1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ആയിഷ നുസ്രത്ത് ബിജെപി വിട്ടിട്ടില്ല.. താൻ മതമല്ല പാർട്ടിയാണ് മാറിയത് എന്നാണ് ചങ്കൂറ്റത്തോടെ ആയിഷ; ഫേസ്‌ബുക്കിൽ വന്ന പോസ്റ്റ് തടങ്കലിലാക്കി മർദ്ദിച്ച് ബന്ധുക്കൾ പോസ്റ്റ് ചെയ്തതെന്ന് ആലുവ അനീഷ്; തെളിവായി യുവതി പരിക്കേറ്റ് കിടക്കുന്ന ചിത്രങ്ങളും ശബ്ദ സന്ദേശവും പുറത്തു വിട്ടു; ജിഹാദികളും കമ്മികളും തനിക്കും ആയിഷയ്ക്കും എതിരെ ഒരുമിച്ചിരിക്കയാണെന്നും അനീഷിന്റെ ആരോപണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങിയ മുസ്ലിം യുവതി വീട്ടു തടങ്കലിൽ

February 21, 2020 | 12:49 PM IST | Permalink



ആയിഷ നുസ്രത്ത് ബിജെപി വിട്ടിട്ടില്ല.. താൻ മതമല്ല പാർട്ടിയാണ് മാറിയത് എന്നാണ് ചങ്കൂറ്റത്തോടെ ആയിഷ; ഫേസ്‌ബുക്കിൽ വന്ന പോസ്റ്റ് തടങ്കലിലാക്കി മർദ്ദിച്ച് ബന്ധുക്കൾ പോസ്റ്റ് ചെയ്തതെന്ന് ആലുവ അനീഷ്; തെളിവായി യുവതി പരിക്കേറ്റ് കിടക്കുന്ന ചിത്രങ്ങളും ശബ്ദ സന്ദേശവും പുറത്തു വിട്ടു; ജിഹാദികളും കമ്മികളും തനിക്കും ആയിഷയ്ക്കും എതിരെ ഒരുമിച്ചിരിക്കയാണെന്നും അനീഷിന്റെ ആരോപണം;  ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങിയ മുസ്ലിം യുവതി വീട്ടു തടങ്കലിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിൽ നിന്ന് കഴി ചൊവ്വാഴ്ച ബിജെപിയുടെ മെമ്പർഷിപ്പും ആദരവും ഏറ്റുവാങ്ങിയ ആയിഷ നുസ്രത്ത് ബിജെപി വിടുകയും ആലുവ അനീഷിന്റെ കൂട്ട് ഒഴിവാക്കുകയും ചെയ്‌തോ? ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുടെ ആദരം ഏറ്റുവാങ്ങിയ ആയിഷയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ മലബാറിലെ രാഷ്ട്രീയ താരം. താൻ മതമല്ല പാർട്ടിയാണ് മാറിയത് എന്നാണ് ചങ്കൂറ്റത്തോടെ ആയിഷ പറഞ്ഞത്. ഇന്നലെ വീട്ടിൽ പോയ ശേഷം ആയിഷയുടെതായി വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റാണ് തുടർന്ന് വാർത്താ തലക്കെട്ടുക്കൾ പിടിച്ചടക്കിയത്. ആലുവ അനീഷിനെപ്പോലുള്ള ചതിയന്മാരെ ഞാൻ മനസിലാക്കാൻ വൈകിപ്പോയി എന്നാണ് ആയിഷ നുസ്രത്തിന്റെ ഇന്നലെ വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വന്നത്. ഞാൻ ബിജെപിയിൽ നിന്നും രാജിവെച്ചു. എന്നെ ആരും വീട്ടു തടങ്കലിൽ ആക്കിയിട്ടില്ല. വീട്ടിൽ വന്നാൽ എന്നെ കാണാം ആയിഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതോടെയാണ് ബിജെപി അംഗത്വവും ആലുവ അനീഷിൽ നിന്നുള്ള കൂട്ടും ആയിഷ ഒഴിവാക്കിയതായി സംശയമുയർന്നത്. ഇതോടെയാണ് പ്രശ്‌നങ്ങളിലെ യാഥാർഥ്യവും വെളിപ്പെടുത്തലുമായി ആലുവ അനീഷ് മറുനാടന് മുന്നിൽ എത്തിയത്. ആയിഷയെ കൊടുംമർദ്ദനത്തിനു വിധേയമാക്കിയ ശേഷം ബന്ധുക്കൾ വീട്ടിലിട്ടു പൂട്ടിയിരിക്കുകയാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത് ആയിഷയുടെ ബന്ധുക്കളാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റ് യാഥാർത്യമല്ല-അനീഷ് പറയുന്നു.

ആയിഷയുടെതായി വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് ആയിഷയുടെതല്ല. കൊടുംമർദ്ദനമേൽപ്പിച്ച് ബന്ധുക്കളും ജിഹാദികളും ആയിഷയെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണ്. ആരും പറയാതെ തന്നെയാണ് താൻ വീട്ടു തടങ്കലിൽ ആല്ലെന്ന കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആയിഷ പറയുന്നത്. ആയിഷയുടെ കൈകൾ അവർ തല്ലിയോടിച്ചിട്ടുണ്ട്. മകനെ ഭർത്താവിന്റെ വീട്ടിലേക്ക് മാറ്റിയാണ് ആയിഷയെ മർദ്ദിച്ചത്. ആയിഷയുടെ ചെറുനാക്ക് ക്രൂരമർദ്ദനത്തെ തുടർന്ന് മുറിഞ്ഞിട്ടുണ്ട്. അവൾക്ക് സംസാരിക്കാൻ കഴിയില്ല. അവളുടെ ഫെയ്‌സ് ബുക്കും ഫോണും ബന്ധുക്കളുടെ കസ്റ്റഡിയിലാണ്. ഫെയ്‌സ് ബുക്ക് ഏറ്റെടുത്താണ് ആയിഷയുടെ പേരിൽ എനിക്കും ബിജെപിക്കുമെതിരെ ആയിഷയുടെ പേരിൽ ബന്ധുക്കൾ പോസ്റ്റിട്ടത്. തനിക്ക് പുറത്തു വരാനാവാത്ത വിധം മർദ്ദനം ഏറ്റെന്നും തന്നെ മുറിയിലിട്ട് പൂട്ടി എന്നുമാണ് ആയിഷ പറഞ്ഞത്. താൻ ബിജെപിയിൽ നിന്ന് മാറിയിട്ടില്ല. ബന്ധുക്കൾ എന്റെ പേരിൽ ഇട്ട പോസ്റ്റാണ് അത്. ആയിഷ എന്നോടു പറഞ്ഞു. ജിഹാദികളും കമ്മികളും എനിക്കും ആയിഷയ്ക്കും എതിരെ ഒരുമിച്ചിരിക്കുകയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് അവർ ഒന്നിച്ചത്. ആയിഷയെ മർദ്ദിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും എന്റെ കൈയിലുണ്ട്. തല്ലിയോടിച്ച കൈകളുടെ ചിത്രങ്ങളും മർദ്ദനത്തിന്റെ വിവരങ്ങളും ആയിഷ എനിക്ക് കൈമാറിയിട്ടുണ്ട്. ആ ചിത്രങ്ങളും ഓഡിയോ ക്ലിപ്പും മറുനാടന് കൈമാറി ആലുവ അനീഷ് പറഞ്ഞു. ഈ പ്രശ്‌നത്തിൽ മറുനാടനു ഉയർന്ന സംശയദുരീകരണം കൂടിയാണ് ആലുവ അനീഷ് നടത്തിയത്. കാരണം ഒരാഴ്ച മുൻപാണ് ആലുവ അനീഷും ആയിഷ നുസ്രത്തും തിരുവനന്തപുരത്തുള്ള ഒരു പെൺകുട്ടിയും കൂടി കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിന്ന് മറുനാടന്റെ ഓഫീസിൽ എത്തിയത്.

'ടിപിക്ക് ശേഷം വടകരയിൽ സിപിഎമ്മിന്റെ നോട്ടപ്പുള്ളി ഞാനാണ്. ഏത് നിമിഷവും ഞാൻ വധിക്കപ്പെട്ടെക്കും. സിപിഎമ്മിന്റെ ആക്രമണത്തെ തുടർന്ന് മുപ്പത്തി രണ്ടു സ്റ്റിച്ചുകളും രണ്ടു ഓപ്പറേഷനും കഴിഞ്ഞ് കെട്ടിയിട്ട ഇടത് കൈ ഉയർത്തി മറുനാടന്റെ ഓഫീസിൽ വന്നു ആലുവ അനീഷ് പറഞ്ഞതാണിത്. ആലുവ അനീഷ് വരുമ്പോൾ ആലുവ അനീഷുമായി സൗഹൃദമുണ്ട് എന്ന പേരിൽ സിപിഎം പിന്തുടർന്ന് ആക്രമിക്കുന്ന രണ്ടു പെൺകുട്ടികളും ആലുവ അനീഷിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ചൊവാഴ്ച ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിൽ നിന്ന് മെമ്പർഷിപ്പ് ഏറ്റുവാങ്ങിയ ആയിഷ നുസ്രത്തും തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സിപിഎമ്മിന്റെ നിരന്തരഭീഷണി നേരിടുന്ന ആയിഷ മറുനാടനോട് പറഞ്ഞത് ജീവൻ പോയാലും അനീഷിനോപ്പം തന്നെ നിൽക്കുമെന്നും ആലുവ ഓവൻസിൽ അനീഷ് തന്ന ജോലി കളയില്ലാ എന്നുമായിരുന്നു. ഇതേ ആയിഷയാണ് ഇന്നലെ അനീഷിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. .

18 നു കോഴിക്കോട് വച്ചാണ് ആലുവ അനീഷിനെയും ആയിഷ നുസ്രത്തിനെയും ബിജെപി ദേശീയ ജനറൽസെക്രട്ടറി പി. മുരളീധരറാവു പൊന്നാടയണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. ഇതിനു ശേഷമാണ് ആയിഷ നുസ്രത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നത്. ഇന്നലെയാണ് ആലുവ അനീഷിന്റെ ഓഫീസിൽ നിന്ന് ആയിഷ തൊട്ടിൽപ്പാലം കുണ്ടുതോടുള്ള വീട്ടിലേക്ക് പോയത്. അതിനു ശേഷമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നത്. ആയിഷയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വന്നതോടെ ബിജെപിയിൽ ചേർന്നതും ആലുവ അനീഷിനൊപ്പം ജോലി ചെയ്യുന്നതും വലിയ തെറ്റായിപ്പോയി എന്നുള്ള ആയിഷയുടെ കുറ്റസമ്മതമായാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെട്ടത്. പക്ഷെ ഇപ്പോൾ പ്രശ്‌നത്തിലുള്ള യാഥാർത്ഥ്യം മറ നീക്കുകയാണ്. ഈ യാഥാർത്യമാണ് ആലുവ അനീഷ് വെളിപ്പെടുത്തുന്നത്.

ആലുവ അനീഷ് കൈമാറിയ ഓഡിയോ ക്ലിപ്പ് മർദ്ദനത്തിന്റെ സാക്ഷ്യങ്ങളാവുകയാണ്; ക്ലിപ്പിലെ സംഭാഷണങ്ങൾ:

ബന്ധുവിന്റെ സംഭാഷണം: ഗ്രൂപ്പിലുള്ള എല്ലാരോടും......മോളെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണം.......നമ്മളെ കുടുംബത്തിന്റെ നാറ്റിക്കാനായിട്ടു ഒരു സാധനം ഇറങ്ങിയിരിക്കുന്നു...എന്നാ ആക്കേണ്ടത് ഇതിനെ?

ആയിഷയുടെ ശബ്ദം: നിങ്ങള് പറഞ്ഞാൽ മതി മക്കളെ.... ഓളും ഓളുടെ ഉമ്മയും ബാപ്പയും ജീവനോടെയുണ്ട്....എന്റെ ഇദായ കാര്യങ്ങൾ ചെയ്യാനുള്ള പക്വത എനിക്ക് വന്നിക്കിന്നു പണ്ടേ ഞാൻ നിങ്ങളോട് പറഞ്ഞി....നിങ്ങള് എന്നല്ല ഒരുത്തരുടെയും സഹായം എനിക്ക് വേണ്ട മക്കളെ.... മുസ്ലിം ലീഗിന്റെ ആളുകൾ പാതിരായ്ക്ക് വീട്ടിൽ വന്നിട്ട് വലിച്ചിടുക എന്നല്ലാതെ വേറൊരു സഹായം മുസ്ലിം ലീഗിന്റെയും പള്ളിക്കമ്മറ്റിക്കാരെക്കൊണ്ടുമില്ല... അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ സഹായം നോക്കി പൊയ്‌ക്കോളീ...ഞാൻ ആരെയും ക്ഷണിച്ചില്ലാ... ഓരോരുത്തർക്ക്... ഞാനിപ്പം മതം മാറിയതോ ഒന്നുമല്ല....എനിക്ക് എന്റെ ഇഷ്ടത്തിനു ആർക്ക് വോട്ടു ചെയ്യണം ആരോടി പോണം എന്നുള്ളത് ഞാൻ തീരുമാനിക്കും... ഹിന്ദുവിന്റോടി പോയി നായരോടി പോയി എന്ന് പറഞ്ഞു ഇഞ്ഞിയൊന്നും ഒരുത്തനെയും കണ്ടിക്കില്ല... ഇഞ്ഞിയെല്ലാം ഇപ്പം എവിടുന്നാ കീഞ്ഞത്... എനക്ക് ആങ്ങളും കണക്കാ... എല്ലാവരും കണക്കാ... പേടിക്കെണ്ടോളെ ഞാൻ ഏത് ലോകത്തും പേടിക്കുക തന്നെ ചെയ്യും.... ഒരുത്തനും... ഒരു പള്ളിക്കമ്മറ്റിക്കാരനും ഒരുത്തനും കണ്ടിക്കില്ല.... എന്റെ മോനെയോ വന്നു ഭീഷണിപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ആർക്കോ ഒന്നുമില്ല... മോള് എന്നുള്ള വിളിയെല്ലാം ഒഴിവാക്കിയേക്ക്... പക്വത വന്ന എനിക്ക് പതിനെട്ടും കഴിഞ്ഞും ഇരുപതും കഴിഞ്ഞു മുപ്പതും കഴിഞ്ഞിക്ക്.... ഇതെല്ലാം ഞാൻ പ്രതീക്ഷിക്ക്... ഇനി നിങ്ങള് വിചാരിക്കുന്നുണ്ടാകും... ഈ അനീഷ്.... കൂട്ടിയതാണെന്ന്.. അതും നിങ്ങള് വിചാരിക്കേണ്ട.... സ്വന്തം ഇഷ്ടത്തിനു ഞാൻ ബിജെപിയെന്റോ ആർഎസ്എസിന്റെയോ ഒപ്പം ചേരും... എനക്കും മാണ്ടടോ ഒരാളെക്കൊണ്ട് ഒരുപകാരം...കുറെ ആങ്ങളാരുണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യമുണ്ട്...ഓള് ഒരു ഹിന്ദുവിന്റെ കൂടെ പോയി എന്ന് പറഞ്ഞു നാട്ടിക്കാനും കൂട്ട് നിൽക്കാനും അല്ലാതെ.. ഇപ്പോൾ ഞാൻ ഒരു കുടുക്കിൽ കുടുങ്ങിയപ്പോൾ സഹായിക്കാൻ ബിജെപിക്കാരും ആർഎസ്എസുകാരുമേയുള്ളൂ എനിക്ക് സഹായത്തിനു...ഒരു ലീഗുകാരനും ഒരു കമ്മറ്റിക്കാരനും വന്നിട്ടില്ല... രണ്ടു കമ്മറ്റിക്കാര് മോന്തിക്ക് പുരയിൽ വന്നിട്ട് എളയാന വലിച്ചിട്ടു കൊണ്ട് പോയതാ അത് നിങ്ങൾ അന്വേഷിച്ചിനോ? ഞാൻ എന്ത് ചെയ്യണം ചെയ്യേണ്ട എന്നുള്ളത് ഞാനും എന്റെ ഉമ്മയും ബാപ്പയുമാണ്. ഒരോട് കാര്യങ്ങൾ പറഞ്ഞു ഞാൻ മനസിലാക്കിക്കൊടുത്തിനു.... ഓല് ഓലുടെ ഇഷ്ടത്തിനു പോവുക.. എന്റെ മോൻ വലുതായി വന്നിട്ട് അവനു എന്താണ് ഇഷ്ടം എന്ന് പറഞ്ഞാൽ ഓന് അതിൽ ചേരുക...ഇത്രയും പ്രശ്‌നം വന്നിട്ട് ഒരുത്തൻ പോലും.. ഒരുത്തനെയും ഞാൻ കണ്ടിട്ടില്ല...കഴിഞ്ഞയാഴ്ച എനിക്ക് ഒരു പ്രശ്‌നം വന്നപ്പോൾ പള്ളിക്കമ്മറ്റിയിൽ പോയി പറഞ്ഞപ്പോൾ ഓല് എന്താണ് പറഞ്ഞത് എന്ന് അവിടെ പോയി അന്വേഷിക്കുക... എന്റെ കാര്യം എനിക്ക് അറിയാം...മറുപടികൊടുക്കാനും എനിക്ക് അറിയാം. എനക്കറിയാം... കൊള്ളയും കൊലയും വരെ വരും... വരട്ടെടോ... എനിക്ക് ഒന്നും അതിനൊന്നും ഒരു പേടിയുമില്ല... പേടിപ്പിക്കാനോന്നും ഒരാളും വരേണ്ട...

പിന്നീടുള്ളത് അനീഷിനോടു കരഞ്ഞു പറയുന്ന ആയിഷയുടെ ഓഡിയോകളാണ്.

സിപിഎം വധശ്രമത്തിനെക്കുറിച്ച് മറുനാടൻ ഓഫീസിലെത്തി ആലുവ അനീഷ് പറഞ്ഞത്:

ആലുവ ഓവൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് ഞാൻ. അക്രമ രാഷ്ട്രീയത്തിന്നെതിരെ നിലപാടെടുത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടിയും നാദാപുരവും മത്സരിക്കാൻ ശ്രമിച്ചതോടെയാണ് പാരമ്പര്യമായി സിപിഎം കുടുംബം. എന്റെ അമ്മയുടെ വീട് വേളത്താണ്. പഴയ കോൽക്കാരുടെ ഫാമിലിയാണ്. അറിയപ്പെടുന്ന കുടുംബമാണ്. സിപിഎം കുടുംബം തന്നെ. സംശയിക്കേണ്ടതില്ല. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾ ചോദ്യം ചെയ്തപ്പോൾ കണ്ണിലെ കരടായി. എനിക്ക് വടകരയും തൊട്ടിൽപ്പാലവും ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഏത് നിമിഷവും എനിക്ക് നേരെ ആക്രമണം നടന്നേക്കാം. ഞാൻ വധിക്കപ്പെടുകയും ചെയ്‌തേക്കാം. ഇപ്പോൾ എനിക്ക് നേരെ മാത്രമല്ല സിപിഎം സൈബർ ആക്രമണം നടക്കുന്നത്. എന്റെ ഒപ്പമുള്ള, ആലുവ ഓവൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കാര്യങ്ങൾ നോക്കുന്ന മുസ്ലിം പെൺകുട്ടിക്കും അവളുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിക്കും നേരെയാണ്.

ത്രികോണ ആക്രമണമാണ് എനിക്കും ഈ പെൺകുട്ടികൾക്കും നേരെ സിപിഎം നടത്തുന്നത്. പെൺകുട്ടികൾക്ക് നേരെ ദുഷിച്ച പെൺകുട്ടികൾ എന്ന രീതിലുള്ള സൈബർ ആക്രമണം നടത്തുമ്പോൾ എനിക്ക് നേരെ ശാരീരിക ആക്രമണവും വധിക്കാനുള്ള ശ്രമവുമാണ് നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത് പോയി. ഇത് ചോദ്യം ചെയ്തപ്പോൾ സിപിഎമ്മിന് രുചിച്ചില്ല. ചാലഞ്ച് ചെയ്തു, പോസ്റ്റൽ വോട്ട് ചെയ്തു. വാർത്ത വന്നു. ഇതോടെ പ്രശ്‌നമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പോസ്റ്റിട്ടു. അക്രമരാഷ്ട്രീയത്തിന്നെതിരെ എന്ന് പറഞ്ഞതോടെ സിപിഎം പൂർണമായി എതിരായി. സൈബർ ഗുണ്ടാ ആക്രമണം വന്നു. നാദാപുരം സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുറ്റ്യാടിയിലും സ്വതന്ത്രനായി മത്സരിച്ചു. നാദാപുരത്ത് വിജയനെതിരെയും കുറ്റ്യാടി ലതികയ്ക്ക് എതിരെയുമായിരുന്നു മത്സരിച്ചത്. പുകയില്ലാത്ത അടുപ്പിന്റെ ഫീൽഡ് വർക്ക് കൂടി ഉണ്ടായിരുന്നതിനാൽ ആളുകളുമായി ബന്ധമുണ്ട്. ജനങ്ങളുമായി ബന്ധമുണ്ട്. ഇത് സിപിഎം നോട്ട് ചെയ്തു.സിപിഎം ഭീഷണി വന്നതോടെ സുഹൃത്തുക്കൾ ഒഴിഞ്ഞുമാറി.

കുറ്റ്യാടിയിൽ ലതിക തോൽക്കുകയാണെങ്കിൽ കൊന്നു കളയും എന്നായിരുന്നു ഭീഷണി. ലതിക തോൽക്കുകയും ചെയ്തു.ഇതോടെ ഭീഷണി കൂടി. സിപിഎം അസ്വസ്ഥരാകേണ്ട ആവശ്യമില്ല. 500 ചുവടെ വോട്ടു മാത്രമാണ് ലഭിച്ചത്. പക്ഷെ ഭീഷണി യാഥാർത്ഥ്യമായി. ഒരു കാർ എന്നെ വന്നിടിച്ചു. ബൈക്കിൽ പോകുമ്പോഴായിരുന്നു കാർ വന്നിടിച്ചത്. അതൊരു അപകടമായിരുന്നില്ല. ഒരു വധശ്രമമായിരുന്നു. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു. മൂന്നു വർഷം കിടപ്പിലായിരുന്നു. എറണാകുളം ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊച്ചിയിൽ ഞാൻ വേറൊരു ബിസിനസ് തുടങ്ങി. ആ ഘട്ടത്തിലാണ് എനിക്ക് ഒപ്പം ഒരു മുസ്ലിം യുവതി വന്നത്.എന്റെ ഹോം നഴ്‌സ് ആയി വന്നതാണ്. പിന്നെ എന്റെ പാർട്ട്ണർ കൂടിയായി.. ഇതോടെ എനിക്ക് എതിരെ ആരോപണങ്ങൾ സിപിഎം അടക്കമുള്ളവർ ഉയർത്തി. യുവതിയുമായി എനിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. സിപിഎം എന്നെ ആക്രമിക്കാൻ അവസരം കാത്തു നിൽക്കുകയായിരുന്നു. ഇതൊന്നും കൂസാതെയാണ് ഞാൻ തൊട്ടിൽപ്പാലം കഴിഞ്ഞത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടുകളെ രോഗക്കിടക്കയിൽ വെച്ച് തന്നെ ഞാൻ ശക്തമായി എതിർത്തു. ഇതോടെ എരിതീയിൽ എണ്ണയൊഴിച്ചതുപോലെ എന്നോടുള്ള വിദ്വേഷം കൂടി. സിപിഎം സൈബർ പോരാളികൾ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. പിണറായി വിജയന് എതിരെ പോസ്റ്റിട്ടു. എനിക്ക് എതിരെ കള്ളക്കേസും നൽകി. എന്നെ മോശക്കാരനായി സൈബർ സഖാക്കൾ ചിത്രീകരിച്ചു. ഞാൻ ഹൈക്കോടതിയിൽ പോയി ആ കുറ്റപത്രം ക്വാഷ് ചെയ്യിപ്പിച്ചു. ഇതോടെ വൈരാഗ്യം ആളിക്കത്തി. ഈ ഘട്ടത്തിൽ ഞാൻ ശബരിമലയിലേക്ക് പോകാൻ മാലയിട്ടിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തായ മുസ്ലിം യുവതിയുടെ സുഹൃത്ത് ഒരു പെൺകുട്ടി കോഴിക്കോട് എത്തുന്നത്. ഈ പെൺകുട്ടി സഹായം തേടി ഞങ്ങളുടെ അടുക്കൽ വന്നു. ഈ ഘട്ടത്തിൽ ഡിവൈഎഫ്‌ഐക്കാർ സദാചാര പൊലീസായി. അവർ പോയി എന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. ഞാൻ എന്റെ ആവശ്യത്തിനു കൊണ്ട് വന്ന പെൺകുട്ടിയാണ് എന്ന പ്രചാരമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. അവർ താമസിച്ചിരുന്ന റൂമിൽ കയറിയായിരുന്നു ഡിവൈഎഫ്‌ഐയുടെ അതിക്രമം. ആ പെൺകുട്ടി എന്നെ വിളിച്ചു. ഞാൻ തൊട്ടിൽപ്പാലം പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് ഇവരെ കൂട്ടി സ്റ്റേഷനിലേക്ക് പോയി. യുവതിയെ നടത്തിച്ചുകൊണ്ടാണ് പോയത്. ഈ സമയം ഇവർ ദൃശ്യങ്ങൾ കാമറയിൽ ഷൂട്ട് ചെയ്തു. ആലുവ അനീഷിന്റെ റൂമിൽ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്ന് പറഞ്ഞു ദൃശ്യങ്ങൾ പ്രചരിച്ചു. ആലുവ അനീഷിനു പെൺവാണിഭമാണ് എന്നാണ് ആരോപിച്ചത്. സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചാരണമായിരുന്നു അത്. ഞാൻ മാലയിട്ട സമയമായിരുന്നു അത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു എന്റെ ക്വാർട്ടേഴ്‌സ് സഖാക്കൾ ആക്രമിച്ചു. ജനുവരി പതിനൊന്നിനായിരുന്നു രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം. രാത്രി ബോംബ് പൊട്ടുന്ന ശബ്ദമാണ് ഞാൻ കേട്ടത്. ഡോറിനു ചവിട്ടിയപ്പോൾ ഞാൻ തള്ളിപ്പിടിച്ചു. അവർ ഡോർ വെട്ടിപ്പൊളിച്ച് അകത്ത് കടന്നു. എന്റെ മുണ്ടുരിഞ്ഞ് ഫോട്ടോയെടുത്തു. തലയ്ക്ക് അവർ വടികൊണ്ട് അടിച്ചു. ഞാൻ കൈകൊണ്ട് തടുത്തു. 32 സ്റ്റിച്ച് ആണിട്ടത്. രണ്ടു ഓപ്പറേഷൻ കഴിഞ്ഞു.

മാരകമായ ആക്രമമായിരുന്നു. സിപിഎമ്മിന്റെ മോസ്‌കോ ബറ്റാലിയനാണ് ആക്രമണം അഴിച്ചു വിട്ടത്. ആ സമയം മുസ്ലിം യുവതികൂടി ക്വാർട്ടെഴ്‌സിൽ ഉണ്ടായിരുന്നു. എന്റെ കുട്ടികളുമുണ്ട്. അവരുടെ മുന്നിൽ വച്ചാണ് ഈ ആക്രമണം നടത്തുന്നത്. ദേഹമാസകലം അവർ പഞ്ഞിക്കിട്ടു. എന്റെ കുട്ടികളെ സാക്ഷി നിർത്തിയായിരുന്നു ഈ അക്രമം. സഖാക്കളുടെ മുഴുവൻ ലിസ്റ്റും ഞാൻ നൽകി. എന്നിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് താത്പര്യം കാണിച്ചില്ല. പക്ഷെ സ്ത്രീ പ്രശ്‌നം ഉയർത്തി എന്നെ ഒറ്റപ്പെടുത്തുന്നതിൽ ചെറിയ രീതിയിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഞാൻ എപ്പോൾ വേണമെങ്കിലും സിപിഎമ്മിനാൽ വധിക്കപ്പെട്ടെക്കാം. ഈ വധം ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്നു. എനിക്ക് നീതി വേണം. അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ, കേരളത്തിൽ. നമുക്ക് ജീവിക്കേണ്ടേ? എന്നെ ആക്രമിച്ച സിപിഎമ്മിന്റെ ഗുണ്ടാപ്പടയിലെ മുഴുവൻ പേരും അറസ്റ്റിലാകണം. ഇതിനാണ് മറുനാടന്റെ ഓഫീസിലേക്ക് വടകര നിന്നും ഞാൻ വന്നത്-ആലുവ അനീഷ് പറയുന്നു.

മുസ്ലിം പെൺകുട്ടി പറയുന്നു:

രണ്ടു വർഷമായി ആലുവ അനീഷിന്റെ കൂടെയുണ്ട്. എന്റെ സുഹൃത്ത് വഴിയാണ് ഞാൻ അനീഷിന്റെ അടുത്ത് വരുന്നത്. അനീഷ് മത്സരിച്ചതോടെ എനിക്കും പ്രശ്‌നമായി. ഞാൻ തിരഞ്ഞെടുപ്പിൽ നിന്നപ്പോൾ ചീഫ് ഏജന്റായിരുന്നു ഞാൻ. ഇതോടെ ഞാനും നോട്ടപ്പുള്ളിയായി. അനീഷുമായുള്ള സഹവാസം അവസാനിപ്പിക്കാനാണ് എന്റെ നേരെ ഭീഷണിയുയർത്തുന്നത്. കുറച്ച് മുസ്ലിം വോട്ടുകൾ ഞാൻ വഴി അനീഷിനു ലഭിച്ചു. ഇതും പ്രശ്‌നമായി. വീട്ടിൽക്കയറിയുള്ള ഭീഷണിയാണ് എനിക്ക് നേരെ വരുന്നത്. പക്ഷെ ഭീഷണികൊണ്ട് എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല. ആലുവ അടുപ്പിന്റെ ഓഫീസിലുള്ള ജോലി ഒഴിവാക്കാനാണ് പറയുന്നത്.രാത്രി വീട്ടിൽ കയറി വന്നു ഉമ്മാനെയും ബാപ്പയെയും ഭീഷണിപ്പെടുത്തുകയാണ്. ഇതുകൊണ്ട് തന്നെ കുണ്ട്‌തോടുള്ള വീട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിൽ വന്നാൽ എന്റെ കയ്യും കാലും വെട്ടും എന്നാണ് ഭീഷണിയുള്ളത്.

സദാചാരക്കേസിൽ സഖാക്കൾ ഉൾപ്പെടുത്തിയ പെൺകുട്ടിയുടെ പ്രതികരണം:

അനീഷിനെ എനിക്ക് അറിയാമായിരുന്നില്ല. അനീഷിന്റെ സുഹൃത്തായ മുസ്ലിം പെൺകുട്ടിയെയാണ് എനിക്ക് പരിചയം. എനിക്ക് ഒരു 
സഹായം തേടിയാണ് ആയിഷയുടെ വീട്ടിൽ വന്നത്. അങ്ങിനെയാണ് അനീഷിനെ പരിചയപ്പെടുന്നത്. അനീഷിന്റെ ഓഫീസിലാണ് ഞാൻ എത്തിയത്. പിന്നെ കണ്ടത് അനീഷിന്റെ ഭാര്യയും ആളുകളും പൊലീസും വരുന്നതാണ്. ആ സമയം എന്നെ തെരുവിൽ കൂടി പൊലീസ് നടത്തിക്കൊണ്ടു പോവുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ആളുകൾ എന്നെ കൊല്ലും എന്ന് പറഞ്ഞാണ് വന്നത്. വല്ലാത്ത അപമാനമാണ് നേരിട്ണ്ടി വന്നത്. ഡിസബർ ഇരുപത്തിയാറിനാണ് സംഭവം നടന്നത്. നടുറോഡിൽ എന്നെ നടത്തിക്കൊണ്ടു പോയപ്പോൾ അത് അനാശാസ്യം എന്ന രീതിയിലായി. ഞാൻ തന്നെ അമ്പരന്നു പോയി. നാണം കെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. അനീഷിന്റെ അടുക്കൽ വന്നു എന്നതിന്റെ പേരിൽ മാനക്കേടാണ് വന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുകയാണ്.-യുവതി പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ദക്ഷിണ ചൈനാക്കടലിൽ പടയൊരുക്കം പൂർണ്ണം; അമേരിക്കൻ വിമാനങ്ങൾ നിഷ്‌കരുണം ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; തങ്ങളുടെ അപൂർവങ്ങളായ ആയുധങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞും ചൈനീസ് പ്രകോപനം; ഇരു രാജ്യങ്ങളും നാവികാഭ്യാസങ്ങളുമായി നേർക്ക് നേർ; മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിർത്തിയിൽ കൊമ്പുകോർക്കുന്ന ചൈനയെ വിറപ്പിക്കാൻ അമേരിക്കൻ പടനീക്കം; യുദ്ധ സാധ്യത കൂടുമ്പോൾ
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
'പതിനൊന്നു മാസം കൂടിക്കഴിഞ്ഞ് അപ്പുറത്തേക്ക് വാ, ആ പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു; ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും.. അതിന് ശേഷം വരൾച്ചയും സാമ്പത്തിക പ്രശ്നവും'; ഏഷ്യാനെറ്റ് സർവേ പിണറായിക്ക് തുടർഭരണം പ്രവചിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷ വെച്ചത് മൺസൂൺ കാലത്തെ പ്രളയത്തിൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം
കടുത്ത പനിയും ശരീര വേദനയുമായി കോവിഡ് ഒപിയിൽ കാത്തിരുന്നത് മണിക്കൂറുകൾ; എനിക്ക് മനസിലാവുന്നില്ല; കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി; ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം; സ്വന്തം അനുഭവം പങ്കുവെച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ
വീട്ടിനുള്ളിലും മാസ്‌ക് വേണം; ഇൻഡോറിലും മുഖാവരണം കൂടിയേ തീരൂ; കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ; കൊറോണ സുരക്ഷാ നിർദ്ദേശം പുതുക്കണമെന്ന് 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ ആവശ്യം; തെളിവുകൾ അപര്യാപ്തമെന്ന പറഞ്ഞ് നിർദ്ദേശം നിരാകരിച്ച് ലോകാരോഗ്യ സംഘടന; കൊറോണയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം
പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അധ്യക്ഷ പദത്തിൽനിന്നും നീക്കാൻ ഗൂഢാലോചന നടക്കുന്നു; പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയേയും താഴെയിറക്കാൻ പാർട്ടി അംഗങ്ങളിൽ ചിലർ ശ്രമിക്കുന്നുണ്ട്;തനിക്കെതിരായ നീക്കം വിജയിക്കില്ല; നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് കെ.പി ശർമ ഒലി; ഇന്ത്യ വിരുദ്ധ സമീപനം സ്വീകരിച്ചതിന് പിന്നാലെ ഓലിക്ക് ഇത് കഷ്ടടകാലം
വിവാഹം അടുത്തപ്പോൾ അനുഷ സന്തോഷവതിയായിരുന്നു; കല്യാണത്തിനായി വാങ്ങിയ സ്വർണം സമീപവാസികളെ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി സംസാരിക്കുകയും ചെയ്തു; വിവാഹ തലേന്ന് ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്തതിന് ശേഷം; മൃതദേഹം കണ്ടെത്തിയത് ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും; കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ഫോൺ സംഭാഷണത്തിന് ഇടയിലെ സംഭവങ്ങളാകാമെന്ന് നിഗമനം; തൃശ്ശൂരിൽ പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്