Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ വ്യഭിചരിക്കാത്തവർ ആരുണ്ട്? കാപട്യത്തിന്റെയും കള്ള സദാചാരത്തിന്റെയും പുറത്ത് നടക്കുന്നവരോട് പറയാൻ ഒന്നേയുള്ളൂ; ഒന്നു പോയി കിടന്നുറങ്ങടാ ; സംഘികളുടെ ഭീഷണി ഒന്നും വിലപോവില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സംഘടന എടുത്ത നിലപാടിൽ പ്രതിഷേധമുണ്ട്; ദിലീപിനെ തിരിച്ചെടുത്തത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയുണ്ടാക്കി; വെടിവയ്ക്കൽ വിവാദത്തിൽ കുടുങ്ങിയ അലൻസിയർക്ക് 'അമ്മ'യിലെ പ്രശ്‌നങ്ങളിൽ പറയാനുള്ളത്

ഇവിടെ വ്യഭിചരിക്കാത്തവർ ആരുണ്ട്? കാപട്യത്തിന്റെയും കള്ള സദാചാരത്തിന്റെയും പുറത്ത് നടക്കുന്നവരോട് പറയാൻ ഒന്നേയുള്ളൂ; ഒന്നു പോയി കിടന്നുറങ്ങടാ ; സംഘികളുടെ ഭീഷണി ഒന്നും വിലപോവില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ സംഘടന എടുത്ത നിലപാടിൽ പ്രതിഷേധമുണ്ട്; ദിലീപിനെ തിരിച്ചെടുത്തത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയുണ്ടാക്കി; വെടിവയ്ക്കൽ വിവാദത്തിൽ കുടുങ്ങിയ അലൻസിയർക്ക് 'അമ്മ'യിലെ പ്രശ്‌നങ്ങളിൽ പറയാനുള്ളത്

ആർ പീയൂഷ്

തിരുവനന്തപുരം: മോഹൻലാൽ തന്നെയാണ് എ.എം.എം.എയുടെ തലപ്പത്തിരിക്കാൻ എന്തുകൊണ്ടും യോഗ്യനെന്നും പക്ഷേ എ.എം.എം.എയുടെ ചില നിലപാടുകൾ അംഗീകരിക്കാനാവുന്നതല്ലെന്നും അലൻസിയർ. വിവാദ വെടിവയ്ക്കൽ വിഷയത്തിൽ പ്രതികരിക്കുമ്പോഴാണ് സംഘടനയ്ക്കെതിരെയുള്ള പ്രതിഷേധം അദ്ദേഹം തുറന്ന് പറഞ്ഞത്. ദിലീപിനെ തിരിച്ചെടുത്ത രീതി ശരിയായില്ലെന്നും അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു കാരണമുണ്ടാക്കി കൊടുക്കുകയായിരുന്നുവെന്നും അലൻസിയർ പറയുന്നു. സംസ്ഥാന ചലച്ചത്ര അവാർഡ് പ്രഖ്യാപനത്തിനിടെ മോഹൻലാലിനെ 'വെടിവച്ച' അലൻസിയറുടെ നടപടി വിവാദത്തിലായിരുന്നു. ഇതിന് വിശദീകരണം നൽകവേയാണ് മറുനാടനോട് അലൻസിയർ മറ്റ് വിഷയങ്ങളിൽ പ്രതികരിച്ചത്.

അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അലൻസിയർ. എന്നാൽ ഈ വിഷയത്തിൽ ദിലീപിനെ പുറത്താക്കുകയല്ല സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടതെന്ന് അലൻസിയർ വിശദീകരിക്കുന്നു. ഈ തെറ്റായ തീരുമാനമാണ് താര സംഘടനയെ പ്രതിസന്ധയിലാക്കിയതെന്ന് അലൻസിയർ പറയുന്നു. മോഹൻലാലിനെ അലൻസിയർ കുറ്റം പറയുന്നില്ല. താൻ ലാലിനൊപ്പമാണെന്നും അലൻസിയർ പറയുന്നു. മോഹൻലാലിനെ അവാർഡ് വേദിയിൽ വെടിവച്ചിട്ടില്ലെന്നാണ് അലൻസിയർ പറയുന്നത്. ഇക്കാര്യത്തിൽ അമ്മ അലൻസിയറോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്.

ഒരിക്കലും ദിലീപിനെ പുറത്താക്കിയ നടപടി ശരിയായില്ല എന്നും ബൈലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് വിപരീതമായിട്ടാണ് സംഘടന പ്രവർത്തിച്ചതും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം മാത്രം പുറത്താക്കുന്നതായിരുന്നു ശരിയായ രീതി. എന്നാൽ അന്വേഷണം നടക്കുമ്പോൾ പുറത്താക്കിയത് ഒട്ടും ശരിയായില്ല. അതിൽ കടുത്ത എതിർപ്പുണ്ടെന്നും അലൻസിയർ പറഞ്ഞു. നമുക്ക് എടുക്കാൻ പറ്റാത്ത നിലപാടുകൾ എടുക്കരുത്. സംഘടന തെറ്റു ചെയ്തു എന്നാണ് മനസ്സിലാക്കുന്നത്. സംഘടനയ്ക്ക് പറ്റിയ വീഴ്ചകൾ ഇന്ന് പൊതു സമൂഹവും മാധ്യമങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെ വ്യഭിചരിക്കാത്തവരായി ആരാണുള്ളത്. എന്നിട്ടാണ് വിമർശ്ശിക്കാൻ വരുന്നത്. കാപട്യത്തിന്റെയും കള്ള സദാചാരത്തിന്റെയും പുറത്ത് നടക്കുന്നവരോട് തനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. ഒന്നു പോയി കിടന്നുറങ്ങടാ എന്നാണെന്ന് അലൻസിയർ വ്യക്തമാക്കി. എന്നെ ആക്രമിക്കാനോ മേയാനോ ആരും വരണ്ട. ഞാനൊരു ഭാരതീയനാണ്. എന്നെ ആക്രമിക്കുന്നത് മോഹൻലാലിനെതിരെ വെടിയുതിർത്തു എന്നാരോപിച്ചാണല്ലോ. വെടിവച്ചു എന്നുവച്ച് മോഹൻലാൽ മരിച്ചു പോയിട്ടില്ല. എന്റെ വെടി കൊണ്ടാൽ മോഹൻലാൽ ഉയിർക്കും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് സംഘികൾ ഒന്നും എന്നെ അങ്ങനെ ഭീഷണിപ്പെടുത്തി വിടണ്ട ഞാൻ എന്റെ നാടായ പുത്തൻ തോപ്പിൽ തന്നെയുണ്ട് എന്നും പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെയാണ് മുഖ്യാതിഥിയായെത്തിയ മോഹൻലാലിന് നേരെ കൈ കൊണ്ട് പ്രതീകാത്മക 'തോക്ക്' ചൂണ്ടി നടൻ അലൻസിയർ പ്രതിഷേധിച്ചതായ വാർത്ത വിവാദമായി. തീർന്നത് . മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് വഴവച്ചു. മോഹൻലാൽ സംസാരിക്കുമ്പോൾ അലൻസിയർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകൾ തോക്കുപോലെയാക്കി മോഹൻലാലിന് നേരെ ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം കാഞ്ചി വലിക്കുന്നതായും കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു ഇതൊക്കെ നടന്നത്.

മോഹൻലാലിനോടുള്ള പ്രതിഷേധ സൂചകമായാണ് അലൻസിയർ അങ്ങനെ ചെയ്തതെന്നാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ താൻ പ്രതിഷേധിക്കുകയായിരുന്നില്ലെന്നാണ് അലൻസിയർ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അലൻസിയർ പറഞ്ഞു. മൂത്ര ശങ്ക തോന്നിയപ്പോൾ അദ്ദേഹത്തോട് കൈ ഉയർത്തി ആംഗ്യം കാണിച്ചതെന്നുമാണ്് അലൻസിയർ വിശദീകരിച്ചത്.മോഹൻലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ആംഗ്യം കാണിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ആ നിമിഷം താൻ എന്താണ് ചെയ്തതെന്ന് വ്യക്തമായ ഓർമയില്ലെന്നായിരുന്നു അലൻസിയർ പ്രതികരിച്ചത്.

സംഭവത്തിൽ കൂടുതൽ പ്രതികരണത്തിനും ആദ്ദേഹം തയ്യാറായില്ല. ഇതിന് പുറമേ പുരസ്‌കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിക്കുകയും മോഹൻലാലിനെ കെട്ടിപ്പിടിച്ചതിനും ശേഷമാണ് സ്റ്റേജിൽ നിന്നിറങ്ങിയത്. അതേ സമയം അലൻസിയറിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. മോഹൻ ലാലിനെ അപമാനിച്ചതിന് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഫാൻസ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. എ.എം.എം.എയിലെ അംഗങ്ങളും അതൃപ്തി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP