Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും

ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും

പ്രവീൺ സുകുമാരൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ബി ഹരികുമാറിനായി കൊടങ്ങാവിളയിൽ പ്രവർത്തിച്ചിരുന്നത് നക്ഷത്രവേശ്യാലയവും മിനിബാറും. കൊടങ്ങാവിളയിലെ നിത്യസന്ദർശകനായിരുന്ന ഹരികുമാറിന് വേണ്ടി ബാഗ്ലൂരിൽ നിന്നു പോലും സ്ത്രീകളെ ബിനു എത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ബിനുവിന്റെ വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രമുള്ളതായിരുന്നു. ഇതിലൊന്നായിരുന്നു മിനി ബാർ.ഈ റൂം നിറയെ മുന്തിയ വിദേശമദ്യമാണ് സൂക്ഷിച്ചിരിക്കുന്നത്. പലയിടത്തു നിന്നും ഡിവൈഎസ്‌പിക്ക് വേണ്ടി സ്ത്രീകളെ എത്തിക്കുന്ന ബിനു നാട്ടുകാരോടു ബന്ധുവാണാണ് പറഞ്ഞിരുന്നത്.

നാട്ടുകാരോടെല്ലാം അകലം പാലിച്ചിരുന്ന ബിനുവിന്റെ വീട്ടുകാര്യങ്ങളിൽ നാട്ടുകാർ ദുരൂഹത കണ്ട് തുടങ്ങിയിട്ട്് പത്തു പതിനഞ്ചു വർഷം കഴിയുന്നു. ക്വാറിക്കാരിൽ നിന്നു ബാറുകാരിൽ നിന്നും റിസോർട്ടുകാരിൽ നിന്നും കള്ളപ്പണക്കാരിൽ നിന്നു പോലും ഡിവൈഎസ്‌പിക്കായി മാസപ്പടി പിരിച്ചിരുന്നത് ബിനു നേരിട്ടു തന്നെയായിരുന്നു. കൂടാതെ ചില വിശ്വസ്തരായ സിഐമാരും എസ് ഐ മാരും ഡിവൈഎസ്‌പിക്ക് മാസപ്പടി എത്തിച്ചിരുന്നു. ഒരേസമയം വാദിയേയും പ്രതിയേയും വിരട്ടി പണംതട്ടുന്ന തന്ത്രമായിരുന്നു ഹരികുമാറിന്റേത്്. ഈ തന്ത്രത്തിൽ കുടുങ്ങി പണം നഷ്ടപ്പെട്ട പലരും ഇപ്പോൾ പുറത്തു പറഞ്ഞു തുടങ്ങി.

വെള്ളറട മാരായുമുട്ടം, പൊഴിയൂർ, പാറശാല, പുവ്വാർ, നെയ്യാറ്റിൻകര, ബാലരാമപുരം, തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ ക്വാറികളിൽ നിന്നാണ് ഹരികുമാറിന് മാസപ്പടി എത്തിയരുന്നത്. പണം നല്കാനുള്ളവരുടെ ലിസ്റ്റ്്് കൊടങ്ങാവിള ബിനുവിന്ഡിവൈഎസ്‌പി കൈമാറിയായിരുന്നു പിരിവ് നടന്നിരുന്നത്. ഒരു മാസം കുറഞ്ഞത് 50ലക്ഷത്തിലധികം രൂപ പിരിവ് ഇനത്തിൽ എത്തിയിരുന്നു. ഇതിൽ 25 ലക്ഷത്തോളം രൂപ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. സിപിഎം നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ എതിർപ്പു പോലും നോക്കാതെ ഡിവൈഎസ്‌പിയായി ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ എത്തിച്ചപ്പോൾ നൽകിയ വാക്കാണ് പ്രതിമാസം ഒരു പടി. എന്നാൽ ഇതുവരെ കിട്ടിയതിൽ നിന്നും കൂടുതൽ ഹരികുമാർ നൽകിയതോടെ നേതാവിന്റെ അടുത്തമിത്രം കൂടിയായി ഹരികുമാർ വളർന്നു.

നെയ്യാറ്റിൻകരയിൽ എതിർപ്പു ശക്തമായപ്പോഴും ഇന്റലിജൻസ് മൂന്ന് പ്രവിശ്യം റിപ്പോർട്ടു നൽകിയപ്പോഴും ഹരികുമാരിനെ സംരക്ഷിച്ചു നിർത്തിയത് ഈ നേതാവു തന്നെയായിരുന്നു. ബിനു വഴി എത്തിയിരുന്ന പണം ഹരികുമാർ കൂടുതലും വിനിയോഗിച്ചിരുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസിനും വട്ടിപലിശക്ക് നൽകാനും അതും കൈകാര്യം ചെയ്തിരുന്നത് ബിനു തന്നെയായിരുന്നു. ഇതിനിടെ ബിനുവുമായി ചേർന്ന് നെയ്യാറ്റിൻകരയിൽ ഷോപ്പിങ് കോംപ്ലക്‌സ് പണിയാനും ഹരികുമാറിന് ആലോചന ഉണ്ടായിരുന്നു. ഇതിനായി നഗരഹൃദയത്തിലെ ചില സ്ഥലങ്ങൾക്ക് ബിനു വില പറയുകയും ചെയ്തു. ഇത് സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെയാണ് ഹരികുമാർ കൊലക്കേസ് പ്രതിയാകുന്നത്.

ഹരികുമാറിന്റെ വലംകൈ ബിനു കൊടങ്ങാവിളയിൽ ചെറിയൊരു ജുവലറി മാത്രം നടത്തിയിരുന്ന ആളായിരുന്നു. പത്തു പതിനഞ്ച് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന ഹരികുമാറുമായി അടുത്തതോടെയാണ ് ബിനുവിന്റെ തലവര മാറുന്നത്. ജുവല്ലറി പിന്നീട് ഫിനാൻസ് ആയി. ബൈക്കിൽ പോയിരുന്ന ബിനുവിന് കാറായി ബംഗ്ലാവായി.. പ്രൗഢിയായി.....ഇതിനിടെ ഹരികുമാർ സി ഐ ആയി ഹരികുമാറിന്റെ ശുപാർശയിൽ ബിനുവിന് ശ്രീധന്യ കൺസ്ട്രഷനിൽ ജോലിയും ആയി ഈ കാലയളവിലാണ് ഹരികുമാർ ബിനുവിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആകുന്നത്. പിന്നീട് ഹരികുമാറിന്റെ നിർദ്ദേശം പ്രകാരം ജോലി ഉപേക്ഷിച്ച ബിനും ഫിനാൻസ് വിപുലീകരിച്ചു. ഇതിന് പണം മുടക്കിയതും ഹരികുമാർ തന്നെ.

ആലുവയിലും കട്ടപ്പനയിലും കടയ്ക്കലിലും ഒക്കെ ജോലി നോക്കിയപ്പോഴും ഹരികുമാർ അവധിക്ക് എത്തിയിരുന്നതുകൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ തന്നെയായിരുന്നു. അതേസമയം ഹരികുമാറിന് വേണ്ടി ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് കരുക്കൾ നീക്കി തുടങ്ങിയന്നാണ് വിവരം. ഒരു പ്രമുഖഗുണ്ട വഴി ഈ നേതാവിനെ ഹരികുമാർ ബന്ധപ്പെട്ടിരുന്നു. ഈ ഗുണ്ട തന്നെയാണ് ഹരികുമാറിനായി അഭിഭാഷകനെ തരപ്പെടുത്തിയതും. അതേസമയംകേസിൽ സിബിഐ അന്വേഷണം വേണമെന്ന്സനലിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച്് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥൻ തന്ന അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ആവിശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നിവേദനവും നൽകിയിരുന്നു.

സനലിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്ക് ഡിജിപിയും ശുപാർശ ചെയ്തു. കുടുംബത്തിന്റെ അപേക്ഷയിലാണ് ശുപാർശ നൽകിയത്. ഡിവൈഎസ്‌പി പ്രതിയായ കേസിലാണ് ഡിജിപിയുടെ നടപടി.ഉണ്ടായത്. കുടുംബത്തിന്റെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഡി വൈ എസ് പി വാഹനത്തിന് മുന്നിൽ തള്ളിയിട്ടു കൊന്ന സനൽ. ഇതിനിടെ കൊലപാതകം നടന്ന കൊടങ്ങാവിളയിൽ ദൃക്സാക്ഷികളുടെ മൊഴി എടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാർ തടഞ്ഞു. പ്രതിയായ ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ചാണ് നാട്ടുകാർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സനലിനെ ഡിവൈ.എസ്‌പി കാറിന് മുന്നിലേക്ക് തള്ളിയിട്ട സ്ഥലത്തായരുന്നു ് സംഭവം. തുടർന്ന് മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മടങ്ങി. എന്നാൽ , നെയ്യാറ്റിൻകര എസ്ഐയുടെയും ഡ്രൈവറുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഡിവൈ.എസ്‌പി. ഹരികുമാർ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ഥലത്ത് ആദ്യമെത്തിയത് എസ്‌ഐ. സന്തോഷ് കുമാറും ഡ്രൈവറുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനലിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ എസ്ഐ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും മൊഴിയെടുത്തത്. രണ്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഡിവൈ.എസ്‌പിയായിരുന്ന ബി.ഹരികുമാറിനെ പിടികൂടാൻ കഴിയാതെ പരക്കംപായുകയാണ് പൊലീസ്. കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അതേസമയം നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റരുതെന്നു പൊലീസ് അസോസിയേഷൻ മുഖേന നിബന്ധനകൾ വച്ചതായും സൂചനയുണ്ട്.

സംഭവം നടന്നു ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടാൻ കഴിയാത്തത് പൊലീസിനെതിരെ വലിയ വിമർശനത്തിനും സേനയ്ക്കു വലിയ നാണക്കേടുമാണ് ഉണ്ടാക്കിയത്. ഇതോടെ സമ്മർദത്തിലായ അന്വേഷണ സംഘം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭാര്യയോടും അടുത്ത ബന്ധുക്കളോടും അറസ്റ്റിനു വഴങ്ങുകയോ കീഴടങ്ങുകയോ ചെയ്യണമെന്നു ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹരികുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളേതുമടക്കം മൂവായിരത്തോളം ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു കഴിഞ്ഞു. അതിനിടെ കീഴടങ്ങുന്നതിനായിപൊലീസ് അസോസിയേഷൻ മുഖേന നിബന്ധനകൾ വച്ചതായി സൂചനയുണ്ട്.

നെയ്യാറ്റിൻകര സബ്ജയിലിലേക്ക് അയക്കരുതെന്നാണ് പ്രധാന നിബന്ധന. താൻ അറസ്റ്റുചെയ്ത പ്രതികളടക്കമുള്ള ജയിലിൽ സുരക്ഷിതമല്ലെന്നതാണ് ഇതിനു കാരണമായി പറയുന്നത്. നെയ്യാറ്റിൻകരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്‌നാട്ടിൽ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവിൽ പോകാൻ സഹായിച്ചതും, ഒളിവിൽ കഴിയാൻ ഇപ്പോൾഅവസരമൊരുക്കുന്നതെന്നാണ് സൂചന. അറസ്റ്റിനായി ക്രൈംബ്രാഞ്ച് തമിഴ്‌നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.അതിനിടെ ഇന്നും നാളെയുമായി പ്രതിയുടെ അറസ്റ്റോ ,കീഴടങ്ങലോ ഉണ്ടായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് സംഘത്തെ മാറ്റാനും ആലോചന തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP