Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ

ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കോട്ടയം വൈക്കം കോന്നല്ലൂരിലെ ആതിരയുടെ ജീവനെടുത്തതിന് പിന്നിൽ പൊലീസ് നിസംഗത. ആതിരയുടെ സഹോദരിയുടെ ഭർത്താവ് ഐഎഎസുകാരനാണ്. മണിപ്പൂരിലെ സബ് കളക്ടർ ആശിഷ് ദാസ്. ഭാര്യാ സഹോദരിയുടെ വേദനയറിഞ്ഞ് ഇടപെടണമെന്ന് പൊലീസിനോട് ആശിഷും അഭ്യർത്ഥിച്ചിരുന്നു. പക്ഷേ ആരും ഇടപെട്ടില്ല. നാണക്കേട് കാരണം ആ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന മരണം.

കടുതുരുത്തി പൊലീസിന് ആതിര തന്നെ തന്റെ ദുരവസ്ഥ നേരിട്ട് വ്യക്തമാക്കി പരാതി നൽകിയിരുന്നു. ഒരു ആൺസുഹൃത്തുമായി മുമ്പ് അടുപ്പമുണ്ടായിരുന്നു. പിന്നീട് പിരിഞ്ഞു. അതു കഴിഞ്ഞ വർഷങ്ങൾക്ക് ശേഷം ആതിരയുടെ വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ അപമാനിക്കലുമായി പഴയ ആൺ സുഹൃത്ത് എത്തി. കൈയിലുള്ള ഫോട്ടോയും മറ്റുമിട്ട് സോഷ്യൽ മീഡിയയിൽ അപമാനിച്ചു. ഇതോടെയാണ് അരുൺ വിദ്യാധരനെതിരെ പരാതിയുമായി ആതിര പൊലീസിനെ സമീപിച്ചത്.

സ്വന്തം കൈപ്പടയിൽ തന്നെ പരാതി എഴുതി നൽകി. ഇതിന് ശേഷം മണിപ്പൂരിൽ സബ് കളക്ടറായ സഹോദരിയുടെ ഭർത്താവ് പൊലീസിനെ ബന്ധപ്പെടുകയും ആതിരയുടെ മാനസികാവസ്ഥ അറിയിക്കുകയും ചെയ്തു. അരുൺ വിദ്യാധരനെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പൊലീസ് അനങ്ങിയില്ല. അരുൺ അപമാനിക്കൽ തുടർന്നു. ഇത് താങ്ങാനാവാതെയാണ് ആതിര ആത്മഹത്യ ചെയ്തത്.

മോശം പദപ്രയോഗങ്ങളിലൂടെയാണ് ആതിരയെ അരുൺ വിദ്യാധരൻ സോഷ്യൽ മീഡിയയെ അപമാനിച്ചത്. പറയാൻ പാടില്ലാത്ത പല പ്രയോഗങ്ങളും നടത്തി. സഹോദരിയുടെ ഭർത്താവായ ആശിഷ് ദാസിനേയും അപമാനിച്ച് പലതും എഴുതി. പല ഫോട്ടോകളും വളരെ മോശം പരാമർശവുമായി ഇട്ടു. പരസ്പരം ചാറ്റ് ചെയ്യുന്ന സ്‌ക്രീൻ ഷോട്ടുകളും മറ്റും പ്രചരിപ്പിച്ച് ആതിരയെ അപമാനിക്കാനായിരുന്നു ശ്രമം. ഇത് തടയാൻ വേണ്ടിയാണ് പൊലീസിൽ പരാതി നൽകിയത്. അതും ഫലം കാണാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിയത്.

പഠനത്തിന്റെ അഗ്നി അണയാതെ സൂക്ഷിച്ച കൊല്ലം പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ ആശിഷ് ദാസ് സിവിൽ സർവ്വീസുകാരനായത് കേരളം ഏറെ ചർച്ച ചെയ്തതാണ്. 2012ൽ അഗ്നിശമനസേനയിൽ ജോലിക്കു കയറി. പരിശീലനത്തിനിടയിലുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് സിവിൽ സർവീസ് എന്ന ചിന്ത ഉണ്ടാകുന്നത്. പിന്നേയും പഠിച്ച് ഐഎഎസ് നേടി.

പരിശീലന ശേഷം മണിപ്പൂരിലായിരുന്നു ജോലി. അന്ന് ഭാര്യ സൂര്യ സൗദിയിൽ നഴ്സായിരുന്നു. സൂര്യയുടെ അനുജത്തിയാണ് ആതിര. അനുജത്തിയുടെ വേദന മനസ്സിലാക്കിയാണ് ആശിഷ് ദാസ് ഇടപെടണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചത്. എന്നിട്ടും പൊലീസ് അനങ്ങിയില്ലെന്നതാണ് വസ്തുത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP