Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിളക്കുകെട്ടിനു പ്രശ്‌നമുണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റാനാണ് മകൻ മുന്നോട്ട് വന്നത്; എന്നിട്ടു അവനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിച്ചു കൊന്നു; അത്ര വലിയ എന്ത് പ്രശ്‌നമാണ് അവിടെ നടന്നത്? എന്തിനാണ് അവർ എന്റെ മകനെ കൊന്നത്; എന്റെ ആകെയുള്ള പ്രതീക്ഷ പൊലിഞ്ഞു പോയല്ലോ; വിങ്ങിപ്പൊട്ടി അച്ഛൻ ഗിരീശൻ; കണ്ണീർ തോരാതെ പൊട്ടിക്കരയുന്ന 'അമ്മ മിനി; എങ്ങനെ സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ബന്ധുക്കൾ; ക്രിമിനൽസംഘം മർദ്ദിച്ചു കൊന്ന അനന്തുവിന്റെ വീട്ടിൽ ഹൃദയഭേദകമായ വിലാപങ്ങൾ

വിളക്കുകെട്ടിനു പ്രശ്‌നമുണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റാനാണ് മകൻ മുന്നോട്ട് വന്നത്; എന്നിട്ടു അവനെ തട്ടിക്കൊണ്ടുപോയി    മൃഗീയമായി മർദ്ദിച്ചു കൊന്നു; അത്ര വലിയ എന്ത് പ്രശ്‌നമാണ് അവിടെ നടന്നത്? എന്തിനാണ് അവർ എന്റെ മകനെ കൊന്നത്; എന്റെ ആകെയുള്ള പ്രതീക്ഷ പൊലിഞ്ഞു പോയല്ലോ; വിങ്ങിപ്പൊട്ടി അച്ഛൻ ഗിരീശൻ; കണ്ണീർ തോരാതെ പൊട്ടിക്കരയുന്ന 'അമ്മ മിനി; എങ്ങനെ സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ബന്ധുക്കൾ; ക്രിമിനൽസംഘം മർദ്ദിച്ചു കൊന്ന അനന്തുവിന്റെ വീട്ടിൽ ഹൃദയഭേദകമായ വിലാപങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം നിഷ്ടുരമായി കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരിക്കൊമ്പിൽ അനന്തുവിന്റെ വീട്ടിൽ നിന്ന് ഇപ്പോഴുയരുന്നത് ഹൃദയഭേദകമായ വിലാപങ്ങളാണ്. അനന്തുവിനെ കൊലപാതകത്തെ തുടർന്ന് ഈ ചെറിയ കുടുംബം ആകെ തകർന്നു പോയിരിക്കുന്നു. ആകെയുള്ള പ്രതീക്ഷയാണ് കഞ്ചാവും മദ്യവും പതിവാക്കിയ ക്രിമിനൽ സംഘത്തിന്റെ പിടിയിൽപ്പെട്ടു അതിക്രൂരമായി വധിക്കപ്പെട്ടത്. ഈ മരണം താങ്ങാൻ കഴിയാത്ത വിധം ഈ കുടുംബം ആകെ തകർന്നിരിക്കുകയാണ്.

വളരെ നിർദ്ധന കുടുംബമാണ് അനന്തുവിന്റേത്. ഓട്ടോ ഡ്രൈവർ ആയ ഗിരീശന്റെയും മിനിയുടെയും മൂത്ത മകനാണ് 21 വയസുള്ള അനന്തു. ഓട്ടോ ഓടിച്ചുള്ള ഗിരീശന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. വളരെ ചെറിയ ഒരു വീടാണ് കൊഞ്ചിറവിളയിലെ ഒരിക്കൊമ്പിൽ വീട്. അതുകൊണ്ട് തന്നെ മൂത്ത പുത്രനായ അനന്തുവിലായിരുന്നു കുടുംബത്തിന്റെ ഏക പ്രതീക്ഷ. രണ്ടാമത്തെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അനന്തു പ്ലസ് കഴിഞ്ഞ ശേഷം ഐടിഐയിലാണ് തുടർന്ന് പഠിച്ചത്. ഐടിഐ പാസായ ശേഷം ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു.ഈ പ്രതീക്ഷകൾക്ക് അന്ത്യമായാണ് പൊടുന്നനെ ആഘാതമായി അനന്തുവിനെ കൊലപാതക വാർത്ത കുടുംബത്തെ തേടി എത്തുന്നത്.

അനന്തുവിനെ കാണാതായി എന്ന് പറയുമ്പോഴും അനന്തു തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. വൈകീട്ട് നാലോടെ അനന്തുവിനെ ബൈക്കിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞപ്പോഴും കുടുംബത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ ഉടൻ തന്നെ അവർ കരമന പൊലീസിൽ ധപരാതി നൽകി കാത്തിരിക്കുകയായിരുന്നു. ഒരു പരാതിക്കും രക്ഷിക്കാൻ കഴിയാത്ത വിധം അനന്തുവിനെ ജീവൻ കൊലയാളി സംഘത്തിന്റെ കയ്യിൽപ്പെട്ടു ആ നിമിഷങ്ങളിൽ ചിറകടിച്ച് പറക്കുകയായിരുന്നു എന്ന കാര്യം വീട്ടുകാർ ഒരിക്കലും അറിഞ്ഞതുമില്ല. എന്റെ മോൻ പോയി. അവരെന്റെ മോനെ കൊന്നു. എന്ത് തെറ്റാണ് എന്റെ മോൻ ചെയ്തത്. ക്ഷേത്ര ഉത്സവവേളയിലെ വിളക്കുകെട്ട് ഉത്സവത്തിനു സംഘർഷം ഉണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റുകയാണ് എന്റെ കുട്ടി ചെയ്തത്. അതിനു പകരം അവർ എന്റെ മകനെ തന്നെ കരുവാക്കി. മൃഗീയ രീതിയിൽ മർദ്ദിച്ചു കൊല്ലുകയും ചെയ്തു. എന്റെ മോൻ പോയി. ഇനി ഞങ്ങൾ എന്തുചെയ്യും? ഘാതകർ പിടിയിലായാലും എന്റെ മോൻ ഇനി തിരികെ വരുമോ? അനന്തുവിനെ അച്ഛൻ ഗിരീശൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വിലാപങ്ങൾ പോലെ അനന്തുവിനെ അച്ഛന്റെ കരച്ചിൽ ഉയർന്നു പൊങ്ങുകയാണ്. വീടിന്റെ പുറത്തിരുന്നു അനന്തുവിനെ അച്ഛൻ കരയുമ്പോൾ തൊട്ടടുത്ത മുറിയിലുരുന്നു അനന്തുവിനെ 'അമ്മ മിനിയും പൊട്ടിക്കരയുകയാണ്. ആർക്കെങ്കിലും എന്റെ മോനെ തിരികെ തരാൻ കഴിയുമോ? ഒരു പ്രശ്‌നത്തിനും നിൽക്കാത്ത മോനാണ്. എല്ലാവരും കൂടി തല്ലിക്കൊന്നില്ലേ എന്റെ മകനെ-മുളച്ചീന്തും പോലെ പൊട്ടിക്കരയുന്ന മിനിയെ ബന്ധുക്കൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. ഈ ശ്രമങ്ങൾക്കിടയിൽ ബന്ധുക്കളും ആർത്തു കരയുകയാണ്. ഇനി അനന്തു ഒരിക്കലൂം ഈ വീട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് അവർ മനസ്സിലാക്കുമ്പോൾ ഈ വിലാപത്തിന്റെ ശക്തി കൂടുകയുമാണ്. കൊഞ്ചിറവിള ക്ഷേത്രോത്സവം നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്ന കുടുംബങ്ങളിൽ ഒന്നാണ് അനന്തുവിന്റെ കുടുംബം. ഈ ക്ഷേത്രോത്സവസമയത്തുള്ള പ്രശ്‌നങ്ങളിൽ കുടുങ്ങി അനന്തു കൊല്ലപ്പെട്ടത് കുടുംബത്തിന് താങ്ങാനും കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞയാഴ്ചയാണ് കൊഞ്ചിറവിള ദേവീക്ഷേത്രത്തിൽ ഉത്സവം വന്നത്. ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടുകളിലാണ് ആയതിനാൽ ആ പരിസരത്തുള്ള എല്ലാവര്ക്കും കൊഞ്ചിറവിള ക്ഷേത്രോത്സവം ആഘോഷരാവ് തന്നെയാണ് സമ്മാനിക്കുന്നത്. അനന്തുവിനെ കുടുംബവും സമീപ കുടുംബങ്ങളും സുഹൃത്തുക്കളുമെല്ലാം വളരെ സജീവമായാണ് കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രോത്സവം നടക്കുന്നത്. ഈ സമയത്തു വിളക്കുകെട്ട് സാധാരണമാണ്. ആഘോഷമായി ക്ഷേത്രത്തിലേക്ക് വരുന്ന വിളക്കുകെട്ടുകൾ ആണ് മിക്ക ക്ഷേത്രങ്ങളെയും പോലെ കൊഞ്ചിറവിള ക്ഷേത്രോത്സവത്തിന്റെയും പ്രത്യേകത. മറ്റുള്ള സംഘങ്ങൾ പോലെ അനന്തുവിനെ സംഘവും ഇക്കുറി വിളക്ക്‌കെട്ട് നടത്തിയിരുന്നു.

വിളക്ക്‌കെട്ടു ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ അനന്തുവിന്റെ കൊലപാതകം നടത്തിയ ക്രിമിനൽ സംഘത്തിൽപെട്ടവർ വിളക്കുകെട്ടിന് നൃത്തം ചെയ്തു ഒപ്പം കൂടി. ഇവർ മദ്യത്തിന്റെ പിടിയിലായിരുന്നു എന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്. വിളക്ക്‌കെട്ടു സമയത്ത് ക്രിമിനൽ സംഘം പ്രശ്‌നമുണ്ടാക്കിയപ്പോൾ അനന്തുവിനെ ഒപ്പമുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തു. ഇത് സംഘട്ടനത്തിലേക്ക് നീങ്ങിയപ്പോൾ അനന്തു പ്രശ്‌നമുണ്ടാക്കിയ സംഘങ്ങളെയും ഒപ്പമുള്ളവരെയും ഒഴിവാക്കി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഈ സമയത്ത് അനന്തുവിനെ സംഘം മാർക്ക് ചെയ്തു. പ്രശ്‌നമുണ്ടാക്കിയ മറ്റുള്ളവരെ തിരിച്ചറിയാൻ സംഘത്തിലുള്ളവർക്ക് കഴിഞ്ഞില്ല. പക്ഷെ പിടിച്ചുമാറ്റാൻ ചെന്ന അനന്തുവിനെ സംഘം മനസിലാക്കി വെച്ചു. അതിനു ശേഷം അനന്തുവിനെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് തളിയിൽ മാടൻ കോവിലിനു സമീപം ഇവർ അനന്തുവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ നാലുപേർ ചേർന്നാണ് തളിയിൽ അരശുംമൂട്ടിൽനിന്ന് അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. അരശുംമൂട്ടിലെ കടയിൽ ജ്യൂസ് കുടിക്കാൻ നിർത്തിയപ്പോഴാണ് ഈ തട്ടിക്കൊണ്ടുപോകൽ നടന്നത്. വിവരം വീട്ടുകാർ ഉടൻതന്നെ പൊലീസിൽ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നീറമൺകര റോഡിൽ അനന്തുവിന്റെ ബൈക്ക് കണ്ടെത്തി. പൊലീസെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് അടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈയും കാലും വെട്ടിയ നിലയിലായിരുന്നു അനന്തുവിനെ മൃതദേഹം. അതേസമയം :അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. .

അനന്തുവിനെ ബൈക്കിലിരുത്തി പ്രതികൾ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നത്. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി ബാലുവാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

തട്ടിക്കൊണ്ടു പോകലിന് മുൻപ് ക്രിമിനൽ സംഘം കാട്ടിനുള്ളിൽ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുൻപാണ് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. അതേസമയം വധത്തിലെ രണ്ടുപ്രതികൾ പൊലീസ് പിടിയിലുണ്ട് പ്രതികളായ ബാലു, റോഷൻ എന്നിവരാണ് പിടിയിലുള്ളത്. കൂടുതൽ പ്രതികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP