Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ആഡംബര ഫ്‌ളാറ്റിനും മൂന്നുകോടിക്ക് അടുത്ത് വില; പല അവധികൾ കൊടുത്തിട്ടും ഫ്ളാറ്റുമില്ല, പണവുമില്ല; ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടര കോടി രൂപ പാർത്ഥാസിന് നഷ്ടപരിഹാരം നൽകണം; ഇ.എം.നജീബിന്റെ മറ്റൊരു തട്ടിപ്പ്

ഓരോ ആഡംബര ഫ്‌ളാറ്റിനും മൂന്നുകോടിക്ക് അടുത്ത് വില; പല അവധികൾ കൊടുത്തിട്ടും ഫ്ളാറ്റുമില്ല, പണവുമില്ല; ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടര കോടി രൂപ പാർത്ഥാസിന് നഷ്ടപരിഹാരം നൽകണം; ഇ.എം.നജീബിന്റെ  മറ്റൊരു തട്ടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കവടിയാറിൽ ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് 2009ൽ പ്രഖ്യാപിച്ച അസ്റ്റീരിയ പ്രോജക്ടുമായി ബന്ധപ്പെട്ട് പാർത്ഥാസ് ഗ്രൂപ്പ് ഉടമ അഭിഷേക് അർജുൻ നൽകിയ പരാതിയിൽ 2 കോടി 69 ലക്ഷം രൂപ നഷ്ടപരിഹാരം ആറ് മാസത്തിനുള്ളിൽ നൽകാൻ റിയൽ എസ്റ്റേറ്റ് റെഗുലേഷൻസ് അഥോറിറ്റിയുടെ ഉത്തരവ്.

75 ലക്ഷം രൂപ 2016 ജൂലൈ 11 മുതൽ 14.05% സാധാരണപലിശയടക്കം നൽകണം. ഒരു കോടി എഴുപത്തിഒമ്പതിനായിരത്തി മുപ്പത്തിഎട്ടായിരം രൂപ 14.05% സാധാരണപലിശയടക്കം നൽകണം. ഒമ്പത്ലക്ഷത്തി നാൽപത്തിയെട്ടായിരം രൂപ 2016 ഡിസംബർ 29 മുതൽ ഇതേ പലിശനിരക്കിൽ നൽകണം. മാനസികവേദനയ്ക്ക് അഞ്ച് ലക്ഷം രൂപയും കോടതി ചെലവിനത്തിൽ 10000 രൂപയും അടയ്ക്കണം. അങ്ങനെയാണ് 2 കോടി 69 ലക്ഷം രൂപ നഷ്ടപരിഹാരഇനത്തിൽ അടയ്ക്കേണ്ടത്.

ഒരു നിലയിൽ ഒരു ഫ്ളാറ്റ് മാത്രമായി 14-15 നിലകൾ ഉൾപ്പെടുന്നതാണ് അസ്റ്റീരിയ പ്രോജക്ട്. 3890 മുതൽ 4830 വരെ സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഓരോ ഫ്ളാറ്റും. ഒരു കോടി 92 ലക്ഷം മുതൽ രണ്ട് കോടി 93 ലക്ഷം രൂപ വരെയായിരുന്നു ഓരോ ആഡംബര ഫ്ളാറ്റിന്റെയും വില. സാധാരണക്കാർക്ക് ആർക്കും താങ്ങാനാകാത്ത വിലയായതിനാൽ തിരുവനന്തപുരം നഗരത്തിലെ അതിസമ്പന്നരായ ആളുകൾ മാത്രമായിരുന്നു ഈ പ്രോജക്ടിലെ ഉപഭോക്താക്കൾ. അത്തരത്തിൽ ഈ പ്രോജക്ടിൽ പണം നിക്ഷേപിച്ചയാളായിരുന്നു അഭിഷേക് അർജുനനും.

എയർ ട്രാവൽ എന്റർപ്രൈസസിന്റെ സഹോദരസ്ഥാപനമാണ് ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രേറ്റ് ഇന്ത്യൻ ടൂർ കമ്പനിയും. ഈ സ്ഥാപനങ്ങളുടെ ഉടമ ഇഎം നജീബ് തിരുവനന്തപുരം കുറവൻകോണത്തെ ഫ്ളാറ്റ് പ്രോജക്ടിലും ബേക്കൽ ഫോർട്ട് റിസോർട്ട് പ്രോജക്ടിലും നടത്തിയിട്ടുള്ള തട്ടിപ്പുകളെ കുറിച്ച് മറുനാടൻ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നജീബിന്റെതാണെങ്കിലും ഈ പ്രോജക്ടിന്റെ നേതൃത്വം സഹോദരൻ ഇ ഇക്‌ബാലാണ്. ഇക്‌ബാലിനോടൊപ്പം പാർട്ണേഴ്സ് എന്ന പേരിൽ സ്ഥലം നൽകിയ നിരപരാധികളെ കൂടി കുടുക്കിയതോടെ നജീബ് സുരക്ഷിതനായി. പെട്ടുപോയതാകട്ടെ നജീബിന്റെ മോഹനവാഗ്ദാനങ്ങളിൽ വീണ് ഫ്ളാറ്റ് പ്രോജക്ടിനായി സ്ഥലം വിട്ടുനൽകിയ പാവങ്ങളും.

ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് പാർട്ണർ ഇ ഇക്‌ബാൽ, സ്ഥലം ഉടമകളായ തബിത സാറ അലക്സ്, അലക്സ് എം കളത്തിൽ, എലിസബത്ത് ഐസക്ക് കളത്തിൽ, രോഹൻ ഈപ്പൻ കളത്തിൽ, റുബീൻ ഈപ്പൻ കളത്തിൽ എന്നിവരുടെ പേരിലായിരുന്നു പരാതി. ഒരു കോടി അമ്പത്തിയെട്ട് ലക്ഷത്തി അമ്പത്തിഒമ്പതിനായിരം രൂപയ്ക്ക് 12-ാം നില വാങ്ങാൻ 2009ലാണ് അഭിഷേക് അർജുനനും ഗ്രേറ്റ് ഇന്ത്യൻ എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ കരാറിലേർപ്പെടുന്നത്. 2013 സെപ്റ്റംബറിൽ പണി തീർത്ത് താക്കോൽ കൈമാറുമെന്ന് കാരാറിലുണ്ടായിരുന്നെങ്കിലും ആ സമയത്ത് പണി ഒന്നുമായിരുന്നില്ല. അതിനെതുടർന്ന് കരാർ ഒരിക്കൽകൂടി പുതുക്കി രണ്ടുകോടി അമ്പത്തിനാല് ലക്ഷത്തി മുപ്പത്തിഎട്ടായിരം രൂപയ്ക്ക് 2018 ൽ പണിതീർത്തുകൊടുക്കുമെന്ന് കരാർ മാറ്റിയെങ്കിലും ആ സമയത്തും പണി തീരാത്തതിനെ തുടർന്നാണ് പാർത്ഥാസ് പരാതിയുമായി റെറയെ സമീപിച്ചത്.

റെറയുടെ അഡ്ജ്യൂഡിക്കേറ്റിങ് ഓഫീസറായ റിട്ട. ജില്ലാ ജഡ്ജി ടിയു മാത്തുക്കുട്ടിയാണ് കേസ് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP