ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്‌ളാറ്റുടമകളും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വന്തം ചോര നീരാക്കിയും, വായ്പ എടുത്തും, പണയം വച്ചും ഒക്കെ ഫ്‌ളാറ്റ് വാങ്ങുന്നവർ ഒരുനാൾ...തങ്ങളുടെ ഫ്‌ളാറ്റിരിക്കുന്ന ഭൂമി ബിൽഡർ പണയം വച്ച് കാശ് അടിച്ചുമാറ്റി എന്നറിഞ്ഞാൽ ചങ്കുതകർന്നുപോകില്ലേ? തിരുവനന്തപുരത്തെ പാറ്റൂർ ആർടെക് എംപയർ ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ച് കൊണ്ട് ബിൽഡർ ആർടെക് ടി.എസ്.അശോകൻ എൽഐസി ഹൗസിങ് ഫിനാൻസിൽ ഭൂമി പണയം വച്ച് മുപ്പത്തിനാല് കോടി 75 ലക്ഷം രൂപ വായ്പ എടുത്തിരിക്കുന്നു. 2020 ലാണ് വായ്പ എടുത്തിരിക്കുന്നത്. ഫെബ്രുവരി 9ന് ആർടെക് സെൻട്രൽ മാൾ പൊളിച്ചുകളയേണ്ടി വരുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പറയുന്നത് മാളിനോട് ചേർന്നുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഞെട്ടിക്കുന്ന കഥയാണ്.
ഈ വായ്പയുടെ കെണി ഉള്ളതുകൊണ്ടാണ് ആർടെക് അശോകൻ ഫ്‌ളാറ്റുടമകൾക്ക് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാത്തത് എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. 2018-19 ൽ നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയ ഫ്‌ളാറ്റുടമകളാണ് പെട്ടിരിക്കുന്നത്. പോക്കുവരവ് സാങ്കേതികമായി തടസ്സപ്പെട്ടിരിക്കുന്നു. ആർടെക്കിന്റെ നിർമ്മാണ സമയത്തെ ലോണുകളിൽ ചിലതിന് തിരിച്ചടവിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. നിർമ്മാണവേളയിൽ എച്ച് ഡിഎഫ്‌സിയിൽ നിന്നായിരുന്നു വായ്പയും തർക്കവും ഒക്കെ. എന്നാൽ, നിർമ്മാണം പൂർത്തിയാക്കി ഫ്‌ളാറ്റുകൾ കൈമാറിയ ശേഷം മുഴുവൻ ഭൂമിയും ചേർത്ത് എൽഐസി ഹൗസിങ് ഫിനാൻസിൽ നിന്ന് മുപ്പത്തിനാലേമുക്കാൽ കോടി രൂപ വായ്പ എടുക്കുകയായിരുന്നു.
ആകെ പദ്ധതിയിൽ 206 സെന്റ് ഭൂമിയായിരുന്നു. ഇതിൽ 12 സെന്റ് സർക്കാരിന് വിട്ടുകൊടുത്തു. നാല് സെന്റിന് കേസ് നടക്കുന്നു. ബാക്കി വരുന്ന 192 സെന്റിൽ 80 സെന്റ് മാളിന് വേണ്ടി മാറ്റി. ഈ മാൾ അശോകന്റെ മകൾ ഉടമകളിൽ ഒരാളായ എജെയ് എന്ന കമ്പനിയിലേക്ക് മാറ്റുന്നു. (ഇത് സംബന്ധിച്ച് രാജേന്ദ്ര പണിക്കർ എന്ന വ്യക്തിയുടെ കേസ് നിലവിലുണ്ട്. കാരണം രാജേന്ദ്ര പണിക്കർ അടക്കം ആറുപേരുടെ ഭൂമിയുടെ പവർ ഓഫ് അറ്റോർണി വാങ്ങിയായിരുന്നു സമുച്ചയ നിർമ്മാണം. ഈപവർ ഓഫ് അറ്റോർണി തിരികെ നൽകിയില്ല എന്ന് കാട്ടി വേറെ കേസും നടക്കുന്നു.) എജെയ് എന്ന കമ്പനിയുടെ പേരിലേക്ക് 80 സെന്റിലുള്ള സെൻട്രൽ മാൾ മാറ്റുക എന്ന തന്ത്രമാണ് അശോകൻ പയറ്റിയത്. എന്നാൽ ഞെട്ടിക്കുന്ന വസ്തുത എജെയ് കമ്പനി മുപ്പത്തിനാലേമുക്കാൽ കോടി എൽഐസി ഹൗസിങ് ഫിനാൻസിൽ നിന്ന് വായ്പ എടുത്തിരിക്കുന്നത് വെറും 80 സെന്റ് വച്ചല്ല, ഫ്‌ളാറ്റ് സമുച്ചയത്തിന്റേതടക്കം 192 സെന്റും പണയം വെച്ചുകൊണ്ടാണ്. ഇതാണ് പോക്കുവരവ് പോലും ചെയ്യാനാകാതെ ഫ്‌ളാറ്റ് ഉടമകൾ കുടുങ്ങാൻ കാരണം.
തിരിമറികൾ
192 സെന്റ് സ്ഥലവും എജെയ് വെഞ്ച്വേഴ്‌സിന്റേതല്ല. വെറും 80 സെന്റ് മാത്രം. അതും നിയമവിരുദ്ധമായ കൈമാറ്റത്തിലൂടെ സ്വന്തമാക്കിയത്. വായ്പ മുടങ്ങിയാൽ എൽഐസി ഹൗസിങ് ഫിനാൻസിന് 120 ഫ്‌ളാറ്റ് ഉടമകളെയും ഇറക്കി വിട്ട് ഭൂമി തിരിച്ചെടുക്കാവുന്നതാണ്. അതാണ് ഉടമകളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. ഈ തട്ടിപ്പിന് ആർടെക് അശോകൻ മാത്രമല്ല, എൽഐസി ഹൗസിങ് ഫിനാൻസും ഉത്തരവാദികളാണ് എന്ന് പറയേണ്ടി വരും. എച്ച്ഡിഎഫ്‌സിയുടെ 20 കോടിയുടെ ലോൺ ക്ലോസ് ചെയ്തിട്ടാണ് എൽഐസി ഹൗസിങ് ഫിനാൻസിൽ നിന്ന് മുപ്പത്തി നാലേമുക്കാൽ കോടി വായ്പ എടുക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം എജെയ് വെഞ്ച്വേഴ്‌സിനാണോ എന്ന് പരിശോധിക്കാതെയാണ് എൽഐസി ഹൗസിങ് ഫിനാൻസ് ഈ വൻതുക വായ്പ അനുവദിച്ചത്. മുൻ അനുഭവങ്ങൾ വച്ച് രാഷ്ട്രീയ സ്വാധീനവും കൈയൂക്കും കൊണ്ട് കാര്യങ്ങൾ നേടുന്ന അശോകനെയും കൂട്ടരെയും തൊടാൻ പൊലീസിനും മടിയാണ്. ചുരുക്കത്തിൽ പെട്ടത് കൈയിലുള്ള സമ്പാദ്യം സ്വരുക്കൂട്ടി ഫ്‌ളാറ്റ് വാങ്ങിയ 120 കുടുംബങ്ങളും.
പാറ്റൂർ ഭൂമിയിടപാടിന്റെ കഥ
കാൽ നൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം വികസന അഥോറിറ്റിയിലെ ഒരു സാധാരണ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു അശോകൻ. ഇന്നുതിരുവനന്തപുരത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ. ആർടെക് ബിൽഡേഴ്‌സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. എന്നാൽ, ഇന്ന് പാറ്റൂർ എന്ന വാക്ക് കേട്ടാൽ തന്നെ ആളുകൾ ചോദിക്കുന്ന 'പാറ്റൂർ ഭൂമിയിടപാട് വിവാദത്തിലെ' ആരോപണവിധേയൻ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്തെ പാറ്റൂർ ഭൂമിയിടപാടിന്റെ പിന്നിലെ വില്ലൻ. ഉന്നത രാഷ്ട്രീയ സ്വാധീനത്തിലൂടെ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്ത് സ്വത്ത് സ്വരുക്കൂട്ടുവെന്ന ആരോപണം നേരിടുന്നയാൾ.
മാധ്യമങ്ങളിൽ പാറ്റൂർ ഭൂമിയിടപാട് വലിയ വാർത്തയായെങ്കിലും ആർടെക്കിന്റെ പേര് പറഞ്ഞിരുന്നില്ല. കാരണം ബോംബെയിലുള്ള ഒരു റിയൽ എസ്‌റ്റേറ്റ് കമ്പനിയെ കൊണ്ട് സ്ഥലം വാങ്ങിപ്പിച്ചിട്ട്, അവിടെയാണ് ആർട്ടെക്കിന്റെ ഫ്‌ളാറ്റ് സമുച്ചയം പണിതുയർത്തിയത്. അതുകൊണ്ട് തന്നെ വിവാദം ബോംബെ കമ്പനിയെ ചുറ്റിപ്പറ്റി നിന്നു. എന്നാൽ, ബോംബെ കമ്പനിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കി അശോകൻ അത് തന്റെ പേരിലാക്കി. അതിനിടെ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ആർടെക് എംപയർ കൈവശം വയ്ക്കുന്നുവെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. രാഷ്ട്രീയ വിവാദം പൊടിപൊടിച്ചു. ഒടുവിൽ റവന്യു അധികൃതരുടെ പരിശോധനയിൽ 16 സെന്റ് പുറമ്പോക്കാണെന്ന് കണ്ടെത്തി. 12 സെന്റ് തിരിച്ചുപിടിച്ചു. നാല് സെന്റിന് വേണ്ടി ഇപ്പോഴും ലോകായുക്തയിൽ കേസ് നടക്കുന്നു. കേസിൽ തീരുമാനം ഉണ്ടാകുന്നത് വരെ പുതിയ നിർമ്മാണങ്ങൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. എന്നാൽ, വിവാദകാലത്ത് തന്നെ ഫ്‌ളാറ്റ് സമുച്ചയം കൂടാതെ സെൻട്രൽ മാൾ വാണിജ്യ സമുച്ചയവും പൂർത്തിയായി. 2018-19 വർഷത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. ഫ്‌ളാറ്റുകളിൽ ആൾക്കാർ താമസമായി. മാളും പ്രവർത്തനം തുടങ്ങി.
അതിനിടയിലാണ് വലിയ ചില തട്ടിപ്പുകൾ കണ്ടെത്തുന്നത്. മറുനാടനിൽ ഇത് വലിയ വാർത്തയാവുകയും ചെയ്തു. രണ്ടുഭൂമിയുടെയും സെറ്റ് ഓഫ് ഇടം-മാൾ സമുച്ചയത്തിന്റെയും ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ഒന്നാണെന്നും ഇത് രണ്ടായി കാണിച്ചിരിക്കുകയാണെന്നും മൊത്തം ഭൂമിയുടെ അളവിൽ വ്യത്യാസമുണ്ടെന്നും കാട്ടി 120 ഫ്‌ളാറ്റ് ഉടമകൾ കേസിന് പോയി.
പോക്കുവരവ് ചെയ്തിട്ടില്ലെന്ന് റിയൽ എസ്‌റ്റേറ്റ് അഥോറിറ്റി കണ്ടെത്തുന്നു
പോക്കുവരവ് ചെയ്തുകൊടുത്തില്ലെന്ന് മാത്രമല്ല, സെറ്റ് ഓഫ് ഇടം കെട്ടിയടച്ച് സെൻട്രൽ മാളിന് കൊടുക്കുകയും ചെയ്തതായി റിയൽ എസ്റ്റേറ്റ്്അഥോറിറ്റി കണ്ടെത്തി. കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ആക്ടിന്റെ നഗ്‌നമായ ലംഘനമാണ് ഉണ്ടായത്. ഇതിനൊപ്പം ഫയർ എൻഒസിക്ക് വേണ്ട നിയമങ്ങളും ലംഘിക്കപ്പെട്ടു. തന്ത്രപരമായാണ് ഇത്തരം അട്ടിമറികൾ പാറ്റൂരിൽ നടന്നത്. നേരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട ഫ്ളാറ്റ് നിർമ്മാതാക്കൾ എല്ലാ അർത്ഥത്തിലും ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചു. ഇതാണ് കേരളാ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ നടക്കുന്ന നിയമ പോരാട്ടവും ശ്രദ്ധേയമാക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കും ഫ്ളാറ്റിൽ അവകാശ സർട്ടിഫിക്കറ്റ് പൂർണ്ണതോതിൽ കിട്ടിയിട്ടില്ല. വസ്തു പോക്കവരവ് നടത്തി ആധാരം നൽകിയതുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഈ കെട്ടിടങ്ങൾ പണിതത് വായ്പ എടുത്ത ഭൂമിയിലാണ്. ഈ ഭൂമിയുടെ രേഖകൾ പണയം വച്ചാണ് വായ്പ എടുത്തത്. ഇതുകൊണ്ടാണ് ആധാരം നൽകാൻ കഴിയാത്തത്. ഇതിന് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ ഫ്ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയാണ് അഥോറിറ്റി.
ഒരു സ്‌ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്‌ക്വയർഫീറ്റ് കെട്ടിടം പണിയാനാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടം അനുമതി നൽകുന്നത്. പാറ്റൂരിലെ ആർടെകിന്റെ പ്രോജക്ടിൽ 2.76 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടമുണ്ട്. നിലവിലെ ചട്ടപ്രകാരം എത്രയും കെട്ടിടം പണിക്ക് 1.58 ഏക്കർ ഭൂമി ആവശ്യമാണ്. എന്നാൽ പാറ്റൂരിൽ നിയമ പ്രകാരമുള്ളത് 97.5 സെന്റും. ഇത് നഗ്‌നമായ നിയമ ലംഘനമാണ്. ആദ്യം ഫ്ളാറ്റ് കെട്ടാനാണ് അനുമതി വാങ്ങിയത്. അതിന് ശേഷം സെൻട്രൽ മാളും പണിതു. ഇതു വന്നതോടെയാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടത്. അല്ലെങ്കിൽ ഫ്ളാറ്റ് നിർമ്മാണത്തിന് വേണ്ട സ്ഥലം അവിടെ ഉണ്ടായിരുന്നു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ മാത്രമേ ചട്ടപ്രകാരം ആളുകൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ഛയത്തിന് അനുമതി കിട്ടൂവെന്നതാണ് വസ്തുത. ഈ വിഷയത്തിൽ ഉടമസ്ഥർ നിയമപോരാട്ടം നടത്തുമെന്നതിനാൽ സെൻട്രൽ മാളിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാണ്.
ഫ്ളാറ്റ് കെട്ടിയ ശേഷം മാൾ കെട്ടി. ഇതിന് രണ്ടിനും ഇടയിൽ അഞ്ചര മീറ്റർ വിടുകയും ചെയ്തു. ഫയർ എക്സിറ്റിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ കെട്ടിടം പണിത ശേഷം ഫ്ളാറ്റിനോട് ചേർന്ന് താൽകാലിക സംവിധാനം ഒരുക്കി ഫയർ എക്സിറ്റ് സെൻട്രൽ മാളിന് മാത്രമായി. അങ്ങനെ നോക്കിയാൽ നിലവിൽ ഒരു വശത്ത് ഫ്ളാറ്റിന് ഫയർ എക്സിറ്റ് ഇല്ല. മാളിന് ഉണ്ട്. ഇക്കാര്യവും അഥോറിറ്റിയിൽ ഉടമകൾ ഉയർത്തി. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഫയർ എക്സിറ്റ് ഫ്ളാറ്റിന് നൽകണമെന്ന നിലപാടിൽ അഥോറിറ്റി എത്തുന്നത്. അങ്ങനെ ഫയർ എക്സിറ്റ് ഫ്ളാറ്റിന് ആകുമ്പോൾ സെൻട്രൽ മാളിന് ഫയർ എക്സിറ്റും ഇല്ലാതെയാകും. അതായത് പ്രത്യക്ഷത്തിൽ കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടവും ഫയർ എൻഒസി നിയമവും ലംഘിക്കപ്പെടുന്നു. ഓരോ അഞ്ചു കൊല്ലവും ഫ്ളാറ്റിന് ഫയർ എൻ ഒ സി എടുക്കണം. അങ്ങനെ വരുമ്പോൾ അടുത്ത പരിശോധനയിൽ ഏതെങ്കിലും ഒന്നിന് അംഗീകാരം നഷ്ടമാകും.
കേസുകളുടെ ഘോഷയാത്ര
ഹൈക്കോടതിയിൽ അടക്കം പല കേസുകൾ പാറ്റൂരിലെ ആർടെക് ഫ്ളാറ്റുമായി ഉണ്ടായിരുന്നു. ഇതിൽ നൽകിയ സത്യവാങ്മൂലമാണ് ഈ കേസിൽ നിർണ്ണായകമായത്. ഭൂമിയുടെ യഥാർത്ഥ രേഖകൾ കോടതിയിലാണെന്ന് അവർ സമ്മതിക്കുന്നു. അതായത് ഫ്ളാറ്റിൽ താമസം തുടങ്ങിയവർക്ക് അതിന്റെ അധികാരവും അവകാശവും നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. ലക്ഷങ്ങളും കോടികളും മുടക്കി ഫ്ളാറ്റ് വാങ്ങിയവർക്ക് അഭയാർത്ഥികളായി ഇവിടെ കഴിയേണ്ടി വരുന്നു. വാട്ടർ അഥോറിട്ടിയുടെ കുടിവെള്ള കണക്ഷനും ഈ ഫ്ളാറ്റിൽ ലഭ്യമല്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും അത് ഫ്ളാറ്റ് ബിൽഡറുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി അഥോറിറ്റിയുടെ ഇടപെടൽ. എത്രയും വേഗം ഫ്ളാറ്റ് ആധാരമാക്കി കൊടുക്കാനാണ് നിർദ്ദേശം. വിശദമായ റിപ്പോർട്ട് ബിൽഡറായ അശോക് അഥോറിറ്റിയിൽ സമർപ്പിക്കേണ്ടതുമുണ്ട്.
കാർ പാർക്കിൽ വെള്ളം, കുടിവെള്ളമില്ല, ഗ്യാസ് പൈപ്പ് ലൈനിന്റെ നിലവരാമില്ലായ്മ, ഇന്റർലോക്കിലെ പോരായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കാനും നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഫ്ളാറ്റിൽ താമസിക്കുന്നവർ ഉന്നയിച്ച പ്രശ്നങ്ങളോടെല്ലാം അനുകൂല തീരുമാനമാണ് അഥോറിറ്റി എടുക്കുന്നത്. ഇതിൽ കേരളാ മുൻസിപ്പൽ ബിൽഡിങ് നിയമത്തിന്റെ ലംഘനത്തിൽ അവർ നിലപാട് എടുക്കുന്നില്ല. ഇതിന് മുൻസിപ്പൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട ജ്യുഡീഷ്യൽ സംവിധാനങ്ങളെ സമീപിക്കണമെന്നാണ് ആവശ്യം. അങ്ങനെ ഈ സംവിധാനവും ഇതിലെ വസ്തുതകൾ തിരിച്ചറിഞ്ഞാൽ സെൻട്രൽ മാൾ പൊളിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. താമസക്കാരുമായുണ്ടാക്കിയ കരാറിൽ ആകെ 98 സെന്റ് മാത്രമേ ഇവിടെയുള്ളൂവെന്ന് ആർടെക് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.
ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം ഇതേ സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് സെൻട്രൽ മാൾ പണിതതാണ് ഈ ചട്ട ലംഘനത്തിന് കാരണമെന്ന് നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർ മറുനാടനോട് പറഞ്ഞു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇതിനൊപ്പം ഫയർ എക്സിറ്റ് ഏര്യയും ഫ്ളാറ്റിനാണെന്ന നിലപാടും മാളിന്റെ നിലനിൽപ്പിന് തടസ്സമാണ്. എംപയർ ഓണേഴ്സ് വെൽഫയർ അസോസിയേഷനാണ് അഥോറിറ്റിയിൽ നിയമ പോരാട്ടം നടത്തിയത്. ഒൻപതു പേരായിരുന്നു ഹർജി നൽകിയത്. ആർടെക് ഉടമ ടി എസ് അശോകനും മകൾ അപർണ്ണാ നായരും അടക്കമുള്ളവരായിരുന്നു എതിർ കക്ഷികൾ. തിരുവനന്തപുരം കോർപ്പറേഷനും എതിർ കക്ഷിയായിരുന്നു.
പാറ്റൂരിൽ ആർടെക് ഫ്ളാറ്റ് നിർമ്മാണത്തിന് കൈയേറിയ 4.356 സെന്റ് ഭൂമികൂടി തിരിച്ചുപിടിക്കാൻ സർക്കാരിന് ലോകായുക്തയുടെ നിർദ്ദേശം നേരത്തെ കിട്ടിയിരുന്നു. നേരത്തെ 12.279 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെ വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്കുഭൂമികൂടി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയത്. ഇതോടെ 16.635 സെന്റ് പുറമ്പോക്കുഭൂമി ആർടെക് ഗ്രൂപ്പ് കൈയേറിയെന്ന് തെളിഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ ഭൂമി കൈയേറി പാറ്റൂരിൽ ഫ്ളാറ്റ് നിർമ്മിച്ചത്. 2014ലാണ് പാറ്റൂരിൽ സർക്കാർ പുറമ്പോക്ക് കൈയേറി ആർടെക് ഫ്ളാറ്റ് നിർമ്മിച്ചെന്നു കാട്ടി ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വഷണം നടത്തിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് നിർമ്മാണം തുടരാനുള്ള അനുമതി നേടി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉേദ്യാഗസ്ഥനായി ലോകായുക്ത നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാതാക്കളിൽനിന്ന് പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീട് സർക്കാർ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം കൂടുതൽ ഭൂമി കൈയേറിയെന്നു കാണിച്ച് ലോകായുക്തയിൽ ഉപഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിൽനിന്ന് കൈയേറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഈ ഫ്ളാറ്റ് സമുച്ചയമാണ് വീണ്ടും വിവാദത്തിൽ കുടുങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾ
- ആശുപത്രി വാർഡുകൾ നിറയുന്നു; ഓക്സിജൻ ക്ഷാമത്തിനും സാധ്യത ഏറെ; രോഗികളുടെ എണ്ണം ലക്ഷം കവിയുമ്പോൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; രാത്രികാല കർഫ്യൂവിന് വ്യാപനം പിടിച്ചു നിർത്താനാകൂമോ എന്നതിൽ ഉറപ്പില്ല; കേരളവും ചിന്തിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് തന്നെ; മലയാളികളെ മരണഭയം വേട്ടയാടുമ്പോൾ
- അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പാൽക്കുളം മേട്ടിൽ; ഇരുവരെയും കാണാതായത് അഞ്ചുദിവസം മുമ്പ്
- കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക്; തീരുമാനം ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ; ബ്രിട്ടൻ, അയർലൻഡ് സ്വദേശികൾക്ക് ഇളവ്; പാക്കിസ്ഥാനും ബംഗ്ലാദേശും ചുവപ്പു പട്ടികയിൽ
- വൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യും
- മദ്യപിക്കുന്നതിനിടയിലെ വാക്കു തർക്കത്തെ തുടർന്ന് ഷംനാദിനെ കുത്തിയത് ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ വിഷ്ണു; ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നതോടെ രാത്രി മുഴുവൻ ചോര വാർന്ന് മരണം: 33കാരന്റെ മരണത്തിൽ മൂന്ന് പേർ അറസ്റ്റിൽ
- എഫ് ബിയിൽ നിന്ന് അപ്രത്യക്ഷമായത് കങ്ങരപ്പടി ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോൾ; വാട്സാപ്പിലും ചാറ്റിങ് കുറവ്; മകളെ കൊന്ന് ഒളിവിൽ പോയ ശേഷം എടിഎം കാർഡോ മൊബൈലോ ഉപയോഗിച്ചതുമില്ല; ഡിജിറ്റൽ തെളിവൊന്നുമില്ല; വട്ടം ചുറ്റി പൊലീസ്; സനു മോഹനും സൈക്കോ കൊലയാളിയോ?
- കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള മെഡിക്കൽ കോളജിലെ ആഹ്ലാദ പ്രകടനം അതിരുവിട്ടു; എസ്എഫ്ഐ പ്രവർത്തകരായ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്ത് പൊലീസ്
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ 'സഞ്ചു' കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ
- യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ 'വെള്ളിമൂങ്ങ'?
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍