Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനം തള്ളിക്കളഞ്ഞയാൾക്ക് ഐപിഎസോ? ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി അബ്ദുൾ റഷീദിന് ഐപിഎസ് നൽകുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ ഉരുണ്ടു കളിച്ച് യുപിഎസ്‌സി; നിയമിക്കാൻ തീരുമാനമായിട്ടില്ലെന്നും സ്റ്റാൻഡിങ് കോൺസൽ; അർഹതയുള്ള 22 പേരുടെ ഐപിഎസ് കൂടി ത്രിശങ്കുവിലാകുമ്പോൾ

സംസ്ഥാനം തള്ളിക്കളഞ്ഞയാൾക്ക് ഐപിഎസോ?  ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി അബ്ദുൾ റഷീദിന് ഐപിഎസ് നൽകുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ ഉരുണ്ടു കളിച്ച് യുപിഎസ്‌സി; നിയമിക്കാൻ തീരുമാനമായിട്ടില്ലെന്നും സ്റ്റാൻഡിങ് കോൺസൽ; അർഹതയുള്ള 22 പേരുടെ ഐപിഎസ് കൂടി ത്രിശങ്കുവിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയും മുൻ ക്രൈംബ്രാഞ്ച് എസ്‌പിയുമായ എൻ. അബ്ദുൾ റഷീദിനെ ഐപിഎസിന് പരിഗണിക്കാനുള്ള നീക്കം കേരളത്തിൽ നിന്നുള്ള മറ്റ് 22 പേർക്കു കൂടി തിരിച്ചടിയായി. റഷീദിനെ ഐപിഎസിന് പരിഗണിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ ഹർജി വന്നതും യുപിഎസ് സിക്ക് പരാതി ചെന്നതുമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം വൈകാൻ കാരണം.

റഷീദിനെതിരേയുള്ള ആരോപണം മൂലം 23 പേരുള്ള പട്ടികയിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ യുപിഎസ്‌സി മടിച്ചു നിൽക്കുകയാണ്.അബ്ദുൾ റഷീദിന് ഐപിഎസ് നൽകുന്നതിന് എതിരായ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തായിരിക്കുന്നത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ സാക്ഷിയും കൊല്ലത്തെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ജി. വിപിനൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. യുപിഎസ് സി സ്റ്റാൻഡിങ് കോൺസൽ നൽകിയ വിശദീകരണം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.

സെലക്ഷൻ നടപടി പൂർത്തിയായിട്ടില്ലെന്നാണ് സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചത്. റഷീദിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി തള്ളിയത്. എന്നാൽ, ഇനി റഷീദിനെ നിയമിച്ചാൽ ഹർജിയുമായി പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാം. അപ്പോൾ റഷീദിനെ നിയമിക്കാനുണ്ടായ സാഹചര്യം യുപിഎസ്‌സി വിശദീകരിക്കേണ്ടി വരും.
കേരള സർക്കാർ റഷീദിന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും അതിനൊപ്പം ചേർത്തിരിക്കുന്ന വാർഷിക രഹസ്യാന്വേഷണ റിപ്പോർട്ട് (എസിആർ) ഐപിഎസിന് പരിഗണിക്കാൻ മതിയായതല്ല.

 

തന്റെ എസിആർ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റഷീദ് സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷ ജൂൺ 25 ന് തള്ളിയിരുന്നു. എസിആറിൽ യുപിഎസ് സി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡമില്ലെങ്കിൽ ഐപിഎസിന് പരിഗണിക്കാൻ കഴിയില്ല. എന്നിട്ടും എങ്ങനെയാണ് റഷീദ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് എന്നതാണ് സംശയം. ഇദ്ദേഹത്തിന് ഐപിഎസ് നൽകിയാൽ പരാതിക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അങ്ങനെ വന്നാൽ അതിനുള്ള കാരണം യുപിഎസ്‌സി സർക്കാരിനെ അറിയിക്കേണ്ടിയും വരും. റഷീദിന് ഐപിഎസ് കൊടുക്കാനുണ്ടായ കാരണം വിശദീകരിക്കണം.

ഇതോടെയാണ് ഐപിഎസ് പ്രമോഷൻ ലിസ്റ്റിന്റെ വിജ്ഞാപനം വൈകുന്നത്. പട്ടികയിലുള്ള മറ്റ് 22 പേരും ആശങ്കയിലാണ്. ഒരാൾക്ക് വേണ്ടി 22 പേരെ വഴിയാധാരമാക്കുന്നതിൽ അമർഷവുമുണ്ട്. എന്നാൽ, റഷീദിന്റെ അപ്രീതിക്ക് പാത്രമാകേണ്ടി വരുമെന്നതു കൊണ്ട് പലരും മിണ്ടുന്നില്ല. ഐപിഎസ് ലഭിച്ചാൽ 60 വയസു വരെ സർവീസിൽ തുടരാം.

ലിസ്റ്റിലുള്ള പലരും 60 വയസ് തികയാൻ ഒന്നര വർഷം മാത്രം ബാക്കിയുള്ളവരാണ്.വിജ്ഞാപനം വൈകുന്നത് ഇവരുടെ സർവീസ് കാലയളവിനെയും ബാധിക്കും.സംസ്ഥാനം വേണ്ടെന്ന് പറഞ്ഞയാളെ ഐപിഎസ് കുപ്പായമിടുവിച്ച് കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന ആക്ഷേപവും ശക്തമായി നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP