മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിളിച്ച യോഗങ്ങൾ ആലപ്പാട് പഞ്ചായത്ത് ഭരണസമിതി അറിഞ്ഞില്ല; പഞ്ചായത്ത് ഭരണം സിപിഎം ഹൈജാക്ക് ചെയ്തതായി ആക്ഷേപം; ഖനനത്തിനു പഞ്ചായത്ത് ഭരണസമിതി എതിര്; അനുകൂലിക്കുന്നത് സിപിഎം മാത്രം; ഭരണം നടക്കുന്നത് സിപിഎമ്മായ പഞ്ചായത്ത് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ; ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ പഞ്ചായത്തിലെ പ്രതിപക്ഷം രംഗത്ത്; കരിമണൽ ഖനനത്തിൽ സർവ്വത്ര കള്ളക്കളി

എം മനോജ് കുമാർ
തിരുവനന്തപുരം: കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ നിലനിന്നു പോകുന്ന ആലപ്പാട്ട് പഞ്ചായത്ത് ഭരണം പൂർണമായി സിപിഎം ഹൈജാക്ക് ചെയ്തതായി ആക്ഷേപം. കരിമണൽ ഖനനത്തിനെ തുടർന്നുള്ള പ്രശ്നങ്ങൾ കാരണം ആലപ്പാട് മുൾമുനയിൽ ആയിരിക്കെയാണ് തങ്ങളുടെ നിലപാടുകൾ നടപ്പിലാക്കാനായി പഞ്ചായത്ത് ഭരണം സിപിഎം പൂർണമായി ഹൈജാക്ക് ചെയ്തിരിക്കുന്നത്. പതിനാറ് അംഗം പഞ്ചായത്ത് ഭരണ സമിതിയിൽ എട്ട് അംഗങ്ങൾ സിപിഎം ആണ്. ബാക്കി എട്ടംഗങ്ങളിൽ അഞ്ചു പേർ യുഡിഎഫും മൂന്നുപേർ ബിജെപിയുമാണ്.
പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ നിലപാട് കരിമണൽ ഖനനം തുടർന്നോട്ടെ എന്നാണ്. എന്നാൽ ഖനനം പൂർണമായി നിർത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സീവാഷ് ഒഴിവാക്കി ഖനനം തുടർന്നോട്ടെ എന്നാണ് സിപിഎം തീരുമാനം. പക്ഷെ പ്രതിപക്ഷത്തിന്റെ ആവശ്യം പൂർണമായി ഒഴിവാക്കി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം എന്ന നിലയിൽ സിപിഎം തീരുമാനം നടപ്പാക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.
പഞ്ചായത്തിലെ പ്രതിപക്ഷത്തിനും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ അത്ര തന്നെ അംഗബലം ഉണ്ടെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിക്കും കോൺഗ്രസിനും യോജിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് സിപിഎം ഉപയോഗപ്പെടുത്തുകയാണ്. കരിമണൽ പ്രശ്നത്തിൽ തങ്ങളുടെ നിലപാടും അഭിപ്രായവും ഭരണസമിതി തമസ്ക്കരിക്കുന്നു എന്ന് പഞ്ചായത്ത് ഭരണ സമിതിയിൽ നിന്നും ഉയരുന്ന ആക്ഷേപത്തിൽ കാമ്പുണ്ട്. കഴിഞ്ഞ 17 നും 18 നും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ആലപ്പാട് കരിമണൽ പ്രശ്നങ്ങൾക്കായി വിളിച്ച മീറ്റിങ് പഞ്ചായത്ത് ഭരണ സമിതി അറിഞ്ഞിട്ടില്ല.
അറിഞ്ഞത് സിപിഎമ്മായ പഞ്ചായത്ത് പ്രസിഡന്റ പി.സലീനയും സിപിഎം അംഗങ്ങളുംമാത്രം. മീറ്റിങ്ങിനു പോയതും ഇവർ മാത്രവും. ഏകാധിപത്യമാണ് പഞ്ചായത്തിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പ്രതിപക്ഷത്ത് നിന്നും ഉയരുന്ന ആരോപണം. ഖനനം പോലുള്ള നിർണ്ണായക കാര്യങ്ങൾ നടക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതി അറിയേണ്ടതില്ലേ എന്നാണ് ഉയരുന്ന ചോദ്യം. ആലപ്പാട് ചെറിയ പഞ്ചായത്ത് ആണ്. വിളിച്ച് പറഞ്ഞാൽ കേൾക്കുന്ന ദൂരവും. ഒന്ന് ഫോൺ ചെയ്ത് കാര്യങ്ങൾ പറയാവുന്നതേയുള്ളൂ. പക്ഷെ കാര്യങ്ങൾ ഒന്നും അറിയിക്കുന്നില്ല. ജില്ലാ കളക്ടർ ഐആർഇ ഉൾപ്പെടെയുള്ളവരുടെ മീറ്റിങ് വിളിച്ചപ്പോഴും ആലപ്പാട് നിന്നും അറി ഞ്ഞതും പോയതും പഞ്ചായത്ത് പ്രസിഡന്റും സിപിഎം അംഗങ്ങളുമാണ്. പ്രതിപക്ഷ അംഗങ്ങൾ ഒന്നും അറിഞ്ഞതുമില്ല. ഇതിലെല്ലാമാണ് പഞ്ചായത്തിലെ പ്രതിപക്ഷത്ത് നിന്നും വിമർശനം ഉയരുന്നത്.
ആലപ്പാട് ഖനനം പൂർണമായി നിർത്തണം എന്നാണ് യുഡിഎഫിന്റെ ആവശ്യം. ബിജെപിക്കും ഇതിനോട് അനുകൂല നിലപാടാണ് എന്നാണ് അറിയുന്നത്. അഞ്ചുപേർ യുഡിഎഫിൽ നിന്നാകുമ്പോൾ മൂന്നുപേർ ബിജെപിയിലാണ്. പക്ഷെ രാഷ്ട്രീയ കാരണങ്ങളാൽ ഇവർ ഒരുമിച്ചല്ല. ഈ അവസരമാണ് ഖനനം പോലുള്ള നിർണ്ണായക കാര്യത്തിൽ സിപിഎം ഉപയോഗിക്കുന്നത്. . തീരുമാനം പഞ്ചായത്ത് പ്രസിഡന്റ് പി.സലീന ഒറ്റയ്ക്ക് എടുക്കും. തീരുമാനങ്ങൾ മിനുട്സിൽ എഴുതി ചേർക്കും. മീറ്റിങ് പോലും വിളിക്കാതെ തീരുമാനങ്ങൾ പുറത്ത് വന്നപ്പോഴാണ് യുഡിഎഫും ബിജെപിയും ഈ കാര്യത്തിൽ ബോധവാന്മാരാകുന്നത്.
ആലപ്പാട് ഖനനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 17 നു മുഖ്യമന്ത്രിയും 18 നു വ്യവസായ മന്ത്രി ഇ.പി.ജയരാജനും മീറ്റിങ് വിളിച്ചപ്പോൾ പഞ്ചായത്തിലെ സിപിഎം അംഗങ്ങൾ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല. . മീറ്റിംഗിൽ പഞ്ചായത്ത് പ്രസിഡന്റ് സലീനയും സിപിഎം അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്ത് ഭരണ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തില്ല. പഞ്ചായത്ത് തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ അത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമായി വരുന്നു. പക്ഷെ മറ്റു അംഗങ്ങൾ ഈ കാര്യം അറിയുന്നുമില്ല. ഇതാണ് ആലപ്പാട് പഞ്ചായത്തുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന കാര്യങ്ങൾ.
ഖനനത്തിന് പഞ്ചായത്ത് ഭരണസമിതി എതിര്; അനുകൂലിക്കുന്നത് പ്രസിഡന്റും സിപിഎം അംഗങ്ങളും
പഞ്ചായത്ത് പ്രസിഡന്റിന് ഖനനം വേണം. സിപിഎമ്മിന് ഖനനം വേണം. പക്ഷെ ഇപ്പോൾ പഞ്ചായത്ത് ഭരണസമിതിക്കും ഖനനം വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇവിടെയാണ് പഞ്ചായത്ത് ഭരണത്തിലെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ഖനനം സീ വാഷ് ഉൾപ്പെടെ പൂർണമായി നിർത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ പ്രതിപക്ഷ ആവശ്യം ഇങ്ങിനെ നിൽക്കുമ്പോൾ ഭരണസമിതിയുടെ ആവശ്യം സീവാഷ് നിർത്തണം എന്നത് മാത്രമായി എങ്ങിനെ മാറും എന്നാണ് പ്രതിപക്ഷത്ത് നിന്നുള്ള ചോദ്യം.
പഞ്ചായത്ത് പ്രസിഡന്റ് ഖനനത്തിനെ അനുകൂലിക്കുന്ന വനിതയാണ്. അതുകൊണ്ട് തന്നെ ആലപ്പാട്ടെ സമരപ്പന്തൽ ഇതുവരെ പ്രസിഡന്റ് സന്ദർശിച്ചിട്ടില്ല. 92 ദിവസമായി സമരം തുടരുന്നു. പക്ഷെ പ്രസിഡന്റ് ഇതുവരെ പന്തലിൽ സന്ദർശനം നടത്തിയില്ല. ആലപ്പാട്ട് മൂന്നു ചാനൽ ലൈവ് ഷോകൾ വന്നു. മൂന്നിലും ക്ഷണം വന്നിട്ടും പ്രസിഡന്റ് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിലപാടുകളിലെ കള്ളത്തരം വെളിവാകും എന്നതുകൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് പൊതുപരിപാടികൾ ഒഴിവാക്കുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. ഇതിനായി ഈ കാര്യങ്ങളും പ്രസിഡന്റിന് എതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുത്തൻതുറ പാക്കേജിലും വിയോജിപ്പ്
ആലപ്പാട് അവസ്ഥ നിലവിൽ കഷ്ടമാവുകയാണ്. പല സ്ഥലത്തും കായലും കടലും തമ്മിലുള്ള അന്തരം മുപ്പത് മീറ്റർ പോലുമില്ല. ഈ പൊഴി മുറിഞ്ഞാൽ ആലപ്പാട് മുഴുവൻ കടലെടുക്കും. ഖനനം വേണം എന്ന് പറയുന്നവർ കൂടി അത്തരമൊരു അവസ്ഥ വന്നാൽ ബാക്കിയുണ്ടാകില്ലാ എന്നാണ് നാട്ടുകാർ പറയുന്നത്. സക്കീർ ഹുസ്സൈൻ എന്നൊരാൾ ആലപ്പാട് ഖനനം നിർത്തണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ പഞ്ചായത്ത് സത്യവാങ്മൂലം നൽകാൻ പോകുന്നുണ്ട്. ഈ സത്യവാങ്മൂലവും നൽകുക പഞ്ചായത്തിന്റെ പേരിലാണ്. ഇതോടെ പ്രതിപക്ഷം ഇടഞ്ഞു. ഡ്രാഫ്റ്റ് ഞങ്ങൾക്ക് കാണണം എന്ന് നിർബന്ധം പിടിച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഡ്രാഫ്റ്റ് കാണിച്ചു. ഡ്രാഫ്റ്റിലും പറയുന്നത് പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്യാത്ത കാര്യങ്ങൾ. ഇതോടെ പ്രതിപക്ഷത്ത് നിന്നുള്ള എതിർപ്പ് ശക്തമായി.
ഹൈക്കോടതിയിൽ നൽകാൻ പോകുന്ന സത്യവാങ്മൂലത്തിൽ പഞ്ചായത്തിന്റെ ആവശ്യമായി ചൂണ്ടിക്കാണിക്കുന്നത് പുത്തൻ തുറ പാക്കേജ് നടപ്പിലാക്കണം എന്നാണ്. പക്ഷെ ഇത് ഭരണസമിതിയുടെ ആവശ്യമല്ല. സിപിഎമ്മിന്റെ ആവശ്യമാണ്. കാരണം പ്രതിപക്ഷം ഈ കാര്യത്തിൽ വിയോജിക്കുന്നുണ്ട്. കൊല്ലം നീണ്ടകര കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥലമാണ് പുത്തൻ തുറ. . നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ചേർന്ന സ്ഥലം. ഈ സ്ഥലത്ത് ഐആർഇ മൈനിങ് നടത്തുന്നുണ്ട്. ഡീപ് മൈനിങ് ആണ് നടത്തുന്നത്. ഇവിടെ ഡീപ് മൈനിങ് മാത്രമേ നടത്താൻ കഴിയൂ. കാരണം തൊട്ടടുത്ത് നാഷണൽ ഹൈവേയാണ്. മൈനിങ് നടത്തിയാണ് ഹൈവേ മുറിഞ്ഞു പോകും.
ഇവിടെ മൈനിങ് നടത്തിയ ശേഷം മണൽ തിരികെ ഫിൽ ചെയ്ത് ഐആർഇ സ്ഥലം ഉടമകൾക്ക് തിരികെ നൽകി. നാല് സെന്റ് സ്ഥലം വീതമാണ് തിരികെ നൽകിയത്. ഇത് ഐആർഇയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. റീഫിൽ ചെയ്ത് തിരികെ നൽകാതിരിക്കാൻ നിവൃത്തിയില്ലാത്തതിനെ തുടർന്നാണ് ഐആർഇ സ്ഥലം തിരികെ നൽകിയത്. .പക്ഷെ ഇവിടെതന്നെ . 14 കുടുംബങ്ങൾ തെരുവിലാണ്. ഇവർക്ക് നഷ്ടം നൽകിയിട്ടില്ല. സ്ഥലവും തിരികെ നൽകിയിട്ടില്ല. അതിനാൽ പുത്തൻ തുറ പാക്കേജ് നടപ്പിലാക്കണം. എന്ന ആവശ്യത്തോട് പഞ്ചായത്ത് ഭരണസമിതിക്ക് വിയോജിപ്പുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമായി പുത്തൻതുറ പാക്കേജ് നടപ്പിലാക്കണം എന്ന രീതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കരുത് എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. .
സീവാഷിങ് നിർത്തി; ആലപ്പാട്ട് കര പ്രത്യക്ഷപ്പെടുന്നു; പുലിമുട്ടിന്റെ പേരിലും കള്ളക്കളി
ആലപ്പാട്ട് ഖനനം നിർത്തണമെന്നു ആവശ്യപ്പെട്ടു ഈ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി ഐആർഇയ്ക്ക് നൽകിയിരുന്നു. അതിനു ഐ ആർഇ നൽകിയ . മറുപടിയിൽ പറയുന്നത് സീ വാഷിങ് ദോഷകരമല്ല. അതിനാൽ ഖനനമോ സീവാഷിംങ്ങോ നിരോധിക്കേണ്ടതില്ലാ എന്നാണ്. പക്ഷെ ഇപ്പോൾ സീവാഷിങ് നിർത്തി 15 ദിവസം കഴിഞ്ഞപ്പോൾ ആലപ്പാട്ട് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കര വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നു. സീ വാഷിങ് കാരണമാണ് ആലപ്പാട്ട് ഇല്ലാതായത് എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. ഐആർഇ പഞ്ചായത്തിന് നൽകിയ റിപ്പോർട്ട് തെറ്റാണ് എന്നും ഈ സംഭവം തെളിയിക്കുന്നു. ആലപ്പാട്ട് ഇപ്പോൾ കരവെച്ചിരിക്കുന്നു. നല്ല രീതിയിൽ ആണ് മണ്ണടിയുന്നത്. സീ വാഷ് തന്നെയാണ് തീരങ്ങളെ ഇല്ലാതാക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ആലപ്പാട്ട് പഞ്ചായത്തിന്റെ ഒരറ്റത്തു നിന്ന് ഖനനം നടക്കുമ്പോൾ തിര വന്നു വീഴുന്നത് സീ വാളിന്റെ പിറകിലാണ്. തിര പോകുമ്പോൾ ഈ മണ്ണ് തന്നെ അലിഞ്ഞലിഞ്ഞു കടലിൽ ചേരുകയാണ്. കടലിന്റെ ഒഴുക്ക് തെക്കോട്ടാണ്. അവിടെയാണ് മൈനിങ് നടക്കുന്നത്. അവിടെ പുലിമുട്ട് പണിയണമെന്നാണ് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർദ്ദേശം നൽകിയിട്ടുണ്ട്. പുലിമുട്ട് വന്നാൽ അവിടെ മണ്ണടിയും. ഐആർഇയ്ക്ക് അവിടെ നിന്ന് മണ്ണ് കോരാം. ഇതാണ് പുലിമുട്ടിന്റെ പുറകിലെ ലക്ഷ്യം. പുലിമുട്ട് ഐആർഇയ്ക്ക് വേണ്ടിയാണ്. അല്ലാതെ തീര സംരക്ഷണത്തിനല്ല. ഈ നീക്കത്തിൽ തന്നെ കള്ളക്കളിയുണ്ട്. കാരണം അവിടെ പുലിമുട്ട് വന്നാൽ ഗുണം ഐആർഇയ്ക്ക് മാത്രമാണ്.
ആലപ്പാട്ട് .ഒരു സെന്റ് ഭൂമിക്ക് 55000 രൂപയാണ് നൽകിയിരിക്കുന്നത്. ഇവിടെ . എട്ടു മീറ്റർ ആഴത്തിൽ കുഴിക്കാനാണ് അനുമതിയുള്ളത്. പക്ഷെ ഐആർഇ കുഴിക്കുന്നത് പലപ്പോഴും ത് 30 മീറ്റർ ആഴത്തിലും.. ഈ ഖനനം കാരണം . കുടിവെള്ള സ്രോതസ്സുകൾ മുഴുവൻ വറ്റുകയാണ്. സ്ഥിതിഗതികൾ ഇങ്ങിനെ നിലനിൽക്കുമ്പോൾ സിപിഎം താത്പര്യം പഞ്ചായത്ത് തീരുമാനം എന്ന നിലയിൽ അടിച്ചേൽപ്പിക്കുകയാണ്ചെയ്യുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ആലപ്പാട്ട് തുടരുന്ന കരിമണൽ ഖനനം ഒരിക്കലും നിർത്തരുത് എന്ന രീതിയിൽ തന്നെയാണ് ആലപ്പാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഎം നീങ്ങുന്നത്.
ഈ രീതിയിൽ ഖനനം മുന്നോട്ടു നീങ്ങിയാൽ ആലപ്പാട് പ്രദേശം മുഴുവൻ കടലെടുക്കും. കാരണം പൊഴി മുറിയുന്ന അവസ്ഥയും സീ വാഷിങ് കാരണമുള്ള ഭീഷണിയും നിലനിൽക്കുന്നു. 2004ൽ സുനാമി വന്ന സമയത്ത് അനിയതമായ ദുരന്തമാണ് ഈ തീരത്ത് നടമാടിയത്. കടൽ കയറി ഇവിടെ കര നശിക്കുകയാണ്. ഈ ദുരന്തം ആലപ്പാട് പഞ്ചായത്തിലെ പ്രതിപക്ഷം ഒറ്റക്കെട്ടായി വിരൽ ചൂണ്ടുമ്പോഴാണ് ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎം പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്ത് ഖനനത്തിന് അനുകൂലമായി നിലയുറപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്