Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'ബൈനോക്കുലർ' പേടിയിൽ പദവി വേണ്ടെന്ന് വച്ച നാട്ടുകാരുടെ പ്രിയങ്കരിയായ ഐഎഎസുകാരി; മതിയായെന്ന് പറഞ്ഞ് കേരളം വിട്ട മറ്റൊരു ഉദ്യോഗസ്ഥ; നെതർലാണ്ട് രാജാവ് എത്തിയപ്പോൾ മേലുദ്യോഗസ്ഥൻ ചോദിച്ചത് കേട്ട് ചെവിയിൽ കൈപൊത്തിയ നിസ്സഹായതയും: ബിശ്വനാഥ് സിൻഹയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് നാല് പരാതികൾ; നവോത്ഥാന സർക്കാരിന്റെ പൊയ്മുഖം വലിച്ചു കീറി ജ്യോതികുമാർ ചാമക്കാല; പൊതുഭരണം ബിശ്വാസിന് നഷ്ടപ്പെട്ടത് പ്രളയകാലത്തെ പരാതിയിൽ: വിശ്വസ്തൻ വീഴുമ്പോൾ

'ബൈനോക്കുലർ' പേടിയിൽ പദവി വേണ്ടെന്ന് വച്ച നാട്ടുകാരുടെ പ്രിയങ്കരിയായ ഐഎഎസുകാരി; മതിയായെന്ന് പറഞ്ഞ് കേരളം വിട്ട മറ്റൊരു ഉദ്യോഗസ്ഥ; നെതർലാണ്ട് രാജാവ് എത്തിയപ്പോൾ മേലുദ്യോഗസ്ഥൻ ചോദിച്ചത് കേട്ട് ചെവിയിൽ കൈപൊത്തിയ നിസ്സഹായതയും: ബിശ്വനാഥ് സിൻഹയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത് നാല് പരാതികൾ; നവോത്ഥാന സർക്കാരിന്റെ പൊയ്മുഖം വലിച്ചു കീറി ജ്യോതികുമാർ ചാമക്കാല; പൊതുഭരണം ബിശ്വാസിന് നഷ്ടപ്പെട്ടത് പ്രളയകാലത്തെ പരാതിയിൽ: വിശ്വസ്തൻ വീഴുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയ പൊതുഭരണ സെക്രട്ടറിയ്‌ക്കെതിരെ ഉയരുന്നത് നിരവധി ആരോപണങ്ങൽ. വനിതാ ഐഎഎസുകാരുടെ പരാതികൾ ഗൗരവമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിശ്വനാഥ് സിൻഹയ്ക്ക് പണി കിട്ടിയത്. വളരെ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയിൽ എത്തിയിട്ടും നടപടിയുണ്ടായില്ല. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തിയെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു. പരാതിയുടെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

Stories you may Like

നാല് ഐ എ എസുകാരികളാണ് ബിശ്വനാഥ് സിൻഹയ്‌ക്കെതിരെ പരാതി കൊടുത്തത്. കേരളത്തിൽ നിരവധി സാമൂഹിക ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥയ്ക്ക പോലും ഈ ഉദ്യോഗസ്ഥനെ കൊണ്ട് നിൽക്കകള്ളി ഇല്ലായിരുന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് മാറേണ്ടി അവസ്ഥ പോലും വന്നു. ഈ ഐ എ എസുകാരന്റെ വീട്ടിന് അടുത്തായിരുന്നു ഐഎഎസുകാരിയുടെ താമസം. ബൈനോക്കുലർ പ്രയോഗമായിരുന്നു ഐ എ എസുകാരിയെ അസ്വസ്ഥമാക്കിയത്. നിവർത്തിയില്ലാതെയായിരുന്നു ലീവെടുക്കൽ. ഇതിന് സമാനമായി ആർക്കും വാട്‌സാപ്പ് മെസേജും അയക്കും. നെതർലണ്ടിലെ രാജാവ് ആലപ്പുഴയിൽ എത്തിയപ്പോൾ ഒരു യുവ ഐഎഎസുകാരിയോട് ചോദിച്ചത് അറിഞ്ഞ് ഏവരും ഞെട്ടി. പരസ്യമായി മുറിയിലേക്ക് വിളിക്കുകയാണ് ചെയ്തത്. ഈ കഥയും പുറത്ത് വന്നതോടെയാണ് ബിശ്വനാഥ് സിൻഹയെന്ന വിശ്വസ്തനെ മുഖ്യമന്ത്രിയും കൈവിട്ടത്. ആദ്യ പരാതിക്കാരി കേഡർ ഉപേക്ഷിച്ച് തിരിച്ചു പോവുകയും ചെയ്തു.

അർദ്ധരാത്രിയിലും പുലർച്ചെയും വാട്‌സാപ്പിൽ അശ്ലീല മെസേജുകൾ അയക്കുകയും വിവിധ നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് ആക്ഷേപം. യുവ അസിസ്റ്റന്റ് കളക്ടർ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം മൂന്ന് പേരാണ് പരാതിയുമായി സർക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല കൊച്ചിയിൽ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പരാതിപ്പെട്ടിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നൽകിയ മറുപടിയും അവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ താൻ നൽകിയെന്നും 12.30ന് മറ്റൊരു നമ്പരിൽ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. നല്ല ബ്രാ വിർജിന്റേതാണെന്ന് ഇയാൾ പറഞ്ഞതായാണ് സൂചന. ഒരു വീഡിയോ കോൺഫറൻസിനിടെ ഈ ഉദ്യോഗസ്ഥൻ, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത കളക്ടർമാർ അടക്കമുള്ളവർ കരുതിയത് മുതിർന്ന ഉദ്യോഗസ്ഥൻ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ് .ഇതിനു പിന്നാലെ, രണ്ട് വനിതാ ഐഎഎസുകാരെ ഈ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചും മാപ്പപേക്ഷിച്ചു.

ഐഎഎസുകാരികൾ ഇത് റെക്കാഡ് ചെയ്ത് ഉന്നതർക്ക് കൈമാറിയെന്നാണ് വിവരം. വനിതാ ഐഎഎസുകാർ പരാതിയുമായെത്തിയതോടെ സംസ്ഥാന സർവീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. രണ്ട് വർഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിർന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐഎഎസുകാരുടെ സംഘടനയുടെ നിലപാട്. എന്നാൽ ,കേഡർ മാറ്റിയോ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയോ പ്രശ്നം പരിഹരിക്കാൻ ശ്രമമുണ്ട്. ഡൽഹിയിൽ റെസിഡന്റ് കമ്മീഷണറായി നിയമിക്കാനാണ് നീക്കം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെട്ട ദലിത് ജീവനക്കാരന് മാറ്റിയത് കഴിഞ്ഞ വർഷം വലിയ ചർച്ചയായിരുന്നു. അന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് സർക്കാർ വിശദീകരണം ചോദിക്കാത്തതിൽ സിപിഎം അനുകൂല സർവീസ് സംഘടന ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ അടിമത്തം വിലപ്പോവില്ലെന്ന നോട്ടിസ് പുറത്തിറങ്ങി.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ച ക്‌ളാസ് ഫോർജീവനക്കാരനായ ദേവദാസിനെ മാറ്റിനിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിയായ ബിശ്വനാഥ് സിൻഹ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് ദേവദാസ് മുഖ്യമന്ത്രിയോട് രേഖാമൂലം പരാതിപ്പെട്ടരുന്നത്. പരാതി ഉന്നയിച്ച ദലിത് ജീവനക്കാരനെ മറ്റൊരുസെക്ഷനിലേക്ക് മാറ്റുകയും ബിശ്വനാഥ് സിൻഹയോട് സർക്കാർ വിശദീകരണം ചോദിക്കാതിരിക്കുകയും ചെയ്തതിൽ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്്‌ളോയിസ് അസോസിയേഷൻ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചാതുർവർണ്യവും അടിമത്വവും അംഗീകരിക്കില്ലെന്ന് കാണിച്ച് സംഘടന നോട്ടിസ് പുറത്തിറക്കിയതു ചർച്ചയായി. പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരൻ ഉന്നയിച്ചിരിക്കുന്നത്.

എച്ചിൽപാത്രം കഴുകാനും മേശപ്പുറത്തുനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി തുടക്കാനും ആവശ്യപ്പെട്ടുവെന്നാണ് ദേവദാസ് പറയുന്നത്. ഇവചെയ്യാതിരുന്നാൽവെള്ളം മേശപ്പുറത്ത് തട്ടിയിട്ട് തുടക്കാൻ പറയുക, പേപ്പർ നിലത്തിട്ടിട്ട് പെറുക്കിയെടുക്കാൻ പറയുക എന്നിവയാണ് പ്രിൻസിപ്പൽസെക്രട്ടറിയുടെ പെരുമാറ്റരീതിയെന്നും പരാതി വ്യക്തമാക്കിയിരുന്നു. തനിക്ക് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റം വേണമെന്നും ദേവദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കിയാണ് ജീവനക്കാരനെ മാറ്റിയത്.

ജ്യോതികുമാർ ചാമക്കാലയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി ചർച്ചകൾ തുടരുന്നതിനിടെയാണ് ആരോപണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തു വന്നിരിക്കുന്നത്. ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതികുമാർ ചാമക്കാല വാർത്താസമ്മേളനത്തിൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും പങ്കുവച്ചു. വനിതകളായ ജൂനിയർ ഐഎഎസ് ഓഫീസർമാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിൻഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു. ഒരു ജൂനിയർ ഐഎഎസ് ഓഫീസറോട് സിൻഹ മോശമായി പെരുമാറിയതിനെ തുടർന്ന് അവരുടെ രക്ഷിതാക്കൾ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിൻഹ സമാനമായ രീതിയിൽ പെരുമാറി. ഇവർ മുസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഇതേക്കുറിച്ച് പരാതി നൽകി. ഈ പരാതി മസൂറിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്‌നം ഒതുക്കി തീർക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത്.

എന്തിനാണ് ബിശ്വനാഥ് സിൻഹയെ മാറ്റിയതെന്ന കാര്യം ഇനിയും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും സിൻഹക്കെതിരായ പരാതി സർക്കാർ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു. ഒരു സ്ഥലമാറ്റം കൊണ്ട് ഈ പ്രശ്‌നം അവസാനിക്കില്ലെന്നും സിൻഹയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ് സെക്രട്ടറിയോട് പോലും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ജ്യോതികുമാർ ചാമക്കാല ആരോപിക്കുന്നു

ഏറെനാളായി ബിശ്വനാഥ് സിൻഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസർമാർ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഇക്കാര്യമാണ് ഇപ്പോൾ കോൺഗ്രസ് പരസ്യമായി ഉന്നയിക്കുന്നത്. ഐഎഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ട്.

ചീഫ് സെക്രട്ടറിയടക്കമുള്ളവർ ഈ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടെങ്കിലും ഇവരാരും പ്രതികരിച്ചില്ല എന്നാണ് വിവരം. രാത്രി 12 മണിക്ക് ശേഷം പല കാര്യങ്ങളും ചോദിച്ച് പൊതുഭരണസെക്രട്ടറി തനിക്ക് നിരന്തരം മെസേജുകൾ അയക്കുന്നതായി വനിത ഐഎഎസ് ഉദ്യോഗസ്ഥ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP