Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു

ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബിസിനസ് ഐക്കൺ ഗോകുലം ഗോപാലന്റെ മകൻ ജയിൽ മോചിതനായി എന്ന് സൂചന. ഇക്കാര്യം ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. ബിസിനസ് ഡീലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അറസ്റ്റിലേക്കും ജയിലിലേക്കും നയിച്ചതെന്നും പക്ഷെ പ്രശ്‌നങ്ങൾ മുഴുവൻ പരിഹൃതമായതായും ഗോകുലം ഗോപാലനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഗോകുലം ഗോപാലന്റെ മകനുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായാണ് ഗോകുലം ഗ്രൂപ്പിൽ നിന്നുള്ള പ്രതികരണം മറുനാടന് ലഭ്യമായത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ ബഹറിനിൽ ജയിലിലാണ്. സാമ്പത്തിക തിരിമറിയാണ് ആരോപിക്കപ്പെടുന്നത്.

പക്ഷെ പുറത്ത് മൗനം പാലിച്ചപ്പോഴും അകത്ത് ഗോകുലം ഗോപാലൻ മകനെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുകയായിരുന്നു എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ഗോകുലം ഗോപാലന്റെ മകന്റെ അറസ്റ്റും ജയിൽ വാസവുമെല്ലാം ദുരൂഹമായി തുടരുകയാണ്. കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ ആദായനികുതി വകുപ്പിന്റെ റെയിഡ് നടന്നത്.

ഗോകുലത്തിന്റെ ചിട്ടിയുടെ ഓഫീസുകളിലും മറ്റു ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. 1400 കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കുകൾ ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് കണ്ടെടുക്കപ്പെട്ടു എന്നാണ് ഇത് സംബന്ധമായി പുറത്തു വരുന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുമായുള്ള ശത്രുതയുടെ പേരിൽ നിസ്സഹായതയുടെ ആൾരൂപമായി ഗോകുലം ഗോപാലൻ മാറുന്നതാണ് ആ ഘട്ടങ്ങളിൽ കേരളം കണ്ടത്. ഈ പണത്തിനു ഫൈൻ അടയ്ക്കുകയോ ആദായനികുതി വകുപ്പ് പറയുന്നത് പോലെ ചെയ്യുകയോ ചെയ്യാം എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞതായി വാർത്തകൾ വന്നത്. അതിനു ശേഷമാണ് ഇപ്പോൾ മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു ഗോകുലം ഗോപാലൻ വീണ്ടും വാർത്തകളിൽ നിറയുന്നത്.

50000 കോടിയുടെ സാമ്പത്തിക ഇടപാടാണ് ബൈജു ഗോപാലന് വിനയായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഗോകുലം ഗോപാലന്റെ മകൻ അറസ്റ്റിലായി ജയിലിൽ എന്ന് വാർത്തകൾ വന്നിട്ടും ഗോപാലൻ സമ്പൂർണ്ണ മൗനത്തിൽ തുടരുന്നത് വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒട്ടനവധി ദുരൂഹതകൾ സംഭവവുമായി ബന്ധപ്പെട്ടു ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഗോകുലം ഗോപാലൻ പുലർത്തുന്ന മൗനവും ചോദ്യചിഹ്നമായി തുടരുകയായിരുന്നു. ഒരു ബിസിനസ് ഡീലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഗോകുലം ഗോപാലന്റെ മകൻ കുഴപ്പത്തിൽ കുടുങ്ങാൻ കാരണമെന്നാണ് ഗ്രൂപ്പ് പറയുന്നത്. പ്രശ്‌നങ്ങൾ പരിഹൃതമായതായും ജയിൽ വിമോചിതനായതായും ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്താണ് ബിസിനസ് ഡീൽ എന്നും എന്തുകൊണ്ട് അറസ്റ്റിലേക്കും ജയിലിലേക്കും നയിച്ചതെന്നും വ്യക്തമല്ല. ഗൾഫ് നാടിൽ നിന്ന് സാമ്പത്തിക കുഴപ്പത്തിൽ കുരുങ്ങി വഞ്ചന ആരോപിക്കപ്പെട്ടു മാസങ്ങൾ തന്നെ ജയിലിൽ കഴിഞ്ഞ ശേഷമാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ അറ്റ്ലസ് രാമചന്ദ്രൻ ജയിൽ വിമോചിതനായത്.

ഇങ്ങിനെ ഒറ്റയ്ക്ക് അറ്റ്‌ലസ് ജയിലിൽ കിടന്ന സാഹചര്യമാണ് ഗോകുലം ഗോപാലന്റെ മകൻ ബഹറിൻ ജയിലിൽ കഴിയുമ്പോഴും രൂപപ്പെടുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന വിലയിരുത്തൽ. കാരണം മകൻ ജയിലിലായപ്പോൾ മറുവശത്ത് ഗോകുലം ഗോപാലന്റെ മൗനം തുടരുകയായിരുന്നു. പക്ഷെ ഗോകുലം ഗ്രൂപ്പ് ഒപ്പമുണ്ടായിരുന്നു എന്നാണ് ഇപ്പോഴുള്ള നീക്കങ്ങളിൽ തെളിയുന്നത്. പക്ഷെ എന്താണ് ബിസിനസ് ഡീൽ എന്ന് പുറത്തു വന്നിട്ടില്ല. ആരെയാണ് ഗോകുലത്തിന്റെ മകൻ വഞ്ചിക്കാൻ ശ്രമിച്ചത് എന്നും എന്താണ് ആ ബിസിനസ് ഡീലിന്റെ ഉള്ളുകള്ളികൾ എന്നൊക്കെ ഇനി പുറത്തുവരേണ്ട കാര്യമാണ്. ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ ബഹറിനിൽ ജയിലിലായത് രഹസ്യമായി ഗ്രൂപ്പ് സൂക്ഷിച്ചിരുന്നു. സാമ്പത്തിക തിരിമറിയാണ് ആരോപിക്കപ്പെടുന്ന കുറ്റകൃത്യം. പ്രാഥമിക കണക്ക് പ്രകാരം 50000 കോടിയുടെ സാമ്പത്തിക ഇടപാടാണ് വിനയാകുന്നത്.

എന്നാൽ ചില സോഷ്യൽ ഗ്രൂപ്പുകളിൽ പേരു പറയാതെ വിവാദം ചർച്ചയായി. ഇതോടെയാണ് ഗോകുലം ഗ്രൂപ്പുമായി മറുനാടൻ ബന്ധപ്പെട്ടത്. ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥിയാണ് ഗോകുലം ഗോപാലൻ. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ. ബി.എസ്.സി മാത്തമാറ്റിക്സ് കഴിഞ്ഞു ഒരു മെഡിക്കൽ റെപ്പായി തുടങ്ങി ചിട്ടി കമ്പനിയുടെ അധിപനായ ചരിത്രമാണ് ഗോകുലത്തിനുള്ളത്. ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്ന നിർമ്മാതാവ് അഭിനേതാവായും സിനിമയിൽ മുഖം കാട്ടിയിട്ടുണ്ട്.

ലോകം കണ്ടതിൽ വെച്ചേറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ കഥപറയുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ നേതാജിയിൽ കേന്ദ്രകഥാപാത്രമായ സുഭാഷ് ബോസിനെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ ,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണനിർവ്വഹണവും ഗോകുലം ഗോപാലനായിരുന്നു .ഗിന്നസ് ബുക്ക് റെക്കോർഡുള്ള വിശ്വഗുരു എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ വിജീഷ്മണിയുടെ സംവിധാന നിയന്ത്രണത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രമുഖ ഭാഷയായ 'ഇരുള 'യിൽ നിർമ്മിച്ച നേതാജിഎന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്തിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടിയത് . വ്യാവസായികമേഖലകൾക്കു പുറമെ കലാസാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിത്തീർന്ന ഗോകുലം ഗോപാലൻ കേരളത്തിലെ വ്യവസായ ലോകത്ത് അരനൂറ്റാണ്ടുകാലം കരുത്ത് കാട്ടിയ വ്യക്തിയാണ്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒതുക്കാൻ ഗോകുലം ഗോപാലൻ ശ്രമിച്ചതും പരാജയപ്പെട്ടതും വലിയ ചർച്ചയായിരുന്നു. എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ ആധിപത്യത്തിനെതിരെ ഗോകുലൻ ഗോപാലൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീനാരായണ ധർമ്മ വേദി എന്ന സംഘടന രൂപീകരിക്കുകയും വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ ലക്ഷ്യം നേടാനായില്ല. വെള്ളാപ്പള്ളി ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച ഗോകുലം ഗോപാലൻ ശ്രീനാരായണ ധർമ്മ വേദി രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. പക്ഷേ, 2010ൽ നടന്ന എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിന് മുന്നിൽ ഗോകുലം ഗോപാലൻ അതിദയനീയമായി പരാജയപ്പെടുകയും, കൊല്ലം എസ്എൻ കോളേജിൽ നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഗോകുലം ഗോപാലനടക്കമുള്ള ധർമ്മ വേദി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബിഡിജെഎസ് രൂപീകരിച്ചതോടെ സിപിഎമ്മിന് ലഭിച്ചിരുന്ന വലിയൊരു വിഭാഗം വോട്ടുകൾ എൻഡിഎയ്ക്കാണ് പോയത്. അത് മറികടക്കാനായി ഗോകുലം ഗോപാലനെ മുമ്പിൽ നിർത്തി ചില കളികളും സിപിഎം കളിച്ചിരുന്നു.

.ശ്രീ ഗോകുലം മൂവീസ് ബാനറിൽ അമ്പതോളം മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.കേരളവർമ്മ പഴശ്‌സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം. ഗോകുലം ഗോപാലന് സ്വന്തമായി ഫുട്ബോൾ ക്ലബ്ബുമുണ്ട്. ഫ്ളവേഴ്സ് ടിവിയുടെ ചെയർമാനും ഗോകുലാണ്. ഇങ്ങനെ എല്ലാ മേഖലയിലും തിളങ്ങുന്ന വ്യക്തിയാണ് ഗോകുലം ഗോപാലൻ. ഈ സാഹചര്യത്തിലാണ് ഗോകുലത്തിന്റെ മകൻ ഗൾഫിൽ അറസ്റ്റിലായി എന്ന വാർത്ത പ്രാധാന്യത്തോടെ പൊതു സമൂഹത്തിൽ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP