Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനും അമ്മയുമില്ലാത്ത ജീവനക്കാരിയെ പീഡിപ്പിച്ചത് സർവ്വകലാശാല മുൻ ജനറൽ കൗൺസിൽ അംഗം; വിരമിച്ച ജീവനക്കാരൻ അനാഥയെ കൈകാര്യം ചെയ്തത് അറിഞ്ഞിട്ടും മൗനം പാലിച്ച് വനിതാ രജിസ്ട്രാറും; കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെതിരായ പീഡനം മറച്ചു വയ്ക്കാൻ കള്ളക്കളികൾ സജീവം; സ്ത്രീപീഡകന് മാപ്പപേക്ഷയിന്മേൽ സംരക്ഷണം നൽകാനും നീക്കം; ആരോപണ വിധേയൻ കോൺഗ്രസ് നേതാക്കളുടെ പ്രിയങ്കരൻ; കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം

അച്ഛനും അമ്മയുമില്ലാത്ത ജീവനക്കാരിയെ പീഡിപ്പിച്ചത് സർവ്വകലാശാല മുൻ ജനറൽ കൗൺസിൽ അംഗം; വിരമിച്ച ജീവനക്കാരൻ അനാഥയെ കൈകാര്യം ചെയ്തത് അറിഞ്ഞിട്ടും മൗനം പാലിച്ച് വനിതാ രജിസ്ട്രാറും; കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെതിരായ പീഡനം മറച്ചു വയ്ക്കാൻ കള്ളക്കളികൾ സജീവം; സ്ത്രീപീഡകന് മാപ്പപേക്ഷയിന്മേൽ സംരക്ഷണം നൽകാനും നീക്കം; ആരോപണ വിധേയൻ കോൺഗ്രസ് നേതാക്കളുടെ പ്രിയങ്കരൻ; കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. അതും ഒരു വനിതാ രജിസ്റ്റ്രാർ ഭരിക്കുമ്പോഴാണ് സർവ്വകലാശാലയിൽ സ്ത്രീകൾ ഇത്തരത്തിൽ നിരന്തരമായി പീഡിപ്പിക്കുന്നത്. സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലാണ് ഇപ്പോൾ പീഡനം അരങ്ങേറിയത്. പീഡനത്തിന് ഇരയായ ജീവനക്കാരി അനാഥയാണ്. നേരത്തെ ഇവിടെ അരങ്ങേറിയ ഒരു ഡസനോളം സ്ത്രീപീഡനങ്ങൾ മറുനാടൻ പുറത്തുവിട്ടിട്ടുണ്ട്.

സർവ്വകലാശാലയുടെ തന്നെ തവനൂർ എന്ജിനീയറിങ് കോളജിലെ പ്രൊഫസ്സർ ഹക്കീം ഉദ്യോഗാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നു വരികെയാണ് സ്ത്രീപീഡനം തുടർക്കഥയാവുന്നത്. ഈ കേസ്സിൽ ഉദ്യോഗാർഥിയായ ഇരയുടെ പരാതി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും സർവ്വകലാശാല വൈസ് ചാന്‌സിലർക്കും രേഖാമൂലം സമർപ്പിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസും കേസന്വേഷിക്കാതെ ഉഴപ്പുന്നു. ഈ സാഹചര്യത്തിലാണ് അനാഥയായ ജീവനക്കാരിയെ സർവ്വകലാശാലയുടെ മൂക്കിനുതാഴെ പീഡിപ്പിച്ചതായ വാർത്ത പുറത്തുവരുന്നത്.

മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമാണ് പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇയാൾ സർവ്വകലാശാലയുടെ മുൻ എക്‌സിക്യുട്ടീവ്-ജനറൽ കൗൺസിൽ അംഗം കൂടിയായ മുൻ കോൺഗ്രസ് എംഎ‍ൽഎ.യുടെ അടുപ്പക്കാരനാണെന്നും പറയപ്പെടുന്നു. കാർഷിക സർവ്വകലാശാലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെ പീഡിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത്. ഈസ്റ്റർ-വിഷു നാളുകളിൽ നടന്ന സംഭവം അധികാരികൾ ഒരു മാസത്തോളമായി മൂടിവയ്ക്കുകയായിരുന്നു.

യാത്രയ്ക്കിടയിൽ കാലിൽ ഫ്രാക്ചർ സംഭവിച്ചതിനെ തുടർന്ന് ജീവനക്കാരി ഗവേഷണ കേന്ദ്രത്തിലെ ട്രെയിനീ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി കാർഷിക സർവ്വകലാശാലക്ക് സമീപം കാളത്തോടുള്ള അനാഥാലയത്തിലാണ് വളർന്നത്. അമ്മയ്ക്ക് സർവ്വകലാശാലയിൽ ജോലി ഉണ്ടായിരുന്നു. പ്രായപൂർത്തിയായപ്പോൾ, സർവ്വീസിലിരിക്കെ മരിച്ചുപോയ ജീവനക്കാർക്കുള്ള ആശ്രിത നിയമനം വഴിയാണ് ഇര സർവ്വകലാശാലയിൽ ലാബ് അസ്സിസ്റ്റന്റായി നിയമിക്കപ്പെടുന്നത്.

സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷവും തൊഴിലാളി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഡ്രൈവർ കൂടിയായ മുൻ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം രാപ്പകലില്ലാതെ ഈ കേന്ദ്രത്തിലെ വനിതാ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ കയറിയിറങ്ങുക പതിവായിരുന്നത്രേ. ഇയാളെക്കുറിച്ച് ഇത്തരത്തിലുള്ള വേറെയും പരാതികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ-വിഷു ഒഴിവുദിവസങ്ങളിൽ ഇയാൾക്ക് അടുപ്പമുള്ള ഹോസ്റ്റൽ വാർഡൻ മുഖാന്തിരം രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ കയറിയാണ് പീഡന ശ്രമം നടത്തിയതെന്ന് പറയപ്പെടുന്നു. ജീവനക്കാരി ബഹളം വച്ചതിനെ തുടർന്ന് ഹോസ്റ്റലിലെ അന്തേവാസികളും നാട്ടുകാരും എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പീഡനത്തിന് വിധേയയായി എന്ന് പറയപ്പെടുന്ന ജീവനക്കാരി ഗവേഷണ കേന്ദ്രം മേധാവിയും മുൻ സർവ്വകലാശാല രജിസ്റ്റ്രാറുമായ ഡോ. പുഷ്പലതയെ നേരിൽ കണ്ട് പരാതി അറിയിച്ചതായാണ് അറിയാൻ കഴിയുന്നത്. എന്നാൽ കേന്ദ്രം വനിതാ സെൽ മേധാവിയുടെ കൂടി ചുമതല വഹിക്കേണ്ടുന്ന ഡോ. പുഷ്പലത വിഷയത്തിൽ യാതൊരുവിധ അന്വേഷണവും നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. സർക്കാർ ചട്ടപ്രകാരം വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്നായി പ്രവർത്തിക്കേണ്ട വനിതാ സെൽ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നില്ലെന്നും അറിയാൻ കഴിയുന്നു.

എന്നാൽ കണ്ണാറ ഗവേഷണ കേന്ദ്രം മേധാവിയും കോൺഗ്രസ് നേതാക്കളും കൂടി ഗവേഷണ കേന്ദ്രത്തിൽ വച്ചുനടന്ന രഹസ്യ യോഗത്തിൽ വച്ച് സ്ത്രീ പീഡകനായ പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചുകൊണ്ട് അനാഥയായ ഇരയുടെ പരാതി രഹസ്യമായി എഴുതിത്ത്ത്ത്തള്ളുകായായിരുന്നുവെന്ന ആരോപണവും ശക്തമാണ്. മാപ്പ് പറയുന്നത് സ്ത്രീപീഡനം ശരിവയ്ക്കുന്നതാകയാൽ പ്രതിയെ രക്ഷപ്പെടുത്തുകയാണ് സർവ്വകലാശാല ചെയ്തതെന്നും നാട്ടുകാരും ജീവനക്കാരും ആരോപിക്കുന്നു.

അതേസമയം രാത്രികാലങ്ങളിൽ സ്ത്രീ ജീവനക്കാർ മാത്രം താമസിക്കുന്ന ഹോസ്റ്റലിലേക്ക് പ്രതിയെ കടത്തിവിട്ട സെക്യുരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയുന്നു. സ്ത്രീപീഡനം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ത്രീ പീഡകനെ കേവലം മാപ്പപേക്ഷയിന്മേൽ സംരക്ഷിക്കുകയും അയാൾക്ക് ഹോസ്റ്റലിലേക്ക് പ്രവേശനം അനുവദിച്ച സെക്യുരിറ്റി ജീവനക്കാരനെ യാതൊരുവിധ അന്വേഷണവും നടത്താതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്ത അധികൃതരുടെ നടപടി നീതീകരിക്കാനാവില്ലെന്നും ജീവനക്കാരും നാട്ടുകാരും പറയുന്നുണ്ട്.

കാർഷിക സർവ്വകലാശാലയിലെ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ നേതാവായ പ്രതി നേരത്തെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്നു. സർവ്വകലാശാല മുൻ എക്‌സിക്യുട്ടീവ്-ജനറൽ കൗൺസിൽ തുടങ്ങിയവയുടെ മേധാവിയുമായ മുൻ കോൺഗ്രസ് എംഎ‍ൽഎ.യുടെ അടുപ്പക്കാരനുമായിരുന്നു പ്രതിയായ ഈ മുൻ ജനറൽ കൗൺസിൽ അംഗം. അക്കാലത്ത് ഡോ. പുഷ്പലത സർവ്വകലാശാല രജിസ്റ്റ്രാർ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്‌തെങ്കിലും സർവ്വകലാശാല അധികൃതരുടെയും കോൺഗ്രസ്സിന്റെയും ഒത്താശയിന്മേൽ സർവ്വകലാശാലക്കുള്ളിൽ സംഘടനാ പ്രവർത്തനം നടത്തിവരികയായിരുന്നു മുൻ ജനറൽ കൗൺസിൽ അംഗം..

ഈ ഗവേഷണ കേന്ദ്രത്തിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതിയെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്. സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP