Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സത്യവാങ്മൂലത്തിലുള്ളത് കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചു എന്നും പിന്നീട് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും'; തട്ടിക്കൊണ്ട് പോയില്ലെന്ന തരത്തിൽ അനുപമ കോടതിയിൽ നിലപാട് എടുത്തെന്ന വാർത്ത പച്ചക്കള്ളം

'സത്യവാങ്മൂലത്തിലുള്ളത് കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചു എന്നും പിന്നീട് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും'; തട്ടിക്കൊണ്ട് പോയില്ലെന്ന തരത്തിൽ അനുപമ കോടതിയിൽ നിലപാട് എടുത്തെന്ന വാർത്ത പച്ചക്കള്ളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടിയെ തന്റെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയില്ലെന്ന തരത്തിലാണ് തിരുവനന്തപുരം കുടുംബ കോടതിയിൽ അനുപമ ഹർജി നൽകിയതെന്ന വാദം തെറ്റ്. കുടുംബ കോടതിയിൽ അനുപമ നൽകിയ ഹർജിയിലുമുള്ളത് തട്ടിക്കൊണ്ടു പോകൽ കഥ തന്നെ. പ്രതിപക്ഷം ഈ വിഷയംഅടിയന്തര പ്രമേയമായി അവതരിപ്പിക്കുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഈ കഥ പ്രചരിക്കുന്നത്. അതും കെകെ രമ എംഎൽഎയുടെ ഇടപെടലിന് തൊട്ടു പിന്നാലെ. എന്നാൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇത്തരത്തിലൊരു വ്യാഖ്യാനത്തിന് സാധ്യതയില്ലെന്നതാണ് വസ്തുത.

കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചുവെന്നും പിന്നീട് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ അറിയാൻ കഴിഞ്ഞുവെന്നുമാണ് സത്യവാങ്മൂലത്തിൽ അനുപമയുടെ അഭിഭാഷക അറിയിച്ചിരിക്കുന്നത്. ഈ വാക്കുകളെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്. ഈ വസ്തുതകളാണ് തുടക്കം മുതലേ അനുപമയും ഭർത്താവ് അജിത്തും പറയുന്നത്. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തരാമെന്ന് പറഞ്ഞ് അച്ഛൻ എടുത്തു കൊണ്ടു പോയി. എതിർത്തെങ്കിലും നടന്നില്ല. ചേച്ചിയുടെ കല്യാണത്തിലും കുട്ടി സുരക്ഷിതയാണെന്ന് കരുതി പങ്കെടുത്തു. കല്യാണം കഴിഞ്ഞ് കുട്ടിയെ ചോദിച്ചപ്പോൾ നൽകിയില്ല. ഇതോടെ ചതി മനസ്സിലായി-ഇതായിരുന്നു അനുപമയുടെ ആദ്യ വെളിപ്പെടുത്തൽ.

ഇതു തന്നെയാണ് ഇപ്പോഴത്തെ സത്യവാങ്മൂലത്തിലുമുള്ളത്. കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചുവെന്നാണ് അതിൽ വിശദീകരിക്കുന്നത്. അതായത് ശിശുക്ഷേമ സമിതിക്ക് കൈമാറാനല്ല കുട്ടിയെ കൊടുത്തതെന്ന് വ്യക്തം. രണ്ടാമത്തെ വരി ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ അറിയാൻ കഴിഞ്ഞുവെന്നാണ് വിശദീകരിക്കുന്നത്. ആദ്യ വരിക്കും രണ്ടാം വരിക്കും ഇടയിലെ സംഭവങ്ങളൊന്നും ഇത് ദത്തുമായി ബന്ധപ്പെട്ട കേസായതിനാൽ വിശദീകരിച്ചിട്ടില്ല. കോടതിക്ക് മുമ്പിൽ അത് അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഇതിനെയാണ് തട്ടിക്കൊണ്ടു പോകുന്നതായി പറയുന്നില്ലെന്ന വ്യാജ പ്രചരണങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

യഥാർത്ഥത്തിൽ ഈ പ്രചരണത്തിന് പിന്നിൽ നിയമസഭയിൽ നാളെ കെകെ രമ എംഎൽഎ ആഞ്ഞടിക്കുമ്പോൾ പ്രതിരോധം തീർക്കാനുള്ള തന്ത്രമൊരുക്കൽ മാത്രമാണ്. ഇതിനൊപ്പം ജയചന്ദ്രന് എന്ന അനുപമയുടെ അച്ഛനും മറ്റ് കുടുംബത്തിനും ജാമ്യം കിട്ടാനുള്ള കുതന്ത്രവും. തിരുവനന്തപുരത്തെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ വിവാദം. പാർട്ടി നേതൃത്വത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യതയിലാണ് അജിത്തിനെതിരെ സൈബർ സഖാക്കൾ വ്യാജ ആക്രമണം നടത്തുന്നത്. ശിശുക്ഷേമ സമിതിയുടെ കള്ളത്തരം മറയ്ക്കാനുള്ള മറ്റൊരു തന്ത്രം. നാളെ ഈ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കുമെന്നാണ് സൂചന. കെകെ രമയാകും പ്രമേയ നോട്ടീസ് നൽകുക എന്നതാണ് ലഭിക്കുന്ന സൂചന.

ചേച്ചിയുടെ വിവാഹത്തിന് താൽകാലികമായി കുട്ടിയെ മാറ്റണമെന്ന് പറഞ്ഞു. അതിന് ശേഷം എല്ലാം പരിഹരിക്കാമെന്ന് മതാപിതാക്കൾ ഉറപ്പു നൽകി. കല്യാണം കഴിഞ്ഞപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. അതോടെയാണ് പൊലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തത്. സംരക്ഷിക്കാമെന്ന് പറഞ്ഞ് കൊണ്ടു പോയ കുട്ടിയെ തിരിച്ചു ചോദിക്കുമ്പോൾ കൈമലർത്തുന്നതിന് പറയുന്ന മറ്റൊരു പേരാണ് തട്ടിക്കൊണ്ടു പോകൽ. ഇതു തന്നെയാണ് പൊലീസ് സ്‌റ്റേഷനിലെ പരാതിയിലുമുള്ളത്. എന്നാൽ ദത്തുമായി ബന്ധപ്പെട്ട കുടുംബ കോടതി കേസിൽ ഇത് വ്യക്തമായി വിശദീകരിക്കേണ്ട സാഹചര്യമില്ല. അതാണ് സത്യവാങ്മൂലത്തിൽ ഈ ഭാഗങ്ങൾ വിട്ടു കളഞ്ഞത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്.

കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗാപ്പനെ പാർട്ടി നേതൃത്വം വിളിപ്പിച്ച് വിശദീകരണം തേടി. ആനാവൂർ നാഗപ്പനെ എ.കെ.ജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണൻ വിളിച്ചുവരുത്തിയാണ് വിവരങ്ങൾ തേടിയത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു. എസ്.എഫ്.ഐ മുൻ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആനാവൂർ നാഗപ്പന്റെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

സംസ്ഥാന സെക്രട്ടറിയേറ്റ് പ്രശ്‌നം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് ആനാവൂർ നാഗപ്പൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ നിലപാടിനെ തള്ളി അനുപമയും ഭർത്താവ് അജിത്തും രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP