Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാരിതര സംഘടനയിൽ ഏഴു വർഷം പ്രവർത്തി പരിചയം നിർബന്ധം; രാഷ്ട്രീയ നിയമനവും പാടില്ലെന്ന് ചട്ടം; എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ച പഴയ ജില്ലാ നേഴ്‌സിങ് ഓഫീസർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർപേഴ്‌സൺ; ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ 'മരുമകൻ' താൽപ്പര്യമോ? പ്രസ് സെക്രട്ടറി പിഎം മനോജിന്റെ ബന്ധുവിന്റെ നിയമനം വിവാദത്തിൽ

സർക്കാരിതര സംഘടനയിൽ ഏഴു വർഷം പ്രവർത്തി പരിചയം നിർബന്ധം; രാഷ്ട്രീയ നിയമനവും പാടില്ലെന്ന് ചട്ടം; എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ച പഴയ ജില്ലാ നേഴ്‌സിങ് ഓഫീസർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർപേഴ്‌സൺ; ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ 'മരുമകൻ'  താൽപ്പര്യമോ? പ്രസ് സെക്രട്ടറി പിഎം മനോജിന്റെ ബന്ധുവിന്റെ നിയമനം വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആലപ്പുഴയിലെ പുനഃസംഘടന വിവാദത്തിൽ. മുൻ ജില്ലാ നഴ്‌സിങ് ഓഫീസറും കായംകുളം സ്വദേശിനിയുമായ ജി. വസന്തകുമാരി അമ്മയെ കമ്മിറ്റിയുടെ പുതിയ ചെയർപേഴ്‌സണായി നിയമിച്ചതാണ് വിവാദത്തിന് കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്റെ ബന്ധുവാണിവരെന്നും രാഷ്ട്രീയ പ്രേരിതമായ നിയമനം ആണെന്നും ആരോപണം ഉയരുന്നുണ്ട്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സണായി നിയമനം നേടണമെങ്കിൽ ഏതെങ്കിലും സർക്കാരിതര സംഘടനയിൽ (എൻ.ജി.ഒ.) കുട്ടികളുടെ ക്ഷേമത്തിനായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തി പരിചയം വേണം. കൂടാതെ രാഷ്ട്രീയവും പാടില്ല. എന്നാൽ, ഈ രണ്ടുയോഗ്യതകളുമില്ലാതെയാണ് ചെയർപേഴ്‌സണായി നിയമിച്ചതെന്നാണ് പരാതി ഉയരുന്നത്.

ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായ പി.എം. മനോജിന്റെ ബന്ധുവാണ്. മനോജിന്റെ മകളുടെ ഭർത്താവിന്റെ അമ്മയാണ് കായംകുളം കൊട്ടയ്ക്കാട്ട് കീരിക്കാട് തെക്ക് ഗോകുലം ഹൗസിൽ അഡ്വ. ജി. വസന്തകുമാരി അമ്മ. 2018 ഡിസംബറിലായിരുന്നു വിവാഹം. ഈ സാഹചര്യത്തിലാണ് ഈ നിയമനം വിവാദമാകുന്നത്.

വസന്തകുമാരി അമ്മ നേരത്തെ കായംകുളം നഗരസഭയിലേക്ക് ഇടതുപക്ഷ സ്ഥാനാർത്ഥിയായി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ മഹിളാസംഘടനയിലും ഭാരവാഹിയും ആണ്. അത്തരമൊരാൾക്ക് നിയമനം നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. ആലപ്പുഴയ്ക്കുപുറമെ മറ്റു ജില്ലകളിലെ നിയമനങ്ങളെക്കുറിച്ചും വ്യാപകപരാതി ഉയർന്നിട്ടുണ്ട്. സിപിഎം. പ്രവർത്തകരെയും സഹയാത്രികരെയും വ്യാപകമായി കമ്മിറ്റിയിൽ തിരികി കയറ്റിയെന്നാണ് ആരോപണമുയരുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ രാഷ്ട്രീയ നിമയനങ്ങൾക്കെതിരെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് മുഖ്യമന്ത്രിക്കുതന്നെ പരാതി നൽകിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡിലെ നിയമനങ്ങൾക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ഇതിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന് രൂപീകൃതമായ സെലക്ഷൻ കമ്മിറ്റി അംഗത്തെ യോഗ്യത ചൊല്ലിയും പരാതി ഉയർന്നിട്ടുണ്ട്. മാർച്ചിലാണ് നിലവിലുണ്ടായിരുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. പുനഃസംഘടന ഏറെ വൈകിയാണ് നടന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യാ പ്രിയാ വർഗ്ഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം നിയമനം കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പി എം മനോജിന്റെ മകരുമകൻ അമ്മയ്ക്ക് ചെൽഡ് വെൽഫയർ കമ്മറ്റിയിൽ കിട്ടിയ പദവിയും ചർച്ചകളിൽ എത്തുന്നത്. ബന്ധു നിയമനത്തിനെതിരെ കരുതൽ പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഎം. ഇതിനിടെയാണ് ഈ വാർത്തയും വിവാദങ്ങളിൽ എത്തുന്നത്. 

പുനഃസംഘടിപ്പിച്ച ആലപ്പുഴ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുവടെ; ചെയർപേഴ്‌സൺ: ജി. വസന്തകുമാരി, സജി മാത്യു, ബി.ഷാനവാസ്, കെ.ആർ. ശ്രീലേഖ, ടി. ഗീത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP