Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അകത്ത് കേന്ദ്രമന്ത്രിയുടെ ഡിന്നർ നടക്കുമ്പോൾ മുറിക്ക് പുറത്ത് കസേരയിൽ ഇരുന്ന സംസ്ഥാന നേതാവ്; മാധ്യമ പ്രവർത്തകരുമായി അമിത് ഷായുടെ 'ടീം' ആശയ വിനിമയം നടത്തുമ്പോഴും സുരേന്ദ്രന് പ്രവേശനം നൽകിയില്ല; ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം കേരള ബിജെപിയുടെ വീഴ്‌ച്ച മനസ്സിലാക്കുക തന്നെ; ഉത്തരങ്ങൾ പലതും അമിത് ഷായെ ഞെട്ടിപ്പിച്ചു; കോവളം റാവീസിൽ വെള്ളിയാഴ്ച രാത്രി സംഭവിച്ചത്

അകത്ത് കേന്ദ്രമന്ത്രിയുടെ ഡിന്നർ നടക്കുമ്പോൾ മുറിക്ക് പുറത്ത് കസേരയിൽ ഇരുന്ന സംസ്ഥാന നേതാവ്; മാധ്യമ പ്രവർത്തകരുമായി അമിത് ഷായുടെ 'ടീം' ആശയ വിനിമയം നടത്തുമ്പോഴും സുരേന്ദ്രന് പ്രവേശനം നൽകിയില്ല; ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം കേരള ബിജെപിയുടെ വീഴ്‌ച്ച മനസ്സിലാക്കുക തന്നെ; ഉത്തരങ്ങൾ പലതും അമിത് ഷായെ ഞെട്ടിപ്പിച്ചു; കോവളം റാവീസിൽ വെള്ളിയാഴ്ച രാത്രി സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് റാവീസ് ഹോട്ടലിൽ എത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയാൻ ശ്രമിച്ചത് കേരളത്തിലെ പൊതു രാഷ്ട്രീയ ചിത്രം. മാതൃഭൂമിയുടേയും മനോരമയുടേയും കേരള കൗമുദിയുടേയും ജന്മഭൂമിയുടേയും പ്രതിനിധികളാണ് ആശയ വിനിമയത്തിന് എത്തിയത്. ആർഎസ്എസ് മുഖപത്രത്തിലെ പ്രതിനിധിയൊഴികെയുള്ളവരുമായി വിശദമായ ചർച്ച തന്നെ അമിത് ഷായുടെ ടീം നടത്തി. അമിത് ഷായുടെ ടീമിലെ ഉദ്യോഗസ്ഥനാണ് പ്രധാനമായും ആശയ വിനിമയം നടത്തിയത്. ഒരു മാധ്യമ പ്രവർത്തകനുമായുള്ള ചർച്ചയിൽ ആഭ്യന്തരമന്ത്രിയും പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുയാണ് അമിത് ഷാ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മുറിക്ക് പുറത്തിരുത്തിയാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതിർന്ന മാധ്യമ പ്രവർത്തകരിൽ നിന്ന് മനസ്സിലാക്കാൻ ബിജെപിയിലെ രണ്ടാമൻ ശ്രമിച്ചത്.

മാധ്യമ പ്രവർത്തകരിൽ ചിലർ കോവളത്തെ റാവീസിലെത്തുമ്പോൾ അമിത് ഷായും ടീമും രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. ഈ ഡിന്നർ അകത്ത് പുരോഗമിക്കുമ്പോൾ പോലും സുരേന്ദ്രന് മുറിയിലെ അതിഥി കസേരയിലായിരുന്നു സ്ഥാനം. മാധ്യമ പ്രവർത്തകരെ വെവ്വേറെയാണ് കണ്ടത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിനെ കുറിച്ചുള്ള സംശയങ്ങൾക്കും അമിത് ഷായുടെ ടീം മറുപടി നൽകി. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിന് മേൽ കൈവയ്ക്കുന്നതൊന്നും കേന്ദ്രം ചെയ്യില്ല. ഫെഡറിലിസം എന്ന ആശയത്തിൽ ഉറച്ച് മുമ്പോട്ട് പോകുമെന്നും വിശദീകരിച്ചു. കേരളത്തിൽ എന്തുകൊണ്ട് ബിജെപിക്ക് സ്വാധീനമുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം തേടാനായിരുന്നു ചർച്ചകളിൽ അമിത് ഷായുടെ ടീം ശ്രമിച്ചത്.

കേരളത്തിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നും തിരക്കി. തിരുവനന്തപുരത്ത് ബിജെപിയുടെ സാധ്യതകളും അന്വേഷണ വിധേയമായി. കേരളത്തിലെ ബിജെപി നേതൃത്വത്തെ കുറിച്ചും ചോദിച്ചു. ഇതിനെല്ലാം കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന മറുപടികളാണ് മാധ്യമ പ്രവർത്തകർ നൽകിയതെന്നാണ് സൂചന. ഇങ്ങനെ പോയാൽ ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന സൂചനകളും മാധ്യമ പ്രവർത്തകർ നൽകി. ഒരു മാധ്യമ പ്രവർത്തകനുമായി തന്റെ ടീം സംസാരിക്കുന്നത് കേൾക്കാൻ അമിത് ഷാ എത്തി. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കേന്ദ്ര സർക്കാർ മുമ്പോട്ട് പോകും. റോഡും വൈദ്യുതിയും അടക്കമുള്ള കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹാരമുണ്ടാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.

കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകളെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ടീം ചോദ്യങ്ങളുന്നയിച്ചു. സിപിഎം നിയന്ത്രണത്തിലൂള്ള ബാങ്കുകളിലേക്ക് കേന്ദ്ര അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനകളാണ് നൽകിയത്. സംസ്ഥാന സർക്കാരിനെ ദുർബ്ബലപ്പെടുത്തുന്ന തരത്തിൽ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കില്ലെന്നും ഫെഡറലിസം മുറകെ പിടിക്കുമെന്നും അമിത് ഷായുടെ ഉദ്യോഗസ്ഥർ മറുപടിയും നൽകി. സ്വർണ്ണ കടത്തും ലാവ്‌ലിനും അടക്കമുള്ള വിഷയങ്ങൾ മനസ്സിൽ വച്ചാണ് ഇത്തരം ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ചോദിച്ചത്. പ്രധാനമായും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ കരുത്ത് അറിയാനുള്ള ശ്രമമാണ് അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയത്. കോവളത്തെ ലീല റാവീസ് ഹോട്ടലിലായിരുന്നു ഈ ചർച്ചകൾ. മാധ്യമ പ്രവർത്തകരുടെ പല മറുപടികളും കേന്ദ്ര മന്ത്രിയെ ഞെട്ടിച്ചുവെന്നതാണ് യഥാർത്ഥ്യം. തിരുത്തലുകളുടെ അനിവാര്യത അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.

സതേൺ സോണൽ യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആദ്യം നടത്തിയത് മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ചയാണെന്ന് മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും പ്രത്യേകമായാണ് കണ്ടത്. നാല് മാധ്യങ്ങൾക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ജന്മഭൂമി എന്നീ പത്രങ്ങളിലെ മുതിർന്ന പ്രതിനിധികളെയാണ് കണ്ടത്. ഓരോരുത്തർക്കും പരമാവധി അരമണിക്കൂർ വീതം നൽകി.

രാത്രി ഏഴുമണി മുതൽ 10 മണിവരെയായിരുന്നു കൂടിക്കാഴ്ചകൾ നടന്നത്. അമിത് ഷായെ പോലൊരു നേതാവ് ഇത്രയധികം സമയം നീക്കിവച്ചതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നാണ് വിവരം പ്രാദേശിക തലത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച്് കൃത്യമായ ധാരണയുണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാന ഉദ്ദേശമെന്ന് വ്യക്തമാകുകയാണ്. ജൂലൈ നാലിന് കോഴിക്കോട് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഒരു വിഭാഗം മാധ്യമ മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. മാതൃഭൂമി, 24 ന്യൂസ്, ഏഷ്യാനെറ്റ്, കേരളകൗമുദി ,മംഗളം, മെട്രോവാർത്ത, ന്യൂസ് 18, ജന്മഭൂമി, അമൃത ടിവി, മനോരമ എന്നീ സ്ഥാപന മേധാവികളുമായായിരുന്നു കൂടിക്കാഴ്ച.

കൈരളി, ദേശാഭിമാനി, മീഡിയവൺ, മാധ്യമം, സുപ്രഭാതം, സിറാജ്, ചന്ദ്രിക, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ജോൺബ്രിട്ടാസ് രംഗത്തെത്തുകയും അനുരാഗ് ഠാക്കൂർ മാപ്പ് പറയുകയും ചെയ്തിരുന്നു. ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് താങ്കളെ കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് മറുപടി നൽകിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP