Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗളൂരു സ്‌ഫോടനകേസിലെ പിടികിട്ടാപുള്ളി പിടിയിലായി; മമ്പറം പറമ്പായി സ്വദേശി റയിസലിനെ കസ്റ്റഡിയിൽ എടുത്തത് വീട്ടിൽ വച്ച്; വലയിലായത് കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ കൂട്ടുപ്രതി; വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഘത്തിലെ അംഗവും

ബംഗളൂരു സ്‌ഫോടനകേസിലെ പിടികിട്ടാപുള്ളി പിടിയിലായി; മമ്പറം പറമ്പായി സ്വദേശി റയിസലിനെ കസ്റ്റഡിയിൽ എടുത്തത് വീട്ടിൽ വച്ച്; വലയിലായത് കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ കൂട്ടുപ്രതി; വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഘത്തിലെ അംഗവും

രഞ്ജിത് ബാബു

കണ്ണൂർ: ബംഗളൂരു സ്‌ഫോടനകേസിലെ പിടികിട്ടാപുള്ളിയായ മമ്പറം പറമ്പായി സ്വദേശി ഷക്കീന മൻസിലിലെ പി.എ. റയിസൽ പിടിയിലായി. 2008 ജൂലായ് 25 ന് ബംഗളൂരുവിലെ പത്ത് കേന്ദ്രങ്ങളിലെ സ്‌ഫോടന പരമ്പര നടത്തിയ കേസിലെ പ്രതിയാണ് റയിസൽ. കണ്ണൂർ ഡി.വൈ.എസ്. പി. പി.പി. സദാന്ദനും സംഘവും ചേർന്ന് മമ്പറത്തെ വീട്ടിൽ വച്ചാണ് പ്രതിയെ വലയിലാക്കിയത്. കോഴിക്കോട് ഇരട്ട സ്‌ഫോടനങ്ങളിൽ മുഖ്യ പ്രതിയായ കണ്ണൂർ സിറ്റിയിലെ താഴകത്ത് അബ്ദുൾ ഹാലിമിന്റെ കൂട്ടു പ്രതിയാണ് റയിസൽ. വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി കൂടിയാണ് ഇയാൾ. പെരുമ്പാവൂരിലെ ഒരു കെമിക്കൽ കടയിൽ നിന്നും പൂട്ടു പൊളിച്ച് 200 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്, ജലാറ്റിൻ സ്റ്റിക്ക് എന്നിവ കവർച്ച ചെയ്ത കേസിലും പ്രതിയാണ് റയിസൽ.

രഹസ്യാന്വേഷണ വിഭാഗം അതീവ ഗൗരവത്തോടെ കണ്ട പെരുമ്പാവൂരിലെ കവർച്ചയും കെമിക്കൽ കട കൊള്ളയും നടത്തിയ സംഭവത്തെക്കുറിച്ച് ഇവരിൽ നിന്നും പൊലീസ് മൊഴിയെടുത്തേക്കും. ഈ രണ്ട് സംഭവങ്ങളിലും തീവ്രവാദ ബന്ധമില്ലെന്ന് വരുത്തി തീർക്കാൻ അന്ന് പ്രതികൾ പരാമവധി കരുതലോടെയാണ് കൃത്യങ്ങൾ നിർവ്വഹിച്ചത്. ഹാലിമിന്റെ എല്ലാ തീവ്രവാദ ഇടപെടലും തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ അന്വേഷണ ഏജൻസികൾക്ക് വിഖാതം സൃഷ്ടിച്ചിട്ടുണ്ട്. 2006 ൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും മെഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമായി രണ്ടിടത്ത് ബോംബുകൾ വച്ചതിന് പിന്നിൽ ഹാലിമിനോടൊപ്പം റയിസലും കൂട്ടു പ്രതിയാണ്.

കെമിക്കൽ കടയിൽ നിന്നും എടുത്ത സ്‌ഫോടക വസ്തുക്കളുമായി ഗുഡ്‌സ് വാനിൽ തടിയന്റവിടെ നസീർ താമസിക്കുന്ന കൊച്ചിയിലെ വസതിയിൽ കൊണ്ടു വെക്കുകയും ്അവിടുന്ന് ബംഗളൂരുവിലെത്തിച്ച് പത്തിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്താൻ സജ്ജീകരിക്കുകയായിരുന്നു. എന്നാൽ സാങ്കേതിക പിഴവ് കാരണം ഒമ്പതെണ്ണവും പൊട്ടിയില്ല. പത്താമത്തെ ബോംബ് ഇരുമ്പു പെട്ടിയിൽ ഘടിപ്പിച്ചായിരുന്നു വച്ചത്. ഈ ബോംബ് പൊട്ടി വെയ്റ്റിഗ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീ മരണമടയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും അബ്ദുൾ ഹാലിമിനോടൊപ്പം റയിസലും ഉണ്ടായിരുന്നു.

സ്‌ഫോടക വസ്തുക്കൾ കടത്താൻ ഒരു വെള്ള ഓംമിനി വാൻ കവർച്ച ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നു. ആലുവയിലെ ഒരു വീട്ടിനു മുന്നിൽ പാർക്ക് ചെയ്ത വാൻ തട്ടിയെടുക്കാൻ ഒരുങ്ങവേ ആലുവാ പൊലീസിന്റെ രാത്രികാല പട്രോളിങ് ഗ്രൂപ്പിന്റെ പിടിയാലായി. വാടകക്കെടുത്ത സുമോയുമെടുത്തായിരുന്നു ഓംമിനി വാൻ കവർച്ച ചെയ്യാൻ പുറപ്പെട്ടത്. അഹബ്ദുൾ ഹാലിം തന്നെ ഡ്രൈവറായി ഓടിച്ച വാഹനത്തിൽ നിന്നും പൊലീസിന്റെ പിടിയിലാവാതെ തടിയന്റവിടെ നസീർ , സാബിർ , മനാസ് എന്നിവർ ഓടി രക്ഷപ്പെട്ടു.

ഡ്രൈവറായ ഹാലിമിന് രക്ഷപ്പെടാനായില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വഴിവിട്ടൊന്നും അയാൾ പറയാൻ തയ്യാറായിരുന്നില്ല. എല്ലാം ആസൂത്രണം ചെയ്തും ടൈമർ സെറ്റ് ചെയ്തുതും ഹാലിമാണെങ്കിലും ആശുപ്ത്രിയിൽ കഴിയുന്ന ഹാലിമിനെതിരെ തെളിവില്ലാത്ത അവസ്ഥയായി. ഹാലിമിന്റെ ഏറ്റവും അടുത്ത അനുയായിയാണ് ഇപ്പോൾ പൊലീസ് പിടിയലായ റയിസൽ. ബംഗളൂരു സ്‌ഫോടന കേസിൽ 31 ാം പ്രതിസ്ഥാനത്തുള്ളത് അബ്ദുൾ നാസർ മദനിയാണ്. തടിയന്റവിടെ നസീറും കേസിൽ കുറ്റാരോപിതനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP