Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളവർമ്മയിൽ എത്തിയത് യൂണിയൻ ഉദ്ഘാടനത്തിന്; ചുവപ്പു കോട്ടയിൽ കാൽ കുത്താൻ ആരു പറഞ്ഞുവെന്ന് ചോദിച്ച് ഗുണ്ടകൾ പാഞ്ഞടുത്തത് കന്നാസു നിറയെ പെട്രോളുമായി; സ്‌കൂട്ടറിനൊപ്പം അവളെയും കത്തിക്കെടാ എന്ന ആക്രോശം കേട്ട് കൂടെയുള്ള പെൺസുഹൃത്ത് ഞെട്ടി വിറച്ചു; ജീവൻ പോകുമെന്ന് കരുതിയപ്പോൾ രക്ഷകനായത് ലോ കോളേജിലെ സഖാവും; 2012ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പകയിൽ നിന്ന് ഈ കുട്ടിയും രക്ഷപ്പെട്ടത് കഷ്ടിച്ച്; ഇരട്ടചങ്കനെ വിറപ്പിച്ച ധൈര്യം അരിമ്പൂരുകാരി ശിൽപയ്ക്ക് കിട്ടിയതിന് പിന്നിലെ കഥ

കേരളവർമ്മയിൽ എത്തിയത് യൂണിയൻ ഉദ്ഘാടനത്തിന്; ചുവപ്പു കോട്ടയിൽ കാൽ കുത്താൻ ആരു പറഞ്ഞുവെന്ന് ചോദിച്ച് ഗുണ്ടകൾ പാഞ്ഞടുത്തത് കന്നാസു നിറയെ പെട്രോളുമായി; സ്‌കൂട്ടറിനൊപ്പം അവളെയും കത്തിക്കെടാ എന്ന ആക്രോശം കേട്ട് കൂടെയുള്ള പെൺസുഹൃത്ത് ഞെട്ടി വിറച്ചു; ജീവൻ പോകുമെന്ന് കരുതിയപ്പോൾ രക്ഷകനായത് ലോ കോളേജിലെ സഖാവും; 2012ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പകയിൽ നിന്ന് ഈ കുട്ടിയും രക്ഷപ്പെട്ടത് കഷ്ടിച്ച്; ഇരട്ടചങ്കനെ വിറപ്പിച്ച ധൈര്യം അരിമ്പൂരുകാരി ശിൽപയ്ക്ക് കിട്ടിയതിന് പിന്നിലെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: തലയിൽ പെട്രോൾ ഒഴിച്ച് സ്‌കൂട്ടറോടെ കത്തിക്കാനുള്ള എസ്എഫ്‌ഐക്കാരുടെ ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഞെട്ടൽ ഇപ്പോഴും ശിൽപയെ വിട്ടുമാറിയിട്ടില്ല. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ നേതാക്കളുടെ കത്തിക്കിരയായ അഖിന്റെ വേദന ശിൽപയുടേത് കൂടിയാണ്. ഇതുകൊണ്ടാണ് കെഎസ് യു സംസ്ഥാന സെക്രട്ടറി സി.ശില്പ കലാലയങ്ങളിൽ ക്രിമിനൽവത്കരണത്തിനെതിരെ സമര മുഖത്ത് സ്ജീവമാകുന്നത്. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ ഓഫീസിലേക്ക് സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടന്ന് എത്തിയ ശിൽപ സോഷ്യൽ മീഡിയയിൽ താരമാണ്.

2012-ൽ തൃശൂർ കേരളവർമ്മ കോളെജിൽ ഇത്തരം ഒരു സംഭവം നടന്നിരുന്നെങ്കിൽ ഇന്നലെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രശ്‌നത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് മതിൽ ചാടി സൗത്ത് ബ്ലോക്കിൽ എത്താനും ഇരട്ടചങ്കൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിക്കാനും തനിക്ക് കഴിയുമായിരുന്നില്ലെന്നു ശില്പ മറുനാടൻ മലയാളിയോട് പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ചുവപ്പ് കോട്ടയിൽ ഇരുനൂറോളം എസ്എഫ്‌ഐക്കാരുടെ മധ്യത്തിൽ ജീവനും കെട്ടിപ്പിടിച്ച് കഴിയേണ്ട നിമിഷങ്ങൾ വിവരിക്കുമ്പോൾ ശിൽപയ്ക്ക് ഇപ്പോഴും ഞെട്ടൽ. പത്ത് എസ്എഫ്‌ഐക്കാരുടെ ഇടയിൽപ്പെട്ട എസ്എഫ്‌ഐക്കാരനായ വിദ്യാർത്ഥിയെ കുത്തിമലർത്താൻ യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്‌ഐ നേതൃത്വം യാതൊരു മടിയും കാണിക്കാത്ത സംഭവം മുന്നിൽ നിൽക്കെ ഇത്തരം പ്രശ്‌നത്തിൽപ്പെടുന്ന ഒരു കെഎസ് യു നേതാവിന്റെ അനുഭവം ഭീകരമായിരിക്കും ശില്പ പറയുന്നു.

2012-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്‌ക്കൊപ്പം കെഎസ് യുവിനെ തോളോട് തോൾ ചേർത്ത് നിർത്തിയതിന്റെ പക കെഎസ് യു നേതാവെന്ന നിലയിൽ തന്നോട് തീർക്കുകയായിരുന്നു എസ്എഫ്‌ഐക്കാർ. അന്ന് കെഎസ് യുവിന്റെ സജീവ പ്രവർത്തകയായിരുന്നു ഞാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാൻ അന്ന് സജീവമായി ഞാനും കൂടി രംഗത്തുണ്ടായിരുന്നു. എസ്എഫ്‌ഐക്കാർക്ക് ഇതെല്ലാം അറിയുകയും ചെയ്യും. പക്ഷെ യൂണിവേഴ്സിറ്റി യൂണിയൻ അന്ന് പിടിച്ചത് എസ്എഫ്‌ഐക്കാർ തന്നെയായിരുന്നു. പക്ഷെ വിജയം തലനാരിഴയ്ക്കായിരുന്നു. ഇത് എസ്എഫ്‌ഐ നേതൃത്വത്തെ ക്ഷുഭിതരാക്കിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം തൃശൂർ കേരള വർമ്മ കോളേജിൽ ആയിരുന്നു. ഞാൻ അന്ന് കെഎസ് യു വിന്റെ നേതൃത്വത്തിലുണ്ട്. യൂണിയൻ ഉദ്ഘാടനം കാണാൻ എന്റെ ഒരു പെൺസുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ ആണ് പോയത്.

ഞങ്ങൾ വന്ന സ്‌കൂട്ടർ കേരളവർമ്മ കോളേജിന്റെ ഉള്ളിൽ വെച്ച് നടന്നുപോകാൻ ഒരുങ്ങുകയായിരുന്നു. എവിടെനിന്നു എന്ന് അറിയില്ല. ഒരു സംഘം എസ്എഫ്‌ഐക്കാർ എന്നെ വളഞ്ഞു. ഇരുനൂറോളം പേരുണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് പോലെ എസ്എഫ്‌ഐ തൃശൂരിൽ ഭരിക്കുന്ന കോളേജ് ആണ് കേരളവർമ്മ കോളേജ്. ഇതെനിക്കറിയാമായിരുന്നു. പക്ഷെ എസ്എഫ്‌ഐ ഭരിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനത്തിനു പോയ ഞങ്ങളെ ഈ രീതിയിൽ എസ്എഫ്‌ഐ ആക്രമിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഗാനമേള അടക്കമുള്ള സാംസ്‌കാരിക പരിപാടികൾ അന്ന് കോളേജിൽ നടക്കുന്നുണ്ട്. ഇത് കാണാനാണ് ഞാനും സുഹൃത്തും കൂടി പോയത്.

കേരളവർമ്മ കോളേജിൽ എത്തിയ ഞങ്ങളെ സ്‌കൂട്ടറിൽ നിന്നും ഇറങ്ങാൻ പോലും സമ്മതിച്ചില്ല. ചുവപ്പ് കോട്ടയിൽ കാൽ കുത്താൻ നിന്നോടാര് പറഞ്ഞു. ഇത് ചെങ്കോട്ടയാണ്. ആരാണ് ഇങ്ങോട്ടു കടക്കാൻ നിനക്ക് അനുവാദം തന്നത്. കൂടി നിന്ന എസ്എഫ്‌ഐ നേതാക്കൾ അലറി. അടുത്ത ദൃശ്യം കണ്ടു ഞാൻ ഞെട്ടി. ഒരു കന്നാസ് നിറയെ പെട്രോൾ. എന്റെ കൂടെയുള്ള പെൺസുഹൃത്ത് നിന്ന് വിറച്ചു. സ്‌കൂട്ടർ മാത്രമല്ല അവളെയും കൂടി കത്തിക്കെടാ എന്ന് പറഞ്ഞു ചിലർ ആക്രോശിക്കുന്നത് കേട്ടു. ജീവൻ പോയത് തന്നെ എന്ന് തോന്നിയ നിമിഷങ്ങൾ. അന്ന് സംഘത്തിനു പിന്നിലായി എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടറി കൂടിയുണ്ടായിരുന്നു. എന്റെ കൂടെ ലോ കോളേജിൽ പഠിക്കുന്ന നേതാവ്. .

പെട്രോളും എസ്എഫ്‌ഐ ആക്രോശങ്ങളും തിരിച്ചറിഞ്ഞ ആ നേതാവാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ആ എസ്എഫ്‌ഐ ഉദ്യമത്തിൽ നിന്നും ഞങ്ങളെ തടഞ്ഞത്. അദ്ദേഹം മുന്നോട്ടു വന്നു ഞങ്ങളെ രക്ഷപ്പെടുത്തി. എസ്എഫ്‌ഐക്കാരെ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തടഞ്ഞു. അന്ന് കത്തിക്കാൻ തന്നെയാണ് എസ്എഫ്‌ഐ ശ്രമിച്ചത്. അലറിവിളിക്കുന്ന ഒരു തെമ്മാടിക്കൂട്ടത്തിന്റെ മുന്നിലാണ് ഞങ്ങൾ പെട്ടത്. ആ ഇടപെടൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അന്ന് നടത്തിയിരുന്നില്ലെങ്കിൽ ഞങ്ങൾ സ്‌കൂട്ടറിനൊപ്പം ജീവനോടെ കത്തുമായിരുന്നു. ഈ പ്രശ്‌നത്തിൽ കേസൊക്കെയുണ്ടായിരുന്നു. പിന്നെ എല്ലാം തേഞ്ഞുമാഞ്ഞു പോയി.

പിന്നീട് അടുത്ത വർഷം യൂണിവേഴ്സിറ്റി യൂണിയൻ കെഎസ് യു തന്നെ പിടിച്ചു. ആ വർഷം ഞങ്ങൾ നടത്തിയ പ്രവർത്തന മികവാണ് പിറ്റേന്നുള്ള വർഷം വിജയത്തിന് കെഎസ് യുവിന് തുണയായത്-ശിൽപ്പ പറയുന്നു.

പഠന മികവിലും ഒന്നാമത്

അരിമ്പൂർ സ്‌കൂളിൽ പഠന മികവിലും ഒന്നാമതായിരുന്നു ശിൽപ. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിടുമിടുക്കി. കോളേജിലെത്തിയതോടെ ജില്ലയിലെ കെ എസ് യുവിന്റെ മുഖമായി മാറുകയായിരുന്നു ശിൽപ. ഇതോടെയാണ് 21 വയസ്സായപ്പോൾ തന്നെ പഞ്ചായത്തിൽ മത്സരിക്കാൻ അവസരമൊരുങ്ങിയത്. തൃപ്രയാർ എസ് എൻ കോളേജിൽ നിന്നും കെ എസ് യു പ്രവർത്തനം ആരംഭിച്ചു. പിന്നീട് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ ചേർന്നു. ലോ കോളേജിലെ യൂണിറ്റ് കമ്മറ്റി അംഗമായി. കെ എസ് യുവിന്റെ വിദ്യാർത്ഥിനി വിഭാഗമായ പ്രിയദർശനി ഫോറത്തിന്റെ ലോകോളേജ് യൂണിറ്റ് ചെയർപേഴ്സണായി പ്രവർത്തിച്ചു. കെ എസ് യു ജില്ലാതല പ്രവർത്തനങ്ങളിലും അതേ സമയം സജീവമായിരുന്നു ശിൽപ.

പത്തിലധികം പൊലീസ് കേസുകൾ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോ കോളേജിൽ പഠിക്കവെ എസ് എഫ് പ്രവർത്തകരെ ആക്രമിച്ചു എന്ന് കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി. സ്വന്തം വീട്ടിൽ നിന്നു പോലും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഗടഡ നിയോജക മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുകയും, അതിൽ കേരളത്തിലെ ആദ്യത്തെ വനിത നിയോജക മണ്ഡലം പ്രസിഡന്റായി, മണലൂർ നിയോജക മണ്ഡലത്തിൽ ശിൽപ യെ നിയമിക്കുകയും ചെയ്തു . തുടർന്നുള്ള പ്രവർത്തനങ്ങളിൽ പോരാട്ടം നയിച്ച ശിൽപ ഇക്കഴിഞ്ഞ കെ എസ് യു സംഘടനാ ടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെടുകയും പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ശിൽപ യെ ദേശീയ നേതൃത്വവും കെ എസ് യു സംസ്ഥാന നേതൃത്വവും ചേർന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ പ്രിയദർശനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയാണ് ശിൽപ.

നിലവിൽ തൃശൂരിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ് ശിൽപ.. 2018ൽ അഡ്വക്കേറ്റായി എൻ റോൾ ചെയ്ത് തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. അരിമ്പൂർ സ്‌കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ ശിൽപ ,സെന്റ് അലോഷ്യസ് കോളേജിൽ പ്ലസ് ടു പഠനവും, തൃപ്രയാർ എസ് എൻ കോളേജിൽ ഡിഗ്രി പഠനം തുടരവെ , എൻട്രൻസ് എക്സാമിലൂടെ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയും ചെയ്തു .അരിമ്പൂർ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടിൽ പരമശിവന്റെയും, ഓമനയുടെയും ഏകപുത്രിയാണ് ശിൽപ.

അരിമ്പൂരിലെ പ്രതിപക്ഷ മുഖം

അരിമ്പൂർ പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് മെമ്പർമാരേയുള്ളൂ. എങ്കിലും ശിൽപയുടെ പോരാട്ട വീര്യം സിപിഎമ്മിന് വലിയ തലവേദനയാണ്. പെരുമ്പുഴപ്പാടത്ത് പണി തുടങ്ങിയ അരിമ്പൂർ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പൽപ്പള്ളിക്ക് എതിർവശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാൻ അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനെ എതിർത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പോരാട്ടം. വിഷയത്തിൽ സുധാ സദാനന്ദൻ എന്ന അംഗത്തോടൊപ്പം ശില്പ നടത്തിയ പോരാട്ടം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.

വിസ്തൃതിയുള്ള എറവിലെ നിർദിഷ്ട കുളത്തിനെ ജലസംഭരണിയാക്കി പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെരുമ്പുഴ തെക്കേഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് പൈപ്പുകൾ വഴി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതാണ് അട്ടിമറിക്കപ്പെട്ടത്. അപ്പോഴേക്കും മഴക്കാലമായി. അത് കഴിഞ്ഞപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പും വന്നു. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ എംഎൽഎ അനിൽ അക്കര മുൻകൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP