Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202328Sunday

അഫ്‌സൽ പണം അയച്ചു; ഗുജറാത്ത് സൈബർ പൊലീസ് ഇടപെട്ടു; ആപ്പിലായത് നെടുമങ്ങാട്ടെ മണിക്കുട്ടനും; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്‌സൽ ആരാണ്? കണ്ടെത്തേണ്ടത് ഫെഡർ ബാങ്കിന്റെ ഉത്തരവാദിത്തം

അഫ്‌സൽ പണം അയച്ചു; ഗുജറാത്ത് സൈബർ പൊലീസ് ഇടപെട്ടു; ആപ്പിലായത് നെടുമങ്ങാട്ടെ മണിക്കുട്ടനും; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്‌സൽ ആരാണ്? കണ്ടെത്തേണ്ടത് ഫെഡർ ബാങ്കിന്റെ ഉത്തരവാദിത്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപരിചതന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നമ്മുടെ അക്കൗണ്ടിലേക്ക് പണം എത്തിയാൽ ഏവരും കരുതൽ എടുക്കണം. അത് വേണ്ടപ്പെട്ടവരെ അറിയിച്ചില്ലെങ്കിൽ കുറ്റമാണ്. ഇനി ഉപയോഗിച്ചില്ലെങ്കിൽ പോലും വേണ്ടപ്പെട്ടവരെ അറിയിച്ചില്ലെങ്കിലും പണി കിട്ടും. വിദേശത്ത് നിന്ന് വന്ന പണമാണെങ്കിൽ അക്കൗണ്ടുകാരൻ പെടും. ഇതാണ് നെടുമുങ്ങാട്ടെ മണിക്കുട്ടനും പ്രതിസന്ധിയുണ്ടായത്.

ആരോ മണിക്കുട്ടന്റെ ബാങ്കിലേക്ക് പതിനൊന്നായിരം രൂപ ഇടുന്നു. ഇത് ഗുജറാത്ത് പൊലീസ് തിരിച്ചറിയുന്നു. അക്കൗണ്ടിൽ അന്യായമായി പണമെത്തിയെന്ന് മണിക്കുട്ടന്റെ അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിനെ അറിയിക്കുന്നു. ഇതോടെ മണിക്കുട്ടന്റെ അക്കൗണ്ട് ഫ്രീസാകുകയും ചെയ്തു. പിന്നെ ദുരിതകാലമായിരുന്നു മണിക്കുട്ടന്. കൃത്യമായി അക്കൗണ്ട് ചെക്ക് ചെയ്യാതെ ഉപയോഗിക്കുന്നവരാണ് പലരും.

നെടമുങ്ങാട്ട് ആക്രി കച്ചവടമാണ് മണികുട്ടന്. ഗുഗിൾ പേ അടക്കമുണ്ട്. അക്കൗണ്ടിൽ പല വായ്പകളുമായി ബന്ധപ്പെട്ട തിരിച്ചടവുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗൂഗിൾ പേയിലൂടെ നടക്കുന്നു. അക്കൗണ്ടിലേക്ക് പണം വരുന്നത് പോകുന്നതുമെല്ലാം അത്ര കൃത്യമായി പരിശോധിക്കാറില്ല. ഇതിനിടെയാണ് ഗൂഗിൾ പേയിൽ പണം ഇടപാട് നടക്കാൻ കഴിയാത്ത സാഹചര്യം വരുന്നത്. ഗുഗിൽ പേയുടെ എന്തോ പ്രശ്‌നമാണെന്ന് കരുതി. ഇതിനിടെ പണം എടിഎമ്മിലൂടെ എടുക്കാൻ ശ്രമിച്ചപ്പോഴും നടന്നില്ല. ഇതോടെയാണ് ബാങ്കിനെ മണിക്കുട്ടൻ ബന്ധപ്പെടുന്നത്. ആദ്യം കെവൈസിയുമായി ബന്ധപ്പെട്ട പ്രശ്‌നമാകാമെന്ന മറുപടിയാണ് ഫെഡറൽ ബാങ്കിൽ നിന്നും ലഭിച്ചത്. ഇതോടെ ബാങ്കിൽ രേഖകൾ നൽകി. അതിന് ശേഷവും ഇടപാടുകൾ ശരിയായില്ല.

പിന്നാലെയാണ് കെ വൈ സിയല്ല പ്രശ്‌നമെന്നും ഗുജറാത്ത് സൈബർ പൊലീസിന്റെ ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും മണിക്കുട്ടന് മനസ്സിലായത്. എവിടെ നിന്നോ അഫ്‌സൽ എന്ന ആൾ പണമിട്ടു. അത് നിയമവിരുദ്ധ പണമാണ് അത്രേ. അങ്ങനെ ഒരു തുക അക്കൗണ്ടിലെത്തിയതിന് പിന്നിലെ അന്വേഷണത്തിന് വേണ്ടിയാണ് തുക പിടിച്ചു വച്ചിരിക്കുന്നതെന്നായിരുന്നു ബാങ്കിൽ നിന്ന് കിട്ടിയ നിർദ്ദേശം. ഗുജറാത്ത് പൊലീസിന്റെ കമ്മ്യൂണിക്കേഷനും കിട്ടി. പിന്നാലെ ഗുജറാത്ത് പൊലീസിനെ ഫോണിലൂടെ ബന്ധപ്പെട്ടു. എന്നാൽ ഗുഗിളിലൂടെ കിട്ടിയ നമ്പരിൽ ബന്ധപ്പെടുക അസാധ്യമായി.

ഗുജറാത്തിലുള്ള സുഹൃത്തുക്കളിലൂടെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. നിരപരാധിത്വം അറിയിക്കാൻ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ഈ ഇടപാട് നടക്കുമ്പോൾ എൺപത്തിനാലായിരത്തോളം രൂപ മണിക്കുട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നു. വിദേശത്ത് നിന്ന് വന്നത് പതിനൊന്നായിരവും. ആരോ തന്റെ അക്കൗണ്ടിലിട്ട പണം കാരണം സ്വന്തം പണമായ 73,000 രൂപയും മണിക്കുട്ടന് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വന്നു. ആക്രി കടയുള്ള മണിക്കൂട്ടന് ഈ പണം തീർത്തും അടിയന്തരവുമായിരുന്നു. കേരളാ പൊലീസിനേയും തന്റെ ബുദ്ധിമുട്ടുകൾ മണിക്കൂട്ടൻ അറിയിച്ചു. ഇതോടെയാണ് അഫ്‌സൽ എന്ന ആളാണ് തന്റെ അക്കൗണ്ടിൽ പണമിട്ടതെന്ന് മനസ്സിലാകുന്നത്.

ഗുജറാത്ത് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയത് സമാനതകളില്ലാത്ത നീക്കമാണ്. എല്ലാ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകി. അവിടെ നിന്ന് കിട്ടിയ നമ്പറിലേക്ക് വിളിച്ചു. അത് ടെലികോം നമ്പറായിരുന്നു. ഫെഡറൽ ബാങ്കിന്റെ പരാതി പരിഹാസ സെല്ലിൽ പരാതി കൊടുത്തു. നാലു ദിവസത്തിനകം മറുപടി നൽകണമെന്നതാണ് വ്യവസ്ഥ. എന്നാൽ ഇതുവരെ കാരണം അറിയിച്ചിട്ടില്ല. 25ഓളം ദിവസത്തിന് ശേഷം ബാങ്കിൽ നിന്ന് അക്കൗണ്ട് മരവിപ്പിച്ചത് മാറ്റിയെന്ന് അറിയിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് എന്തിനാണ് മരവിപ്പിച്ചതെന്ന് ഇപ്പോഴും മണിക്കുട്ടന് അറിയില്ല. ആരും പറഞ്ഞു കൊടുക്കുന്നില്ലെന്നതാണ് വസ്തുത.

ബാങ്കിൽ നിന്ന് പലിശ നിരക്കിൽ എടുക്ക തുകയാണ് അവർ പിടിച്ചു വച്ചത്. 11000 രൂപയ്ക്ക് വേണ്ടി എന്റെ 73000 തടഞ്ഞു വച്ചു-മണിക്കുട്ടൻ വേദന പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ഇതു കാരണം രണ്ട് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ആരാണ് അഫ്‌സലെന്ന് എനിക്ക് അറിയില്ല. എവിടെ നിന്നാണ് പണം വന്നതെന്നും. പക്ഷേ എല്ലാം അനുഭവിച്ചത് ഞാനാണ്-മണിക്കുട്ടൻ പറയുന്നു. 11000 രൂപയിട്ടെങ്കിലും അതിൽ നിന്നും 7000 രൂപ അപ്പോഴേ തിരിച്ചെടുക്കുകയും ചെയ്തു. ഫ്രാഡ് മണി ആറായിരമാണെന്ന് ചിലർ പറയുന്നു. കണക്കൊന്നും എനിക്കറിയില്ല. അക്കൗണ്ടിന്റെ ഫ്രീസിങ് മാറിയെന്നത് ആശ്വാസമാണ്-മണിക്കുട്ടൻ പറയുന്നു.

അഫ്‌സലിട്ട 11000 രൂപയിൽ നാലായിരം രൂപ തിരിച്ചെടുത്തിട്ടില്ല. അതിപ്പോഴും അക്കൗണ്ടിലുണ്ട്. അത് ബാങ്ക് എന്തു ചെയ്യുന്നുവെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും മണിക്കുട്ടൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP