Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമില്ലാത്തത് പറയുന്നവരെ ബഹിഷ്‌കരിക്കുന്ന കാട്ടുനീതി ബിജെപി പഠിച്ചത് ഹിറ്റ്‌ലറെ കണ്ടോ? അതോ മോദി പറഞ്ഞിട്ടോ? ബിജെപിയെ ബഹിഷ്‌കരിച്ച് സർവ്വ ചാനലുകളും ഏഷ്യാനെറ്റിന് പിന്തുണ പ്രഖ്യാപിക്കട്ടെ

ഇഷ്ടമില്ലാത്തത് പറയുന്നവരെ ബഹിഷ്‌കരിക്കുന്ന കാട്ടുനീതി ബിജെപി പഠിച്ചത് ഹിറ്റ്‌ലറെ കണ്ടോ? അതോ മോദി പറഞ്ഞിട്ടോ? ബിജെപിയെ ബഹിഷ്‌കരിച്ച് സർവ്വ ചാനലുകളും ഏഷ്യാനെറ്റിന് പിന്തുണ പ്രഖ്യാപിക്കട്ടെ

എഡിറ്റോറിയൽ

ന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനന്തരാവകാശികളായി അധികാരം ഭാഗദേയം ചെയ്യപ്പെട്ട് കിട്ടിയിട്ടും അഴിമതിയും അഹങ്കാരവും കാപട്യങ്ങളും മൂലം അത് കളഞ്ഞ് കുളിച്ച പാർട്ടി എന്നായിരിക്കും ചരിത്രം കോൺഗ്രസിനെക്കുറിച്ച് രേഖപ്പെടുത്തുക. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹിന്ദുക്കൾ ഈ മഹത്തായ രാജ്യത്തിന്റെ മതേതരത്വത്തിലും മഹിമയിലും വിശ്വസിക്കുന്നതു കൊണ്ടാണ് മഹാത്മാഗാന്ധിയുടെ മരണത്തിന് പരോക്ഷമായെങ്കിലും ഉത്തരവാദിത്തം അടിച്ചേൽപ്പിക്കപ്പെട്ട സംഘപരിവാർ സംഘടനകളെ അധികാരത്തിൽ നിന്നും അകറ്റിനിർത്തിയത്. എന്നിട്ടും മറ്റൊരു വഴിയുമില്ലാതെ ഇടയ്ക്ക് ഒരു അവസരം ഈ പാർട്ടിക്ക് ജനങ്ങൾ നൽകി. മിതവാദിയായ വാജ്‌പേയിയെ വച്ച് പരീക്ഷിച്ചിട്ടും വീണ്ടും കോൺഗ്രസിലേക്ക് മടങ്ങാൻ ആയിരുന്നു ഇന്ത്യക്കാരുടെ തീരുമാനം. എന്നിട്ടും പാഠം പഠിക്കാതെ അഴിമതിയും അതിക്രമവും മുൻപത്തേക്കാൾ രൂക്ഷമാക്കി നാട് ഭരിച്ചതോടെ ക്ഷമ നശിച്ച കോൺഗ്രസിനെ കൈവിടാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം വീണ്ടും തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനത്തിന് പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ഇന്ദിരയ്ക്ക് ശേഷം കരുത്തുള്ള ഒരു ഭരണാധികാരിയെ കാണാൻ കഴിയാത്തതു കൊണ്ടാണ് ഈ പ്രതിസന്ധികൾ ഒക്കെ എന്ന തോന്നൽ ശക്തമായിരിക്കുമ്പോൾ കരുത്തരിൽ കരുത്തനായി നരേന്ദ്ര മോദി എന്ന വ്യക്തി ഉയർന്നു വന്നത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകി. ആഗോളവത്കരണത്തിന്റെയും ഉപഭോഗവത്കരണത്തിന്റെയും കരുത്തിൽ മന്മോഹൻ സർക്കാരിനേക്കാൾ കൂടുതൽ വലതുപക്ഷം ചേർന്ന് നിൽക്കുന്ന നിലപാടാണ് മോദി സർക്കാരിന്റേത് എങ്കിലും വളരെ ചെറിയതും സാധാരണക്കാരനെ ആവേശം കൊള്ളിക്കുന്നതുമായ ഒട്ടേറെ പരിഷ്‌കാരങ്ങൾക്ക് ഈ സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. മോദി സർക്കാർ പ്രഖ്യാപിച്ച നടപടികളിൽ പാതി നടന്നാൽ പോലും അത് ഈ രാജ്യത്തെ ജനങ്ങൾക്ക് ആവേശം നൽകുന്ന കാര്യം തന്നെയാണ്. ജുഡീഷ്യൽ പരിഷ്‌കാരം, റോഡ് നിയമങ്ങളുടെ പരിഷ്‌കാരം, ചുവപ്പുനാടകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ, സ്വച്ഛ ഭാരത് തുടങ്ങി ഇങ്ങനെ കയ്യടി നേടേണ്ട ഒരുപാട് കാര്യങ്ങൾ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

ആരേയും ആവേശം കൊള്ളിക്കുന്ന മോദിയുടെ പ്രസംഗങ്ങൾ, ആരെയും ആരാധകരാക്കുന്ന മോദിയുടെ ശരീരഭാഷ എന്നിവയൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിജയത്തിന്റെ കാരണമായുണ്ട്. ഇങ്ങനെ പ്രതീക്ഷയോടെ മുന്നേറുന്ന മോദിയെ നാണം കെടുത്തുന്ന സമീപനങ്ങളാണ് സംസ്ഥാനത്ത് ബിജെപി നേതൃത്വം നിർഭാഗ്യവശാൽ സ്ഥിരമായി എടുക്കുന്നത്. ഒരു എംഎൽഎയെ പോലും ഇതുവരെ തെരഞ്ഞെടുക്കാൻ സാധിക്കാത്ത ബിജെപി നാളുകളായി ഗ്രൂപ്പ് തിരിഞ്ഞും പരസ്പരം ചെളിവാരിയെറിഞ്ഞുമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒ രാജഗോപാലിനെപ്പോലെ സമുന്നതനായ ഒരു നേതാവ് കേരളത്തിൽ നിന്നുണ്ടായിട്ട് കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക പോലും ചെയ്യാതിരുന്നത്.

ദുർബലമായ ബിജെപിയുടെ തെറ്റായ നിലപാടുകളുടെ പട്ടികയിൽ ചേക്കേറാൻ വേണ്ടിയാണ് ഈ നേതാക്കൾ ഇപ്പോൾ ഏഷ്യാനെറ്റ് ബഹിഷ്‌കരണം എന്ന് പൊറോട്ട് നാടകവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മാഡിസൺ സ്‌ക്വയർ പ്രസംഗത്തിന് അർഹിക്കുന്ന പ്രാധാന്യം നല്കിയില്ല എന്ന് പറഞ്ഞായിരുന്നു ബഹിഷ്‌കരിക്കാൻ സ്വരം ആദ്യം മുഴക്കിയത്. ബിജെപിക്ക് അർഹമായ പ്രാധാന്യം നല്കുന്നില്ലെന്നും അനവസരമായി പാർട്ടിയെ ആക്ഷേപിക്കുന്നു എന്നുമൊക്കെ ആരോപിച്ച് ഫേസ്‌ബുക്കിൽ ആരംഭിച്ച ബഹിഷ്‌കരണം കഴിഞ്ഞ ദിവസം മുതൽ ഔദ്യോഗികമായി മാറുകയായിരുന്നു.ഏറെ നാളായി ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഈ ബഹിഷ്‌കരണം എന്നും ഓർക്കണം. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധം ആണെന്നോ ബിജെപി അനുകൂലമാണെന്നോ എന്ന നിഗമനത്തിൽ എത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ മറ്റുപല മാദ്ധ്യമങ്ങളെയും വച്ച് നോക്കുമ്പോൾ താരതമ്യേന നിഷ്പക്ഷത പുലർത്തുന്ന മാദ്ധ്യമം തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ്. സിപിഐ(എം) വിരുദ്ധമെന്ന് പറഞ്ഞ് സിപിഎമ്മുകാരും ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞ് ഇസ്ലാമിക മൗലികവാദികളും മുമ്പ് ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്തിയിരുന്നു എന്നറിയുമ്പോൾ വാസ്തവത്തിൽ ഏഷ്യാനെറ്റിന്റെ വിശ്വാസ്യത വർധിക്കുകയാണ് ചെയ്യുന്നത്.

തികച്ചും നീതിരഹിതവും ഫാസിസത്തിൽ അടിസ്ഥാനവുമായ ഈ തീരുമാനത്തിന്റെ ഏറ്റവും നീചമായ പ്രതികരണം കഴിഞ്ഞ ദിവസം തൃശൂരിൽ അരങ്ങേറുകയുണ്ടായി. ബിജെപി നടത്തിയ ഒരു പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് വാർത്താ സംഘത്തെ ഇറക്കി വിടുകയും റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ ആക്രമിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും പുറത്താക്കപ്പെടുന്നതും ഒക്കെ മാദ്ധ്യമ പ്രവർത്തകർക്ക് പുത്തരിയല്ലെങ്കിലും ഒരു അംഗീകൃത രാഷ്ട്രീയപാർട്ടി ഒരു പൊതുപരിപാടിയിൽ നിന്നും ഒരു മാദ്ധ്യമ സംഘത്തെ ഇറക്കി വിടുന്നത് അപൂർവങ്ങളിൽ അപൂർവ്വമായ അനുഭവമാണ്. ഇത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ്. മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റെ കറുത്ത ഓർമ്മകൾ കൊണ്ട് മുഖരിതമായ അടിയന്തരാവസ്ഥയുടെ ഓർമ്മ പുതുക്കൽ ചടങ്ങിൽ തന്നെ ഈ നിലപാട് ബിജെപി എടുത്തു എന്നത് ഈ പാർട്ടിയുടെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്.

ബിജെപിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിൽ എത്തിയ രാജീവ് ചന്ദ്രശേഖരൻ എന്നയാളുടെ ഉടമസ്ഥതയിൽ തന്നെയാണ് ഇപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ എന്നത് ഈ ബഹിഷ്‌കരണത്തിന്റെ കാപട്യം കൂടുതൽ വ്യക്തമാക്കുന്നു. ഏറെ നാളായി ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ഈ ബഹിഷ്‌കരണം എന്നും ഓർക്കണം. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധം ആണെന്നോ ബിജെപി അനുകൂലമാണെന്നോ എന്ന നിഗമനത്തിൽ എത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ മറ്റുപല മാദ്ധ്യമങ്ങളെയും വച്ച് നോക്കുമ്പോൾ താരതമ്യേന നിഷ്പക്ഷത പുലർത്തുന്ന മാദ്ധ്യമം തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ്. സിപിഐ(എം) വിരുദ്ധമെന്ന് പറഞ്ഞ് സിപിഎമ്മുകാരും ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞ് ഇസ്ലാമിക മൗലികവാദികളും മുമ്പ് ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്തിയിരുന്നു എന്നറിയുമ്പോൾ വാസ്തവത്തിൽ ഏഷ്യാനെറ്റിന്റെ വിശ്വാസ്യത വർധിക്കുകയാണ് ചെയ്യുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസും എസ് കത്തി വിവാദവും ഒക്കെ ചൂട് പിടിച്ചിരുന്ന സമയത്ത് സിപിഐ(എം) സെക്രട്ടറി പിണറായി വിജയൻ തന്നെ അതിരൂക്ഷമായ ഭാഷയിൽ ഏഷ്യാനെറ്റിനെതിരെ പ്രസംഗിച്ചിരുന്നു. ഏഷ്യാനെറ്റ് വാർത്താ സംഘത്തിന് പലപ്പോഴും പലയിടങ്ങളിൽ നിന്നും സിപിഎമ്മുകാരുടെ ഭീഷണി ഉണ്ടായിരുന്നു. ഒന്നിലേറെ തവണ ഏഷ്യാനെറ്റ് നുണ പറയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ അന്നൊക്കെ ഈ വെല്ലുവിളിയും ബഹിഷ്‌കരണവും ഒക്കെ പ്രസംഗങ്ങളിലും ഫേസ്‌ബുക്കിലും മാത്രമായിരുന്നു. ഇവിടെ പക്ഷേ, ഒരുപടി കൂടി കടന്ന് ഏഷ്യാനെറ്റ് ചർച്ചകളിൽ നിന്നും വിട്ടുനിൽക്കുക, ഏഷ്യാനെറ്റിന്റെ ലേഖകരെ റിപ്പോർട്ടിങ്ങ് വേദിയിൽ കയറ്റാതിരിക്കുക തുടങ്ങിയ കടുത്ത നിലപാടുകളാണ് ബിജെപി കൈക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ബിജെപി വിരുദ്ധമാണെങ്കിൽ പോലും അതിനെ ഇങ്ങനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒരു ജനാധിപത്യ പാർട്ടിക്ക് ചേർന്നതല്ല. വിമർശനങ്ങളിൽ കഴമ്പില്ലെങ്കിൽ അതിലെ തെറ്റ് വ്യക്തമാക്കി മുമ്പോട്ട് വരികയാണ് നേതാക്കൾ ചെയ്യേണ്ടത്. 'നിങ്ങൾ പറയുന്ന അഭിപ്രായത്തോട് വിയോജിക്കുമ്പോൾ അത് പറയാൻ നിങ്ങൾക്കുള്ള അവകാശത്തിന് വേണ്ടി പോരാടും' എന്ന താത്വിക നിലപാടാണ് ജനാധിപത്യത്തിൽ വിജയിക്കേണ്ടത്. നമുക്ക് ഇഷ്ടമില്ലാത്ത എല്ലാ നിലപാടുകളും കൂവിതോൽപ്പിക്കും എന്നത് ജനാധിപത്യപരമല്ല. കേരളത്തിൽ ബിജെപി വരെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാട് എടുക്കുന്നത് ജനങ്ങളെ സംശയത്തിൽ ആഴ്‌ത്തുകയേ ചെയ്യൂ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത സ്വന്തം അഭിപ്രായം ധൈര്യപൂർവ്വം പറയാനുള്ള പൗരന്റേയും സംഘടനകളുടേയും സ്വാതന്ത്ര്യം ആണ്. അതിന്റെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള ബിജെപി നിലപാട് അപഹാസ്യവും തിരുത്തപ്പെടേണ്ടതുമാണ്.'നിങ്ങൾ പറയുന്ന അഭിപ്രായത്തോട് വിയോജിക്കുമ്പോൾ അത് പറയാൻ നിങ്ങൾക്കുള്ള അവകാശത്തിന് വേണ്ടി പോരാടും' എന്ന താത്വിക നിലപാടാണ് ജനാധിപത്യത്തിൽ വിജയിക്കേണ്ടത്. നമുക്ക് ഇഷ്ടമില്ലാത്ത എല്ലാ നിലപാടുകളും കൂവിതോൽപ്പിക്കും എന്നത് ജനാധിപത്യപരമല്ല. കേരളത്തിൽ ബിജെപി വരെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാട് എടുക്കുന്നത് ജനങ്ങളെ സംശയത്തിൽ ആഴ്‌ത്തുകയേ ചെയ്യൂ. 

ഈ നിലപാട് ബിജെപി എന്ന പാർട്ടിക്കും രാജ്യത്തെ പ്രതീക്ഷയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നാണക്കേട് മാത്രമേ ഉണ്ടാകൂ. മോദിയെ ഹിറ്റലറോട് ഉപമിക്കുന്ന ന്യൂനപക്ഷത്തിന്റെ കൈയിൽ അടിക്കാനുള്ള വടി നൽകുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നത്. എല്ലാത്തിനേക്കാളും വലുത് ജനഹിതമാണ് എന്ന് ഇവർ തിരിച്ചറിയേണ്ടി ഇരിക്കുന്നു. കേരളത്തെ രണ്ട് പാർട്ടികൾ വീതിച്ചെടുത്തുകൊണ്ടിരുന്ന കാലത്ത് ന്യായമായ പ്രാധാന്യം ബിജെപിക്ക് നല്കിയ മാദ്ധ്യമങ്ങളോടുള്ള ഈ വെല്ലുവിളി ബിജെപിയെ ഏത് തരത്തിൽ സഹായിക്കുമെന്ന് നേതാക്കൾ കരുതുന്നത്? ഇപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ വി മുരളീധരനും യുവനേതാവിൽ നിന്നും മുൻനിര നേതാവായി വളർന്ന കെ സുരേന്ദ്രനെയും വളർത്തുന്നതിൽ ഏഷ്യാനെറ്റ് ന്യൂസ് വഹിച്ച പങ്ക് ചെറുതല്ലെന്ന് വിലയിരുത്തുന്നവരാണ് നല്ലൊരു വിഭാഗം ജനങ്ങളും. ഒ രാജഗോപാലിനെ ജനങ്ങളുടെ രാജേട്ടനാക്കിയതും ഏഷ്യാനെറ്റുമായി കൈകോർത്ത് ആയിരുന്നില്ലേ? കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകയും കേരളത്തിൽ ശക്തി പ്രാപിക്കുകയും ചെയ്തു തുടങ്ങിയതോടെ ഫാസിസത്തിന്റെ ദംഷ്ട്രയും പല്ലും വെളിയിൽ കാട്ടാൻ ശ്രമിക്കുന്ന ഈ നിലപാടിനെ ജനാധിപത്യ വിശ്വാസകൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യണം.

ഈ ഫാസിസ്റ്റ് പ്രവർത്തനം മുളയോടെ നുള്ളാൻ കേരളത്തിൽ മറ്റ് മാദ്ധ്യമങ്ങളും ഏഷ്യാനെറ്റിന് പിന്തുണ പ്രഖ്യാപിച്ച് ഒരുമിച്ച് നിൽക്കേണ്ടതാണ്. ഒരു ചാനൽ റിപ്പോർട്ടറെ ഇറക്കി വിട്ടാൽ മറ്റ് ചാനൽ പത്ര റിപ്പോർട്ടർമാർ കൂടി ആ പരിപാടി ബഹിഷ്‌കരിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതായിരുന്നു. ഏഷ്യാനെറ്റിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവ്വ ചാനലുകളും പത്രങ്ങളും കേരളത്തിലെ ബിജെപിയെ ബഹിഷ്‌കരിച്ചാൽ മാത്രമേ ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിന്റെ രൂക്ഷത ബിജെപി മനസിലാക്കൂ. കേരളത്തിലെ ബിജെപി നേതാക്കളെക്കുറിച്ചും പാർട്ടി പരിപാടികളെക്കുറിച്ചും ഒരു വാർത്തപോലും നൽകാതെ ആവണം തുടക്കം. എന്നിട്ടും അവർ തെറ്റ് തിരുത്തുന്നില്ലെങ്കിൽ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കണം. അത് അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കഠിനകർമ്മം ആണെങ്കിൽ കൂടി ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇത്തരം കടുത്ത നിലപാടുകൾ ചിലപ്പോഴെങ്കിലും വേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP