Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കുഴപ്പവുമില്ലാത്ത ഫുട്പാത്ത് പൊളിച്ച് കൊച്ചിയിൽ ടൂറിസം വകുപ്പിന്റെ ധൂർത്ത്; ഒരു കിലോമീറ്റർ നടപ്പാതയുടെ സൗന്ദര്യവത്കരണത്തിനായി ചെലവിടുന്നത് രണ്ട് കോടി രൂപ! കരാറുകാർക്ക് കുടിശ്ശിക നൽകാതിരിക്കുമ്പോൾ പ്ലാനില്ലാതെ പദ്ധതികളും

ഒരു കുഴപ്പവുമില്ലാത്ത ഫുട്പാത്ത് പൊളിച്ച് കൊച്ചിയിൽ ടൂറിസം വകുപ്പിന്റെ ധൂർത്ത്; ഒരു കിലോമീറ്റർ നടപ്പാതയുടെ സൗന്ദര്യവത്കരണത്തിനായി ചെലവിടുന്നത് രണ്ട് കോടി രൂപ! കരാറുകാർക്ക് കുടിശ്ശിക നൽകാതിരിക്കുമ്പോൾ പ്ലാനില്ലാതെ പദ്ധതികളും

കൊച്ചി: മറൈൻഡ്രൈവ് വാക്് വേ സൗന്ദര്യവത്കരണത്തിന്റെ പേരിൽ ടൂറിസം വകുപ്പ് കോടികൾ ദുർവിനിയോഗം ചെയ്യുന്നു. മറൈൻഡ്രൈവിനു സമീപമുള്ള ഗോശ്രീ-ചാത്യത്ത് റോഡിലുള്ള ഫുട്പാത്തിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പണി നടക്കുന്നത്. നിലവിൽ ടൈൽ വിരിച്ച കേടുപാടുകളില്ലാത്ത ഒരു കിലോമീറ്റർ നടപ്പാത വീണ്ടും പൊളിച്ചാണ് കോൺക്രീറ്റിട്ടു മിനുക്കുന്നത്. ഇതിനായി ചെലവിട്ടതോ രണ്ടുകോടി അമ്പതിനായിരം രൂപയും! കേരളത്തിലെ പൊതുമരാമത്തു കരാറുകാർക്കു 2800 കോടി രൂപ പണിതീർത്ത വകയിൽ സർക്കാർ കൊടുക്കാൻ സാധിക്കാതെ വിഷമിക്കുമ്പോഴാണ് ഇവിടെ യാതൊരു പ്ലാനും പദ്ധതിയുമില്ലാത്ത സൗന്ദര്യവത്കരണം.

മറൈൻ ഡ്രൈവിനേക്കാൾ മനോഹരമായ കായൽകാഴ്ച നൽകുന്ന ഇടമാണ് ഗോശ്രീ- ചാത്യത്ത് റോഡ്. പണി പൂർത്തീകരിച്ചതും നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി ഫ്‌ളാറ്റുകൾ ഈ റോഡിനരികിലാണ്. മറൈൻ ഡ്രൈവിനോട് ചേർന്നു കിടക്കുന്ന പ്രദേശം കൊച്ചി നിവാസികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഗോശ്രീ പാലം മുതലുള്ള ചാത്യത്ത് വരെയുള്ള റോഡിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് സൗന്ദര്യവത്കരണം നടക്കുന്നത്. വിനോദസഞ്ചാര വകുപ്പിൽനിന്ന് അഞ്ചുകോടിയാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒന്നിളകുകയോ പൊട്ടുകയോ പോലും ചെയ്യാത്ത ഫുട്പാത്ത് പൊളിക്കുകയും തകൃതിയായി വീണ്ടും ടൈൽ വിരിക്കുകയുമാണ് നിലവിൽ ചെയ്തിരിക്കുന്നത്. മാത്രമല്ല, 2014-15 വർഷത്തിൽ തുകയുടെ മുപ്പതുശതമാനം ചെലവഴിക്കാൻ അനുവാദമുള്ള സ്ഥാനത്ത് അറുപതു ശതമാനത്തോളം ചെലവഴിച്ചു കഴിഞ്ഞു

പദ്ധതിയുടെ നിർവഹണ ഏജൻസി ആലുവയിലുള്ള ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ എന്ന സർക്കാർ സ്ഥാപനമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിന് നിർമ്മാണത്തേക്കുറിച്ച് കൃത്യമായ രൂപരേഖയില്ല. പണി തുടങ്ങാനുള്ള വർക്ക് ഓർഡർ പോലും ഇവർ വാങ്ങിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പു കൊടുത്തിട്ടുമില്ല. എവിടെ പണി തുടങ്ങണമെന്നതിന്റെ ലാൻഡ്മാർക്ക് രേഖകളോ, പ്ലാനോ ഇവരുടെ കൈവശമില്ല. മാത്രമല്ല, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടത്തിനായി അധികൃതരെ ആരെയും ഡിറ്റിപിസി ഇതുവരെ ചുമതലപ്പെടുത്തിയിട്ടുമില്ല

അനുമതിയില്ലാതെ പണി നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജിഡ നിർമ്മാണത്തിന് സ്‌റ്റോപ്പ് മെമോ മൽകിയിരുന്നു. ഇതൊരു അനാവശ്യ നിർമ്മാണവുമാണെന്നും പൊതുമുതൽ പാഴാക്കുന്ന പരിപാടിയാമെന്നും ജിഡ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പണി അന്തിമഘട്ടത്തോടു അടുത്തു കഴിഞ്ഞു. റോഡിനരികിലുള്ള കേവലം ഒരു കിലോമീറ്റർ നടപ്പാതക്കു വേണ്ടി വകയിരുത്തിയ അഞ്ചുകോടിയിൽ രണ്ടു കോടി അമ്പതിനായിരം ടൂറിസം വകുപ്പ് നൽകിക്കഴിഞ്ഞു



പ്രദേശത്തെ മനോഹരമായ കായൽകാഴ്ച ടൂറിസം സാധ്യത വർദ്ധിപ്പിക്കുമെന്നും, അതിനായി ഫ്‌ളോട്ടിങ് റസ്റ്റോറന്റ്, കഫറ്റേരിയ, ബംബർ ബോട്ടുകൾ, റസ്‌റ്റൊറന്റ്, സ്‌കേറ്റിംഗിനും പാർക്കിംഗിനുമുള്ള സംവിധാനം, മത്സ്യബന്ധനത്തിനുള്ള ഫിഷിങ് ഡോക്ക് എന്നിവ ഈ ഭാഗത്ത് നിർമ്മിക്കുമെന്നുമായിരുന്നു ആറുമാസങ്ങൾക്ക് മുൻപ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനവേളയിലെ പ്രഖ്യാപനം.

ഗോശ്രീപാലത്തിന് സമീപത്തുനിന്നാരംഭിക്കുന്ന ആദ്യ 800 മീറ്ററിനെ സോൺ ഒന്നായും അതിനടുത്ത 600 മീറ്ററിനെ സോൺ രണ്ടായും പിന്നിടുള്ള 400 മീറ്ററിനെ സോൺ മൂന്നായുംതിരിച്ചാണ് പദ്ധതി. ഓരോ സോണിനും പ്രത്യേകനിറങ്ങളും പ്രത്യേക രീതികളിലുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കും. ഓരോ സോണിലും പ്രത്യേകതരത്തിലുള്ള കാഴ്ചകൾ കാണാൻ സൗകര്യപ്പെടുന്ന തരത്തിലുള്ള ക്രമീകരണങ്ങളായിരിക്കുമെന്നാണായിരുന്നു പദ്ധതിയുടെ രൂപരേഖയെക്കുറിച്ചുള്ള പ്രഖ്യാപനം.



പ്രഖ്യാപനങ്ങൾ നടന്നില്ലെന്ന് മാത്രമല്ല, സർക്കാർ സഹായം ലഭിക്കേണ്ട നിരവധി പദ്ധതികൾ കൊച്ചിയിൽ പാതിവഴിയിൽ നിൽക്കുമ്പോഴാണ് കോടികൾ ഇത്തരത്തിൽ പാഴാക്കുന്നത്. മറൈൻ ഡ്രൈവ് പ്രൊജക്റ്റിൽ ഉൾപ്പെടുത്തിയ തേവര - മട്ടാഞ്ചേരി ബിഒടി ബ്രിഡ്ജ് ,സുഭാഷ് പാർക്ക് വഴി രാജേന്ദ്രമൈതാനം വരെയെത്തുന്ന മറൈൻഡ്രൈവ് വാക്് വേ, പൈത്യക ടുറിസം പദ്ധതിയിലുൾപ്പെടുത്തിയ ഫോർട്ട്‌കൊച്ചി വാക്് വേ എന്നിവ ജലരേഖകളായും കിടക്കുമ്പോഴാണ് ടൂറിസം വകുപ്പ് ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുന്നത്.



അതുപോലെ തന്നെ, ഫെയ്‌സ് 2 പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ഹൈക്കോടതിയിൽ നിന്നും വരാപ്പുഴ വരെയുള്ള മറൈൻഡ്രൈവ് വാക്ക് വേ പദ്ധതി കൊച്ചിയിൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. കെട്ടുവള്ളം പാലം വരെ നീട്ടി മറൈൻഡ്രൈവ് അവസാനിപ്പിച്ചിരിക്കുകയാണ്. വാക് വേയും,റാഡും നിർമ്മിച്ച് വടുതല വരെ നിട്ടാനുള്ള പദ്ധതിയും അട്ടിമറിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP