Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളം കോരിയൊഴിച്ചാണോടീ നീ കൊച്ചിനെ ഉണ്ടാക്കിയത്? അതോ നീ വിശുദ്ധ കന്യാ മാതാവോ? എന്ന് ചോദിച്ച സിഐ; ഞങ്ങൾക്ക് എസ് എൻ ഡി പിയിൽ പിടിപാടുണ്ട്; ഞാനും എസ് എൻ ഡി പിയെന്ന് പറഞ്ഞ് സ്വാധീനിച്ച് കോൺസ്റ്റബിൾ; ഷാനുവിനെ കൂടെ കിടക്കാൻ വിടട്ടെ... വേണമെങ്കിൽ രണ്ടു പെഗ്ഗ് മദ്യം അറേഞ്ച് ചെയ്ത് ചെയ്ത് തരാം.. ഇങ്ങനെ അപമാനങ്ങൾ പലവിധം; നിറപറ മുതലാളി ബിജു കർണ്ണനെതിരായ പരാതിയിൽ പൊലീസും പ്രതിക്കൂട്ടിൽ; അരിമുതലാളിക്ക് വേണ്ടി ഒത്തുകളിച്ചത് കാക്കിയിട്ട സുഹൃത്തുക്കളോ?

വെള്ളം കോരിയൊഴിച്ചാണോടീ നീ കൊച്ചിനെ ഉണ്ടാക്കിയത്? അതോ നീ വിശുദ്ധ കന്യാ മാതാവോ? എന്ന് ചോദിച്ച സിഐ; ഞങ്ങൾക്ക് എസ് എൻ ഡി പിയിൽ പിടിപാടുണ്ട്; ഞാനും എസ് എൻ ഡി പിയെന്ന് പറഞ്ഞ് സ്വാധീനിച്ച് കോൺസ്റ്റബിൾ; ഷാനുവിനെ കൂടെ കിടക്കാൻ വിടട്ടെ... വേണമെങ്കിൽ രണ്ടു പെഗ്ഗ് മദ്യം അറേഞ്ച് ചെയ്ത് ചെയ്ത് തരാം.. ഇങ്ങനെ അപമാനങ്ങൾ പലവിധം; നിറപറ മുതലാളി ബിജു കർണ്ണനെതിരായ പരാതിയിൽ പൊലീസും പ്രതിക്കൂട്ടിൽ; അരിമുതലാളിക്ക് വേണ്ടി ഒത്തുകളിച്ചത് കാക്കിയിട്ട സുഹൃത്തുക്കളോ?

എം മനോജ് കുമാർ

കൊച്ചി: നിറപറ മുതലാളി ബിജു കർണനെതിരെ ലൈംഗിക പീഡനത്തിനു പരാതി നൽകിയ സ്ത്രീയ്ക്ക് പെരുമ്പാവൂർ പൊലീസിൽ നിന്നും അനുഭവിക്കേണ്ടി വന്നത് വളരെ തിക്തമായ അനുഭവങ്ങൾ. ബിജു കർണൻ നൽകിയ പരാതിയിൽ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തിക്താനുഭവങ്ങളുടെ ഘോഷയാത്ര തന്നെ യുവതിക്ക് നേരിടണ്ടി വന്നത്.

നെടുമ്പാശ്ശേരി പൊലീസിൽ യുവതി നൽകിയ പരാതിയിൽ അതിഗുരുതരമായ ആരോപണങ്ങളാണ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബിജു കർണനെതിരെയും അറസ്റ്റ് ചെയ്ത പെരുമ്പാവൂർ പൊലീസിനെതിരെയും ഉള്ളത്. ബ്ലാക്ക് മെയിൽ ചെയ്ത് യുവതി 49 ലക്ഷം നൽകിയെന്ന പരാതിയിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ കുറച്ചു കാലം കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നു യുവതി. ഇതിന് പിന്നിൽ വമ്പൻ ചതിയുണ്ടെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ബിജുവിനെതിരെ യുവതി നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ ബിജു കർണനെതിരെ നെടുമ്പാശ്ശേരി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ സാജ് എർത്ത് ഹോട്ടലിൽ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടതായാണ് എഫ്‌ഐആറിൽ പറയുന്നത്. ഈ പീഡനം കാരണം യുവതി ഗർഭിണിയാണെന്നും അതിനാൽ യുവതിയെ നേരിട്ട് കണ്ടു മൊഴി രേഖപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിൽ ഉള്ളത്. യുവതി പരാതി നൽകുന്നതിനു മുൻപ് ഒരു മാസം മുൻപാണ് ബിജു കർണൻ യുവതിയ്‌ക്കെതിരെ ബ്ലാക്ക് മെയിലിംഗിന് പരാതി നൽകിയത്. 49 ലക്ഷം രൂപ പല സമയത്ത് യുവതി തന്നിൽ നിന്നും കൈപ്പറ്റി എന്നാണ് ബിജു കർണൻ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

ബിജു കർണൻ നൽകിയ ബ്ലാക്ക് മെയിലിങ് പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ തിക്താനുഭങ്ങളുടെ ഘോഷയാത്ര തന്നെ പെരുമ്പാവൂർ പൊലീസിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നു. എല്ലാം അക്കമിട്ടു തന്നെ യുവതി പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജു കർണന്റെ അവിഹിതസ്വാധീനത്തിൽ വശംവദരായാണ് പെരുമ്പാവൂർ പൊലീസ് മോശമായി പെരുമാറിയത്. പെരുമ്പാവൂർ പൊലീസിന്റെ മാനസിക പീഡനങ്ങളും അസഭ്യവർഷങ്ങളുമാണ് പരാതിയിൽ യുവതി രേഖപ്പെടുത്തിയിട്ടുള്ളത്.

കാമുകിയായ എന്നെ വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇപ്പോൾ എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നത്. പൊതുസമൂഹത്തിൽ ഞാൻ മോശക്കാരിയാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ ഞാൻ ഇനി തുറന്നു പറയാതിരിക്കാനും ശ്രമിക്കുന്നു. ബിജുവിൽ നിന്നും ഞാൻ പണാപഹരണം നടത്തി എന്ന് പറഞ്ഞു എന്നെ ജയിലിൽ അടയ്ക്കാൻ പെരുമ്പാവൂർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് ഉണ്ടാക്കി. അതിന്റെ പേരിൽ എനിക്ക് കാക്കനാട് വനിതാ ജയിലിൽ കഴിയേണ്ടി വന്നു. അറസ്റ്റിലായപ്പോൾ ബിജു കർണ്ണന്റെ ദുസ്വാധീനത്തിനു വഴങ്ങി പെരുമ്പാവൂർ സിഐ ഫൈസൽ എന്നോടു പറഞ്ഞത് 'വെള്ളം കോരിയൊഴിച്ചാണോടീ നീ കൊച്ചിനെ ഉണ്ടാക്കിയത് അതോ നീ വിശുദ്ധ കന്യാ മാതാവാണോ എന്നാണ്. എന്റെ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുകയാണ് സിഐ ചെയ്തത്.

ഗർഭിണിയായ എന്നെ വിശ്രമിക്കാൻ അനുവദിക്കാതെ സ്റ്റേഷനിൽ മൂലക്കിരുത്തി. വൈകീട്ട് അഞ്ചരമുതൽ ഒമ്പതേമുക്കാൽ വരെ. പാതിരാത്രിയിൽ ആണ് എന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. അന്ന് എന്റെ കാലിൽ നീരും വന്നിരുന്നു. പൊലീസുകാർ എന്നെ പരിഹാസത്തോടെയാണ് കൈകാര്യം ചെയ്തത്. എന്നെ ആദ്യമായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ദിവസം തടിച്ചുരുണ്ട പൊലീസുകാരൻ എന്നോടു പറഞ്ഞു. ബിജുവാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്, അവൻ ഒത്തുതീർപ്പിന് തയ്യാറാണ് നീയും കൂടി സമ്മതിച്ചാൽ മതി. ഞങ്ങൾക്ക് എസ്എൻഡിപിയിൽ പിടിപാടുണ്ട്. ഞാനും എസ്എൻഡിപിയാണ്. ഇതും പറഞ്ഞു എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. ഈ പൊലീസുകാരനെ എനിക്ക് അറിയാം. ഇയാൾക്കും സിഐയ്ക്കുമെതിരെ എനിക്ക് പരാതിയുണ്ട്.

കോടതി നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനിൽ കഴിയുമ്പോൾ ഈ പൊലീസുകാരൻ സിവിൽ ഡ്രസോടെ കയറിവന്നു. എന്നോടു ചോദിച്ചു: '..... ഭക്ഷണം കഴിച്ചോ? രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ ഞാൻ ഷാനുവിനെ കൂടെ കിടക്കാൻ വിടട്ടെ. എന്നാണ് എന്നോടു ചോദിച്ചത്. ..... അടിക്കുമായിരുന്നല്ലേ... വേണമെങ്കിൽ ഞാൻ രണ്ടു പെഗ്ഗ് മദ്യം അറേഞ്ച് ചെയ്ത് ചെയ്ത് തരാം.. വിളിച്ചോളൂ'' എന്നൊക്കെ പറഞ്ഞു. എന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണ് ഈ പൊലീസുകാരൻ ചെയ്തത്. എനിക്ക് മാനഹാനിയുണ്ടായി. ഈ കാര്യത്തിൽ എനിക്ക് പരാതിയുണ്ട്. നെടുമ്പാശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ഈ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തത്. പക്ഷേ നടപടി ഒന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP