Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലഹരി കടത്ത് അന്വേഷണവും കേരളത്തിലേക്ക്; എൻഐഎയും സിബിഐയും ഇഡിയും കസ്റ്റംസിന് പിന്നാലെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും കൊച്ചിയിലേക്ക്; ബിനീഷ് കോടിയേരിയുടെ മൊഴി എടുക്കാൻ അനുമതി നൽകി രാകേഷ് അസ്താന; സിപിഎം സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്ത് സിനിമയിലെ ലഹരി ബന്ധങ്ങളിലേക്കും കടക്കാൻ മോദിയുടെ വിശ്വസ്തന്റെ പച്ചക്കൊടി; സ്വർണ്ണ കടത്തിനും ലൈഫ് മിഷനും പിന്നാലെ പിണറായി സർക്കാരിനെ കുടുക്കാൻ ലഹരിയിലെ അന്വേഷണവും

ലഹരി കടത്ത് അന്വേഷണവും കേരളത്തിലേക്ക്; എൻഐഎയും സിബിഐയും ഇഡിയും കസ്റ്റംസിന് പിന്നാലെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും കൊച്ചിയിലേക്ക്; ബിനീഷ് കോടിയേരിയുടെ മൊഴി എടുക്കാൻ അനുമതി നൽകി രാകേഷ് അസ്താന; സിപിഎം സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്ത് സിനിമയിലെ ലഹരി ബന്ധങ്ങളിലേക്കും കടക്കാൻ മോദിയുടെ വിശ്വസ്തന്റെ പച്ചക്കൊടി; സ്വർണ്ണ കടത്തിനും ലൈഫ് മിഷനും പിന്നാലെ പിണറായി സർക്കാരിനെ കുടുക്കാൻ ലഹരിയിലെ അന്വേഷണവും

എം മനോജ് കുമാർ

കൊച്ചി: ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻസിബിയും കള്ളപ്പണം വെളിപ്പിച്ച കേസിൽ ചോദ്യം ചെയ്യാൻ ഇഡിയും ഒരുങ്ങുന്നു. ഈആഴ്ച തന്നെ ഇഡിയോ എൻസിബിയോ ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ച തന്നെ എൻസിബി ബിനീഷിനെ വിളിപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ബിനീഷിന്റെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് അതിന്റെ വിവരങ്ങൾ നൽകാൻ രജിസ്‌ട്രേഷൻ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ ഇഡിയിക്ക് ലഭ്യമായിട്ടില്ല.

അതിനാൽ എൻസിബി തന്നെയാണ് ബിനീഷിനെ ഈ ആഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ സാധ്യതകൾ ഏറെയുള്ളത്. കോവിഡ് ടെസ്റ്റ് നടത്തി തയ്യറായിരിക്കാൻ ഇഡി ബിനീഷിനു നൽകിയ നിർദ്ദേശം ചോദ്യം ചെയ്യാൻ വേണ്ടിയാണ്. ഇഡി ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെയാണ് എൻസിബിയും ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. എൻസിബിയുടെ ഡയരക്ടർ ജനറൽ ആയ രാകേഷ് അസ്താന തന്നെ ബിനീഷിനെ ചോദ്യം ചെയ്യാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് അറിയുന്നത്. പ്രതിയായ ആളുകളെ ചോദ്യം ചെയ്ത ശേഷം മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഇതാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ സമയം എടുക്കുന്നതിനു അന്വേഷണ ഏജൻസികൾ നൽകുന്ന വിശദീകരണം.

എൻസിബി ബിനീഷിനെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുമുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അടുത്ത ബന്ധമാണ് എൻസിബിയുടെ മേധാവിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസ്താനയോട് താത്പര്യമുണ്ട്. സിബിഐ മുൻ മേധാവി അലോക് വർമ്മയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരിൽ അന്ന് സ്‌പെഷ്യൽ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാർത്തകളിൽ ഇടംനേടിയിരുന്നു. പോര് രൂക്ഷമായതോടെ അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സർവീസിൽനിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സിബിഐയിൽനിന്ന് മാറ്റിയിരുന്നു. ഈ വിവാദത്തിൽ അസ്താനയ്ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. അതിശക്തമായ ഇടപെടലും സമരങ്ങളും അസ്താനയ്ക്കെതിരെ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ അസ്താനയുടെ നേതൃത്വത്തിലെ അന്വേഷണ ഏജൻസി കേസ് അന്വേഷിക്കുന്നതിനെ സിപിഎം ഭയപ്പെടുന്നുണ്ട്.

ഇഡിയെ കൂടാതെ എൻസിബിയുടെ കയ്യിലും ബിനീഷിനു എതിരെ തെളിവുകളുണ്ട്. ഇഡിയുടെ നിർദ്ദേശ പ്രകാരം രജിസ്‌ട്രേഷൻ വകുപ്പ് ബിനീഷ് കോടിയേരിക്ക് കേരളത്തിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങളും കാർ പാലസ് ലത്തീഫ് നൽകിയ മൊഴികളും ചേർത്ത് വച്ചാൽ ബിനീഷിനെ കുടുക്കാൻ ഇഡിയുടെ പക്കൽ തെളിവുകളായി. ഇത് സിപിഎം ഭയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് എൻസിബിയും ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. രാകേഷ് അസ്താനയുടെ നിർദ്ദേശം എന്ന് പറഞ്ഞാൽ അത് അജിത് ഡോവലിന്റെയും നിർദ്ദേശത്തിനു തുല്യമാണ്.

അനൂപ് മുഹമ്മദ് മാത്രമല്ല കൊച്ചിയിലെ ലെ മെറിഡിയൻ പഞ്ച നക്ഷത്ര പാർട്ടിയിലെ ലഹരിക്കേസ് ഒതുക്കിയതും ബിനീഷിന് കുരുക്കാണ്. ഇതിന്റെ വിശദാംശങ്ങളും എൻസിബി ശേഖരിച്ചിട്ടുണ്ട്. കൊച്ചി ലഹരിമരുന്ന് കേസിൽ റഷ്യൻ സംഗീതജ്ഞനെയാണ് ബിനീഷ് രക്ഷപ്പെടുത്തിയത്. റഷ്യൻ സീക്രട്ട് എന്ന ലഹരി മരുന്ന് കേരളത്തിലെ ലഹരിമരുന്നു കമ്പോളത്തിനു പരിചയപ്പെടുത്തുന്ന പാർട്ടിയിലാണ് വിവരം അറിഞ്ഞു പൊലീസ് അരിച്ചെത്തിയത്. റഷ്യൻ സീക്രട്ട് പൊലീസ് പിടിച്ചെങ്കിലും ടെസ്റ്റിംഗിന് സാമ്പിൾ ആയി പോയത് റഷ്യൻ സീക്രട്ട് ആയിരുന്നില്ല. ഇതോടെയാണ് കേസ് തള്ളിപ്പോയത്. ഇത് ബിനീഷ് എങ്ങനെ അട്ടിമറിച്ചു എന്ന വിശദാംശമാണ് എൻസിബി ശേഖരിച്ചത്. ഇത് ചോദ്യം ചെയ്യൽ വേളയിൽ ബിനീഷ് വിശദീകരിക്കേണ്ടി വരും. ബിനീഷിനു എതിരായ ശക്തമായ മൊഴി എൻസിബിയുടെ കയ്യിലുണ്ട്.

ലൈഫ് മിഷനാണ് സർക്കാരിനെയും സിപിഎമ്മിനെ ഭയപ്പെടുത്തുന്ന കാര്യം. കൃത്യമായ തെളിവുകൾ ഉള്ളത് ലൈഫ് മിഷനിലാണ് ചോദ്യം ചെയ്യുക വിട്ടയക്കുക. ചോദ്യം ചെയ്യുക വിട്ടയക്കുക എന്നാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിനെ സിപിഎം വിശേഷിപ്പിക്കുന്നത്. പ്രത്യക്ഷ തെളിവുകളും തെളിയിക്കാൻ പ്രയാസമായ ഒട്ടനവധി കാര്യങ്ങളും സ്വർണ്ണക്കടത്ത് കേസിൽ നിലനിൽക്കുന്നതിനാലാണ് ഈ ആരോപണം സിപിഎം കെട്ടഴിക്കുന്നത്. പക്ഷെ ലൈഫ് മിഷനിൽ എഫ്‌സിആർഎ ചട്ടലംഘനവും അഴിമതിയും കമ്മിഷൻ ഇടപാടുകളും നിലനിൽക്കുന്നുണ്ട്. സിബിഐയ്ക്കും ഇഡിയും നേരിട്ട് കേസ് എടുക്കാം. അതുമല്ല ലൈഫ് മിഷന്റെ തലപ്പത്തുള്ള യു.വി.ജോസും. ലൈഫ് മിഷനെ നിയന്ത്രിച്ചിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമെല്ലാം കേന്ദ്ര സർവീസ് ജീവനക്കാരാണ്. അതുകൊണ്ട് തന്നെ തെളിവുകൾ ഉണ്ടെങ്കിൽ അഴിമതിക്കേസിൽ സിബിഐയ്ക്ക് നിഷ്പ്രയാസം ഇവരെ പ്രതി ചേർക്കാം. അറസ്റ്റ് ചെയ്യുകയും ചെയ്യാം. ഇത് സർക്കാരിനും സിപിഎമ്മിനുമറിയാം. അതുകൊണ്ട്തന്നെയാണ് ലൈഫ് മിഷനിലേക്കുള്ള സിബിഐയുടെ വരവിനെ പാർട്ടിയും സർക്കാരും എതിർക്കുകയും നിലപാട് കടുപ്പിക്കുകയും ചെയ്യുന്നത്.

ഉദ്യോഗസ്ഥ തലത്തിൽ മാത്രമല്ല ലൈഫ് മിഷന്റെ തലപ്പത്ത് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയുമുണ്ട്. ചോദ്യം ചെയ്യാൻ കഴിയും എന്ന പൂതി മനസിലിരിക്കട്ടെ എന്ന് വിജിലൻസിനോട് പറയാം. പക്ഷെ സിബിഐയോട് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ സർക്കാരിലും പാർട്ടിയിലും അങ്കലാപ്പ് പ്രകടമാണ്. യു.വി.ജോസും, ശിവശങ്കറും പ്രതിചേർക്കപ്പെട്ടാൽ തന്നെ സർക്കാരിനു വൻ തിരിച്ചടിയാണ്. ലൈഫ് മിഷനിൽ അറസ്റ്റുകൾ ഉണ്ടാകും എന്ന് സർക്കാരിനു തന്നെ ഉറപ്പുണ്ട്. അഴിമതിക്കേസ് വന്നാൽ മാത്രമേ അറസ്റ്റ് ആവശ്യം വരുകയുള്ളൂ. അല്ലെങ്കിൽ പ്രതി ചേർത്താൽ മതിയാകും. എഫ്‌സിആർഎ വകുപ്പ് ആണെങ്കിൽ പ്രതി ചേർത്താൽ മാത്രം മതി. അറസ്റ്റ് വേണമെന്നില്ല. പക്ഷെ അഴിമതിക്കേസ് ചാർജ് ചെയ്യുകയാണെങ്കിൽ അറസ്റ്റ് വരും.

ഇതാണ് സർക്കാരിനെ വിഷമിപ്പിക്കുന്നത്. നിലവിൽ അഴിമതിക്കേസ് സിബിഐ ചാർജ് ചെയ്തിട്ടില്ല. എഫ്‌സിആർഎ വകുപ്പുകൾ ആണ് ചാർജ് ചെയ്തത്. പക്ഷെ അഴിമതിക്കേസ് പിന്നീട് ചാർജ് ചെയ്താലും മതി. യൂണിടാക് എംഡിമാത്രമാണ് നിലവിൽ സിബിഐ എഫ്ആറിൽ പ്രതികൾ. മറ്റുള്ളത് അൺനോൺ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഴിമതിക്കേസ് വന്നാൽ ഈ അൺനോണിന്റെ സ്ഥാനത്ത് ലൈഫ് മിഷൻ സിഇഒ യുവി ജോസോ അല്ലെങ്കിൽ എം.ശിവശങ്കറോ വന്നേക്കാം. എല്ലാം ശിവശങ്കർ പറഞ്ഞിട്ടാണ് ചെയ്തത് എന്നാണ് യു.വി.ജോസ് സിബിഐയ്ക്ക് മുന്നിൽ നൽകിയ മൊഴി. അതുകൊണ്ടാണ് ഈ അൺനോണിന്റെ സ്ഥാനത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർ വന്നേക്കാം എന്ന് സിപിഎം ഭയക്കുന്നത്.

അതേസമയം ലൈഫ് മിഷൻ ജില്ല കോ ഓർഡിനേറ്റർ സിബിഐക്കു മുന്നിൽ ഹാജരായി. ലൈഫ് മിഷൻ തൃശ്ശൂർ ജില്ല കോ ഓർഡിനേറ്റർ ലിൻസ് ഡേവിഡാണ് സിബിഐയ്ക്ക് മുന്നിൽ എത്തിയത്. കൊച്ചി കടവന്ത്രയിലെ സിബിഐ. ഓഫീസിലാണ് ഹാജരായത്. ലിൻസിന് നോട്ടീസ് നൽകി ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. ലൈഫ് മിഷൻ കൂടാതെ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന ധാരണ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ലിൻസിനോട് ചോദിക്കുന്നത്. അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതും അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുമാണ് സിബിഐ. ഈ കേസുമായി അന്വേഷിക്കുന്നത്. എന്നാൽ വടക്കഞ്ചേരി ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലേക്കും സിബിഐ. അന്വേഷണം നീളുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP