Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കിൻഫ്രയിലെ പരിചയം പൊലീസ് കണ്ടില്ലെന്നു നടിച്ചു; പ്രസവാവധി ഒഴിവാക്കിയതു നിയമവിരുദ്ധമായി; 2009ൽ ജോലി അപേക്ഷക്കൊപ്പം കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് 2012 ൽ വ്യാജമായി ഉണ്ടാക്കിയതെന്ന് തെളിവില്ലാതെ പറഞ്ഞു: വില്ലൻ വിൻസന്റ് എം പോളോ രമേശ് ചെന്നിത്തലയോ എന്നറിയാതെ അമ്പിളി ജേക്കബ്

കിൻഫ്രയിലെ പരിചയം പൊലീസ് കണ്ടില്ലെന്നു നടിച്ചു; പ്രസവാവധി ഒഴിവാക്കിയതു നിയമവിരുദ്ധമായി; 2009ൽ ജോലി അപേക്ഷക്കൊപ്പം കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് 2012 ൽ വ്യാജമായി ഉണ്ടാക്കിയതെന്ന് തെളിവില്ലാതെ പറഞ്ഞു: വില്ലൻ വിൻസന്റ് എം പോളോ രമേശ് ചെന്നിത്തലയോ എന്നറിയാതെ അമ്പിളി ജേക്കബ്

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ബന്ധു നിയമനമായി കണക്കാക്കി ടിഎം ജേക്കബിന്റെ മകൾ അമ്പിളിക്കെതിരെ കേസ് എടുത്തത് രമേശ് ചെന്നിത്തല അഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ആണ്. യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖനായിരുന്ന അന്തരിച്ച ടിഎം ജേക്കബിന്റെ മകളും ചെന്നിത്തലയുടെ സഹപ്രവർത്തകൻ കൂടിയായ അനൂപ് ജേക്കബിന്റെ സഹോദരിയുമായ അമ്പിളിക്കെതിരെ ചെന്നിത്തലയുടെ പൊലീസ് പ്രതികാര ബുദ്ധിയോടെ കേസ് എടുത്തത് എന്തു കൊണ്ടു എന്ന ചോദ്യം അവശേഷിക്കുകയാണ്. ചെന്നിത്തലയുടെ വിദ്വേഷമാണോ അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന്റെ വിരോധമാണോ വലിച്ചിഴയ്ക്കപ്പെടാൻ കാരണമെന്ന് അമ്പിളിക്കു ഇപ്പോഴും അറിയില്ല.

വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു എഫ്ഐആർ ഇട്ടത് ടിഎം ജേക്കബിന്റെ മകൾ എന്ന ആനുകൂല്യം കൊണ്ടാണ്. അതിനു കാരണമായി പറഞ്ഞത് അമ്പിളിക്ക് ജോലിക്ക് ആവശ്യമായി ജോലി പരിചയം ഇല്ലെന്നും രണ്ട് തവണ അഭിമുഖം നടത്തിയത് ചട്ട വിരുദ്ധമാണ് എന്നുമാണ്. അതിനെ ന്യായീകരിക്കാനായി വിജിലൻസ് കണ്ടെത്തിയ ഓരോ വാദങ്ങളും അമ്പിളി പൊളിച്ചടുക്കന്നു. പത്ര വാർത്തകൾ വന്നതിനെ തുടർന്ന് അമ്പിളി തന്റെ വാദങ്ങൾ അവതരിപ്പിച്ചതോടെ വിജിലൻസും കേസ് പെട്ടിയിൽ വയ്ക്കുക ആയിരുന്നു. അന്യായമായി പ്രതി ചേർത്തത് പുനപരിശോധിക്കണമെന്ന് പറഞ്ഞു അമ്പിളി ജേക്കബ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയക്ക് നൽകിയ പരാതി പരിഗണിക്കുക പോലും ചെയ്തില്ല എന്നതിനാലാണ് ചിലരെങ്കിലും ഗൂഢാലോചന മണക്കുന്നത്.

അമ്പിളി ജേക്കബിനെ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ ജി ഗിരീഷ് ബാബു എന്നിവർക്കെതിരെയാണ് വിജിലൻസ് കേസ് എടുത്തത്. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരുവരെയും പ്രതിയാക്കി വിജിലൻസ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയിൽ അമ്പിളിയെ മാർക്കറ്റിങ് മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 2012 ഫെബ്രുവരിയിൽ പ്രതിമാസം 52,000 രൂപ തുടക്ക ശമ്പളത്തിൽ അഞ്ചു വർഷത്തേക്കാണ് കരാർ വ്യവസ്ഥയിലാണ് അമ്പിളിയെ നിയമിച്ചത്. ഇത് എല്ലാ മാനദണ്ഡവും പാലിച്ചായിരുന്നു. എന്നിട്ടും കേസെടുക്കുകയായിരുന്ന ചെയ്തത്.

ഈ തസ്തികയിലേക്ക് നിയമിക്കാൻ സീനിയർ മാനേജർ തസ്തികയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഐസിഐസിഐ കിൻഫ്രയുടെ മൂന്നു വർഷത്തെയും ഇൻകെലിന്റെ രണ്ടു വർഷത്തെയും സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാൽ ഇൻകെലിൽ 10 മാസവും 12 ദിവസവും മാത്രമേ ജോലി ചെയ്തിരുന്നുള്ളൂവെന്നായിരുന്നു വിജിലൻസ് വാദം. അങ്ങനെയാണ് കേസ് എടുത്തത്. എന്നാൽ പ്രസ്തുത സ്ഥാപനത്തിൽ രണ്ട് വർഷത്തിൽ അധികം അമ്പിളി ജോലി ചെയ്തു. ഇതിനിടെയിൽ പ്രസാവാവധി എടുത്തിരുന്നു. ഇത്തരം അവധിയേയും ജോലി ചെയ്തതായി പരിഗണിക്കണമെന്നാണ് തത്വം. എന്നാൽ അമ്പിളിയുടെ കാര്യത്തിൽ അത് വിജിലൻസ് പരിഗണിച്ചില്ല. ഇതിനൊപ്പം കിൻഫ്രയിൽ ഒരു കൊല്ലം ജോലി ചെയ്തതും കണ്ടില്ലെന്ന് നടിച്ചു.

ഐസിസിഐ കിൻഫ്രയിൽ തുടക്കത്തിൽ സപോർട്ട് സ്റ്റാഫിയി ജോലി ചെയ്തെന്നായിരുന്നു ഒരു വാദം. എന്നാൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരുന്നു നിയമനം എന്നതിന് രേഖകളുണ്ട്. സപോർട് സ്റ്റാഫിന്റെ ഹാജറിലായിരുന്നു ആദ്യ മാസങ്ങളിൽ ഒപ്പിട്ടത്. ഇത് മാത്രം പരിഗണിച്ചാണ് വിജിലൻസ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ നിയമന ഉത്തരവിലെ പദവി പരിഗണിച്ചതുമില്ല. അങ്ങനെ തെറ്റായ എക്സ്പീരിയൻ സർട്ടിഫിക്കറ്റ് നൽകിയെന്ന വിലയിരുത്തലിൽ അന്വേഷണ സംഘം എത്തി. ഇത് ഉന്നത ഇടപെടൽ ഇല്ലാതെ സംഭവിക്കില്ലെന്നാണ് അമ്പിളി ജേക്കബ് കരുതുന്നത്. ടിഎം ജേക്കബ് മരിച്ച ശേഷമാണ് നിയമനം കിട്ടിയത്. ആ സമയം അനൂപ് ജേക്കബ് മന്ത്രിയുമല്ല. പിന്നെങ്ങനെ ബന്ധു നിയമനമാണെന്ന് പറയുമെന്നതും പരിശോധിച്ചില്ല.

കെ ജി ഗിരീഷ് ബാബുവുമായുള്ള ഗൂഢാലോചന തിയറിയും അമ്പിളി തള്ളിക്കളയുന്നു. താൻ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഗിരീഷ് ബാബു ഈ സ്ഥാപനത്തിൽ എംഡിയല്ല. പിന്നെങ്ങനെ അത് നിലനിൽക്കുമെന്നതാണ് ചോദ്യം. ഈ വാദങ്ങളുമായി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. എന്നാൽ അത് പരിഗണിച്ചില്ല. ഇതും തനിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് സംശയിക്കാൻ അമ്പിളി കാരണമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP