Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലഭാസ്‌കറിന്റെ മാനേജർ അടക്കം സ്വർണ്ണ കടത്തിയത് 'ദുബായ് ജ്യൂലറിക്ക്' വേണ്ടി; ലണ്ടനിലേക്ക് മുങ്ങാൻ ശ്രമിച്ച മുതലാളിയെ പിടിച്ചത് ഡിആർഐ കരുതലിൽ; കോഫേപോസ ചുമത്താനുള്ള നീക്കത്തിന് പാരയുമായി 'തിരുവനന്തപുരത്തെ' ഉന്നതൻ; മുഹമ്മദലിക്ക് വേണ്ടി കള്ളക്കളി സജീവം; ഡിആർഐയ്ക്കുള്ളിലും വില്ലന്മാർ

ബാലഭാസ്‌കറിന്റെ മാനേജർ അടക്കം സ്വർണ്ണ കടത്തിയത് 'ദുബായ് ജ്യൂലറിക്ക്' വേണ്ടി; ലണ്ടനിലേക്ക് മുങ്ങാൻ ശ്രമിച്ച മുതലാളിയെ പിടിച്ചത് ഡിആർഐ കരുതലിൽ; കോഫേപോസ ചുമത്താനുള്ള നീക്കത്തിന് പാരയുമായി 'തിരുവനന്തപുരത്തെ' ഉന്നതൻ; മുഹമ്മദലിക്ക് വേണ്ടി കള്ളക്കളി സജീവം; ഡിആർഐയ്ക്കുള്ളിലും വില്ലന്മാർ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി 2019 ൽ 25 കിലോ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതിയെ വെറുതെ വിട്ട് ബാക്കിയുള്ള കാരിയർമാരെ കോഫേപോസ കേസിൽ കുടുക്കി അന്വേഷണ സംഘത്തിന്റെ ഇടപെടൽ. പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോൾഡ് ആൻഡ് ഡയമന്റ് മാനേജിങ് ഡയറക്ടർ പി.പി. മുഹമ്മദലിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. തിരുവനന്തപുരത്ത് പിടികൂടിയ സ്വർണം ദുബായ് ഗോൾഡിനുവേണ്ടിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുഹമ്മദ് അലി പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഈ കേസിലെ കാരിയർമാർക്കെതിരെ എല്ലാം കോഫേപോസ ചുമത്തിയിരുന്നു. ഇതു കാരണം ഒരു വർഷം ജയിലിൽ അടയ്ക്കാനുമായി. എന്നാൽ സ്വർണ്ണ കടത്തിലെ മുഖ്യ പ്രതിക്കെതിരെ ഈ വകുപ്പു ചുമത്തുന്നുമില്ല. മുതലാളിയെ ജയിലിൽ അടയ്ക്കാതിരിക്കാൻ തിരുവനന്തപുരത്തെ ഉന്നതൻ ഇടപെടൽ നടത്തിയെന്നാണ് സൂചന. ഈ സ്വർണ്ണ കടത്ത് പിടിക്കലുമായി ബന്ധപ്പെട്ട് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം പോലും സംശയ നിഴലിലായി. വലിയ തോതിൽ ചർച്ചയായ കേസാണ് ഇത്.

കോഫപോസ ഉപദേശക ബോർഡിന് മുന്നിൽ ഈ കേസ് വന്നപ്പോൾ മുഹമ്മദലിക്ക് എതിരെ മാത്രം എന്തുകൊണ്ടാണ് ഈ വകുപ്പ് ചുമത്തിയില്ല എന്ന വിമർശനം ജഡ്ജി ചോദിച്ചിരുന്നു. തിരുവനന്തപുരത്തെ ഉദ്യോഗസ്ഥൻ ഫയൽ മാറ്റി വച്ചിരുന്നുവെന്നതായിരുന്നു വസ്തുത. അതിന് ശേഷവും ഈ കേസിൽ ചില ഉദ്യോഗസ്ഥർ മുതലാളിക്ക് അനുകൂലമായി അട്ടിമറി നീക്കം നടത്തിയെന്നാണ് സൂചന.

2019 മെയ് മാസത്തിലാണ് തിരുവനന്തപുരം എയർപോർട്ടിൽവെച്ച് 25 കിലോ സ്വർണ്ണവുമായി തിരുമല സ്വദേശി സുനിൽകുമാർ, കഴക്കൂട്ടം സ്വദേശി സറീന എന്നിവരെ പിടികൂടിയത്. ഡി.ആർ.ഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എയർ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണൻ ഉൾപ്പെടെ ഈ കേസിൽ പ്രതിയായിരുന്നു. ഈ കേസിലാണ് ഡി.ആർ.ഐ ലൂക്കൗട്ട് നോട്ടീസുള്ള കേസിലെ പ്രതി ദുബായ് ഗോൾഡ് ആൻഡ് ഡയമന്റ്‌സ് മാനേജിങ് ഡയറക്ടർ പി.പി. മുഹമ്മദലിയെ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളം വഴി ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്.

ഡി.ആർ.ഐ നേരത്തെ പലതവണ മുഹമ്മദലിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ലൂക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗമാണ് വിമാനത്താവളത്തിൽ ഇയാളെ തടഞ്ഞുവെച്ചത്. ഡി.ആർ.ഐ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയേ റിമാന്റ് ചെയ്തു. പിന്നീട് ജാമ്യവും കിട്ടി. ഈ കേസിൽ ബാലഭാസ്‌കറിന്റെ മാനേജർ വരെ പ്രതിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നിൽ മുഹമ്മദലിയാണെന്നാണ് ഉയർന്ന സൂചന.

വിവാദ ഇടപാടുകൾ നടന്ന എ.ആർ. നഗർ സഹകരണബാങ്കിലെ മുൻ സെക്രട്ടറി ഹരികുമാറുമായി ചേർന്ന് ലണ്ടനിൽ കോടികളുടെ ബിസിനസ്സ് മുഹമ്മദലിക്കുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിൽ മുഹമ്മദലിയുടെ സഹോദര പുത്രൻ ഹക്കീം നേരത്തെ അറസ്റ്റിലായിരുന്നു. കള്ളക്കടത്തുകേസിൽ ആർക്കുവേണ്ടിയാണോ സ്വർണം കൊണ്ടുവരുന്നത് അവർ അറസ്റ്റിലാകുന്നത് അപൂർവ്വമാണ്. പിടിച്ചെങ്കിലും മുതലാളിയെ കോഫോപോസയിൽ കുടുക്കാതിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ഇടപെടൽ നടത്തുന്നത്.

തിരുവനന്തപുരത്ത് സ്വർണം പിടിക്കപ്പെട്ട സമയത്ത് ദുബായ് ഗോൾഡ് സ്്ഥാപനങ്ങളിൽ ഡി.ആർ.ഐ റെയ്ഡ് നടത്തിയിരുന്നു. നേരത്തെയും പലതവണ പലരും ദുബായ് ഗോൾഡിനുവേണ്ടി സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഡി.ആർ.ഐ കണ്ടെത്തൽ. എ.ആർ. നഗർ സഹകരണ ബാങ്കിലെ അക്കൗണ്ടുവഴി ദുബായ് ഗോൾഡ് നടത്തിയ ഇടപാടുകളെക്കുറിച്ചും ഡി ആർ ഐ അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP