Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും

ഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരുടെ കൂട്ടത്തിൽ ഭക്തർ അടങ്ങുന്നവരായിരുന്നു. ഇവർ സമാധാനപരമായി നടത്തിയ സമരം സംഘർഷത്തിലേക്ക് വഴിവെക്കാൻ ഇടയാക്കിയത് ഭക്തർക്കിടയിൽ നുഴഞ്ഞു കയറിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പ്രവർത്തകരാണെന്ന് റിപ്പോർട്ട്. നിലയ്ക്കലിൽ ഇന്നലെ ബസ് തടയൽ അടക്കമുള്ള അതിക്രമങ്ങളിലേക്ക് കാര്യങ്ങൾ കടന്നത് എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമെന്ന് പൊലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതീഷ് വിശ്വനാഥനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് രാവിലെ തുടക്കത്തിൽ പൊലീസ് നിയന്ത്രണത്തിലായിരുന്നു നിലയ്ക്കലെ സ്ഥിതിഗതികൾ. എന്നാൽ, ആൾക്കൂട്ടം എത്തിയതോടെ ഇതിനിടെയിൽ നുഴഞ്ഞു കയറിയ എ.എച്ച്.പി പ്രവർത്തകർ മനപ്പൂർവ്വം അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് വാഹനത്തിനെതിരെ ആദ്യം കല്ലെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശേണ്ട അവസ്ഥ വന്നത്. ഇതിന് വഴിവെച്ചത് ഇവരുടെ പ്രകോപനമായിരുന്നു. അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസിന് നേർക്കു ഇവർ കല്ലെറിഞ്ഞു.

മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങളും വനിതാ മാധ്യമപ്രവർത്തകരെയും തെരഞ്ഞു പിടിച്ചു കൊണ്ടായിരുന്നു ആക്രമണം. ഇതിന് പിന്നിലും അന്താരാഷ്ട്ര ഹിന്ദു പരിഷത്തായിരുന്നു എന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അയ്യപ്പന്മാർ സഞ്ചരിച്ച ബസ്സിന് നേരെ കല്ലെറിഞ്ഞതാണ് പൊലീസ് ലാത്തി ചാർജിലേക്ക് നീങ്ങാൻ ഇടയാക്കിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതീഷ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർക്കുന്നതിന് മുമ്പ് വരെ പൊലീസും അയ്യപ്പ വിശ്വാസികളും തമ്മിൽ യാതൊരു വിധ പ്രകോപനവും ഉണ്ടായിരുന്നില്ല.

നിലയ്ക്കലിൽ സംഘർഷം ഉണ്ടായില്ലെങ്കിൽ എ.എച്ച്.പി ആഹ്വാനം ചെയത ഹർത്താൽ പൊളിക്കുമെന്ന് മുന്നിൽ കണ്ടായിരുന്നു, ആർ എസ്.എസ് നേതൃത്വം നൽകുന്ന ശബരിമല കർമ്മസമിതി പ്രവർത്തകർക്കിടയിൽ നുഴഞ്ഞ് കയറി എ.എച്ച്പി പ്രവർത്തകർ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നാണ് വിവരം. അതേസമയം റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവർത്തകയെ വളഞ്ഞിട്ട് ആക്രമിച്ചത് അടക്കം ഇവരാണെന്നാണ് റിപ്പോർട്ട്. തൊഗാഡിയ പക്ഷക്കാരനാണ് പ്രതീഷ് വിശ്വനാഥൻ. ബിജെപിയുമായി അത്രയ്ക്ക് അടപ്പുമില്ല. ഇന്ന് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായപ്പോൾ കല്ലെറിയരുതെന്ന് നിർദ്ദേശം നല്കിയത് ബിജെപി നേതാക്കളായിരുന്നു. എന്നാൽ, കാവിധരിച്ചെത്തിയവർ ആക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ സ്ഥിഗിഗതികൾ മാറി.

ബിജെപി നേതാവായി കെ സുരേന്ദ്രൻ അടക്കമുള്ളവർ പറഞ്ഞത് ആക്രമണം നടത്തിയത് അയ്യപ്പഭക്തരാണെന്നായിരുന്നു. ദേശീയ മാധ്യമങ്ങളെ അടക്കം തിരഞ്ഞു പിടിച്ച് ആക്രമിച്ചതോടെ വിഷയം ദേശീയ തലത്തിലും ശക്തമായി. അക്രമത്തോടെ ദേശീയ തലത്തിൽ പ്രതിക്കൂട്ടിലായത് ബിജെപിയായിരുന്നു. ഇത് തൊഗാഡിയ അനുയായിയുടെ ആസൂത്രണമെന്ന വിലയിരുത്തലും ഒരു വിഭാഗം ബിജെപിക്കാർ വിലയിരുത്തുന്നു. ഈ അക്രമണത്തോടെ സുപ്രീംകോടതിയിൽ നിന്നും ഒരിക്കലും അനുകൂല വിധിയുണ്ടാകില്ലെന്നും കർശനമായി വിധി നടപ്പിലാക്കണമെന്ന നിർദ്ദേശം ഉണ്ടാകാൻ ഇടയുണ്ടെന്നും ബിജെപി നേതാക്കൾ തന്നെ പറയുന്നുണ്ട്.

ആർക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞായിരുന്നു സമരം തുടങ്ങിയത്. എന്നാൽ, അക്രമം ഉണ്ടായതോടെ ഏറ്റവും അധികം ബുദ്ധിമുട്ടിയതും അയ്യപ്പദർശനത്തിന് എത്തിയ വിശ്വാസികളായിരുന്നു. അതേസമയം നാളെ പ്രഖ്യാപിച്ച ഹർത്താലിന്റെ മറവിൽ അക്രമം വ്യാപിക്കാനും സാധ്യതയുണ്ട്. ഇലവുങ്കലിൽ പൊലീസ് വാഹനം കൊക്കയിലേക്ക് മറിച്ചിട്ടു കൊണ്ട് അടക്ക് അക്രമം തുടരുന്നുണ്ട്.

സംഘർഷം രൂക്ഷമായതോടെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നിരോധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവിധത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ശബരിമല യുവതീപ്രവേശ വിരുദ്ധസമരം പമ്പയേയും നിലയ്ക്കലിനേയും കലാപഭൂമിയാക്കി. നിലയ്ക്കലിൽ അക്രമം അഴിച്ചുവിട്ട സമരക്കാരെ നിയന്ത്രിക്കാൻ പൊലീസ് തുടർച്ചയായി ലാത്തിച്ചാർജ് നടത്തി. കല്ലേറിൽ പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റു. പമ്പയിൽ നാമജപപ്രതിഷേധം നടത്തിയവരെ നീക്കാൻ പൊലീസ് നടത്തിയ ശ്രമം കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. സ്ത്രീകളടക്കം ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

യുവതീപ്രവേശത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയിരുന്ന പന്തൽ പൊലീസ് പൊളിച്ചുമാറ്റിയതോടെയാണ് സമരക്കാരുടെ ശൈലി മാറിയത്. സംഘപരിവാർ സംഘടനകളുടെ പിൻബലത്തിൽ കൂടുതൽ പ്രവർത്തകർ നിലയ്ക്കലിലെത്തി. പമ്പയിലേക്കുപോയ മാധ്യമപ്രവർത്തകർക്കുനേരെയായിരുന്നു ആദ്യം അക്രമം അഴിച്ചുവിട്ടത്. ഇംഗ്ലീഷ് വാർത്താചാനലുകളുടെ വനിതാ റിപ്പോർട്ടർമാർ എത്തിയ വാഹനങ്ങൾ അടിച്ചുതകർത്തു. ബസിൽ പോകാൻ ശ്രമിച്ചവരെ ബലംപ്രയോഗിച്ച് പിടിച്ചിറക്കി. ഉച്ചയ്ക്ക് വൻതോതിൽ പ്രവർത്തകർ സംഘടിച്ചതോടെ പൊലീസ് എണ്ണത്തിൽ കുറവായി. സമരക്കാർ നിലയ്ക്കലിന്റെ നിയന്ത്രണം ഏറ്റെടുത്തു.

എഡിജിപി അനിൽകാന്തിന്റേയും ഐജി മനോജ് എബ്രഹാമിന്റേയും നിർദ്ദേശപ്രകാരം കൂടുതൽ പൊലീസ് എത്തിയതോടെ തിരിച്ചടിച്ചത്. ചിതറിയോടിയ അക്രമികൾ സമീപത്തെ വൃക്ഷങ്ങൾക്കുപിന്നിൽ മറഞ്ഞുനിന്ന് പൊലീസിനെ കല്ലെറിഞ്ഞു. ഒന്നരമണിക്കൂറോളം അധ്വാനിച്ചാണ് പൊലീസ് നിയന്ത്രണം സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP