സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം

ശ്രീലാൽ വാസുദേവൻ
അടൂർ: സർക്കാർ സർവീസിലിരിക്കുന്ന അദ്ധ്യാപകൻ എയ്ഡഡ് സ്കൂളിന്റെ മാനേജരായ സംഭവത്തിൽ വഴിത്തിരിവ്. അദ്ധ്യാപകൻ നടപടി നേരിടേണ്ടി വരുമെന്ന് കണ്ടതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇതു സംബന്ധിച്ച രേഖകൾ തിരുത്തി. വിവരാവകാശ നിയമപ്രകാരം നേരത്തേ നൽകിയിരുന്ന രേഖകൾ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് തിരുത്തൽ വരുത്തിയ രേഖകൾ. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.
അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിന്റെ ഭരണം പിടിക്കാൻ വേണ്ടി സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വം നടത്തിയ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. രേഖ തിരുത്തിയതിനെതിരേ വിജിലൻസിന് പരാതി പോയിട്ടുണ്ട്. തിരുത്തൽ പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വന്നേക്കും.
അടൂർ എസ്എൻഡിപി യൂണിയന്റെ കീഴിൽ അങ്ങാടിക്കൽ തെക്ക് 171-ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ സെക്രട്ടറിയും അറന്തക്കുളങ്ങര ഗവ. എൽപിഎസിലെ പ്രഥമാധ്യാപനുമായിരുന്ന രാജൻ ഡി ബോസിനെയാണ് സ്കൂൾ ഭരണം പിടിക്കാൻ സിപിഎം രംഗത്തിറക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജൻ ഡി ബോസിനെ പുതിയ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു.
ഈ സമയം രാജൻ സർക്കാർ സർവീസിലുണ്ടായിരുന്നു. മുൻ മാനേജർ കെ. ഉദയൻ കഴിഞ്ഞ 2021 ജനുവരി 31 ന് പദവി ഒഴിഞ്ഞു. ഫെബ്രുവരി ഒന്നിന് രാജൻ ഡി ബോസ് മാനേജരുടെ ചുമതല ഏൽക്കുകയും ചെയ്തു. ഈ വിവരം ബന്ധപ്പെട പത്തനംതിട്ട വിദ്യാഭാസ ജില്ലാ ഓഫീസറെ അറിയിച്ചിരുന്നില്ല. സർക്കാർ സർവീസിൽ അറന്തക്കുളങ്ങര ഗവ. എൽപിഎസിൽ പ്രഥമാധ്യാപകനായ രാജന് എയ്ഡഡ് സ്കൂളിന്റെ ലോക്കൽ മാനേജർ പദവി നിയമപരമായി ഏറ്റെടുക്കാൻ കഴിയില്ല എന്നതായിരുന്നു കാരണം. എന്നാൽ, മാർച്ച് 10 ന് മുൻ മാനേജർ ഉദയൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ കത്തിൽ തന്റെ നിയമന കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നുവെന്നും ഫെബ്രുവരി ഒന്നിന് അങ്ങാടിക്കൽ തെക്ക് പേരകത്ത്(ശ്രീപ്രിയ) വീട്ടിൽ രാജൻ ഡി. ബോസ് മാനേജരായി ചുമതലയേറ്റിരുന്നുവെന്നും പറഞ്ഞിരുന്നു. മെയ് 31 ന് രാജൻ ഡി. ബോസ് സർവീസിൽ നിന്ന് വിരമിച്ചു.
ലോക്കൽ മാനേജരുടെ മാറ്റം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കണമെങ്കിൽ ചേഞ്ച് ഓഫ് മാനേജ്മെന്റിന് പുതിയ മാനേജർ അപേക്ഷ നൽകണം. ഇങ്ങനെ ഒരു അപേക്ഷ മെയ് ഏഴുവരെ നൽകിയിട്ടുമില്ല. അങ്ങാടിക്കൽ ശാഖാ കമ്മറ്റിയംഗം സെനി രാജ് ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിവരാവകാശ നിയമപ്രകാരം രണ്ടു ചോദ്യം ഉന്നയിച്ചിരുന്നു. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിന്റെ മാനേജ്മെന്റിൽ മാനേജരുടെ മാറ്റത്തിന് അപേക്ഷ ലഭിച്ചുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഇല്ലെന്ന് മറുപടിയും ലഭിച്ചു. രണ്ടാമത്തെ ചോദ്യം സർക്കാർ ജീവനക്കാരായവർക്ക് എയ്ഡഡ് സ്കൂളിന്റെ മാനേജർ സ്ഥാനത്ത് ഇരിക്കാൻ പറ്റുമോ എന്നായിരുന്നു. നിലവിലുള്ള നിയമപ്രകാരം സാധിക്കില്ലെന്നായിരുന്നു ഡിഇഓയുടെ മറുപടി. മാർച്ച് 17 നാണ് സെനിരാജ് അപേക്ഷ നൽകിയത്. ഏപ്രിൽ 13 ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ കാലയളവിലെല്ലാം മാനേജരുടെ ചുമതല വഹിക്കുന്ന രാജൻ ഡി ബോസ് അറന്തക്കുളങ്ങര എൽപിഎസിൽ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ കമ്മറ്റിയംഗങ്ങൾ കോടതിയെ കൂടി സമീപിച്ചു.
സൈനിരാജ് വിവരാവകാശ നിയമപ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ആദ്യം കരസ്ഥമാക്കിയ സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റിൽ 1.02.2021 ൽ സ്കൂൾ മാനേജർ സ്ഥാനം രാജൻ ഡി. ബോസിന് കൈമാറിയെന്ന് പറയുന്നു. 09.03.2021 ൽ സ്ഥാനം ഏറ്റെടുത്തതായി കാണിച്ച് രാജൻ ഡി. ബോസ് തീയതി വച്ച് ഒപ്പ് ചാർത്തിയിട്ടുമുണ്ട്. തൊട്ടുപിന്നാലെ മാർച്ച് 10 തീയതി വച്ച് സ്ഥാമൊഴിഞ്ഞ മാനേജർ ഉദയൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് രാജൻ ഡി. ബോസ് ഒപ്പിട്ടു കൊടുത്ത സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോം സഹിതം കത്തും നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ സെനിരാജ് വീണ്ടും വിവരാവകാശ അപേക്ഷ നൽകിയപ്പോൾ കിട്ടിയ സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോമിന്റെ പകർപ്പിലാണ് കൃത്രിമത്വം നടന്നതായി മനസിലാകുന്നത്. രണ്ടാമത് ലഭിച്ച പകർപ്പിൽ രണ്ടിടത്താണ് കൃത്രിമത്വം നടന്നിരിക്കുന്നത്. ആദ്യം ലഭിച്ച രേഖയിൽ പുതിയ മാനേജർക്ക് ചുമതല കൈമാറിയ തീയതിയായി എഴുതിയിരിക്കുന്നത് 1.02.2021 എന്നാണ്. എന്നാൽ രണ്ടാമത് ലഭിച്ച രേഖയിൽ 1.02.2021 എന്നുള്ളത് 1.06.2021 എന്നാക്കി തിരുത്തിയിരിക്കുന്നു.
ഇതിനൊപ്പം മുന്മാനേജർ ഉദയൻ ഒപ്പിട്ടിരിക്കുന്നതിന് അടിയിൽ എഴുതിയിരിക്കുന്ന തീയതി 1.02.2021 ആണ് താനും. താൻ ഒരു സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോം മാത്രമാണ് ഒപ്പിട്ടു നൽകിയിട്ടുള്ളതെന്നും അതിൽ ചുമതല കൈമാറിയ തീയതിയായി 1.02.2021 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉദയൻ ആണയിട്ടു പറയുന്നു. ഇതോടെ രേഖകളിൽ കൃത്രിമത്വം വരുത്തിയെന്ന കാര്യം വ്യക്തമായി.
വീണ്ടുമൊരു തിരുത്ത് വരുത്തിയിട്ടുള്ളത് രാജൻ ഡി. ബോസിന്റെ ഒപ്പിനൊപ്പമുള്ള തീയതിയിലാണ്. ആദ്യം ലഭിച്ച സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് രേഖയിൽ രാജൻ ഡി. ബോസ് ഒപ്പിട്ടിരിക്കുന്നത് 09.03.2021 എന്ന തീയതി വച്ചാണ്. രണ്ടാമത് കിട്ടിയിരിക്കുന്ന രേഖയിൽ ഇത് 1.06.2021 എന്നാക്കി തിരുത്തിയിരിക്കുന്നു.
രാജൻ ഡി. ബോസ് മാനേജർ സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്നു. 2021 മെയ് 31 ന് രാജൻ സർവീസിൽ നിന്ന് വിരമിച്ചു. ജൂൺ ഒന്നിന് അങ്ങാടിക്കൽ സ്കൂൾ മാനേജരായുള്ള നിയമനത്തിന് ഡിഇഓഫീസ് അംഗീകാരം നൽകുകയും ചെയ്തു. നിയമവിരുദ്ധമായി രണ്ടു മാസമാണ് രാജൻ ഡി. ബോസ് സ്കൂൾ മാനേജർ സ്ഥാനത്തുണ്ടായിരുന്നത്. കെഎസ്ടിഎയുടെയും സിപിഎമ്മിന്റെയും നേതാവായ രാജനെതിരേ നിയമലംഘനത്തിന് നടപടി വരുന്നത് ഒഴിവാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ വഴി വിട്ടു പ്രവർത്തിക്കുകയായിരുന്നു.
എസ്എൻഡിപിയുടെ തലപ്പത്തും സിപിഎമ്മിന്റെ ഭാഗത്തു നിന്നുമുള്ള സമ്മർദത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയിരിക്കുന്നത്. ഒരു രേഖ വിവരാവകാശ നിയമപ്രകാരം ആദ്യം നൽകുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുക എന്ന അതീവ ഗുരുതരമായ ക്രമക്കേടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിപിഐയിൽ നിന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്. രേഖകളിൽ കൃത്രിമം കാണിച്ച ജീവനക്കാർ ഇതോടെ അങ്കലാപ്പിലാണ്.
Stories you may Like
- ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? '
- വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചു ഗോകുലം ഗോപാലൻ
- വെള്ളാപ്പള്ളിക്ക് അനുകൂല നിലപാടുമായി സർക്കാർ
- എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്നോട്ട്
- അധികാരം പോകാതിരിക്കാൻ ഹൈക്കോടതി വിധിയെയും വെല്ലുവിളിച്ചു വെള്ളാപ്പള്ളി
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്