Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സംരക്ഷണ യാത്രയിൽ അടുപ്പിച്ചില്ല; കോടിയേരി സന്ദർശന അനുമതിയും നൽകിയില്ല; ശബരിമല അരവണ പ്ലാന്റിലെ കരാറുകാരന്റെ പരാതി പത്മകുമാറിനെതിരെ ആയുധമായേക്കും; പത്തനംതിട്ടയിലെ പ്രബലൻ നേരിടുന്നത് അപ്രഖ്യാപിത വിലക്ക്; പിണറായിയുടെ പഴയ വിശ്വസ്തന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വവും നഷ്ടമായേക്കും; 'ശബരിമലയിലെ ചതിയിൽ' പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം

കേരള സംരക്ഷണ യാത്രയിൽ അടുപ്പിച്ചില്ല; കോടിയേരി സന്ദർശന അനുമതിയും നൽകിയില്ല; ശബരിമല അരവണ പ്ലാന്റിലെ കരാറുകാരന്റെ പരാതി പത്മകുമാറിനെതിരെ ആയുധമായേക്കും; പത്തനംതിട്ടയിലെ പ്രബലൻ നേരിടുന്നത് അപ്രഖ്യാപിത വിലക്ക്; പിണറായിയുടെ പഴയ വിശ്വസ്തന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വവും നഷ്ടമായേക്കും; 'ശബരിമലയിലെ ചതിയിൽ' പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎമ്മും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും തമ്മിലുള്ള അകൽച്ച പൂർണമാകുന്നതായി സൂചന. പാർട്ടി പരിപാടികളിൽ പത്മകുമാറിനുള്ള വിലക്ക് കൂടി വരുകയാണ്.

കാലാവധി കഴിയുംവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി പത്മകുമാർ തുടർന്നേക്കുമെങ്കിലും മുന്നോട്ടുള്ള പോക്ക് പത്മകുമാറിന് സുഖകരമല്ല. ഇത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ കൂടി കടന്നുപോയ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര. രണ്ടു ദിവസമായി നടന്ന ജില്ലയിലെ യാത്രയിൽ അഞ്ചിടത്ത് സ്വീകരണം നൽകിയപ്പോൾ ഒരു പരിപാടിയിലും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എ.പത്മകുമാർ പങ്കെടുത്തില്ല.പാർട്ടി സെക്രട്ടറിയായ കോടിയേരി സന്ദർശാനാനുമതിയും നൽകിയില്ല എന്നാണ് ലഭിക്കുന്ന വിവരം.

ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഉള്ള വിട്ടുനിൽക്കലല്ലാ സംഭവിക്കുന്നത് എന്നുള്ളതാണ് ലഭിക്കുന്ന വിവരം. പാർട്ടി പത്മകുമാറിനെ അകറ്റി നിർത്തുകയാണ്. ജില്ലയിൽ രണ്ടു ദിവസമായി തങ്ങുന്ന പാർട്ടി സെക്രട്ടറിയെ നേരിട്ട് കാണാൻ പത്മകുമാറിന് കഴിഞ്ഞതുമില്ല. പാർട്ടി പത്മകുമാറിനെ അകറ്റി നിർത്തുകയാണ് എന്ന സൂചനകളിലേക്കാണ് നിലവിലെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അതൃപ്തിക്ക് പാത്രമായതോടെയാണ് പാർട്ടി നേതാവെന്ന നിലയിൽ പത്മകുമാറിന്റെ വീഴ്ചകൾ തുടങ്ങുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു പോകുമ്പോഴാണ് ഒരു കാലത്ത് മുഖ്യമന്ത്രിയുടെ വലംകൈയായി നിലകൊണ്ട പത്മകുമാർ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടുകൾ തള്ളിക്കളയുന്നത്.ശബരിമല പ്രശ്‌നത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് പുറത്തു വരുമ്പോൾ എന്റെ വീട്ടിൽ നിന്നും സ്ത്രീകൾ ആരും മല ചവിട്ടില്ലാ എന്ന പത്മകുമാറിന്റെ പ്രസ്താവന പിണറായിയെ ക്ഷോഭിപ്പിച്ചിരുന്നു. ഈ കാര്യത്തിൽ മുഖ്യമന്ത്രി പത്മകുമാറിനോട് ക്ഷുഭിതനാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ പാർട്ടി നേതാവെന്ന നിലയിൽ മാത്രമല്ല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള പദവിക്ക് കൂടി ഇളക്കം തട്ടിത്തുടങ്ങി.

മുഖ്യമന്ത്രിക്ക് തന്നെ തിരുത്താൻ പൂർണമായി അവകാശമുണ്ടെന്നുള്ള പ്രസ്താവന വഴി പ്രശ്‌നപരിഹാരത്തിന് പത്മകുമാർ ശ്രമം തുടങ്ങിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. പത്മകുമാർ എന്ന രക്തനക്ഷത്രത്തിന്റെ താഴോട്ടുള്ള പോക്ക് തന്നെയാണ് ദൃശ്യമാകുന്നതെന്നാണ് പത്തനംതിട്ടയിലെ പാർട്ടി പ്രബലരും വിലയിരുത്തുന്നത്. പാർട്ടി അവഗണിച്ചു കൊണ്ടിരിക്കുന്ന നേതാവിനെ വീണ്ടും മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ സിപിഎം ഉന്നതരും മടിക്കുകയാണ്. ശബരിമലയിലെ അരവണ പ്ലാന്റിലെ കരാറുകാരനെ മാറ്റാനുള്ള പത്മകുമാറിന്റെ ശ്രമങ്ങളും ഇതിന്നിടയിൽ തിരിച്ചടിക്കുകയും ചെയ്തു. പാർട്ടി അറിഞ്ഞുള്ള നീക്കമല്ല എന്ന് മനസിലാക്കിയതോടെ കരാറുകാരൻ ഈ വിഷയത്തിൽ പത്മകുമാറുമായി ഉടക്കിയിരുന്നു. കരാറുകാരനെ മാറ്റാൻ പത്മകുമാറിന് കഴിഞ്ഞതുമില്ല. ഈ വിഷയത്തിൽ പാർട്ടിയും കരാറുകാരനു ഒപ്പമായിരുന്നു. ഇതെല്ലാം പത്മകുമാറിന് വലിയ രാഷ്ട്രീയ തിരിച്ചടികളായി.

പത്കുമാർ സിപിഎം വിടുമെന്ന വാർത്തകൾ വന്നെങ്കിലും ഇത് പത്മകുമാർ തള്ളിക്കളയുകയായിരുന്നു. പാർട്ടി പത്മകുമാറിനെ അവഗണിക്കുകയാണെങ്കിലും പത്മകുമാറിന് പാർട്ടിയെ പിന്തള്ളാൻ കഴിയാത്ത അവസ്ഥയാണ്. ഇത് പത്മകുമാർ അടുപ്പക്കാരോട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്മകുമാർ പാർട്ടി വിടുകയാണെങ്കിൽ ഒരു പടി വിജിലൻസ് അന്വേഷണങ്ങളും പത്മകുമാറിന് പിന്നാലെ വരും. കോന്നി എംഎൽഎയാക്കിയതും ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയതുമെല്ലാം പാർട്ടി നടപ്പിലാക്കിയതാണ്. അതുകൊണ്ട് തന്നെ സിപിഎം വിടുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ലെന്നാണ് പത്മകുമാർ അടുപ്പക്കാരോട് പറഞ്ഞിരിക്കുന്നത്. ഇതെല്ലാം പത്മകുമാറിന് മുന്നിലുള്ള,

പത്മകുമാർ നേരിടുന്ന പ്രശ്‌നങ്ങൾ മാത്രമാണ്. ഇതൊന്നും സിപിഎമ്മിനെ ബാധിക്കുന്നതല്ല. ശബരിമല വിഷയം പോലുള്ള സങ്കീർണമായ വിഷയത്തിൽ പാർട്ടി നിലപാടിന് ഒപ്പം നിന്നില്ല എന്നുള്ളത് വലിയ കുറ്റമായാണ് സിപിഎമ്മിന്റെ ഉന്നത നേതൃത്വം കാണുന്നത്. എതിർ നിലപാട് മാത്രമല്ല ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള പത്മകുമാറിന്റെ നിലപാടുകൾ പാർട്ടിക്ക് വലിയ തോതിൽ ക്ഷീണം ചെയ്തു എന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നുണ്ട്. സ് സാഹചര്യത്തിലാണ് വരുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വം ഉൾപ്പെടെയുള്ള പദവികൾ പത്മകുമാറിന് നഷ്ടമാകും എന്ന് പാർട്ടിക്കുള്ളിൽ നിന്നും തന്നെ സൂചനകൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP