Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാസർഗോഡ് ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ; ആറ്റിങ്ങലിൽ മുരളീധരൻ; തിരുവനന്തപുരത്തിനായി സുരേഷ് ഗോപിയും കുമ്മനവും ശ്രീശാന്തും; തുഷാറിനോടും ജാനുവിനോടും മത്സരിക്കാൻ നിർദ്ദേശിക്കും; ലോക്സഭയിലേക്കുള്ള 20 സ്ഥാനാർത്ഥികളേയും നേരത്തെ നിശ്ചയിക്കാൻ ബിജെപി

കാസർഗോഡ് ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ; ആറ്റിങ്ങലിൽ മുരളീധരൻ; തിരുവനന്തപുരത്തിനായി സുരേഷ് ഗോപിയും കുമ്മനവും ശ്രീശാന്തും; തുഷാറിനോടും ജാനുവിനോടും മത്സരിക്കാൻ നിർദ്ദേശിക്കും; ലോക്സഭയിലേക്കുള്ള 20 സ്ഥാനാർത്ഥികളേയും നേരത്തെ നിശ്ചയിക്കാൻ ബിജെപി

ബി രഘുരാജ്‌

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖർ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുമെന്ന് സൂചന. കർണ്ണാടകയിൽ രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുമെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ആറ്റിങ്ങലിൽ ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്നും ഏതാണ്ട് ഉറപ്പായി. ബിജെപിക്ക് ഏറെ സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ ശ്രീശാന്തോ മത്സരിക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണ്ണായകം. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി സികെ ജാനുവിനേയും തെക്കൻ ജില്ലകളിലെ മണ്ഡലങ്ങളിൽ ഒന്നിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയേയും മത്സരിപ്പിക്കാനാണ് നീക്കം. കോട്ടയത്ത് പിസി തോമസും സ്ഥാനാർത്ഥിയായേക്കും.

ബിജെപിക്ക് ഏറ്റവും കൂടതൽ വോട്ടുകളുള്ളത് തിരുവനന്തപുരത്താണ്. ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന ചർച്ച സജീവമാണ്. ബിജെപിയിൽ എത്തിയ സൂപ്പർതാരം സുരേഷ് ഗോപിക്കാണ് സാധ്യത കൂടുതൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിയും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്രമന്ത്രായായി സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ നിയോഗിക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ ഗ്ലാമറോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം സംഘപരിവാറിൽ സജീവമാണ്. ഇതിനൊപ്പം തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എസ് ശ്രീശാന്തിനെ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും സജീവമാണ്. പാർട്ടിക്കാരുടെ ആവേശമുയർത്താൻ കുമ്മനമാണ് നല്ലതെന്നാണ് വാദം. എല്ലാ മതസ്ഥരുടേയും വോട്ട് പിടിക്കാൻ സുരേഷ് ഗോപിയോ ശ്രീശാന്തോ ആണ് നല്ലതെന്ന അഭിപ്രായവും സജീവമാണ്. റിപ്പോർട്ടുകളനുസരിച്ച് സുരേഷ് ഗോപിക്ക് തന്നെയാണ് കൂടുതൽ സാധ്യത.

ആറ്റിങ്ങലിൽ ബിജെപിയുടെ മുൻ അധ്യക്ഷൻ വി മുരളീധരനാകും സ്ഥാനാർത്ഥി. അദ്ദേഹം ഉടൻ പ്രചരണം തുടങ്ങുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തായിരുന്നു മുരളി മത്സരിച്ചത്. രണ്ടാമത് എത്തുകയും ചെയ്തു. ഈഴവ വോട്ടുകൾ ഏറെയുള്ള ആറ്റിങ്ങലിൽ മുരളിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. മുമ്പൊരിക്കലും ആറ്റിങ്ങലിൽ ഗൗരവത്തോടെ പ്രചരണം ബിജെപി നടത്തിയിരുന്നില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തോളം വോട്ടുകൾ ആറ്റിങ്ങൾ ലോക്സഭാ പരിധിയിൽ ബിജെപി നേടി. കാട്ടാക്കട, നെടുമങ്ങാട് എന്നിവടങ്ങളിൽ 35000ലധികം വോട്ടുകളും ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വി മുരളീധരനിലൂടെ വോട്ട് ക്രമാതീതമായി കൂട്ടാനാണ് നീക്കം. ഇതോടെ തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി ശക്തമായ പോരാട്ടം നടത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ആറ്റിങ്ങലിനൊപ്പം കാസർഗോട്ടെ സ്ഥാനാർത്ഥിയിലും ബിജെപിയിൽ ധാരണയായിട്ടുണ്ട്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കാസർഗോട്ട് സ്ഥാനാർത്ഥിയാകും. സംഘപരിവാർ സംവിധാനം അനുസരിച്ച് കർണ്ണാടകത്തിൽ ആർഎസ്എസിന് കീഴിലാണ് കാസർഗോഡുള്ളത്. രാജീവ് ചന്ദ്രശേഖർ ബംഗളുരുവിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. കർണ്ണാടകത്തിലെ ആർഎസ്എസ് നേതൃത്വവുമായി നല്ല ബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് കാസർഗോട്ടേക്ക് രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നത്. ഏഷ്യാനെറ്റ് ചെയർമാൻ പിന്മാറിയാൽ കെ സുരേന്ദ്രനാകും സാധ്യത. ആർഎസ്എസ് നിലപാട് തന്നെയാകും ഇക്കാര്യത്തിൽ നിർണ്ണായകം. മഞ്ചേശ്വരത്ത് നിന്ന് 89 വോട്ടിന് തോറ്റ സുരേന്ദ്രന് കാസർഗോഡ് നല്ല ജനപിന്തുണയുണ്ട്. കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ ഏഷ്യാനെറ്റിന്റെ കൂടെ സഹായം ഉറപ്പിക്കാൻ രാജീവ് ചന്ദ്രശേഖറിലേക്ക് ചർച്ചകൾ എത്തുകയായിരുന്നു. ഇത് കൂടി മുന്നിൽ കണ്ടാണ് എൻഡിഎയുടെ വൈസ് ചെയർമാനായി ഏഷ്യാനെറ്റ് മുതലാളിയെ നിശ്ചയിച്ചത്.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിഡിജെഎസ് താൽപ്പര്യങ്ങൾക്കും ബിജെപി മുൻതൂക്കം നൽകും. ആലപ്പുഴയിൽ തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കാൻ നിർദ്ദേശിക്കും. വയനാട് സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കാനാണ് താൽപ്പര്യം. പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലും ബിജെപി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. തൃശൂരിലെ പ്രധാന മുഖം തന്നെ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രൻ, സികെ പത്മനാഭൻ, വിവി രാജേഷ്, തുടങ്ങിയവരും സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. ആറന്മുള ഉൾപ്പെടുന്ന പത്തനതിട്ട നിയമസഭാ മണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കോട്ടയത്ത് എൻഡിഎയുടെ ഘടകക്ഷി നേതാവായ പിസി തോമസിനും സാധ്യത ഏറെയാണ്.

കേരളാ കോൺഗ്രസ് മാണിയെ എൻഡിഎയിൽ എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കേരളാ കോൺഗ്രസ് എത്തിയാൽ മധ്യകേരളത്തിൽ അവർക്ക് രണ്ട് സീറ്റുകൾ മത്സരിക്കാൻ നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ കോട്ടയത്ത് ജോസ് കെ മാണി മത്സരിക്കും. മധ്യകേരളത്തിലെ സീറ്റിലൊന്നിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ പേരും സജീവ ചർച്ചയാണ്. കേരളത്തിൽ 12 സീറ്റുകളിൽ ജയിക്കണമെന്നാണ് അമിത് ഷാ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. ഇത് അപ്രയോഗികമാണെന്ന് കേരളത്തിലെ എൻഡിഎ നേതാക്കൾ ഒരു പോലെ സമ്മതിക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരം, ആറ്റിങ്ങൽ. കാസർഗോഡ്, പാലക്കാട് എന്നിവടിങ്ങളിൽ ഒരു കൈനോക്കാനാണ് തീരുമാനം.

തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ രണ്ടാമത് എത്തിയിരുന്നു. പതിനായിരത്തിൽ പരം വോട്ടുകൾക്ക് അവസാന റൗണ്ടിലാണ് കോൺഗ്രസിന്റെ ശശി തരൂർ ജയിച്ചത്. അതിനിടെ ശശി തരൂർ ബിജെപിയിൽ എത്തുമെന്നും തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ്. ആറ്റിങ്ങളിലും കാസർഗോഡും സ്ഥാനാർത്ഥിയെ നിശ്ചയിച്ച ബിജെപി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയിൽ ധാരണയുണ്ടാക്കാത്തതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP