Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പുലർച്ച ഹോട്ടലിൽ എത്തി ചായ കുടി നിർബന്ധം; പരിവാറുകാർ കൊല്ലാൻ ആഞ്ഞു വെട്ടിയപ്പോഴും സ്റ്റൂൾ തലയിൽ ഇട്ട് ജീവൻ രക്ഷിച്ചെടുത്ത സഖാക്കളുടെ സുഹൃത്ത്; കുന്നുകുഴിയിലെ പ്രണയവും ഗുണ്ടുകാട്ടെ കൂട്ടുകാരനും രണ്ടാം ജന്മം നൽകി; ഓംപ്രകാശും രാജേഷും എത്തിയപ്പോൾ കള്ള പാസ്പോർട്ടിൽ വിദേശത്തേക്കും; മലേഷ്യയിലും സാമ്രാജ്യം സൃഷ്ടിച്ച ചങ്കൂറ്റം; ആറ്റിങ്ങൽ അയ്യപ്പൻ വലയിലാകുമ്പോൾ

പുലർച്ച ഹോട്ടലിൽ എത്തി ചായ കുടി നിർബന്ധം; പരിവാറുകാർ കൊല്ലാൻ ആഞ്ഞു വെട്ടിയപ്പോഴും സ്റ്റൂൾ തലയിൽ ഇട്ട് ജീവൻ രക്ഷിച്ചെടുത്ത സഖാക്കളുടെ സുഹൃത്ത്; കുന്നുകുഴിയിലെ പ്രണയവും ഗുണ്ടുകാട്ടെ കൂട്ടുകാരനും രണ്ടാം ജന്മം നൽകി; ഓംപ്രകാശും രാജേഷും എത്തിയപ്പോൾ കള്ള പാസ്പോർട്ടിൽ വിദേശത്തേക്കും; മലേഷ്യയിലും സാമ്രാജ്യം സൃഷ്ടിച്ച ചങ്കൂറ്റം; ആറ്റിങ്ങൽ അയ്യപ്പൻ വലയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുണ്ടാകാട് സാബു... അറ്റിങ്ങൽ അയ്യപ്പൻ.. പുത്തൻ പാലം രാജേഷ്.. പിന്നെ ഓംപ്രകാശ്..... ഇരുപതുകൊല്ലം മുമ്പ് തിരുവനന്തപുരം ഭരിച്ചിരുന്നവരാണ് ഇവർ. ഗുണ്ടുകാട് സബാവും ആറ്റിങ്ങൽ അയ്യപ്പനും സൗഹൃദത്തിന്റെ ഉദാഹരണങ്ങളും. തലസ്ഥാനത്തെ വിറപ്പിച്ച ഈ ഗുണ്ടാ തലവനാണ് ദിവസങ്ങൾക്ക് മുമ്പ് പിടിയിലാകുന്നത്. കൊലപാതകമടക്കം സംസ്ഥാനത്താകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ കോട്ടയം പൊൻകുന്നത്തെ ഒളിസങ്കേതത്തിൽനിന്നാണ് പിടികൂടിയത് എന്ന് പൊലീസ് പറയുന്നു. 

സിപിഎമ്മിന്റെ പ്രധാന ഗുണ്ടയായിരുന്നു അയ്യപ്പൻ. ആറ്റിങ്ങലിൽ നിന്ന് അയ്യപ്പൻ പതിയെ തിരുവനന്തപുരത്തേക്ക് എത്തി. ആർ എസ് എസിനെതിരെ അടങ്ങാത്ത വിരോധം കൊണ്ടു നടന്ന ഗുണ്ടാ തലവൻ. അങ്ങനെ അയ്യപ്പന് ക്വട്ടേഷൻ ഇട്ടു. പരിവാറുകാരുാണ് ഇതിന് പിന്നിലെന്നാണ് അന്നും ഇന്നും ആറ്റിങ്ങലുകാർ കരുതുന്നത്. എന്നും രാവിലെ ചായ കുടിക്കാൻ എത്തുന്ന അയ്യപ്പനെ സംഘം വളഞ്ഞു. തുരുതുരാ വെട്ടി. കൈയും കാലും എല്ലാം അറ്റു. ചലന ശേഷിയും അന്ന് നഷ്ടമായി. പക്ഷേ ജീവന്റെ തുടിപ്പു മാത്രം ബാക്കിയായി. ഇതു മാത്രം വച്ച് തിരികെ ജീവിതത്തിലേക്ക് മടങ്ങിയ ഗുണ്ടാ നേതാവാണ് അയ്യപ്പൻ. യൂണിവേഴ്‌സിറ്റി കോളേജിലെ നിയന്ത്രണവും ഒരു കാലത്ത് അയ്യപ്പന്റെ കൈയിലായിരുന്നു.

ഏതാണ് 25 കൊല്ലം മുമ്പാണ് ആറ്റിങ്ങൽ അയ്യപ്പനെ കൊല്ലുകയെന്ന ഉദേശത്തോടെ ഒരു സംഘം ആക്രമിക്കുന്നത്. ആർഎസ്എസ് കര്യാലായങ്ങളും ശാഖകളും ആക്രമിച്ചതിന്റെ പകയായി അതിനെ വിലയിരുത്തുന്നവരുണ്ട്. വളഞ്ഞ സംഘത്തിന്റെ ലക്ഷ്യം കൊലപ്പെടുത്തലാണെന്ന് മനസ്സിലാക്കിയ അയ്യപ്പൻ പ്രതിരോധം തീർത്തത് ജീവൻ തിരിച്ചെടുക്കാനുള്ള തന്ത്രമായി. ചായക്കടയിലുണ്ടായിരുന്ന സ്റ്റൂൾ എടുത്ത് കഴുത്തിൽ ഇടുകയാണ് അയ്യപ്പൻ ചെയ്തത്. ഇതോടെ തലങ്ങും വലിങ്ങുമുള്ള വെട്ടൊന്നും തലയിൽ കൊണ്ടില്ല. സ്റ്റൂളിന്റെ കാലുകളിൽ വെട്ടുകൾ ഒതുങ്ങി. കൈയും കാലും കൊത്തു നുറുക്കിയവർക്ക് തലയിൽ തൊടാൻ കഴിഞ്ഞില്ല. പിന്നെ മാസങ്ങൾ മെഡിക്കൽ കോളേജിലെ ചികിൽസ.

ചലന ശേഷി വീണ്ടെടുത്ത അയ്യപ്പന് രക്ഷയൊരുക്കിയത് ഗുണ്ടുകാട് സാബുവായിരുന്നു. ഗുണ്ടുകാട് ഷാജിയുടെ മരണത്തോടെ ഒറ്റപ്പെട്ടു നിന്ന ഷാജിക്ക് അയ്യപ്പൻ എല്ലാമെല്ലാമായി. ഗുണ്ടാകാട്ടിലെ വീട്ടിൽ അയ്യപ്പനും താമസം തുടങ്ങി. കുന്നുകുഴിയിൽ നിന്ന് പ്രണയവിവാഹവും. അയ്യപ്പന്റെ ഭാര്യയ്ക്ക് കെ എസ് ആർ ടി സിയിൽ ജോലിയുമുണ്ട്. അച്ഛന്റെ മരണത്തോടെ കിട്ടിയ ആശ്രിത നിയമനം. ആരോഗ്യം പൂർണ്ണായും വീണ്ടെടുത്തതോടെ വീണ്ടും സിപിഎമ്മുകാർക്കൊപ്പായി അയ്യപ്പൻ. പേട്ടയിൽ തമ്പടിച്ച് പ്രവർത്തനവും തുടങ്ങി. ഈ മേഖലയിൽ അന്നുണ്ടായ ആർഎസ്എസ് - സി പിഎം സംഘട്ടനങ്ങളുടെ ഒരു വശത്ത് അയ്യപ്പനുമുണ്ടായി. ഇതിനിടെയാണ് ഓംപ്രകാശും ശക്തനാകുന്നത്. പുത്തൻപാലം രാജേഷും നേതാവായി. പതിയെ അയ്യപ്പൻ പിന്മാറ്റം തുടങ്ങി.

ആർ എസ് എസുകാരുടെ ആക്രമണത്തിൽ ആറ്റിങ്ങൽ ഉപേക്ഷിച്ച അയ്യപ്പന് താങ്ങും തണലുമായത് ഗുണ്ടുകാട് സാബുവായിരുന്നു. സിപിഎം നേതാക്കളുമായും അടുത്ത ബന്ധം അന്നും ഇന്നും അയ്യപ്പനുണ്ട്. അതുകൊണ്ടാണ് അയ്യപ്പനെ പൊലീസ് പിടികൂടിയെന്ന വാർത്തിയിൽ പലരും സംശയം കാണുന്നത്. 15 കൊല്ലമായി സാബുവിന് കേസൊന്നുമില്ല. പഴയ കേസുകളിൽ വാറണ്ട് ഉണ്ട്. അതുകൊണ്ട് തന്നെ കുറച്ചു കാലം ജയിലിൽ കിടന്നാൽ പിന്നെ മോചനം ഉറപ്പ്. വിതം നയിക്കാനുള്ള അയ്യപ്പന്റെ തന്ത്രമാണ് അറസ്റ്റെന്ന വാദവും സജീവമാണ്.

ഓംപ്രകാശും രാജേഷും പിടിമുറുക്കിയതോടെ 2007ൽ അയ്യപ്പൻ കേരളം വിടുന്നത്. ഗൾഫിലേക്കും മലേഷ്യയിലേക്കും കൂടുമാറി. മലേഷ്യയിലും സ്വന്തമായ സാമ്രാജ്യം ഉണ്ടായിരുന്നു. കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെയായിരുന്നു മുങ്ങൽ. തമിഴ്‌നാട്ടിലെ മേൽവിലാസത്തിലൂടെ കരസ്ഥമാക്കിയ പാസ്‌പോർട്ടുപയോഗിച്ച് ഇയാൾ ഇടയ്ക്ക് വിദേശത്തേക്കു കടന്നിരുന്നു. നേപ്പാൾ, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നുപോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനേയും തിരുവല്ല അമ്പലത്തറ കല്ലുമൂട്ടിൽ വച്ച് അബ്ദുൽ ജബ്ബാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്.

ബെംഗളൂരുവിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറിമാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമം അടക്കം നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയെ പിടിച്ചത് പൊലീസിന്റെ മികവെന്ന് അവർ പറയുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് അയ്യപ്പനെ സാഹസികമായി പിടികൂടിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

ആറ്റിങ്ങൽ ഡിവൈ.എസ്‌പി. ബി.ഗോപകുമാർ, ഇൻസ്പെക്ടർ ടി.രാജേഷ്‌കുമാർ, എസ്‌ഐ. ജ്യോതിഷ് ചിറവൂർ, പ്രത്യേക സംഘത്തിലെ എസ്‌ഐ. എം.ഫിറോസ്ഖാൻ, ബിജു എ.എച്ച്., എഎസ്ഐ.മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ. സുധീർ, സുനിൽരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത് എന്നും പറയുന്നു. കോട്ടയം പൊൻകുന്നം പൈഗയിൽ വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്. പി ബി,മധുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ രഹസ്യ നീക്കത്തിലൂടെ സാഹിസികമായാണ് പ്രതിയെ പിടികൂടിയത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്‌പി പി.ഗോപകുമാർ, സി. ഐ. ടി. രാജേഷ്‌കുമാർ, എസ് ഐ ജ്യോതിഷ് ചിറവൂർ പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ മാരായ എം. ഫിറോസ്ഖാൻ, എ.എച്ച് .ബിജു, എഎസ്ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ സുധീർ,സുനിൽരാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പിടികൂടിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP