Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്‌നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്‌നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും

ആർ പീയൂഷ്

കൊച്ചി: താര ദമ്പതികളായ ആദിത്യൻ ജയനും അമ്പിളി ദേവിയും വേർപിരിയലിന്റെ വക്കിലെന്ന സൂചന. അമ്പിളീ ദേവി ഫെയ്സ് ബുക്കിൽ പങ്കുവച്ച മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ പാട്ടിലെ 'കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ...' എന്ന വരികൾ ചേർത്ത വീഡിയോ ദൃശ്യങ്ങൾ 'ജീവിതം' എന്ന തലക്കെട്ടോടെ പങ്കുവച്ചതോടെയാണ് കുടുംബ ബന്ധത്തിലെ വിള്ളലുകളെ പറ്റി ചർച്ചയുയരുന്നത്.

കൂടാതെ ഫേസ്‌ബുക് പ്രൊഫൈൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി. അമ്പിളി ആദിത്യൻ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നു മാറ്റിയിരിക്കുകയാണ്. അമ്പിളിയും ഭർത്താവും കൂടിയുള്ള ചിത്രം മാറ്റി മക്കളുടെ ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഇരുവരും അകന്നു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നം വേർപിരിയലിന്റെ വക്കിൽ എത്തി നിൽക്കുന്നതിന്റെ സൂചനയായാണ ഫെയ്സ് ബുക്ക് പോസ്റ്റ് എന്ന് അമ്പിളി ദേവിയുമായി ബന്ധമുള്ളവർ പറയുന്നു.

നിലവിൽ അമ്പിളീ ദേവി ചവറ കൊറ്റംകുളങ്ങരയിലെ വീട്ടിലാണുള്ളത്. പ്രദേശത്തെ കുട്ടികൾക്കായി നൃത്ത വിദ്യാലയം നടത്തുകയാണ്. ആദിത്യൻ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുമാണ്. തൃശൂരിലാണ് ഇപ്പോൾ സ്ഥിരതാമസമെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. അമ്പിളീ ദേവിയുമായുള്ള കുടുംബ പ്രശ്നത്തെ തുടർന്ന് ഏറെ നാളായി തൃശൂരിൽ തന്നെയാണ്.

 ചെറിയ കുടുംബ പ്രശ്നങ്ങൾ ഉണ്ട് എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാ എന്നാണ് ആദിത്യന്റെ പ്രതികരണം. എല്ലാ വീടുകളിലും ഉള്ളതുപോലെയുള്ള പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലും ഉണ്ട്. അത് സമൂഹ മാധ്യമങ്ങലിലേക്ക് വലിച്ചിഴച്ചത് അമ്പിളിയുടെ പക്വതയില്ലായ്മയാണ്. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കും-ആദിത്യ പറയുന്നു.

ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളെ വകവയ്ക്കുന്നില്ല. പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. പരക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങലാണ്. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേ കാലമായി നൂറ് കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാൻ എന്നാണ് ആദിത്യൻ പറയുന്നത്.

2019ലാണ് അമ്പിളിയും ആദിത്യനും തമ്മിലെ വിവാഹം. ഇരുവരുടേതും പുനർവിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകൻ പിറന്നു. അർജുൻ എന്നാണ് മകന് പേര്. അമർനാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. ആദിത്യൻ ഇപ്പോൾ തന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. അടുത്തിടെ ആദിത്യൻ തന്റെ പഴയ പേരിലേക്ക് മടങ്ങിപ്പോയിരുന്നു.

ഇപ്പോൾ ജയൻ എസ്.എസ്. എന്ന പേരിലാണ് സോഷ്യൽ മീഡിയ പേജുകളിൽ ആദിത്യൻ ഉള്ളത്. അമ്പിളിയും ആദിത്യനും ഒരു സീരിയലിൽ ഒന്നിച്ചഭിനയിച്ച ശേഷമായിരുന്നു വിവാഹം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP