Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമാ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട നിർമ്മാതാവിനേയും നടിയേയും കള്ളക്കേസിൽ കുടുക്കി നാറ്റിച്ചു; പറവൂർ പീഡന കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരിൽ നിന്ന് പണം പിടുങ്ങി; സ്വർണക്കടത്ത് പ്രതികളിൽ നിന്നും എട്ടുകിലോ സ്വർണം മോഷ്ടിച്ചു; വിജിലൻസ് റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറെ കുറിച്ച് കോടതി വെറുതെ വിട്ട നടനും നിർമ്മാതാവുമായ അംജിത് പറയുന്നത് ഞെട്ടിക്കുന്ന കഥകൾ

സിനിമാ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട നിർമ്മാതാവിനേയും നടിയേയും കള്ളക്കേസിൽ കുടുക്കി നാറ്റിച്ചു; പറവൂർ പീഡന കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരിൽ നിന്ന് പണം പിടുങ്ങി; സ്വർണക്കടത്ത് പ്രതികളിൽ നിന്നും എട്ടുകിലോ സ്വർണം മോഷ്ടിച്ചു; വിജിലൻസ് റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറെ കുറിച്ച് കോടതി വെറുതെ വിട്ട നടനും നിർമ്മാതാവുമായ അംജിത് പറയുന്നത് ഞെട്ടിക്കുന്ന കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കും നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാൻ ചുക്കാൻ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടർ പറവൂർ പെൺവാണിഭക്കേസിൽ ഉന്നതരെ രക്ഷിക്കാൻ ചരടുവലിച്ചതായും തിരൂരിൽ നിന്ന് കവർച്ചചെയ്യപ്പെട്ട 12 കിലോ സ്വർണത്തിൽ എട്ടുകിലോ തട്ടിയെടുത്തതായും ആരോപിച്ച് കൊച്ചി ബ്ലൂ ബ്ലാക്ക്  മെയിലിങ് കേസിൽ പ്രതിയാക്കപ്പെട്ട നടനും നിർമ്മാതാവുമായ അംജിത്. തൃക്കാക്കര മുൻ എ.സി.പി. ബിജോ അലക്‌സാണ്ടറിനെതിരേ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് അംജിതിന്റെ വെളിപ്പെടുത്തൽ.

കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അംജിതിനും നടി സോന മരിയക്കുമെതിരെ മരട് പൊലീസ് കെട്ടിച്ചമച്ചതായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ കേസിൽ ഇവരെ ഹൈക്കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒതുക്കിവച്ച ക്രൈംബ്രാഞ്ച് അന്വേഷണം എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ അംജിത് പിണറായിക്ക് പരാതി നൽകിയതിന തുടർന്നാണ് ഊർജിതമായത്. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെയാണ് ഇവർ കുറ്റക്കാരല്ലെന്ന് വെളിവായത്.

തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടറും മരട് എസ്‌ഐ ആയിരുന്ന സന്തോഷ് കുമാറും കോൺസ്റ്റബിൾ വിനോദും ചേർന്നാണ് കള്ളക്കേസ് ചമച്ചതെന്നും മുൻ മന്ത്രി കെ ബാബുവിന്റെ പിന്തുണയോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അംജിത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസുണ്ടാക്കിയ കാര്യം അന്വേഷിക്കുകയും ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടതിനൊപ്പം ബിജോയ് അലക്‌സാണ്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും അംജിത് ആവശ്യപ്പെട്ടിരുന്നു.

തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ബിജോ അലക്‌സാണ്ടർക്കെതിരെ വിജിലൻസ് അന്വേഷണം നടന്നതെന്ന് അംജിത് പറയുന്നു. പറവൂർ പെൺവാണിഭക്കേസിൽ ഉൾപ്പെട്ട ഉന്നതരായ പലരേയും രക്ഷിച്ചെടുക്കാൻ ബിജോ ലക്ഷങ്ങൾ വാങ്ങി. ഇത് നാട്ടിൽ പലർക്കുമറിയാം. പറവൂർ പീഡനക്കേസിൽ നിരവധിപേരെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. കേസിലുൾപ്പെട്ട പല ഉന്നതരേയും പണംവാങ്ങി ബിജോയ് രക്ഷിച്ചിട്ടുമുണ്ട്.

അതുപോലെത്തെന്ന തിരൂരിൽ നിന്ന് 2007-2008 കാലത്ത് നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ നിന്ന എട്ടുകിലോയോളം സ്വർണം ബിജോ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് പരിചയമുണ്ടായിരുന്ന റെണാൾഡോ ജബ്ബാർ, സാബു എന്നിവരുൾപ്പെട്ട സംഘമാണ് ജൂവലറിയുടമയിൽ നിന്ന് സ്വർണം കവർന്നത്. ഇവർ അതിനുശേഷം പറവൂരിലെ ഡോണയെന്നയാളുടെ അടുത്താണ് ഒളിവിൽ താമസിച്ചത്. ഡോണയും ബിജോയും തമ്മിൽ നല്ല ബന്ധമുണ്ട്. ഡോണ ഒറ്റിക്കൊടുത്തതിനെ തുടർന്ന് ബിജോ അലക്‌സാണ്ടറും സംഘവുമെത്തി ഇവരെ പിടികൂടി. സ്വർണവും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയോളം ഇവരെ ഒളിവിൽ താമസിപ്പിച്ച് മർദ്ദിച്ചു. ഇതിനുശേഷം തൃപ്പൂണിത്തുറയിൽ കാറിൽ സഞ്ചരിക്കവെ ഇവരെ പിടികൂടിയതായും നാലുകിലോ സ്വർണം കണ്ടെത്തിയതായും വാർത്ത നൽകി. ഇതാണ് പുറംലോകം അറിഞ്ഞത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളിൽ ബിജോ അലക്‌സാണ്ടർ അധികാരം ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടുണ്ടെന്നും അംജിത് ആരോപിക്കുന്നു.

എനിക്കും സോനയ്ക്കുമെതിരെയും കള്ളക്കേസുണ്ടാക്കിയത് ഈ വിധത്തിലാണ്. സോനയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ പിടിച്ചുകൊടുത്ത തന്നെ കേസിൽ പ്രതിയാക്കുകയായിരുന്നു. എന്നിട്ട് യഥാർത്ഥ പ്രതിയെ വെറുതെവിട്ടു. സോനയുടെ പരാതി അന്വേഷിക്കുകപോലും ചെയ്യാതെ സോനയെയും തനിക്കൊപ്പം കേസിൽ ഉൾപ്പെടുത്തി കള്ളക്കഥയുണ്ടാക്കി. നാലുകൊല്ലവും ഏഴുമാസവും തൃക്കാക്കര എസിപിയായിരുന്ന ഈ ഉദ്യോഗസ്ഥൻ ഒട്ടേറെ അഴിമതികൾ കാട്ടിക്കൂട്ടിയിട്ടുണ്ട്. ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരികയാണ് - അംജിത് പറയുന്നു.

കൊച്ചി സ്വദേശികളായ നടി സോന മരിയയും അംജിത്തും ചേർന്ന് ആളുകളെ വശീകരിച്ചുകൊണ്ടുപോയി പണം തട്ടുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മരട് പൊലീസ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസെടുത്തത്. ആദ്യമിട്ട എഫ്‌ഐആർ തിരുത്തി സോനയെയും രണ്ടാമത് പ്രതിയാക്കുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു ബിജോയ്‌ക്കെതിരെയും മരട് എസ്‌ഐക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകണമെന്ന് അംജിത് ആവശ്യപ്പെടുന്നു.

ബിജോ അലക്‌സാണ്ടർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോ സ്‌പെഷൽ സെൽ എസ്‌പി: വി.എൻ. ശശിധരൻ നടത്തിയ അന്വേഷണത്തെത്തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ ബിജോ അലക്‌സാണ്ടറിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലും ഓഫീസിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

2014-15 കാലഘട്ടത്തിൽ തൃക്കാക്കര എ.സി.പി. ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 48,21,120 രൂപ ഈ കാലയളവിൽ അനധികൃതമായി സമ്പാദിച്ചതായി അന്വേഷണസംഘം കണ്ടെത്തി. 1995ൽ സബ് ഇൻസ്‌പെക്ടറായി സംസ്ഥാന പൊലീസ് സർവീസിൽ പ്രവേശിച്ച ബിജോ അലക്‌സാണ്ടറിന് 2011ൽ ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം സി.ബി.സിഐഡി. എറണാകുളം റേഞ്ച് ഡിവൈ.എസ്‌പി.യാണ് നിലവിൽ ബിജോ അലക്‌സാണ്ടർ.

തൃപ്പൂണിത്തുറയിൽ എട്ടര സെന്റ് സ്ഥലത്ത് 3200 ചതുരശ്ര അടി വിസ്തൃതിയിൽ പണിതീർത്ത ആഡംബരവീടിന്റെ നിർമ്മി്ച്ചതും വിജിലൻസ് പരിശോധിച്ചു. നിർമ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്‌സാണ്ടറിന്റെ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്‌സാണ്ടർ. ഇടതുസർക്കാർ അധികാരമേറ്റയുടൻ ബിജോ അലക്‌സാണ്ടറെ ക്രമസമാധാന പാലനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. നേരത്തേ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായിരിക്കെ അനധികൃത പിരിവ് നടത്തിയെന്നും ഇദ്ദേഹത്തിനെതിരേ ആരോപണം ഉയർന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP