Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ നിന്ന് ഐഎസിൽ ചേർന്ന 5 മലയാളികൾ സിറിയയിലെ അലപ്പോയിൽ കൊല്ലപ്പെട്ടു; റിക്രൂട്ട് ചെയ്തത് കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതനെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളായ മുഖദ്ധിസിന്റെ സഹോദരൻ; ഗൾഫ് മലയാളികളെ പരക്കെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി തെളിവുകൾ

ഗൾഫിൽ നിന്ന് ഐഎസിൽ ചേർന്ന 5 മലയാളികൾ സിറിയയിലെ അലപ്പോയിൽ കൊല്ലപ്പെട്ടു; റിക്രൂട്ട് ചെയ്തത് കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതനെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളായ മുഖദ്ധിസിന്റെ സഹോദരൻ; ഗൾഫ് മലയാളികളെ പരക്കെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി തെളിവുകൾ

എം പി റാഫി

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിൽ (ഐ.എസ്) ചേർന്ന അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു. ഇതു സംബന്ധിച്ച വിവരം എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതൻ മുഖേനയാണ് കൊല്ലപ്പെട്ടവർ ഐഎസിൽ ചേർന്നതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയ 21 പേരിൽ 3 പേരും, ഐഎ സി ന്റെ ഇന്ത്യൻ തലവൻ എന്ന് കരുതപ്പെടുന്ന സജീർ അബ്ദുള്ളയും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇവർ നാല് പേരും അഫ്ഗാഗാനിസ്ഥാൻ അതിർത്തി പ്രദേശത്തെ ഐ എസ് ക്യാമ്പിലായിരുന്നു.

ഗൾഫിൽ പോയി ഐഎസിൽ ചേർന്ന അഞ്ചംഗ സംഗം സിറിയയിലെ അലപ്പോയിൽ വച്ചാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. ഒന്നര വർഷം മുമ്പ് യു.എ.ഇയിൽ നിന്ന് സിറിയയിലെ ഐ എസ് ക്യാമ്പിൽ എത്തിയ കോഴിക്കോട് സ്വദേശി റിയാസുദ്ധീൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഗൾഫ് നാടുകളിൽ നിന്ന് ഐ എസിലേക്ക് പോകുന്നു എന്നതിനുള്ള സ്ഥിരീകരണം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന മലയാളികളുടെ മരണം.

മലപ്പുറം വണ്ടൂർ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ മുഖദ്ധിസ്, പാലക്കാട് സ്വദേശി ഷിബി എന്നീ രണ്ടുപേരും വടകര, കൊണ്ടോട്ടി, കണ്ണൂർ ചാലാട് പ്രദേശങ്ങളിലുള്ള മൂന്ന് പേരും ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചത്. ഇവരെല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്. ഇവരുടെ മരണം സംബന്ധിച്ച് വീട്ടുകാർക്കും വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് പേരുടെയും മരണം സ്ഥിരീകരിക്കും വിധത്തിലുള്ള വിവരം വിവിധ ഏജൻസികൾക്കും ലഭിച്ചു.

ഖത്തർ, ബഹറൈൻ, യു.എ.ഇ രാജ്യങ്ങളിൽ ജോലിക്കെത്തിയ സംഘം ഇവിടെ നിന്നുമാണ് ഐഎസിലെത്തിയത്. കേരളത്തിലെ പ്രമുഖ സലഫി പണ്ഡിതൻ മുഖേനയാണ് ഇവർ ഐഎസ് ക്യാമ്പിലെത്തുന്നത്. ഇയാൾ ഇപ്പോഴും സിറിയയിൽ ഐഎസ് ക്യാമ്പിലുണ്ടെന്ന് കൊല്ലപ്പെട്ട മുഖദ്ധിസിന്റെ സഹോദരൻ മനാഫ് അന്വേഷണ സംഘത്തോട് പറഞ്ഞു.

ഖത്തറിൽ ജോലി ചെയ്യുന്ന മനാഫിനേയും സഹോദരൻ മുഖദ്ധിസ് ഐ എസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഭയം കാരണം മനാഫ് പോകാൻ തയ്യാറായില്ല. കഴിഞ്ഞ മാസമാണ് മുഖദ്ധിസിന്റെ മരണ വിവരം വീട്ടുകാരെ അറിയിക്കാനായി മനാഫ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. എന്നാൽ മനാഫ് നാട്ടിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ഐ.ബി ഉദ്യോഗസ്ഥർ മനാഫിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിൽ മനാഫിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു. എന്നാൽ മൂന്ന് ദിവസം മാത്രം നാട്ടിൽ തങ്ങിയ മനാഫ് ജോലി സ്ഥലത്തേക്കു തന്നെ മടങ്ങി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് ഇവർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീട്ടുകാർക്കും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയാണ്. എറണാകുളം, മംഗലാപുരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സലഫി പണ്ഡിതൻ മുഖേനയാണ് അഞ്ചു പേരും ഐഎസിൽ എത്തിയിട്ടുള്ളത്. ഇയാൾ മുഖേന നിരവധി മലയാളികൾ ഐ എസിൽ എത്തിയിട്ടുണ്ടെന്നാണ് എൻ.ഐ.എ, ഇൻലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഐ എസിലേക്ക് പോയ കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലെ ദമ്പതികളടങ്ങുന്ന 21 പേർക്കെതിരെയും സജീർ അബ്ദുല്ലക്കെതിരെയുമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസ് എൻ.ഐ.എ യുടെ അന്വേഷണത്തിലാണ്. എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ട അഞ്ച് പേർക്കെതിരെയും കേസ് ഒന്നുംതന്നെ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇത്തരത്തിൽ കേസോ പരാതിയോ ഇല്ലാത്ത മലയാളികൾ നിരവധി ഐ എസിൽ ഉണ്ടെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. അതേസമയം, ഇപ്പോൾ കൊല്ലപ്പെട്ടവരുടെ വീട്ടുകാരെ പൊലീസും വിവിധ ഏജൻസികളും നിരീക്ഷിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP