളത് ലീഗിന്റെ പുതിയ ജില്ലാ ജനറൽ സെക്രട്ടറി സുൾഫിക്കർ സലാം ആണെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയുള്ള ഈ ഉന്നത നേതാവിനെ സ്വാധീനിച്ചാണ് സുൾഫിക്കർ സലാം നേരത്തെ തന്നെയുള്ള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പോസ്റ്റ് വാങ്ങിച്ചെടുത്തത് എന്ന ആരോപണം ലീഗിൽ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെയാണ് ഇതേ നേതാവിനെ ഹണിട്രാപ്പിൽ കുരുക്കി ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റും സുൾഫിക്കർ സലാം അടിച്ചു മാറ്റിയത് എന്നാണ് ഒരു വിഭാഗം ലീഗ് അണികൾ ആരോപിക്കുന്നത്. ഉന്നത മുസ്ലിം ലീഗ് നേതാവ് യൂനിസ് കുഞ്ഞിന്റെ മകൻ നൗഷാദ് യൂനുസ് ഒരു സുപ്രഭാതത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പോസ്റ്റ് രാജിവയ്ക്കുന്നതോടെയാണ് കൊല്ലം മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി നടക്കുന്നത്. ഒരു കാരണവുമില്ലാതെ പൊടുന്നനെയാണ് നൗഷാദ് യൂനുസ് രാജിവയ്ക്കുന്നത്.

നൗഷാദും സുൾഫിക്കർ സലാമും അടുപ്പക്കാരാണ്. നൗഷാദ് രാജി വെച്ചതോടെ പകരം ജില്ലാ ജനറൽ സെക്രട്ടറിയായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുൾഫിക്കർ സലാം നിയമിതനായതോടെയാണ് കൊല്ലം ജില്ലാ കമ്മറ്റിയിൽ വിവാദം പുകഞ്ഞു തുടങ്ങുന്നത്. ലീഗ് നേതാക്കളെ ഞെട്ടിച്ചാണ് സുൾഫിക്കർ സലാം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി മാറുന്നത്. ഇതേ സുൽഫിക്കർ സലാം യൂനുസ് കുഞ്ഞു പോലുള്ള സീനിയർ നേതാവിന്റെ മകനെ രാജിവെപ്പിച്ച് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഏറ്റെടുത്തതോടെയാണ് ഇതിനു പിന്നിലുള്ള വിവാദങ്ങൾ മറ നീക്കി പുറത്തു വരുകയും ചെയ്തു. ഹണിട്രാപ്പ് ആരോപണം കൂടി ഇങ്ങിനെ പൊന്തിവന്നതാണ്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഉന്നത മുസ്ലിം ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്താണ് സുൾഫിക്കർ സലാം നൗഷാദിനെക്കൊണ്ട് പദവി രാജി വെപ്പിച്ചത് എന്നാണ് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതേ രാഷ്ട്രീയ വിവാദമാണ് ഇപ്പോൾ ആളിക്കത്തുന്നത്.

നൗഷാദും-സുൽഫിക്കറും തമ്മിൽ അടുപ്പമുണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇതേ അടുപ്പം വെച്ച് ഉന്നത ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തത് പോലെ നൗഷാദിനെയും സുൾഫിക്കർ ബ്ലാക്ക് മെയിൽ ചെയ്ത് രാജിവെപ്പിച്ച് പോസ്റ്റ് സ്വന്തമാക്കിയെന്നാണ് ലീഗ് നേതാക്കളിൽ നിന്നും വരുന്ന ആരോപണം. പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതാവ് ഹണിട്രാപ്പിൽ കുരുങ്ങിയെന്ന വാർത്ത ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ നിരന്തരം ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ലീഗിന്റെ ഉന്നത നേതാവിനെ തനിക്ക് അടുപ്പമുള്ള ഒരു പെൺകുട്ടിയെ ഉപയോഗിച്ച് കെണിയിൽ വീഴ്‌ത്തി എന്നാണ് സുൾഫിക്കറിനെതിരെ ലീഗണികൾ ഉയർത്തുന്ന ആരോപണം.

ഈ സ്വാധീനത്തിന്റെ ബലത്തിലാണ് സുൽഫിക്കറിന്റെ തുടർ നീക്കങ്ങൾ എന്നാണ് ലീഗിൽ നിന്ന് തന്നെ ആക്ഷേപം വരുന്നത്. അതുകൊണ്ട് തന്നെ ഏഴാം തീയതിയിലെ ജില്ലാ പ്രവർത്തക സമിതിയോഗം നേതാക്കൾ ഉറ്റുനോക്കുകയാണ്. അതേസമയം രാജിവെച്ച നൗഷാദിന്റെ പിതാവും മുൻ എംഎൽഎകൂടിയായ യൂനുസ് കുഞ്ഞിനു അർഹമായ പദവികൾ നൽകാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്.

പാർട്ടി സംസ്ഥാന ഭാരവാഹിത്വം യൂനുസ് കുഞ്ഞിനു നൽകുമെന്ന് പറഞ്ഞെങ്കിലും ഇതേവരെ നൽകിയിട്ടില്ല. ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പം വയ്ക്കുന്ന ലീഗ് നേതാക്കൾക്ക് അമർഷമുണ്ട്. നൗഷാദ് ജില്ലാ ജനറൽ സെക്രട്ടറി പദവി രാജി വയ്ക്കുക കൂടി ചെയ്തതോടെ ഇതിന്റെ പേരിലും യൂനുസ് കുഞ്ഞുമായി അടുപ്പമുള്ള നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. പക്ഷെ ബ്ലാക്ക് മെയിൽ വിവാദം വന്നത് ഇത്തരം നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP