Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

'ചൂൽ' ചിഹ്നത്തിൽ ആരു മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ കെജ്രിവാൾ; കേരളത്തിൽ വേണ്ടത് ശക്തമായ സംഘടനാ അടിത്തറയെന്ന് ഡൽഹി നേതൃത്വത്തിന്റെ വിലയിരുത്തൽ; തൃക്കാക്കരയിൽ ചതുഷ്‌കോണ മത്സരമില്ല; ആംആദ്മിയും ട്വന്റി ട്വന്റിയും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തില്ല; നേട്ടം ഉമാ തോമസിനോ?

'ചൂൽ' ചിഹ്നത്തിൽ ആരു മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ കെജ്രിവാൾ; കേരളത്തിൽ വേണ്ടത് ശക്തമായ സംഘടനാ അടിത്തറയെന്ന് ഡൽഹി നേതൃത്വത്തിന്റെ വിലയിരുത്തൽ; തൃക്കാക്കരയിൽ ചതുഷ്‌കോണ മത്സരമില്ല; ആംആദ്മിയും ട്വന്റി ട്വന്റിയും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തില്ല; നേട്ടം ഉമാ തോമസിനോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20-ആംആദ്മി പാർട്ടി സ്ഥാനാർത്ഥി ഉണ്ടാകില്ല. ഇതോടെ തൃക്കാക്കരയിൽ ചതുഷ്‌കോണ മത്സരത്തിനുള്ള സാധ്യത ഇല്ലാതെയായി. ഇടതു വലതു മുന്നണികൾ തമ്മിലുള്ള നേരിട്ടുള്ള മത്സരമാകും നടക്കുക. ആംആദ്മി പിടിക്കുന്ന വോട്ടുകൾ വിജയിയെ നിശ്ചയിക്കുമെന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. ഇത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് കൂടുതൽ കരുത്താകുമെന്നാണ് വിലയിരുത്തൽ. ആംആദ്മിയും ട്വന്റി ട്വന്റിയും ചേർന്ന് സ്ഥാനാർത്ഥിയെ നിർത്തുന്നതായിരുന്നു ആലോചനകളിൽ. തൃക്കാക്കരയിൽ ട്വിന്റ് ട്വന്റിക്ക് പതിനായരിത്തിൽ അധികം വോട്ടുണ്ട്. ഈ വോട്ടുകൾ ഇനി എങ്ങോട്ട് മറിയുമെന്നതാകും നിർണ്ണായകം.

തൃക്കാക്കരയിൽ മത്സരിക്കാൻ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനക്കാണ് ആംആദ്മി പാർട്ടിയിൽ മുൻതൂക്കം കൂടുതൽ കിട്ടിയത്. അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാൽ മതിയെന്ന നിലപാടാണ് ആംആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. ട്വന്റി 20 ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ആംആദ്മി പാർട്ടി മത്സരിക്കാതിരുന്നാൽ ട്വന്റി 20യും സ്ഥാനാർത്ഥിയെ നിർത്തില്ല. തൃക്കാക്കരയിൽ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.

തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി 20 പ്രവർത്തകരുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ കിഴക്കമ്പലത്ത് നിന്നുള്ള പ്രവർത്തകരെത്തിയാണ് മണ്ഡലത്തിൽ പ്രചരണം നടത്തിയത്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം. കിഴക്കമ്പലത്ത് സ്ഥാനാർത്ഥിയെ നിർത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ. ഇവിടെ നടത്തിയ സർവ്വേയും മുന്നേറ്റം പ്രവചിച്ചു. എന്നാൽ കേരളത്തിലെ സാഹചര്യങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ട് മനസ്സിലാക്കി. അവർ പ്രത്യേക സർവ്വേയും നിർത്തി. ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാർത്ഥി വേണ്ടെന്ന തീരുമാനം.

ഡിജിപിയായി വിരമിച്ച ആർ ശ്രീലേഖ അടക്കമുള്ളവരെ തൃക്കാക്കരയിലേക്ക് സ്ഥാനാർത്ഥിയായി ട്വന്റി ട്വന്റി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ആരും മത്സരിക്കേണ്ടതില്ലെന്ന് കെജ്രിവാൾ തീരുമാനിച്ചത്. 'ചൂൽ' ചിഹ്നത്തിൽ ആരു മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ കെജ്രിവാൾ എത്തിയതാണ് നിർണ്ണായകമായത്. കേരളത്തിൽ വേണ്ടത് ശക്തമായ സംഘടനാ അടിത്തറയെന്ന് ഡൽഹി നേതൃത്വത്തിന്റെ വിലയിരുത്തൽ. അതാണ് തൃക്കാക്കരയിൽ ചതുഷ്‌കോണ മത്സരം ഒഴിവാക്കുന്നത്. ഇതിന്റെ നേട്ടം കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന് കിട്ടുമെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ ട്വന്റി ട്വന്റിയുടെ കഴിഞ്ഞ തവണത്തെ പതിനായിരം വോട്ടുകൾ എങ്ങോട്ട് വേണമെങ്കിലും മറിയാം. ഇത് ഇടതുപക്ഷത്തിനും പ്രതീക്ഷയാണ്.

പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP