Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടന്റെ നിലപാടിൽ മാറ്റമില്ല; കമന്റുകൾ കാണാതാകുന്നത് സാങ്കേതിക പ്രശ്‌നം; പരാതിക്കാർക്ക് ഹെൽപ്പ് ലൈൻ

മറുനാടന്റെ നിലപാടിൽ മാറ്റമില്ല; കമന്റുകൾ കാണാതാകുന്നത് സാങ്കേതിക പ്രശ്‌നം; പരാതിക്കാർക്ക് ഹെൽപ്പ് ലൈൻ

എഡിറ്റോറിയൽ

റുനാടൻ മലയാളി പുതുവർഷത്തിന്റെ തുടക്കം മുതൽ പുതിയ എഡിറ്റോറിയൽ ടീം ചുമതല ഏറ്റെടുത്തതിന്റെ ഭാഗമായി എഡിറ്റോറിയൽ നിലപാടിൽ മാറ്റം വന്നുവോ എന്ന ചോദ്യം പല ഇടങ്ങളിൽ നിന്നും ഉണ്ടായിരുന്നത് കൊണ്ടാണ് ഈ വിശദീകരണ കുറിപ്പ്. മറുനാടനിൽ സ്ഥിരമായി കമന്റ് ഇടുന്ന മുൻഷി തുടങ്ങിയ ചിലരുടെ കമന്റുകൾ മനപൂർവ്വം ഡിലീറ്റ് ചെയ്യുന്നു എന്നും മറ്റുമുള്ള പ്രചരണം ശക്തമാണ് ഇപ്പോൾ. എന്നാൽ മറുനാടൻ ഇതുവരെ പിന്തുടർന്ന് വന്ന എഡിറ്റോറിയൽ നിലപാടിൽ ഒരു മാറ്റവും വരുത്തുന്നില്ല എന്ന് ധൈര്യപൂർവ്വം അറിയിക്കട്ടെ.

നിഷ്പക്ഷത എന്നത് മാദ്ധ്യമ രംഗത്ത് നിന്നും പാടേ മാഞ്ഞുപോയതു കൊണ്ടാണ് മറുനാടൻ ആരംഭിച്ചതും അത് വായനക്കാർക്കിടയിൽ ശ്രദ്ധ നേടിയതും. രാഷ്ട്രീയമോ മതമോ നോക്കാതെ സത്യസന്ധമായി വാർത്ത എഴുതാൻ മറുനാടൻ കാണിക്കുന്ന ധൈര്യത്തിന് ലഭിച്ച അഭിനന്ദനങ്ങൾ ഒരിക്കലും മറക്കാൻ ഞങ്ങളുടെ ടീമിന് സാധിക്കില്ല. അത് കൊണ്ട് തന്നെ നിഷ്പക്ഷത എന്ന ഞങ്ങളുടെ നിലപാട് മാറ്റാൻ പറ്റിയ ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനെ നരഭോജി എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ തൊട്ടുകൂട്ടായ്മ പ്രഖ്യാപിച്ച് പലരും അകറ്റി നിർത്തിയപ്പോൾ അത് വകവയ്ക്കാതെ ഞങ്ങൾ മോദിയെക്കുറിച്ച് എഴുതിയത് മോദി ഭക്തി കൊണ്ടോ മോദി വിരുദ്ധരോടുള്ള വിയോജിപ്പ് കൊണ്ടോ ആയിരുന്നില്ല. പ്രത്യുതാ രാഷ്ട്രീയ തൊട്ടു കൂട്ടായ്മ ആർക്കും ബാധകമല്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്.

മോദിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യം ഇപ്പോഴും ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ മോദിയേക്കാൾ പ്രാധാന്യത്തോടെ അരവിന്ദ് കേജ്രിവാൾ ഉയർന്ന് വന്നപ്പോൾ കേജ്രിവാളിനും മാന്യമായ ഇടം നൽകുന്നു എന്ന് മാത്രം. കേജ്രിവാളിന് ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന് മറ്റൊരു കാരണം കൂടി ഉണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതീകം കൂടിയാണ് കേജ്രിവാളും ആം ആദ്മിയും. വ്യവസ്ഥാപിത സംവിധാനങ്ങൾക്കെതിരെ പടവാളെടുക്കുന്ന ഒരു മാദ്ധ്യമം എന്ന നിലിൽ കേജ്രിവാൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഞങ്ങളുടേതും. അതിനർത്ഥം മോദിയോ രാഹുലോ തിരസ്‌കരിക്കപ്പെടുന്നു എന്നല്ല. അവർ അർഹിക്കുന്ന പ്രാധാന്യം ഇപ്പോഴും അവർക്ക് നൽകുന്നുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ സർവ്വേയിൽ മോദി ഒന്നാമതെത്തിയതിനേക്കാൾ പ്രാധാന്യം കേജ്രിവാളിന്റെ രണ്ടാം സ്ഥാനം ആയത് കൊണ്ടാണ് അതിന് ഞങ്ങൾ പ്രാധാന്യം നൽകിയത്. അതേ സമയം മോദി ആണ് ഒന്നാമത് എന്ന കാര്യവും മറച്ച് വച്ചിട്ടുമില്ല. ഇത് മനസ്സിലാക്കാതെ ചിലർ ഞങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കണ്ടു. മറുനാടനിലെ ചില മികച്ച കമന്റുകൾ ഞങ്ങൾ മനപൂർവ്വം മറച്ച് വയ്ക്കുന്നു എന്നും ചിലർ അസഭ്യം പറഞ്ഞിട്ടും അത് തുടരാൻ അനുവദിക്കുന്നു എന്നും ചിലർ ആരോപിക്കുന്നത് കണ്ടു. ഇത് പൂർണ്ണമായും സത്യ വിരുദ്ധമാണ് എന്നറിയിക്കട്ടെ. അസഭ്യം, അശ്ലീലം, കമന്റ് ഇടുന്ന ആളുകളെ മനപൂർവ്വം ഇൻസൾറ്റ് ചെയ്യാൻ നടത്തുന്ന പ്രതികരണങ്ങൾ, നിയമവിരുദ്ധമായ കമന്റുകൾ എന്നിവ മാത്രമാണ് ഞങ്ങൾ നീക്കം ചെയ്യുന്നത്. ശ്രദ്ധയിൽ പെടാത്തത് കൊണ്ട് ഇങ്ങനെ ഉള്ള കമന്റുകൾ പോലും പാതിപോലും നീക്കം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ആ സാഹചര്യത്തിൽ മാന്യമായ വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ചർച്ചകൾ ഇന്നേവരെ ഞങ്ങൾ നീക്കം ചെയ്തിട്ടില്ല.

എന്നാൽ ധാരാളം പേർ അവരുടെ മികച്ച കമന്റുകൾ നീക്കം ചെയ്യുന്നു എന്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. വാസ്തവത്തിൽ മറുനാടൻ ഇടുന്ന മറുപടികൾ പോലും ഇങ്ങനെ അപ്രത്യക്ഷമാകുന്നു എന്നതാണ് വാസ്തവം. ഫേസ് ബുക്കിന്റെ ഒരു ആപ്ലിക്കേഷൻ വഴിയാണ് ഞങ്ങൾ കമന്റുകൾ കാണിക്കുന്നത്. ഈ ആപ്ലിക്കേഷന് എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ ഒക്കെ കമന്റുകൾ കാണാതെ വരുന്നു എന്നതാണ് പ്രശ്‌നം. ഇത് ഈയിടെ ആയി ആവർത്തിക്കപ്പെടുന്നത് കൊണ്ടാണ് പല കമന്റുകളും അപ്രത്യക്ഷമാകുന്നത്. ഇങ്ങനെ ഒരാളുടെ കമന്റ് അപ്രത്യക്ഷമായാൽ അൽപ്പനേരം കഴിഞ്ഞ് അയാൾ ശ്രമിച്ചാൽ കമന്റുകൾ കാണാറുണ്ട് താനും. ഈ സാങ്കേതിക പ്രശ്‌നം മനസ്സിലാക്കാതെയാണ് പലരും അഭിപ്രായം പറയുന്നതും പ്രതിഷേധിക്കുന്നതും.

വാസ്തവത്തിൽ മറുനാടൻ മലയാളിക്ക് ആരുടെയും കമന്റ് നീക്കാം ചെയ്യാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ആണ് കമന്റ് ഇടുന്നത്. അത് മറുനാടനിൽ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അശ്ലീലവും മറ്റുമുള്ള കമന്റുകൾ മറുനാടനിൽ കാണിക്കാതിരിക്കാൻ മാത്രമേ ഞങ്ങൾക്ക് സാധിക്കൂ. ഞങ്ങൾ ഹൈഡ് ചെയ്യുന്ന കമന്റുകൾ നിങ്ങളുടെ ഫേസ്‌ബുക്കും തുടരുകയും നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ളവർക്ക് തുടർന്നും കാണുകയും ചെയ്യാം. എന്നാൽ സാങ്കേതിക പ്രശ്‌നം ഉള്ളപ്പോൾ അങ്ങനെയും കാണാറില്ല.

പൂർണ്ണമായും നിഷ്പക്ഷമായി തന്നെ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ വായനക്കാർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഞങ്ങളെ അറിയിക്കാവുന്നതാണ്. നിങ്ങളുടെ പരാതികൾ രലീ@ാമൃൗിമറമിാമഹമ്യമഹശ.രീാ എന്ന വിലാസത്തിൽ എഴുതി അറിയിക്കുക. അസഭ്യം പറയുന്നത് ശ്രദ്ധയിൽ പെടുത്താനോ കമന്റുകൾ കാണാതിരിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റോ സംശയങ്ങൾ ചോദിക്കാനോ താൽപ്പര്യം ഉള്ളവർ മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലെ മെസ്സേജ് ബോക്‌സിൽ അറിയിക്കുക. ഇന്ത്യൻ സമയം രാവിലെ എട്ടരയ്ക്കും വൈകുന്നേരം അഞ്ചരയ്ക്കും ഇടയിൽ ഉള്ള സമയത്ത് ഇതിന് പരിഹാരം ഉണ്ടാക്കുന്നതും ആവശ്യമെങ്കിൽ മറുപടി നൽകുന്നതുമാണ്. നിങ്ങളുടെ പരാതി പറയാൻ ഫേസ്‌ബുക്ക് അക്കൗണ്ട് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ അറിയിക്കാനും പ്രധാനപ്പെട്ട പരാതികൾ പറയാനും ഒരു ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. താഴെ പറയുന്ന നമ്പരിൽ വിളിച്ച് പരാതി അറിയിച്ചാൽ നടപടി ഉണ്ടാവുന്നതുമാണ്. ഫോൺ: 0471-2430410

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP