Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുനയ ചർച്ചകളിലും കോടികൾ നൽകാമെന്ന മോഹന വാഗ്ദാനങ്ങളിലും വീണില്ല; അൽഷിഫ ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത നേതാവിന് എതിരെ പാർട്ടിയുടെ പ്രതികാര നടപടി; ഡോ. ഷാജഹാന്റെ കള്ളിപൊളിച്ച യുവമോർച്ച ജില്ലാ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയംഗമായി തരം താഴ്‌ത്തി; അനിൽ ഇടപ്പള്ളിക്ക് എതിരെ കരുക്കൾ നീക്കിയത് മെഡിക്കൽ കോഴയിലെ ആരോപണ വിധേയനും; സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് നേരെ കണ്ണടച്ച് കുമ്മനവും; കേരളത്തിലെ ബിജെപിയിൽ അഴിമതി വിരുദ്ധർക്ക് രക്ഷയില്ലേ?

അനുനയ ചർച്ചകളിലും കോടികൾ നൽകാമെന്ന മോഹന വാഗ്ദാനങ്ങളിലും വീണില്ല; അൽഷിഫ ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത നേതാവിന് എതിരെ പാർട്ടിയുടെ പ്രതികാര നടപടി; ഡോ. ഷാജഹാന്റെ കള്ളിപൊളിച്ച യുവമോർച്ച ജില്ലാ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയംഗമായി തരം താഴ്‌ത്തി; അനിൽ ഇടപ്പള്ളിക്ക് എതിരെ കരുക്കൾ നീക്കിയത് മെഡിക്കൽ കോഴയിലെ ആരോപണ വിധേയനും; സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് നേരെ കണ്ണടച്ച് കുമ്മനവും; കേരളത്തിലെ ബിജെപിയിൽ അഴിമതി വിരുദ്ധർക്ക് രക്ഷയില്ലേ?

ആർ പീയൂഷ്

കൊച്ചി: കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഏറെ വിവാദങ്ങളുണ്ടാക്കി. സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് വേണ്ടി ബിജെപി നടത്തിയ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു. വിദ്യാർത്ഥികളുടെ പേരിൽ അഴിമതിക്ക് കുടപിടിക്കാനാവില്ലെന്ന് വി മുരളീധരൻ തുറന്നടിച്ചു. നേരത്തെ പാർട്ടിക്കെതിരെ മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോഴും ആരോപണ വിധേയരെ രക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. ആരോപണത്തിൽ പ്രതികളായ എല്ലാവരും ഇപ്പോഴും നേതൃത്വത്തിൽ സജീവമാണ്. അഴിമതിക്കാരെ ബിജെപി സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് മറുനാടൻ പുറത്തുവിടുന്ന ഈ വാർത്തയും.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി പ്രാക്ടീസ് നടത്തുകയും പൈൽസിന് ചികിത്സയ്‌ക്കെത്തിയവരെ മാറാരോഗികളുമാക്കിയ അൽഷിഫ ഹോസ്പിറ്റലിനും മാനേജിങ് ഡയറക്ടർക്കുമെതിരെ നിരാഹാര സമരം ചെയ്ത യുവമോർച്ച നേതാവിന് ജില്ലാ പാർട്ടി നേതൃത്വത്തിന്റെ വിലക്ക്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി ജില്ലാ അംഗമായി തരം താഴ്‌ത്തിയാണ് സമരം ചെയ്ത അനിൽ കെ ഇടപ്പള്ളിക്ക് പാർട്ടി നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത്. സംഘടനാ പ്രവർത്തനം ശക്തമല്ലെന്നും അതിനാലാണ് അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ അനിലിനെ മാറ്റിയത് അൽഷിഫയ്‌ക്കെതിരെ സമരം ചെയ്തതിനാണെന്നാണ് ഒരു വിഭാഗം യുവമോർച്ചാ പ്രവർത്തകർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് ഉയരുന്ന ആരോപണം.

മെഡിക്കൽ കോഴ ആരോപണത്തിൽപ്പെട്ട നേതാവാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖൻ. ഈ നേതാവാണ് അഴിമതിക്കെതിരെ നിലപാട് എടുത്ത അനിലിനേയും ക്രൂശിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. അൽഷിഫാ പോസ്പിറ്റലിനെതിരെ സമരം തുടങ്ങിയപ്പോൾ തന്നെ ജില്ലാ നേതൃത്വം അനിലിനെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ ജനകീയമായ സമരം ഒത്തു തീർപ്പാക്കാൻ അനിൽ ഒരുക്കമല്ലായിരുന്നു. സമരത്തിൽ നിന്നും പിന്മാറാൻ അഞ്ച് കോടി രൂപ ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തുവെങ്കിലും പിന്മാറാതെ മുന്നോട്ട് പോയി. സമരം കൂടുതൽ ജനകീയമായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും സമര പന്തൽ സന്ദർശിച്ചു.

ആശുപത്രിയുടെ അംഗീകാരങ്ങൾ റദ്ദാക്കിക്കൊണ്ട്, ആശുപത്രി സീൽ ചെയ്തതോടെ സമരത്തിന്റെ ആദ്യഭാഗം വിജയം കണ്ടു. ഇത്രയും ജനകീയമായ ഒരു സമരം ഏറ്റെടുത്ത് വിജയിപ്പിച്ച അനിലിനെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് പകൽ പോലെ വ്യക്തമാണെന്നാണ് ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കളുടെ വാദം. കുമ്മനം പോലും അറിയാതെയാണ് ഇടപെടൽ നടക്കുന്നത്. മെഡിക്കൽ കോഴയിൽ വീണ നേതാവിനൊപ്പം തൊഴിൽ മേളാ വിവാദത്തിൽ കുടുങ്ങിയ സംസ്ഥാന നേതാവും അനിലിനെതിരെ കരുക്കൾ നീക്കി. ഇതൊന്നും കുമ്മനം അറിഞ്ഞില്ലെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസമാണ് അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിലെ നഴ്സിംങ് സൂപ്രണ്ടന്റിന്റെ പരാതി അനിലിന് മുന്നിൽ എത്തുന്നത്. ഈ ഹോസ്പിറ്റലിലെ നഴ്സിംങ് സൂപ്രണ്ട് അമ്പിളി ഗോപിനാഥായിരുന്നു പരാതിക്കാരി. അമ്പിളിയുടെ ആരോപണത്തിൽ എത്രമാത്രം കഴമ്പുണ്ട് എന്നറിയാനായി വിവിധ വകുപ്പുകളിലും കോർപ്പറേഷനിലുമടക്കം വിവരാവകാശം സമർപ്പിച്ച് വിവരങ്ങൾ ശേഖരിച്ചു. പൈൽസ് ട്രീറ്റ്മെന്റിന്റെ ചതിക്കുഴിയിൽ വീണ് നരകജീവിതം നയിക്കുന്ന ഇരകളുടെ അടുത്ത് പോയി നേരിട്ട് വിവരം ശേഖരിക്കുകയും ചെയ്തു. എല്ലാ തെളിവുകളും തയ്യാറാക്കി. തുടർന്നാണ് ഇത് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്.

അൽഷിഫ ആശുപത്രിയിലെ വ്യാജ ചികിത്സയ്ക്കെുറിച്ചുള്ള വാർത്ത മറുനാടൻ അടക്കമുള്ള മാധ്യമങ്ങളും പുറത്ത് വിട്ടു. തുടർന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബസിത് കുമാറിന്റെ അനുമതിയോടെ അന്ന് തന്നെ വൈകുന്നേരത്തോടെ ഇടപ്പള്ളി അൽ അമീൻ സ്‌കൂളിന് മുന്നിലായി അനിൽ റിലേ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സമരം ഉദ്ഘാടനം ചെയ്തു. മറ്റ് യുവജന സംഘടനകൾ ഈ വിഷയം പൊടുന്നനെ ഏറ്റെടുക്കുന്നത് തടയാനായിരുന്നു അന്ന് തന്നെ റിലേ നിരാഹാരം അനിൽ ആരംഭിച്ചത്. ഈ വിവരങ്ങളെല്ലാം ജനരക്ഷയാത്രയിലായിരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മുമ്പാകെ തൃശ്ശൂരിൽ എത്തി അന്ന് തന്നെ, ഇടപ്പള്ളി ഏരിയ പ്രസിഡന്റ് വിനോദ് നന്ദനത്തെയും ബിജെപി മുൻ സ്റ്റേറ്റ് കാര്യാലയത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഡോ, ഇന്ദുചൂഢനെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

തുടർന്നാണ് കുമ്മനം എറണാകുളത്ത് എത്തിയപ്പോൾ സമരപ്പന്തൽ സന്ദർശിച്ചത്. ബിജെപി ഡോക്ടർ സെൽ സ്്റ്റേറ്റ് കൺവീനർ ഡോ ബിനുരാജ് കുമ്മനത്തിന്റെ നിർദ്ദേശപ്രകാരം സമരപന്തലിൽ എത്തുയും വലിയ സഹായങ്ങൾ ചെയ്യുകയുമുണ്ടായി. എന്നാൽ സമരത്തെ തുടക്കം മുതലേ, യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റും മറ്റ് ചില നേതാക്കളും എതിർത്തരുന്നു. പതിനഞ്ചാം തിയതിക്കുള്ളിൽ സമരം അവസാനിപ്പിക്കണമെന്നായിരുന്നു ഈ നേതാക്കളുടെ ഭീഷണി. മെഡിക്കൽ കോഴയിൽ കുടുങ്ങിയ ബിജെപി സംസ്ഥാന നേതാവിന് യുവമോർച്ചയുമായി അടുത്ത ബന്ധവുമുണ്ട്. ആശുപത്രി അടച്ചു പൂട്ടി സീൽ ചെയ്ത അവസരത്തിൽ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ, യുവമോർച്ച ജില്ലാ പ്രസിഡന്റ് തൊട്ടടുത്തുള്ള ചായക്കടയിൽ ഉണ്ടായിരുന്നിട്ടും ആ സമരകേന്ദ്രത്തിലേക്ക് എത്താതിരുന്നു.

ഇവരുടെ ഒത്തുതീർപ്പ് രാഷ്ടീയത്തിന് അനിൽ വഴങ്ങില്ലെന്ന് കണ്ടതിനെത്തുടർന്നാണെന്നാണ് ഇയാളെ ഒതുക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഇനി അവൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരിക്കലും ഉണ്ടാവില്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നതായി യുവമോർച്ചാ പ്രവർത്തകർ അടക്കം പറയുന്നുണ്ട്. ഈ സംഘത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് ജനോപകാരപ്രദമായ ഒരു സമരം ദിവസങ്ങളോളം മുന്നിൽ നിന്ന് നയിച്ച് വിജയിപ്പിച്ച അനിലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സംസാരം. അനിലിന്റെ നേതൃത്വത്തിൽ യുവമോർച്ച നടത്തിയ സമരത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് മുസ്ലിം വിഭാഗത്തിന്റെതായിരുന്നു.

ആദ്യമായായിരുന്നു യുവമോർച്ചയുടെ ഒരു സമരത്തിൽ ഇത്രയും മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നത്. അങ്ങനെ സമരം വിജയിപ്പിച്ച അനിലിനെ മാറ്റിയതിനെതിരെ യുവമോർച്ച പ്രവർത്തകർക്ക് കടുത്ത അതൃപ്തിയാണുള്ളത്. അനിലിനെ അനുകൂലിച്ചു കൊണ്ട് നിരവധി രോഗികൾ കുമ്മനം രാജശേഖരന് കത്ത് നൽകിയിട്ടുണ്ട്. അനിലിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ കമന്റ് ചെയ്ത മുൻ യവമോർച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരുടെ കമന്റുകൾ നേതൃത്വം ഇടപെട്ട് ഡിലീറ്റ് ചെയ്യിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP