Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

പ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗം

പ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗം

ആർ പീയൂഷ്

കൊല്ലം: ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായി റീമിക്സ് വീഡിയോ ചെയ്തതിന്റെ പേരിലുണ്ടായ വഴക്കാണ് യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് തീകൊളുത്തികൊന്നതെന്ന് വിവരം. സംശയ രോഗമാണ് ഈ കൊലയ്ക്കും കാരണമായത്.

അഞ്ചൽ ഇടമുളയ്ക്കൽ തുമ്പികുന്നിൽ ഷാൻ മൻസിലിൽ ഷാനവാസാ(32)ണ് ഒപ്പം താമസിച്ചിരുന്ന ആതിര(28)യെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവർക്കൊപ്പം വീഡിയോ ചെയ്യുന്നതിന് ഷാനവാസ് യുവതിയെ വിലക്കിയിരുന്നു. എന്നാൽ ഇത് വയ്ക്കാതെ ആതിര വീഡിയോ ചെയ്തതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ശരീരത്ത് തീ പിടിച്ചതോടെ നിലവിളിച്ചുകൊണ്ട് ആതിര പുറത്തേക്കോടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. തുടർന്ന് ആതിരയുടെ ശരീരത്തിലെ തീ കെടുത്തി.

ഈ സമയം ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് അമ്മ അമ്പിളിയോടും ഡോക്ടറോടുമാണ് ആതിര സംഭവിച്ച കാര്യങ്ങൾ പറഞ്ഞത്. ഇതോടെ അമ്പിളിയും ഡോക്ടർമാരും പൊലീസിന് വിവരം കൈമാറി. തുടർന്ന് അഞ്ചൽ പൊലീസി മെഡിക്കൽ കോളേജിലെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് ചികിത്സ തുടരുകയാണ്. ഇയാൾക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടണ്ട്.

ഷാനവാസും ആതിരയും രണ്ടു വർഷമായി ഒന്നിച്ചു കഴിയുകയാണ്. നിയമ പ്രകാരം വിവാഹം കവിച്ചിട്ടില്ലെങ്കിലും ഇരുവർക്കും ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. കൂടാതെ മുൻ വിവാഹങ്ങലിലായി ഇരുവർക്കും രണ്ടു വീതം 4 കുട്ടികളുമുണ്ട്. ഷാനവാസിന്റെ മുൻഭാര്യ പിണങ്ങിപ്പോയതാണ്. ആതിരയുടെ ഭർത്താവും ഉപേക്ഷിച്ചു പോയി. പ്ലംബിങ് ജോലിക്കായി ആതിരയുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്കും പിന്നീട് ഒന്നിച്ചുള്ള ജീവിതത്തിലേക്കും വഴിമാറുകയായിരുന്നു.

ഇരുവരും ചേർന്ന് നിരവധി റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റുള്ളവരുമായി റീമിക്സ് വീഡിയോ ചെയ്യാൻ തുടങ്ങിയത് ഷാനവാസ് അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിയാനായി പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷാനവാസിന്റെ മൊഴിയെടുക്കാനായി അഞ്ചൽ പൊലീസ് തിരിച്ചിട്ടുണ്ട്.

ഒരു വീട്ടിൽ തന്നെയാണ് ഇവരുടെ അഞ്ചു മക്കളുമുള്ളത്. കുട്ടികളുടെ മുന്നോട്ട് കാര്യങ്ങൾ ഇനി എന്ത് എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. ആതിരയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സംരക്ഷണയിലാണ് ഇപ്പോൾ അവർ. അഞ്ചലിലുള്ള ഒരു സന്നദ്ധസംഘടനയുമായി നാട്ടുകാരും ജനപ്രതിനിധികളും ചർച്ച നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP