Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ വോട്ടുള്ള മുഴുവൻ സൈനികരുടേയും വിവരങ്ങൾ ചോർന്നു; 2017ൽ ചീഫ് ഇലക്ട്രൽ ഓഫീസർ തയ്യാറാക്കിയ സർവ്വീസ് വോട്ടേഴ്സ് ലിസ്റ്റ് ഇന്റർനെറ്റിൽ ലഭ്യം; വിദേശ എംബസി ജീവനക്കാരുടെ വിവരങ്ങളും കിട്ടും; കണ്ടെത്തിയത് ഹൈദരാബാദിൽ ജോലി നോക്കുന്ന മലയാളി സൈബർ വിദഗ്ദ്ധർ; വിവര ചോർച്ച ഗൗരവതരമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

കേരളത്തിൽ വോട്ടുള്ള മുഴുവൻ സൈനികരുടേയും വിവരങ്ങൾ ചോർന്നു; 2017ൽ ചീഫ് ഇലക്ട്രൽ ഓഫീസർ തയ്യാറാക്കിയ സർവ്വീസ് വോട്ടേഴ്സ് ലിസ്റ്റ് ഇന്റർനെറ്റിൽ ലഭ്യം; വിദേശ എംബസി ജീവനക്കാരുടെ വിവരങ്ങളും കിട്ടും; കണ്ടെത്തിയത് ഹൈദരാബാദിൽ ജോലി നോക്കുന്ന മലയാളി സൈബർ വിദഗ്ദ്ധർ; വിവര ചോർച്ച ഗൗരവതരമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പട്ടാളക്കാരുടെ വിവരങ്ങളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന വെബ്സൈറ്റിലൂടെ ചോർന്നെന്ന് കണ്ടെത്തൽ. പേര്, വിലാസം, പദവി, ജോലി ചെയ്യുന്ന റജിമെന്റിന്റേത് അടക്കമുള്ള വിവരങ്ങൾ ചോർന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പിച്ചു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. 2017ൽ തയ്യാറാക്കിയ സർവ്വീസ് വോട്ടർമാരുടെ പട്ടികയാണ് വെബ്സൈറ്റിലുള്ളത്. 

പ്രത്യേക കീവേർഡുകൾ ഉപയോഗിച്ച് പരിശോധിച്ചാൽ ഈ പട്ടിക ആർക്കും ഇന്റർനെറ്റിൽ ലഭ്യമാണ്. വർഷങ്ങൾക്ക് മുമ്പിട്ട ഈ പട്ടിക ഇപ്പോഴാണ് ഏജൻസികളുടെ ശ്രദ്ധയിൽപെട്ടത്. ചീഫ് ഇലക്ട്രൽ ഓഫീസറുടെ വെബ് സൈറ്റിലെ ഈ വീഴ്ച കണ്ടെത്തിയത് ഹൈദരാബാദിൽ ജോലി നോക്കുന്ന സൈബർ വിദഗ്ധരായ രണ്ട് മലയാളി യുവാക്കളാണ്. ഇവർ സൈബർ ഡോം ഉൾപ്പെടെ ബന്ധപ്പെട്ടവരെയെല്ലാം ഇതു അറിയിച്ചുവെന്നാണ് ലഭ്യമായ വിവരം. എന്നിട്ടും വിവരങ്ങൾ നീക്കിയിട്ടില്ല.

പട്ടാളക്കാരുടെ വിവരങ്ങൾ ചോരുന്നത് തടയാൻ യൂണീഫോമിലുള്ള ഫോട്ടോ പോലും ഫെയ്സ് ബുക്കിൽ ഇടരുതെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവ്. ഫേസ്‌ബുക്ക് ഇൻസ്റ്റാഗ്രാം ഉൾപ്പടെ 89 മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികരെ ഇന്ത്യൻ ആർമി രണ്ടു വർഷം മുൻപ് വിലക്കിയിരുന്നു. 2017ലെ പട്ടിക വെബ്സൈറ്റിൽ എത്തുമ്പോൾ അതിൽ എല്ലാ വിവരങ്ങളും ഉണ്ട്.

പട്ടാളക്കാരുടെ വീട്ടു വിലാസവും ജോലി സ്ഥലത്തെ വിവരങ്ങളും. പട്ടാളക്കാരുടെ മാത്രമല്ല അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിദേശ എംബസിയിൽ ജോലി ചെയ്യുന്നവരുടേയും വിരവങ്ങൾ ഇതിൽ ലഭ്യമാണ്. വോട്ട് ചെയ്യാനുള്ള സൗകര്യത്തിനാണ് ഈ പട്ടിക തയ്യാറാക്കിയതെങ്കിലം, പ്രത്യേകമായി തന്നെ ഇത് വെബ് സൈറ്റിൽ കിടക്കുമ്പോൾ അത് ശത്രു രാജ്യങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്.

2017ലെ പട്ടികയായതു കൊണ്ടു തന്നെ സൈനികരായ പലരും ജോലിയിൽ നിന്ന് വിരമിച്ചിട്ടുണ്ടാകും. പക്ഷേ എത്ര റെജിമന്റുകൾ ഇന്ത്യൻ പട്ടാളത്തിനുണ്ട് അത് എവിടെയാണ് എന്നെല്ലാം ഇതിൽ നിന്നും ആർക്കും വ്യക്തമായി മനസ്സിലാക്കാമെന്നതാണ് വസ്തുത. എബംസിയിലെ ജീവനക്കാരുടെ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടവയാണ്. സുരക്ഷാ കാരണങ്ങളാലാണ് ഇത്. ഇവരുടേയും ജോലി സ്ഥലം അടക്കമുള്ള വിവരങ്ങൾ പട്ടികയിലുണ്ട്. 2017 ശേഷം പട്ടിക പുതുക്കിയിട്ടുണ്ടാകുമെങ്കിലും അതൊന്നും വെബ് സൈറ്റിൽ ലഭ്യമല്ല.

പട്ടാളക്കാരുടെ വിവര ചോർച്ചയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും ഏജൻസികളും എന്നും കാണുന്നത്. വാട്സാപ്പിലൂടേയും മറ്റും വിവര ശേഖരണത്തിന് പാക് ചാര സംഘടന ശ്രമിച്ചത് മുമ്പ് കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ശത്രുക്കൾ ഏറെ വില നൽകുന്ന പലതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേരളാ സിഇഒയുടെ വെബ് സൈറ്റിൽ ഇപ്പോഴുമുണ്ടെന്നത് ആശങ്ക കൂട്ടുന്നു. ഇത്രയും വേഗം ഇത് പിൻവലിക്കേണ്ടതാണെന്നാണ് സുരക്ഷാ വിദഗ്ദ്ധർ പറയുന്നത്. കേരളത്തിലെ സംവിധാനങ്ങളെ പരാതി അറിയിച്ചിട്ടും ഒന്നും നടന്നില്ലെന്നതാണ് വസ്തുത.

സംസ്ഥാന സർക്കാരിന്റെ കീഴിൽ അല്ല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേരള സിഇഒയുടെ പ്രവർത്തനം. ചീഫ് ഇലക്ട്രൽ ഓഫീസറുടെ കാര്യങ്ങളിൽ ഇടപെടൽ നടത്താനുള്ള അധികാരം കേരളാ സർക്കാരിനോ പൊലീസിനോ ഇല്ല. സൈബർ ഡോമിനും മറ്റും കിട്ടിയ പരാതി ചീഫ് ഇലക്ട്രൽ ഓഫീസറെ അറിയിച്ചോ എന്നതിന് വ്യക്തയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP