Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്

പരസ്യങ്ങൾ വിശ്വസിച്ച് ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിൽ സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി നൽകിയത് 98 ലക്ഷം രൂപ; 2015 ഒക്ടോബറിൽ വില്ല പൂർത്തിയാകേണ്ട വില്ല കാലാവധി കഴിഞ്ഞു അഞ്ച് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കി നൽകിയില്ല; പ്രവാസി വ്യവസായിക്ക് ഏപ്രിൽ 30നകം വില്ല കൈമാറണമെന്ന് ദേശീയ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവും; വിധിക്കും പുല്ലുവില കൽപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും വില്ല പൂർത്തിയാക്കാതെ ഒളിച്ചുകളിയുമായി ന്യൂക്ലിയസ് പ്രോപ്പർട്ടീസ്

എം മനോജ് കുമാർ

കൊച്ചി: ഇടപ്പള്ളിയിലെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ റിവ വില്ലാ പ്രോജക്ടിലെ വില്ല ഏപ്രിൽ 30 നു മുൻപ് ഉടമസ്ഥന് കൈമാറിയിരിക്കണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി വന്നിട്ടും അനങ്ങാതെ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ്. വില്ല കൈമാറേണ്ട നാല് മാസം കഴിഞ്ഞിട്ടും വില്ല കൈമാറാത്ത ന്യൂക്ലിയസ് സുപ്രീംകോടതിയിൽ പോയി ഉത്തരവ് റദ്ദ് ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ കാമ്പില്ലെന്ന് കണ്ടു സുപ്രീംകോടതി ന്യൂക്ലിയസിന്റെ ഹർജി തള്ളുകയായിരുന്നു. ന്യൂക്ലിയസിന്റെ കൊച്ചി ഇടപ്പള്ളിയിലെ റിവ വില്ലാ പ്രോജക്ടിൽ 2014 നു ബുക്ക് ചെയ്യുകയും 2015 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു കരാറിൽ പറയുകയും ചെയ്ത വില്ലയാണ് നാല് വർഷം കഴിഞ്ഞിട്ടും ഉടമയായ പ്രവാസി വ്യവസായി ഷഫീഖ് കടമ്പോട്ട് ഇബ്രാഹിമിന് കൈമാറാതിരിക്കുന്നത്.

ഫ്‌ളാറ്റ് കൈമാറൽ വൈകിയതിനെ തുടർന്ന് ദേശീയ തർക്ക പരിഹാര ഫോറത്തിന്റെ വിധിയെ തുടർന്ന് എട്ടു ശതമാനം പലിശ പലിശ കണക്കാക്കി മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ തുക പിഴയിനത്തിൽ പ്രവാസി വ്യവസായിക്ക് ഫ്‌ളാറ്റ് നിർമ്മാതാക്കൾ കൈമാറേണ്ടി വരും. ഇനിയും വില്ല കൈമാറൽ വൈകിയാൽ തുക വർദ്ധിക്കുകയും ചെയ്യും. ഇത് മനസിലാക്കിയാണ് സുപ്രീംകോടതിയെ സമീപിച്ച് വിധി റദ്ദ് ചെയ്യിക്കാൻ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ശ്രമം നടത്തിയത്. അതും അലസിയതിനെ തുടർന്ന് നഷ്ടപരിഹാര തുക പ്രവാസി വ്യവസായിക്ക് ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടി വരും. ദേശീയ തർക്ക പരിഹാര ഫോറത്തിൽ അടുത്ത മാസം ഇരുപതിന് ഈ കേസ് വീണ്ടും വരുന്നുമുണ്ട്. ഈ ഘട്ടത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾ എന്ന് ഫ്‌ളാറ്റ് കൈമാറുമെന്ന് ഫോറത്തിൽ ബോധിപ്പിക്കേണ്ടിയും വരും.

കിടപ്പാടം എന്നത് സ്വപ്നമാകുമ്പോഴാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി കേരളീയർ ഫ്‌ളാറ്റുകൾക്കും വില്ലകൾക്കും പിറകെ പോകുന്നത്. ആകർഷകമായ പരസ്യവാചകങ്ങളും പാക്കേജുകളും ലൊക്കേഷനുമൊക്കെയാകുമ്പോൾ കണ്ണും പൂട്ടി പണം മുടക്കുകയാണ് ആളുകൾ ചെയ്യുന്നത്. പക്ഷെ ഇതിൽ വലിയ പങ്കും തട്ടിപ്പിലും പ്രശ്‌നങ്ങളിലും കുരുങ്ങിപ്പോവുകയാണെന്ന വാർത്തയാണ് ന്യൂക്ലിയസ് അടക്കമുള്ള ഫ്‌ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന തട്ടിപ്പുകൾ വഴി ഇപ്പോൾ വെളിയിൽ വരുന്നത്. എസ്‌ഐ ഹോംസ്, ഹീര, ആപ്പിൾ, സ്റ്റാർ ഹോംസ്, സാംസൺ ആൻഡ് സൺസ്, വാസ്തുഹാര ഡവലപ്പേഴ്‌സ് തുടങ്ങി ഒട്ടനവധി ഫ്‌ളാറ്റ് നിർമ്മാതാക്കളാണ് ജനങ്ങളെ കബളിപ്പിച്ചത്. ഈ നിരയിൽ ഒടുവിൽ ഉയരുന്ന പരാതികൾ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിനെക്കുറിച്ചാണ്. തട്ടിപ്പിന്നിരയായപ്പോൾ പ്രവാസി വ്യവസായിക്ക് കേസ് നടത്താൻ ഡൽഹിയിലെ ദേശീയ തർക്ക പരിഹാര ഫോറത്തിൽ വരെ പോകേണ്ടിയും വന്നു. ഒരു കോടിക്ക് മുകളിലുള്ള കേസുകൾ ആകുമ്പോൾ സമീപിക്കേണ്ടത് ദേശീയ തർക്ക പരിഹാര ഫോറത്തിനെയാണ്. അതിനാലാണ് ഒരു കോടിയോളം തുക വില്ലാ പ്രോജക്ടിന് ആയി മുടക്കിയിട്ടും പ്രവാസി വ്യവസായിക്ക് ഡൽഹിയിൽ പോയി കേസ് നടത്തേണ്ട അവസ്ഥ വന്നത്.

വില്ല ഏപ്രിൽ 30 നകം കൈമാറണമെന്നു ദേശീയ ഉപഭോക്തൃതർക്ക പരിഹാര ഫോറം

വില്ല ഏപ്രിൽ മുപ്പതിന് മുൻപ് കൈമാറണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി വന്ന ശേഷവും വിധിക്കെതിരെ നീങ്ങാനാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾ ശ്രമിച്ചത്. വിധിക്കെതിരെ, ഫ്‌ളാറ്റ് കൈമാറൽ വൈകിപ്പിക്കാൻ ഇവർ സുപ്രീംകോടതിയിൽ ഈ വിധിക്കെതിരെ നീങ്ങിയെങ്കിലും ജൂലൈ 22 നു സുപ്രീംകോടതി ന്യൂക്ലിയസിന്റെ ഹർജിയിൽ കാമ്പില്ലെന്ന് കണ്ടു തള്ളിക്കളയുകയായിരുന്നു. ജൂലൈയിൽ സുപ്രീംകോടതി ന്യൂക്ലിയസിനെ തള്ളിക്കളഞ്ഞെങ്കിലും വില്ല കൈമാറാതെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഒളിച്ചുകളി തുടരുകയാണ്. 98 ലക്ഷത്തോളം രൂപ നൽകിയിട്ടും വില്ല പൂർത്തിയാകാത്തതിനെ തുടർന്നാണ് ഷഫീഖ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനെ സമീപിച്ചത്. അവസാന സ്റ്റേജ് വരെയുള്ള കാശ് നൽകിയിട്ടും വില്ല പൂർത്തിയാക്കി നൽകാത്തതിനെ തുടർന്നാണ് ന്യൂക്ലിയസിന്റെ ചതിക്കെതിരെ പ്രവാസി വ്യവസായി നിയമനടപടിയുമായി നീങ്ങിയത്.

നിരന്തരം ന്യൂക്ലിയസുമായി വില്ലാ ഉടമ ബന്ധം പുലർത്തിയെങ്കിലും എപ്പോൾ വില്ല പൂർത്തിയാക്കി നൽകുമെന്ന് ഉടമകൾ പ്രവാസി വ്യവസായിയെ അറിയിച്ചതേയില്ല. 98 ലക്ഷം കൂടാതെ നാലരലക്ഷം രൂപയുടെ ടൈലും, മൂന്നര ലക്ഷം രൂപയുടെ ടോയിലെറ്റ് ഐറ്റംസ് വാങ്ങി നൽകിയിട്ടും വില്ല വില്ലയാകാതെ തന്നെ നിലനിൽക്കുകയാണ്. നാല് ബെഡ് റൂം വില്ലയാണ് ന്യൂക്ലിയസിന്റെ ആകർഷമായ പരസ്യവാചകങ്ങളിൽ കുരുങ്ങി ഷഫീഖ് 2014-ൽ ബുക്ക് ചെയ്തത്. 2015 ഒക്ടോബറിൽ വില്ല പൂർത്തിയാക്കി താക്കോൽ കൈമാറും എന്നാണ് നിർമ്മാതാക്കൾ വാഗ്ദാനം നൽകിയത്. പക്ഷെ അവരുടെ കാലാവധി കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞിട്ടും വില്ല ഉടമസ്ഥനായ ഷഫീഖിന് ലഭിച്ചില്ല.

അഞ്ചു സെന്റോളം സ്ഥലവും 2050 സ്‌ക്വയർ ഫീറ്റ് വില്ലയുമാണ് ന്യുക്‌ളിയസ് നൽകുമെന്ന് പറഞ്ഞത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് വില്ലയ്ക്ക് മൊത്തം ചെലവായി ഫ്‌ളാറ്റ് നിർമ്മാതാക്കൾ പറഞ്ഞത്. ഇതിൽ അവസാന തവണ ഒഴിച്ച് നിർത്തിയാണ് 98 ലക്ഷത്തോളം ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് ഷഫീഖ് കൈമാറിയത്. അവസാന തവണ ഹാന്റിങ് ഓവർ സമയത്ത് കൈമാറാനുള്ളതാണ്. ഇത് ചെറിയ തുകയാണ്. പക്ഷെ ഫ്‌ളാറ്റിനു നൽകേണ്ട തുക മുഴുവൻ തന്നെ ഞാൻ നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഫ്‌ളാറ്റ് എനിക്ക് ലഭിച്ചില്ല. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റിനു 98 ലക്ഷവും രൂപയും ടൈലും, ടോയിലെറ്റ് ഐറ്റംസിനുമായി എട്ടു ലക്ഷം രൂപയും മുടക്കിയിട്ടും ദേശീയ തർക്ക പരിഹാര ഫോറത്തിനെ ഡൽഹിയിൽ സമീപിക്കേണ്ട ഗതികേടാണ് എനിക്ക് വന്നത്-ഷഫീഖ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ നിയമപോരാട്ടം ഞാൻ തുടരുകയാണ്. ഈ കാര്യത്തിൽ ഒരു തീരുമാനം വരട്ടെ-ഷഫീഖ് പറയുന്നു.

ന്യുക്‌ളിയസ് പ്രീമിയം പ്രോപ്പർട്ടി നടത്തിയത് വൻ ചതി; ആ കഥ ഇങ്ങനെയെന്ന് ഷഫീഖ്

ആകർഷകമായ ന്യൂക്ലിയസിന്റെ പരസ്യ വാചകങ്ങളിലാണ് ഞാൻ കുരുങ്ങിയത്. ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ഞാൻ ഇടപ്പള്ളിയിലെ റിവ വില്ലാ പ്രോജക്ടിന് നൽകിയത്. പത്ത് പതിനഞ്ചു വില്ലകൾ ഉള്ള പ്രോജക്റ്റ് ആണ്. കുറെ വില്ലകൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പക്ഷെ ഞാൻ എന്റെ വില്ലയുടെ പ്രശ്‌നം ഉയർത്തിക്കാട്ടിയാണ് നിയമ നടപടി സ്വീകരിച്ചത്. അഞ്ച് സെന്റ് രജിസ്‌റർ ചെയ്ത് നൽകിയിട്ടുണ്ട്. അതുകൊണ്ട് ആ കടമ്പ കടന്നുകിട്ടി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് മൊത്തം തുക. 2050 സ്‌ക്വയർ ഫീറ്റ് വില്ല. നാല് ബെഡ് റൂം വില്ല. വില്ല പക്ഷെ ഇപ്പോഴും സ്വപ്നമായി നിലനിൽക്കുന്നു. വില്ലയ്ക്കായി ഞാൻ ഘട്ടം ഘട്ടമായാണ് തുകകൾ നൽകിയത്. അങ്ങിനെ നൽകി നൽകി 98 ലക്ഷവും രൂപയും ടൈലും, ടോയിലെറ്റ് ഐറ്റംസിനുമായി എട്ടു ലക്ഷം രൂപ വേറെയും. എന്നിട്ടും ഇപ്പോൾ ഞാൻ ഡൽഹിയിലാണ്. കേസ് നടത്തിപ്പിനായി വേണ്ടി. വില്ല അവർ ആദ്യം പറഞ്ഞ രീതിയിൽ അല്ല പണിതത്. പ്ലാൻ മാറിയിട്ടുണ്ട്. ഇതൊക്കെ നോക്കേണ്ടതുണ്ട്.

2015 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു പറഞ്ഞു ഇത് പൂർത്തിയാക്കാത്തതോടെയാണ് ഞാൻ ഇവരുമായി ബന്ധപ്പെടുന്നത്. പക്ഷെ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല. എത്രയോ മുൻപ് ഈ വില്ലയിലേക്ക് ഞാൻ മാറി താമസിക്കേണ്ടതുണ്ടായിരുന്നു. ഞാൻ താമസിക്കുന്നത് ചെറിയ വീട്ടിലാണ്. 2015ൽ ഈ വീട്ടിൽ നിന്നും മാറാൻ ഞാൻ ഒരുങ്ങിയിരുന്നതാണ്. പക്ഷെ വില്ല പൂർത്തിയാക്കാത്തത് കാരണം എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കാത്ത് കാത്തു കിടന്നു നിവൃത്തിയില്ലാതെയാണ് ഞാൻ നിയമനടപടിയുമായി ഡൽഹിയിലേക്ക് നീങ്ങിയത്. കേരളത്തിലല്ല ഡൽഹിയിലാണ് കേസ് നടത്തിപ്പ് വേണ്ടി വരുന്നത് എന്ന് കൂടി ഓർമ്മിക്കണം. ഇത്രയും കാശ് വില്ലയ്ക്ക് വേണ്ടി മുടക്കിയിട്ടും ഇപ്പോഴും കേസ് നടത്തിപ്പിന് വേണ്ടി ഞാൻ ഓടുകയാണ്. ഇനി വില്ല പൂർത്തിയാക്കണമെങ്കിൽ അവർ നല്ല തുക മുടക്കണം. ഞങ്ങളോട് മുഴുവൻ കാശും വാങ്ങി. ഇനി വില്ല പൂർത്തിയാക്കണമെങ്കിൽ അവർ സ്വന്തം കയ്യിൽ നിന്ന് തുക മുടക്കണം. അതിനു കഴിയാത്തതിനാൽ അവർ പ്രോജക്റ്റ് അങ്ങിനെ തന്നെ നിലനിർത്തിയിരിക്കുന്നു.

ദേശീയ തർക്ക പരിഹാരഫോറത്തിന്റെ വിധി ഇപ്പോൾ എനിക്ക് ആശ്വാസമായി വന്നിരിക്കുകയാണ്. 35 ലക്ഷത്തിലേറെ രൂപ ഇനി അവർ എനിക്ക് നഷ്ടമായി നൽകേണ്ടി വരും. വില്ല വൈകിയാൽ എട്ടു ശതമാനം പലിശ കണക്കാക്കി അവർ നഷ്ടം കൂട്ടേണ്ടിയും വരും. ഏപ്രിൽ 30 നു മുൻപ് വില്ല കൈമാറണം എന്നാണ് ദേശീയ തർക്ക പരിഹാര ഫോറം വിധിച്ചത്. അടുത്ത മാസം ഇനിയും കേസ് ഫോറത്തിൽ വരുന്നുണ്ട്. കഴിഞ്ഞ മാസം 25 നു സിറ്റിങ് വച്ചിരുന്നു. പക്ഷെ അവർ ഹാജരായില്ല. ഇനി കേസ് സെപ്റ്റംബർ 20 നാണ് വച്ചിരിക്കുന്നത്. ന്യൂക്ലിയസ് എംഡി മസ്‌ക്കറ്റിലേക്ക് പോയി എന്നാണ് ഞാൻ അറിഞ്ഞത്. മാനേജിങ് ഡയറക്ടർ തന്നെ കേസിൽ ഹാജരാകണം-ഷഫീഖ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP