Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്‌നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്

പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്‌നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്

മറുനാടൻ മലയാളി ബ്യൂറോ

കന്യാകുമാരി: കന്യാകുമാരി അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ളവർ ഫൊറാന പള്ളി ഇടവക വികാരിയായ ബെനഡിക്റ്റ് ആന്റോ ആളു ചില്ലറക്കാരനാല്ല.. ബെനഡിക്റ്റ് ആന്റോ ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായുള്ള പരാതികൾ പുറത്തു വരുമ്പോൾ തെളിയുന്നത് അച്ചൻ ഞരമ്പു രോഗിയെന്ന വിവരം. കൊല്ലങ്കോടിന് അടുത്താണ് അച്ചന്റെ വീട്. ആദ്യം പനച്ചുമൂട് എന്ന സ്ഥലത്തെ പള്ളിയിലായിരുന്നു. ഇവിടെ പീഡന പരാതി ഉയർന്നതോടെയാണ് അച്ചൻ മറ്റൊരു ലാവണത്തിലെത്തിയത്. ഇടവകയിലെ യുവതികളെ വലവീശിപ്പിടിക്കാൻ ്അച്ചൻ എടുത്തിരുന്നത് കുമ്പസാര സാധ്യതയാണ്.

നാട്ടുകാർക്ക് മുന്നിൽ മാന്യനും സത്യസന്ധനുമായിരുന്നു അച്ചൻ. നല്ല വഴിയിലൂടെ പെൺകുട്ടികളെ അച്ചൻ അടുപ്പിക്കും. അതിന് ശേഷം കുമ്പസാരത്തിന്റെ മഹത്വം പറഞ്ഞു കൊടുക്കും. അങ്ങനെ കുമ്പസാര കൂട്ടിൽ എത്തുന്ന യുവതികളുടെ മനസ്സ് അച്ചൻ മനസ്സിലാക്കും. അതിന് ശേഷം മൊബൈലിലൂടെ ഉപദേശം. അതിനെ പ്രണയമായി വളർത്തും. പിന്നെ അശ്ലീലമായി അത് മാറും. പനച്ചമൂടിൽ ബംഗ്ലൂരുവിൽ പഠിക്കുകയായിരുന്ന നേഴ്‌സിനെയാണ് അച്ചൻ വളച്ചെടുത്തതായി പരാതി ഉയർന്നത്. ഇതോടെ അവിടെ നിന്നും കുറച്ചകലെയുള്ള അഴകിയ മണ്ഡപത്തിൽ എത്തി. യുവതികളെ പലതരത്തിൽ ആകർഷിച്ചു. ആരും പരസ്പരം അറിയാതെയായിരുന്നു ഇതെല്ലാം. കുമ്പസാര രഹസ്യം മനസ്സിലാക്കി അച്ചനൊരുക്കുന്ന ചതിയിൽ നിരവധി പേർ വീണതായാണ് സൂചന.

നിയമ വിദ്യാർത്ഥിനിയെ അശ്ലീലത്തിൽ വീഴ്‌ത്താനുള്ള ശ്രമാണ് തകർന്നത്. ഇതോടെ സോഷ്യൽ മീഡിയയിലേക്ക് വീഡിയോകളെത്തി. നിയമ വിദ്യാർത്ഥിയും കൂട്ടുകാരും അച്ചനെ ചോദ്യം ചെയ്യാനെത്തി. അവർ എടുത്ത ലാപ് ടോ്പ്പിൽ നിന്നാണ് വീഡിയോ പുറത്തു പോയതെന്നാണ് സൂചന. കുമ്പസാര കൂട്ടിൽ സത്യം പറയുന്ന പെൺകുട്ടികളെ അതുപയോഗിച്ച് അടുപ്പിക്കും. ചെറിയ തെറ്റ് പറയുന്നവരെ പോലും വലിയ തെറ്റിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന തരത്തിൽ ഉപദേശിക്കും. അങ്ങനെ കുട്ടികളുടെ വിശ്വസ്തനായി മാറും. വീഡിയോ കോളുകളിൽ അശ്ലീലമെത്തിച്ച് അത് റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന രീതിയാണ് അച്ചന്റേത്. ഈ വീഡോയകളുടെ കൂമ്പാരമായിരുന്നു അച്ചന്റെ ലാപ് ടോപ്പിൽ. ഇതെല്ലാം പൊലീസിനും കിട്ടിയിട്ടുണ്ട്. ഈ വീഡിയോ ഉപയോഗിച്ച് പല സ്ത്രീകളേയും ബ്ലാക് മെയിലിംഗിന് വിധേയമാക്കിയെന്നും സൂചനയുണ്ട്.

ചില യുവതികളെ രാത്രിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളും അച്ചൻ റിക്കോർഡ് ചെയ്തു സൂക്ഷിച്ചു. എല്ലാ സ്ത്രീകൾക്ക് മുമ്പിലും താനൊരു പ്രണയ ദാഹിയാണെന്ന് വരുത്തിയാണ് എല്ലാം ശരിയാക്കിയത്. ഇരകളൊന്നും പരസ്പരം അറിയാതിരിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വീഡിയോകൾ വൈറലായത്. ഇതോടെ അച്ചന്റെ തനി നിറം എല്ലാവരും അറിഞ്ഞു. ആദ്യം കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിക്കാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം വികാരിയച്ചന്റെ പേഴ്സണൽ ലാപ്ടോപ്പും മൊബൈൽഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ പൊലീസ് നിയമ വിദ്യാർത്ഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് നൽകിയത്. ഇതോടെയാണ് വൈദികനെ സംബന്ധിച്ച സംശയം ഉയരുന്നതും. തെളിവുകൾ പുറത്തു വന്നതോടെ ഇയാളെ ഇടവകയിൽ തന്നും സഭ തൽകാലത്തേക്ക് മാറ്റി.

ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ബെനഡിക്ട് ആന്റോ രാത്രിയിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടവയിരുന്നു. ഇത് ആവർത്തിക്കരുത് എന്ന് പറയാനാണ് ഓസ്റ്റിനും സുഹൃത്തുക്കളും വികാരിയച്ചന്റെ വീട്ടിൽ എത്തിയതെന്നും അവർ അറിയിച്ചു. ഇതിനിടെ വികാരിയച്ചനെ കുറിച്ചുള്ള ചില വിവരങ്ങൾ ഓസ്റ്റിന് ലഭിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. ഇതുകൊണ്ടാണ് നിയമ വിദ്യാർത്ഥികൾ വൈദികന്റെ ലാപ്ടോപ്പും മൊബൈലും എടുത്തുകൊണ്ടു പോയത്. വൈദികൻ നിരവധി യുവതികളെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ശേഖരിച്ച ചിത്രങ്ങൾ ഈ ലാപ്ടോപ്പിൽ ഉണ്ടായിരുന്നു.

ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നൽകിയിരുന്നു. ഇതോടെയാണ് സത്യം പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP