Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊടിയ അഴിമതികൾ മൂടി വെയ്ക്കാൻ നിറം പിടിപ്പിച്ച സ്ത്രീ വിഷയങ്ങൾ എത്തുമ്പോൾ സിപിഐ(എം) നേതാക്കൾ എന്തുകൊണ്ടാണ് വീണു പോകുന്നത്? കൊടുംകുറ്റവാളിയുടെ മൊഴി ബ്രേക്കിങ്ങ് ന്യൂസ് ആക്കുന്നത് ഏതുതരം മര്യാദയാണ്? ഉമ്മൻ ചാണ്ടിയെ ശക്തനാക്കാൻ ആരാണ് ഗൂഢാലോചന നടത്തുന്നത്?

കൊടിയ അഴിമതികൾ മൂടി വെയ്ക്കാൻ നിറം പിടിപ്പിച്ച സ്ത്രീ വിഷയങ്ങൾ എത്തുമ്പോൾ സിപിഐ(എം) നേതാക്കൾ എന്തുകൊണ്ടാണ് വീണു പോകുന്നത്? കൊടുംകുറ്റവാളിയുടെ മൊഴി ബ്രേക്കിങ്ങ് ന്യൂസ് ആക്കുന്നത് ഏതുതരം മര്യാദയാണ്? ഉമ്മൻ ചാണ്ടിയെ ശക്തനാക്കാൻ ആരാണ് ഗൂഢാലോചന നടത്തുന്നത്?

എഡിറ്റോറിയൽ

കൊച്ചുപുസ്തകം എന്ന പേരിൽ അറിയപ്പെടുന്ന മൂന്നാംകിട ലൈംഗിക കഥകൾ പറയുന്ന പ്രസിദ്ധീകരണങ്ങൾ ഒരുകാലത്ത് മലയാളികളുടെ വീക്ക്‌നെസ് ആയിരുന്നു. അതിന്റെ വിൽപ്പനയിൽ ഇടിവ് തട്ടിയത് കുറച്ചുകൂടി ഭേദമായ പൈങ്കിളി പ്രസിദ്ധീകരണങ്ങളും സിനിമ വാരികകളും രംഗത്ത് വന്നതോടെയായിരുന്നു. അതിനെ മലയാളി അതിജീവിച്ചത് ചാനലുകളും സീരിയൽ വഴിയും ആയിരുന്നു. ഇപ്പോൾ സീരിയലുകളെയും കൊച്ചു പുസ്തകങ്ങളെയും ഒക്കെ തോല്പിക്കുന്ന ഡിക്ടറ്റീവ് വാർത്തകളുമായി മലയാളം വാർത്താ ചാനലുകൾ അരങ്ങു തകർക്കുകയാണ്. കുടുംബമായി ടി വി കാണുന്നവർക്ക് ന്യൂസ് ചാനലുകൾ തുറക്കാൻ വയ്യാത്ത വിധം അതിലെ വാർത്തകളും സായാഹ്ന ചർച്ചകളും മാറിയിരിക്കുന്നു.

ഇതിന് അപവാദമായി ഒരു ചാനലുമില്ല. മാതൃഭൂമി പോലൊരു ചാനലിൽ ഭാര്യമാരുടെ കിടപ്പറക്കഥകൾ പറഞ്ഞു വാർത്താ ചർച്ച നടന്നിട്ട് അധിക നാളായിട്ടില്ല. പിസി ജോർജിനെ പോലൊരു നേതാവ് ഇടക്കിടെ ചാനലിൽ പ്രത്യക്ഷപ്പെട്ട് വിളിച്ചു പറയുന്ന അസഭ്യങ്ങൾ കൊച്ചുകുട്ടികൾ കേട്ട് പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ചാനലുകൾ തമ്മിലുള്ള മത്സരം പെരുകിയതോടെ ബ്രേക്കിങ് ന്യൂസുകളുടെ എണ്ണം കൂടുകയും കണ്ണിൽ കണ്ടതെല്ലാം അവർ വാർത്തയാക്കുകയും ചെയ്യുന്നു. കേരള നിയമസഭാ സ്പീക്കർ ശക്തൻ ചാനലുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരേണ്ടി വരുമോ എന്ന ചോദ്യം ഇന്നലെ ഉന്നയിച്ചത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. മാദ്ധ്യമങ്ങളുടെ മേൽ എന്തെങ്കിലും തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭൂഷണം അല്ല എന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ് ഞങ്ങൾ. എന്നാൽ സ്വയം നിയന്ത്രണം വരുത്താൻ അവർക്ക് കഴിയാതെ വരുമ്പോൾ അത്തരം ഒരു സാഹചര്യം പോലും ഉണ്ടായിക്കൂടെന്നില്ല.

ചാനലുകളുടെ ബ്രേക്കിങ്ങ് ന്യൂസ് യുദ്ധത്തിൽ പെട്ടുപോകുന്നത് മറുനാടൻ അടക്കമുള്ള മറ്റ് മാദ്ധ്യമങ്ങളും ആണ്. ഒരു ബ്രേക്കിങ്ങ് ന്യൂസ് ഉടലെടുത്താൽ അതിന്റെ ശരിതെറ്റുകൾ നോക്കാൻ നേരം കിട്ടുന്നതിന് മുമ്പ് ഞങ്ങൾക്കും പ്രസിദ്ധീകരിക്കേണ്ടി വരും. അല്ലെങ്കിൽ വാർത്ത മുക്കി എന്ന ആരോപണം ഉണ്ടാവും, പ്രത്യക്ഷമായ ഒരു രാഷ്ട്രീയ നിലപാടും ഞങ്ങൾക്ക് ഇല്ലാത്തതിനാൽ ഏത് വിഭാഗത്തിന്റെ വാർത്ത വൈകിയാലും എതിർവിഭാഗം ഞങ്ങൾ മുക്കി എന്ന ആരോപണം ഉന്നയിക്കും. സ്ഥിതി ഇതായിട്ട് കൂടി ഒരുതരത്തിലും യോജിക്കാൻ കഴിയാതെ ചില വാർത്താ പ്രവണതകൾക്കെതിരെ നിലപാട് എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ ബിജു രാധാകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലും അത് ഞങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും.

സാംസ്‌കാരിക കേരളത്തിന് തീരാ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 73 വയസുള്ള വയോധികനുമായ ഉമ്മൻ ചാണ്ടി സരിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ വീഡിയോ ദൃശ്യം തന്റെ കയ്യിൽ ഉണ്ട് എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ആരാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത് എന്ന് ഒന്നു ആലോചിക്കുക പോലും ചെയ്യാതെ കേരളത്തിലെ ചാനലുകൾ മുഖ്യമന്ത്രിക്ക് സരിതയുമായി ലൈംഗിക ബന്ധം എന്ന പേരിൽ ബ്രേക്കിങ് ന്യൂസ് കൊടുത്തു. 73 ാം വയസ്സിൽ മുഖ്യമന്ത്രിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല എന്നൊന്നും വിശ്വസിക്കുന്ന കൂട്ടത്തിൽ അല്ല ഞങ്ങൾ. എൻ ഡി തിവാരി എന്ന നേതാവിന്റെ അനുഭവം നമ്മുടെ പക്കൽ ഉള്ള സ്ഥിതിക്ക്. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ പദവി അലങ്കരിക്കുന്ന എപ്പോഴും ജനങ്ങളോടൊപ്പം ജീവിക്കുന്ന ഒരു നേതാവിനെ കുറിച്ച് ഇത്തരം ഒരു ആരോപണം ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യാൻ അൽപ്പം കൂടി കരുതൽ എടുക്കേണ്ടതല്ലേ എന്നാണ് ഞങ്ങൾ ഉന്നയിക്കുന്ന ചോദ്യം.മാതൃഭൂമി പോലൊരു ചാനലിൽ ഭാര്യമാരുടെ കിടപ്പറക്കഥകൾ പറഞ്ഞു വാർത്താ ചർച്ച നടന്നിട്ട് അധിക നാളായിട്ടില്ല. പിസി ജോർജിനെ പോലൊരു നേതാവ് ഇടക്കിടെ ചാനലിൽ പ്രത്യക്ഷപ്പെട്ട് വിളിച്ചു പറയുന്ന അസഭ്യങ്ങൾ കൊച്ചുകുട്ടികൾ കേട്ട് പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ചാനലുകൾ തമ്മിലുള്ള മത്സരം പെരുകിയതോടെ ബ്രേക്കിങ് ന്യൂസുകളുടെ എണ്ണം കൂടുകയും കണ്ണിൽ കണ്ടതെല്ലാം അവർ വാർത്തയാക്കുകയും ചെയ്യുന്നു.

ഉമ്മൻ ചാണ്ടി മഹാനായതുകൊണ്ട് അങ്ങനെ ചെയ്യില്ല എന്ന് പറയുന്നതിനേക്കാൾ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ഈ ആരോപണത്തെ സംശയിക്കാൻ കാരണമാകേണ്ടതായിരുന്നു. ഒന്ന് ഈ ആരോപണം നടത്തിയിരിക്കുന്നത് ഒരു തരത്തിലും വിശ്വാസ്യതയില്ലാത്ത ഒരു കൊടും കുറ്റിവാളി ആണ് എന്നത് തന്നെ. സോളാർ തട്ടിപ്പ് കേസിൽ മാത്രമല്ല 65ൽ അധികം ക്രിമിനൽ കേസിൽ അന്വേഷണം നടക്കുകയും സ്വന്തം ഭാര്യയെ കൊന്ന കേസിൽ കോടതി ശിക്ഷിക്കുകയും ചെയ്ത ദുഷ്ടനായ മനുഷ്യനാണ് ഇയാൾ. അതുകൊണ്ട് തന്നെ അവസരം കിട്ടുമ്പോൾ അയാൾ എന്തും വിളിച്ച് പറഞ്ഞേക്കും. അത് കണക്കിലെടുക്കാതെ കേട്ടപാതി കേൾക്കാത്ത പാതി ബ്രേക്കിങ്ങ് ന്യൂസ് നൽകിയ മാദ്ധ്യമങ്ങൾ എന്തുതരം ധാർമികതയെ ആണ് പുലർത്തുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. നാളെ ഇത് അസത്യം ആണ് എന്ന് തിരിച്ചറിയപ്പെട്ടാൽ ഈ ആരോപണം വഴി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടായ അപമാനം മാറി കിട്ടുമോ?

അതിനേക്കാൾ പ്രധാനം ഈ ക്രിമിനൽ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് ഉബോൽബലകമായ തെളിവ് ഹാജരാക്കിയില്ല എന്നതാണ്. സി ഡി തന്റെ കൈവശം ഉണ്ടെന്നും ആവശ്യമെങ്കിൽ താൻ അത് കൈമാറാം എന്നുമാണ് അയാൾ പറഞ്ഞത്. ഇത്രയും ഗൗരവമായ ആരോപണം അയാൾ ഉന്നയിക്കുമ്പോൾ അതിന്റെ തെളിവ് കൂടി കൈമാറാനുള്ള ചുമതല ഇല്ലായിരുന്നോ എന്നതാണ് ഇവിടെ ഉയരേണ്ട ചോദ്യം. സിഡിയോ മറ്റേതെങ്കിലും തെളിവുകളോ അയാൾ കൈമാറും വരെയെങ്കിലും അയാളെ വിശ്വസിക്കാതിരിക്കാനുള്ള മര്യാദ മാദ്ധ്യമങ്ങൾ കാണിക്കേണ്ടതായിരുന്നില്ലേ? അതിന് കാത്തു നിൽക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രിയെ മാദ്ധ്യമ വിചാരണക്ക് ഇരയാക്കിയത് ഒരുതരത്തിലും ധാർമ്മികമാണെന്ന് കരുതാൻ വയ്യ.

ആർക്കും ആർക്കെതിരെയും തെളിവേതും ഇല്ലാതെ എന്തും ആരോപിക്കാം എന്നത്, അതെല്ലാം ഏറ്റുവാങ്ങി നാണം കെട്ടുജീവിക്കാനുള്ള അവസ്ഥയിലേക്ക് ആരോപണവിധേയരെ കൊണ്ടുചെന്നെത്തിക്കുന്നു എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം വ്യാജ ആരോപണങ്ങൾക്ക് ഇരയാകുന്ന സാധാരണക്കാരുടെ കാര്യമാണ് കൂടുതൽ കഷ്ടം. ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കളെ അനുകൂലിക്കാൻ സൈബർ പടയാളികൾളും മാദ്ധ്യമങ്ങളും ഒക്കെ ഉണ്ടെന്ന് വരാം. എന്നാൽ സാധാരണക്കാരൻ ഒരു ആരോപണത്തിന് ഇര ആയാൽ അവർക്ക് വില്ലൻ വേഷം കെട്ടിയേ ശിഷ്ടകാലം മുഴുവൻ ജീവിക്കാനെ കഴിയൂ.സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 73 വയസുള്ള വയോധികനുമായ ഉമ്മൻ ചാണ്ടി സരിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ വീഡിയോ ദൃശ്യം തന്നെ കയ്യിൽ ഉണ്ട് എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ആരാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത് എന്ന് ഒന്നു ആലോചിക്കുക പോലും ചെയ്യാതെ കേരളത്തിലെ ചാനലുകൾ മുഖ്യമന്ത്രിക്ക് സരിതയുമായി ലൈംഗിക ബന്ധം എന്ന പേരിൽ ബ്രേക്കിങ് ന്യൂസ് കൊടുത്തു. 73 ാം വയസ്സിൽ മുഖ്യമന്ത്രിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല എന്നൊന്നും വിശ്വസിക്കുന്ന കൂട്ടത്തിൽ അല്ല ഞങ്ങൾ. എൻ ഡി തിവാരി എന്ന നേതാവിന്റെ അനുഭവം നമ്മുടെ പക്കൽ ഉള്ള സ്ഥിതിക്ക്. 

തെളിവുകൾ ഇല്ലാതെ ആളുകൾ - പ്രത്യേകിച്ച് ക്രിമിനലുകൾ - വിളിച്ചു പറയുന്ന ആരോപണങ്ങൾ വാർത്ത ആക്കുന്ന ചാനലുകൾ ഇനിയെങ്കിലും പുനരവലോകനം നടത്തേണ്ടിയിരിക്കുന്നു. ഈ നെറികെട്ട ധാർമ്മികതയ്‌ക്കെതിരെ മനോരമ ഇന്ന് എഡിറ്റോറിയൽ എഴുതിയിട്ടുണ്ട്. നമ്പിനാരായണന്റെ ജീവിതം തകർക്കുന്നതിൽ മുന്നിൽ നിന്നവരാണെങ്കിൽ മനോരമയുടെ എഡിറ്റോറിയൽ പ്രസക്തമാണ്. സ്വന്തം ചാനലിനെ പോലും നിലയ്ക്ക് നിർത്താൻ കഴിയാതെയാണ് മനോരമയുടെ ഈ ആരോപണം എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു പക്ഷേ മനോരമയ്ക്ക് മാത്രം ഇത് ഉപേക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല. മുമ്പ് സൂചിപ്പിച്ച പോലെ മത്സരത്തിനിടയിൽ ഇത്തരം വാർത്തകൾ അവഗണിക്കാൻ ആർക്കും കഴിയാതെ വരുന്നു. അതുകൊണ്ടാണ് മനോരമയ്ക്കും മറുനാടനും ഒക്കെ ഇത് പ്രസിദ്ധീകരിക്കേണ്ടി വരുന്നത്.

ഈ ആരോപണമഴയിലെ ഏറ്റവും ദാരുണമായ അവസ്ഥ ഇവിടുത്തെ പ്രതിപക്ഷത്തിന്റേതാണ്. ഒട്ടേറെ ന്യായമായ ആവശ്യങ്ങൾ ഇവിടെ ഉണ്ടായിരുന്നിട്ടും അവർ പെട്ടെന്ന് ഉമ്മൻ ചാണ്ടിയുടെ ലൈംഗിക കഥകളിലേക്ക് എടുത്തു ചാടി. കെ ബാബു എന്ന കൊടും അഴിമതിക്കാരനെതിരെ ജനവികാരം ഉണർത്തേണ്ട സമയം ആയിരുന്നു ഇതെന്ന് മറക്കരുത്. സ്വന്തം ഇഷ്ടത്തിന് വഴങ്ങാൻ വേണ്ടി മുതിർന്ന ഐപിഎസുകാരെ പമ്പരം തട്ടുകയും അവർക്കെതിരെ സംഘടിതമായി പ്രവർത്തിക്കുകയും ചെയ്ത് വരുന്ന സമയം കൂടി ആയിരുന്നു ഇത്. ദേശീയ ഗെയിംസിലെ കോടികളുടെ അഴിമതി സംബന്ധിച്ച ലോക്കൽ ഓഡിറ്റ് റിപ്പോർട്ട് വന്നത് ഇതേ സമയത്ത് തന്നെ ആയിരുന്നു. ഈ ലൈംഗിക ആരോപണം വഴി അവയെല്ലാം നിമിഷ നേരം കൊണ്ട് മുങ്ങി പോകുകയാണ് ചെയ്തത്.


ഈ ബഹളത്തിനിടയിലാണ് മന്ത്രിസഭാ യോഗം ചേർന്ന് ഫ്‌ളാറ്റ് മുതലാളിമാർക്ക്‌ വേണ്ടി നിലവിലുള്ള നിയമത്തിൽ ഇളവ് വരുത്തിയത്. ഇതേക്കുറിച്ചും പ്രതിപക്ഷം മിണ്ടുന്നില്ല. അതേസമയം യാതൊരു അടിത്തറയുമില്ലാതെ ലൈംഗിക ആരോപണം ഉന്നയിച്ച് അവർ ബഹളം വെയ്ക്കുന്നു. വി എസ് അച്യുതാനന്ദനെ പോലെ ഒരാൾ ഈ വിഷയത്തിൽ കടുത്ത അഭിപ്രായം പറഞ്ഞത് ആളുകൾ മനസ്സിലാക്കും. എന്നാൽ ഏതു വിഷയവും കരുതലോടെ കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ നടത്തിയത് എടുത്തു ചാട്ടം ആണ് എന്ന് പറയാതെ വയ്യ. ഒരു കൊടും കുറ്റവാളിയുടെ ആരോപണം അടിസ്ഥാനമാക്കിയല്ല  പിണറായിയെ പോലെ ഒരാൾ അഭിപ്രായം പറയേണ്ടത്‌. ഈ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ ഇത് ഉന്നയിച്ചവരുടെയെല്ലാം വിശ്വാസ്യത നഷ്ടമാകും എന്ന കാര്യം മറക്കരുത്.പൊതു തെരഞ്ഞെടുപ്പിന് നാലോ അഞ്ചോ മാസം കൂടിയേ ഇനിയുള്ളൂ. അതിനിടയിൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ ഉമ്മൻ ചാണ്ടിക്ക് അവസരം ഒരുക്കരുത്. പത്താം തീയതി സിഡി സമർപ്പിക്കാൻ സാധിക്കാതെ പോകുമ്പോൾ ചീറ്റി പോകുന്നതാണ് ഈ ആരോപണം എന്ന് മറക്കരുത്. സർക്കാർ പിടിച്ചത് അല്ലെങ്കിൽ സ്വാധീനിച്ചു മാറ്റി എന്നൊക്കെ പറഞ്ഞ് തൽക്കാലം പിടിച്ചു നിൽക്കാനേ പ്രതിപക്ഷത്തിന് സാധിക്കൂ. ഇത്തരം ആരോപണങ്ങൾ തെറ്റായിരുന്നു എന്നു തെളിയിക്കപ്പെടുമ്പോൾ ലഭിക്കുന്ന ഒരു സഹതാപ തരംഗം ഉണ്ട്. 

സോളാർ എന്ന വിഷയത്തിൽ പ്രതിപക്ഷം എത്രയോ സമരങ്ങൾ നടത്തിയതാണ്. എന്നാൽ അതിനൊക്കെ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. അതിനർത്ഥം സോളാർ വിഷയത്തിൽ ജനങ്ങൾക്ക് വലിയ താല്പര്യം ഇല്ല എന്ന് തന്നെയാണ്. പെണ്ണ് പിടിക്കുന്നതും സ്ത്രീലമ്പടൻ ആകുന്നതും ഒക്കെ തികച്ചും സ്വകാര്യമായ വിഷയം ആണെന്നും അതുമായി രാഷ്ട്രീയത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഒരു ധാരണ കേരളീയ സമൂഹത്തിൽ രൂപപ്പെട്ട് കഴിഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഗണേശ്‌കുമാറിന് ഇപ്പോഴും ഉള്ള സ്വീകാര്യത. ഇത് മനസിലാകാത്തത് ഇടത് പക്ഷത്തിന് മാത്രമാണ്. രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നതും ജനവിരുദ്ധമായ നടപടികൾ ചെയ്യുന്നതും ഒക്കെ ആയിരിക്കണം പ്രതിപക്ഷം ആയുധം ആക്കേണ്ടത്. കെ ബാബു എന്ന ഒരൊറ്റയാളുടെ അഴിമതിക്കെതിരെ സമരം നടത്തിയാൽ മാത്രം മതി പ്രതിപക്ഷത്തിന് ഇവിടെ വിജയം വരിക്കാൻ. എന്നാൽ അതൊക്കെ മറന്ന് ഇല്ലാത്ത പെണ്ണുകേസിന്റെ പിന്നാലെ പോകുന്നത് ഇടതുപക്ഷത്തിന്റെ പാപ്പരത്തം ആണ് എന്ന് പറയാതെ വയ്യ.

പൊതു തെരഞ്ഞെടുപ്പിന് നാലോ അഞ്ചോ മാസം കൂടിയേ ഇനിയുള്ളൂ. അതിനിടയിൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ ഉമ്മൻ ചാണ്ടിക്ക് അവസരം ഒരുക്കരുത്. പത്താം തീയതി സിഡി സമർപ്പിക്കാൻ സാധിക്കാതെ പോകുമ്പോൾ ചീറ്റി പോകുന്നതാണ് ഈ ആരോപണം എന്ന് മറക്കരുത്. സർക്കാർ പിടിച്ചെടുത്തത്‌  അല്ലെങ്കിൽ സ്വാധീനിച്ചു മാറ്റി എന്നൊക്കെ പറഞ്ഞ് തൽക്കാലം പിടിച്ചു നിൽക്കാനേ പ്രതിപക്ഷത്തിന് സാധിക്കൂ. ഇത്തരം ആരോപണങ്ങൾ തെറ്റായിരുന്നു എന്നു തെളിയിക്കപ്പെടുമ്പോൾ ലഭിക്കുന്ന ഒരു സഹതാപ തരംഗം ഉണ്ട്. അതാണ് ഉമ്മൻ ചാണ്ടിക്ക് എന്നും അനുകൂലമായിരിക്കുന്നത്. നൂറുകണക്കിന് ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ഒന്നും തെളിയിക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ എല്ലാ ആരോപണങ്ങളും വ്യാജം ആണ് എന്ന് ജനങ്ങൾ കരുതും.

എക്കാലത്തും ഉമ്മൻ ചാണ്ടിക്ക് തുണ ആയിട്ടുള്ളതും ഇത്തരം ഒരു സാഹചര്യങ്ങൾ ആണ്. ഒരു അർദ്ധസത്യത്തെ പിടിച്ചു പൂർണ്ണ സത്യം ആക്കാനുള്ള മാന്ത്രിക ശേഷിയുള്ള ആളാണ് ഉമ്മൻ ചാണ്ടി. ദേശീയ ഗെയിംസിലെ അഴിമതി കാര്യം മാത്രം എടുക്കുക. സിബിഐ അന്വേഷിച്ചത് കേന്ദ്ര ഫണ്ട് വിനിയോഗം ആയിരുന്നെന്നും അതിൽ അഴിമതി ഇല്ലെന്നുമുള്ള റിപ്പോർട്ട് ഗെയിംസ് അഴിമതി ആരോപണം ഉന്നയിച്ചവർക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ ഉമ്മൻ ചാണ്ടിക്കായി. 45 ദിവസം കൊണ്ട് പുറത്താക്കുമെന്ന് പറഞ്ഞ ലോക്കൽ ഫണ്ട് ഓഡിറ്റ് വൈകിപ്പിച്ചാണ് ഈ നുണ ഉമ്മൻ ചാണ്ടി നിലനിർത്തിയത്. അത് പുറത്ത് വന്നപ്പോൾ ലൈംഗിക ആരോപണം അടക്കമുള്ളവ രംഗത്ത് വന്നതിനാലായിരിക്കും ശ്രദ്ധിക്കാതെ പോകുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഈ വിജയത്തിനാണ് പൂർണ ക്രെഡിറ്റ് നൽകേണ്ടത് പ്രതിപക്ഷത്തിന് തന്നെയാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇങ്ങനെ തുടർന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ലഭിച്ച മുൻതൂക്കം പോയിമറയുമെന്നത് തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP