Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്റിറാബിസ് വാക്സിൻ സൂക്ഷിക്കാനുള്ള കോൾഡ് ചെയിൻ സംവിധാനങ്ങൾ അപര്യാപ്തം; മണിക്കൂറുകളോളം വൈദ്യുതി നിലച്ചാൽ വാക്സിൻ ഉപയോഗശൂന്യമാകും; കോൾഡ് ചെയിൻ ബ്രേക്കായ വാക്സിൻ വീണ്ടും കുത്തിവച്ചാലും രോഗി മരണത്തിന് കീഴടങ്ങും; നാലു ഡോസ് കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയ ശ്രീലക്ഷ്മി തീരാ നൊമ്പരമാകുമ്പോൾ

ആന്റിറാബിസ് വാക്സിൻ സൂക്ഷിക്കാനുള്ള കോൾഡ് ചെയിൻ സംവിധാനങ്ങൾ അപര്യാപ്തം; മണിക്കൂറുകളോളം വൈദ്യുതി നിലച്ചാൽ വാക്സിൻ ഉപയോഗശൂന്യമാകും; കോൾഡ് ചെയിൻ ബ്രേക്കായ വാക്സിൻ വീണ്ടും കുത്തിവച്ചാലും രോഗി മരണത്തിന് കീഴടങ്ങും; നാലു ഡോസ് കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയ ശ്രീലക്ഷ്മി തീരാ നൊമ്പരമാകുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം : പേവിഷ പ്രതിരോധത്തിനുള്ള ആന്റി റാബിസ് വാക്‌സിൻ സൂക്ഷിക്കാനുള്ള കോൾ സ്റ്റോറേജ് സംവിധങ്ങൾ സംവിധാനങ്ങൾ സംസ്ഥാനത്ത് അപര്യാപ്തം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിൽ വരെ ആന്റിറാബിസ് വാക്സിൻ ലഭ്യമാണ്. ശരാശരി എട്ടു സെന്റീഗ്രേഡിലാണ് സാധാസമയം ഈ വാക്സിൻ സൂക്ഷിക്കേണ്ടത്. രോഗിയിൽ മരുന്ന് കുത്തിവയ്ക്കുന്നത് വരെ ഈ തണുത്ത അന്തരീക്ഷം നിർബന്ധമാണ്.

വാക്സിൻ കമ്പനികൾ ശീതീകരിച്ച സംവിധാനമുള്ള ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് മരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കേരള മെഡിക്കൽ സർവീസ് കേർപറേഷനാണ് മരുന്ന് വാങ്ങുന്നത്. ജില്ലാ തലത്തിലെ വാക്സിൻ സ്റ്റോറുകളിൽ ഇവ കൃത്യമായി സൂക്ഷിക്കാറുണ്ടെങ്കിലും അത് ആശുപത്രികളിലെത്തിയാൽ സ്ഥിതി അപ്പാടെ മാറും. ഫ്രിഡ്ജിലാണ് ഇവ സൂക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ മണിക്കൂറുകൾ വൈദ്യുതി ഇല്ലാതായാൽ ഈ മരുന്നുകളുടെ കോൾഡ് ചെയിൻ ബ്രേക്കാകും. പിന്നെ ഇവ ഫലപ്രദമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാത്രി വൈദ്യുതി ഇല്ലാതാകുന്ന വൈദ്യുതി ബന്ധം രാവിലെയാണ് പുനഃസ്ഥാപിക്കുന്നതെങ്കിൽ അത് രാവിലെ ഡ്യൂട്ടിക്ക് എത്തുന്ന ആരോഗ്യപ്രവർത്തകർ അറിയണമെന്നില്ല. അതിനാൽ വാക്സിൻ ഉപയോഗശൂന്യമായത് അറിയാതെ അവ പലപ്പോഴും ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ വൈദ്യുതി ബന്ധം ഇല്ലാതായാലും ഫ്രിഡ്ജുകൾ പ്രവർത്തിപ്പിക്കാൻ ഇൻവെർട്ടർ ഉൾപ്പെടെയുള്ള സംവിധാനം വേണം. എന്നാൽ സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും അതില്ല. ഉള്ളവ പലതും തകരാറിലായത് അറ്റകുറ്റപണി പൂർത്തിയാക്കിയിട്ടുമില്ല. വ്യാഴാഴ്ച പാലക്കാട് മരിച്ച 19കാരി ശ്രീലക്ഷ്മിയും ആന്റിറാബിസ് വാക്‌സിൻ എടുത്തിരുന്നു. ഇതോടെയാണ് ആന്റിറാബീസ് വാക്‌സിന്റെ നിലവാരം ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീലക്ഷ്മി മരണത്തിൽ അവ്യക്തതകൾ തുടരുകയാണ്.

കടിച്ച നായയെ നാട്ടുകാർ ഇടപെട്ട് തല്ലിക്കൊന്നെങ്കിലും നായയ്ക്ക് പേ ബാധിച്ചിരുന്നോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീലക്ഷ്മിയുടെ ശരീരത്തിൽ പേവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞത്. അതിനാൽ നായയ്ക്ക് പേവിഷ ബാധ ഉണ്ടായിരിക്കണം എന്നാണ് നിഗമനം. എന്നാൽശ്രീലക്ഷ്മിയെ കടിച്ച ദിവസം തന്നെ നായ ഉടമയായ വൃദ്ധയെയും കടിച്ചിരുന്നു. വാക്‌സിൻ എടുത്ത അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അതോടെയാണ് ശ്രീലക്ഷ്മിക്ക് നൽകിയ വാക്സിന്റെ ഗുണത്തിൽ ആശങ്ക ഉയരുന്നത്.

ആറുമാസത്തിനിടെ പേവിഷബാധയേറ്റ് 14പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇവരിൽ പലരും പേവിഷ പ്രതിരോധ വാക്‌സിൻ നാലുഡോസും എടുത്തിരുന്നു. സംസ്ഥാനത്ത് മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണങ്ങൾ ഭൂരിഭാഗവും. ഈ വർഷം ഏപ്രിൽ 10 വരെ മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും മരിച്ചു. മറ്റു മരുന്നുകൾ കുത്തിവയ്ക്കുന്നത് പോലെയല്ല ആന്റിറാബിസ് വാക്സിൻ അതിന് പരിശീലനവും അനിവാര്യമാണ്. കൃത്യമായ അളവിൽ വാക്‌സിൻ കുത്തിവയ്ക്കാതിരുന്നാലും ഗുണം ലഭിക്കില്ല. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം 2.5 മി.ല്ലി ഡോസാണ് കുത്തിവയ്ക്കേണ്ടത്.

ഇതിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടില്ല. കൂടാതെ മുറിവുള്ളവർക്ക് വാക്‌സിനൊപ്പം ഇമ്യൂണോ ഗ്ലോബുലിൻ നൽകണം. എന്നാൽ പല ആശുപത്രികളിലും ആന്റിറാബിസ് ഉണ്ടെങ്കിലും ഇമ്മ്യൂണോ ഗ്ലോബുമിൻ കാണാറില്ല. അതിനാൽ രോഗിക്ക് അത് യഥാസമയം നൽകാൻ കഴിയാതെ വരുന്നതും അപകടകരമാണ്. സംശയാസ്പദമായ രീതിയിൽ നായ,പൂച്ച എന്നിവയിൽ നിന്നും പരിക്കേറ്റാൽ എത്രയും വേഗം ഡോക്ടറെ കാണണം. റേബിസ് വൈറസ് തലച്ചോറിലെത്തുന്നതിന് മുമ്പ് വാക്‌സിൻ എടുക്കണം. ഞരമ്പിലൂടെയാണ് പേവിഷം തലച്ചോറിലെത്തുന്നത്.

നെഞ്ചിന് മുകളിലാണ് പരിക്കേൽക്കുന്നതെങ്കിൽ അതിവേഗത്തിൽ വൈറസ് തലച്ചേറിലെത്തുന്നത് തടയുകയാണ് ലക്ഷ്യം. 0,3,7,21 അല്ലെങ്കിൽ 2 എന്നീ ദിവസങ്ങളിൽ നാല് കുത്തിവെയ്‌പ്പാണ് എടുക്കേണ്ടത്.ആദ്യദിവസം രണ്ടു കയ്യിൽ തൊലിക്കടിയിൽ കുത്തിവെയ്‌പ്പും പരിക്കേറ്റ ഭാഗത്ത് മുറിവുണ്ടെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെയപ്പും. മൂന്ന് ഏഴ് 21 എന്നീ ദിവസങ്ങളിൽ ഓരോന്നു വീതവും. ഇതിനുശേഷം മൂന്നു മാസത്തിനു ഇടെ കടിയേറ്റാൽ വീണ്ടും കുത്തിവയ്‌പ്പിന്റെ ആവശ്യമില്ല. പിന്നെ പട്ടികടിച്ചാൽ 0,3 ദിവസ ഡോസ് മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP