Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202202Saturday

അമിതാഭ് ബച്ചനും സച്ചിൻ ടെൻഡുൽക്കറും ബ്രാൻഡ് അംബാസിഡർമാരായി ആരംഭിക്കാൻ ഇരിക്കുന്ന മലയാളികളുടെ ആദ്യ മൊബൈൽ കമ്പനി ഉടമകൾക്കെതിരെ പരാതിയുമായി ജീവനക്കാരി; മാംഗോ മൊബൈൽ ഉടമകൾ കഴുത്തിനു പിടിച്ചു നിലത്തടിച്ചെന്നും നെഞ്ചിൽ ചവിട്ടിയെന്നുമുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

അമിതാഭ് ബച്ചനും സച്ചിൻ ടെൻഡുൽക്കറും ബ്രാൻഡ് അംബാസിഡർമാരായി ആരംഭിക്കാൻ ഇരിക്കുന്ന മലയാളികളുടെ ആദ്യ മൊബൈൽ കമ്പനി ഉടമകൾക്കെതിരെ പരാതിയുമായി ജീവനക്കാരി; മാംഗോ മൊബൈൽ ഉടമകൾ കഴുത്തിനു പിടിച്ചു നിലത്തടിച്ചെന്നും നെഞ്ചിൽ ചവിട്ടിയെന്നുമുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാങ്കേതിക വിദ്യയിലും ഗുണമേന്മയിലും വിലയിലും ആഗോള ഫോൺ ഉപയോക്താക്കളായ ആപ്പിളിന്റെ ഐ ഫോണിനോട് പോലും കിടപിടിക്കാൻ എന്ന വിധത്തിൽ പുറത്തിറക്കാൻ ഒരുങ്ങുന്ന മൊബൈൽ കമ്പനിയുടെ ഉടമകൾക്കെതിരെ പരാതിയുമായി ജീവനക്കാരി. മലയാളികൾ ഉടമസ്ഥരായ മൊബൈൽ കമ്പനിയുടെ ഉടമകൾക്കെതിരായാണ് ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയത്. എം ഫോൺ ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് (മംഗോ മൊബൈൽ) എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയാണ് കമ്പനി മാനേജ്‌മെന്റ് ഡയറക്ടർമാരും സഹോദരങ്ങളുമായ റോജി അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ പരാതി നൽകിയത്. ഇവർ ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് കൊച്ചി സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

കമ്പനിക്കെതിരെ ഉയർന്ന ചില പരാതികളെ കുറിച്ച് അറിഞ്ഞതോടെയാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതേക്കുറിച്ച് യുവതി പൊലീസിൽ നൽകിയ പരാതി ഇങ്ങനെയാണ്: കൊച്ചി എം ജി റോഡിലെ ആലപ്പാട് ഹെറിറ്റേജ് അപ്പാർട്ട്‌മെന്റ്‌ലുള്ള എം ഫോൺ ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മംഗോ ഫോൺ കമ്പനിയിൽ കഴിഞ്ഞ നവംബർ മാസം മുതൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ സ്ഥാനത്ത് ജോലി ചെയ്തുവരികയായിരുന്നു. 35000 രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം. രണ്ടു മാസം ശമ്പളം ലഭിക്കുകയും ചെയ്തു. എന്നാൽ മംഗോ കമ്പനിയുടെ ഡയറക്ടർമാരായ റോജി അഗസ്റ്റിൻ, ജോസുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെ പല കേസുകളും നിലനിൽക്കുന്നതായി അറിഞ്ഞു.

കമ്പനിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ കുറിച്ച് തനിക്ക് അറിയാമെന്ന് വന്നതോടെ തന്നോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇത് പതിവായതോടെ ജനുവരി 30ാം തീയ്യതി ഇവർ രാജിവെക്കുകയാണ് ഉണ്ടായത്. രാജി സ്വീകരിച്ച ശേഷം ആന്റോയും ജോസുകുട്ടിയും ഇനി മുതൽ കമ്പനിയിലെ മറ്റു ജീവനകാരുമായി ഇനി യാതൊരു ബന്ധവും പാടില്ലയെന്ന് പറയുകയായിരുന്നു. എന്നാൽ തന്നോട് സംസാരിക്കുന്നവരോട് താൻ തിരിച്ചു സംസാരിക്കുമെന്ന് ഇവർ മറുപടി നൽകി. ഇതോടെയാണ് യുവതിയെ ആക്രമിച്ചത്.

 

ജോസകുട്ടി ദേഷ്യത്തോടെ അസഭ്യം പറഞ്ഞു കഴുത്തിൽ പിടിച്ചു തള്ളുകയും പുറത്തേക്കു വലിച്ചിഴക്കുകം ചെയ്തുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് കെട്ടിടത്തിന്റെ ഉടമയായ ജോസ് ആലപ്പാട്ടിനെ കണ്ട് നേരിട്ട പരാതി പറയാൻ തുനിഞ്ഞപ്പോഴാണ് ഡയറക്ടർമാരായ സഹോദരങ്ങൾ ചേർന്ന് ആക്രമിച്ചത്. യുവതിയെ ഇവർ മൂന്നു പേരും കൂടി വീണ്ടും ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും കഴുത്തിന് കുത്തിപിടിച്ച് നെഞ്ചിൽ പിടിച്ചു നിലത്തേക്ക് തള്ളിയിടുകയും കാലിൽ ചവിട്ടുകയും ചെയ്തുവെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കി. വീണ്ടും ആക്രമണത്തിന് തുനിഞ്ഞപ്പോൾ മറ്റ് ജീവനക്കാർ വന്ന് പിടിച്ചുമാറ്റുകയാണ് ചെയ്തത്. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള സിറ്റി ഹോസ്പ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തു.

മർദ്ദനത്തിൽ പരിക്കേറ്റ ഇവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജിട്ടുണ്ട്. തന്നെ മർദ്ദിച്ചതിന്റെ തെളിവുകൾ ലഭിക്കാൻ ഓഫീസിലെ സിസി ടിവി ക്യാമറകൾ പരിശോധിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ് ഐ ഷിബു സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം പരാതിയുടെ വസ്തുത പരിശോധിച്ച് മാത്രമേ നടപടി എടുക്കൂവെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ ഇതുവരെ യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റുചെയ്തിട്ടില്ല. സംഭവത്തിൽ അറസ്റ്റു നടന്നാൽ കമ്പനിയെ കൂടി ബാധിക്കുമെന്നറിഞ്ഞ മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നുണ്ട്.

സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കിയാണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈൽ കമ്പനി സ്മാർട്ട് ഫോണുകൾ ലോഞ്ച് ചെയ്യാനിരിക്കുന്നത്. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു കേസുണ്ടാകുന്നത് കമ്പനിയെ ബാധിക്കുമെന്നതാണ് ഇവരുടെ ഭയം. കഴിഞ്ഞമാസം ലോഞ്ച് ചെയ്യുമെന്ന് അറിയിച്ച മൊബൈൽ ലോഞ്ച് ഈമാസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. ഈ മാസം 29 നു പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് ഒരു സ്ത്രീയെ മർദ്ദിച്ച് അവശയാക്കുകയും പുലഭ്യം പറയുകയും ചെയ്‌തെന്ന പരാതി ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP