1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്

February 19, 2019 | 04:18 PM IST | Permalink



എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്

എഡിറ്റോറിയൽ

'ഞങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും തന്നത് അണ്വായുധങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളുമാണ്. ലോകമെമ്പാടും ഞങ്ങൾ പട്ടികളെപ്പോലെ വേട്ടയാടപ്പെട്ടപ്പോഴും ഒരു ദൈവവും ഞങ്ങളെ സഹായിച്ചിട്ടില്ല'- പറയുന്നത് മുൻ ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോണാണ്. അദ്ദേഹത്തിന്റെ അൽപ്പം കുപ്രസിദ്ധമായ ഒരു തിയറിയാണ്, ലോകത്ത് സമാധാനം കൊണ്ടുവന്നത് അണ്വായുധങ്ങളാണെന്ന്. സാങ്കേതികമായി അതു ശരിയുമാണ്. ഇന്ത്യയും പാക്കിസ്ഥാനും പോലും ഇന്ന് യുദ്ധത്തിന് മടിക്കുന്നത് രണ്ടുപേരും ആണവ ശക്തികൾ തന്നെയാണ് എന്ന ബോധ്യം കൊണ്ട് കൂടിയാണല്ലോ.

ഇസ്രയേലിലേക്കും യഹൂദരിലേക്കും വരാം. ലോകമെമ്പാടും വേട്ടയാടപ്പെട്ട ഒരു ജനതയാണ് യഹൂദർ. ക്രിസ്തുവിന്റെ ഘാതകർ എന്ന കെട്ടുകഥയിൽ വിശ്വസിച്ച് യൂറോപ്പുപോലും നൂറ്റാണ്ടുകളാണ് അവരെ പീഡിപ്പിച്ചത്. യഹൂദനായിപ്പോയാൽ നിങ്ങൾക്ക് ഒരു നല്ല ജോലി കിട്ടില്ല. സമൂഹത്തിൽ സ്ഥാനമില്ല. എവിടെയും രണ്ടാംതരം പൗരർ. അവർ താമസിക്കുന്ന പ്രദേശങ്ങളിൽ എവിടെയങ്കിലും ഒരു മോഷണമോ, എന്തിന് പ്രകൃതി ദുരന്തമോ ഉണ്ടായാൽ യഹൂദനെ പിടച്ചുകെട്ടിയിട്ട് തല്ലുക ഒരു ആചാരമായിരുന്നു. പ്രതിഷേധിച്ച യഹൂദരുടെ മൃതദേഹങ്ങൾ വിളക്കുമരങ്ങളിൽ കിടന്ന് ആടി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയിൽ ഹിറ്റ്ലർ നടത്തിയ യഹൂദ കൂട്ടക്കൊലയും സമാനതകളില്ലാത്തതായിരുന്നു. പട്ടിണിക്കിട്ടും, ഷോക്കടിപ്പിച്ചും, ഗ്യാസ് ചേമ്പറിലിട്ടും കൊന്നുതള്ളിയ പതിനായിരങ്ങൾ. ആ ക്രൂരതകൾക്കെല്ലാമുള്ള പരിഹാരമെന്ന രീതിയിൽ
കൂടിയാണ് അവർക്ക് ഇസ്രയേൽ എന്ന രാജ്യം കിട്ടുന്നത്. നമ്മുടെ കേരളത്തേക്കാൾ ചെറുതായ ഒരു കൊച്ചുരാജ്യം. പരമ്പരാഗത ശത്രുക്കൾക്കൊപ്പം, ഫലസ്തീൻ പ്രശ്നം കൂടി വന്നതോടെ ലോകത്തിലെ പ്രമുഖരായ ഇസ്ലാമിക രാജ്യങ്ങളുടെ കണ്ണിൽ കരടാണ് ഈ രാജ്യം.

അതിനെ ഇല്ലാതാക്കാൻ അവർ എന്തൊക്കെ ചെയ്തുവെന്നതും ചരിത്രം. പക്ഷേ ആ യുദ്ധങ്ങളിലൊക്കെ തോറ്റത് മുസ്ലിം രാഷ്ട്രങ്ങളായിരുന്നു. ഈജിപ്തിലെ നാസറിനെപോലൊരു കരുത്തനായ ഭരണാധികാരിയുടെ നേതൃത്വം ഉണ്ടായിട്ടും ഇത്തിരി കുഞ്ഞൻ ഇസ്രയേലിനു മുന്നിൽ അവർ തോറ്റമ്പി. ഓരോ യുദ്ധം കഴിയുമ്പോഴും ഇസ്രയേലിന് കിട്ടുന്നത് കൂടുതൽ സ്ഥലങ്ങളാണ്. ജെയ്ഷേ മുഹമ്മദും, ലഷ്‌ക്കറെ ത്വയ്യിബയും തൊട്ട് സാക്ഷാൽ ഐഎസ് ഭീകരുടെയും അൽഖായിദയുടെയുമൊക്കെ ഹിറ്റ് ലിസ്റ്റിൽ നമ്പർ വൺ ആണ് ഇസ്രയേൽ. എന്നിട്ട് ആ രാജ്യത്ത് ബോംബിടുന്നതുപോയിട്ട്, രോമത്തെ തൊടാൻ പോലും ഇവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല.

കാശ്മീർ അടക്കമുള്ള സ്ഥലങ്ങളിലെ അടിക്കടിയുള്ള ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെ ഓർത്തുപോയത്. ചുറ്റും ശത്രുക്കൾ വളഞ്ഞിട്ടും പിടിച്ചു നിൽക്കുന്ന ഈ രാജ്യം നമുക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്. എന്താണ് ഇസ്രയേലിന്റെ വിജയത്തിന്റെ ഘടകം? ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രയേലിന്റെ പാതയാണ് നാം പിന്തുടരേണ്ടത് എന്ന് പറയുന്നത് കേരളത്തിൽ ഒട്ടും ജനപ്രിയമാവില്ല. കേരളത്തിൽ ഇസ്ലാമിസ്റ്റുകളും കുറേ ഇരവാദ ഇടതുപക്ഷ ബുദ്ധിജീവികളും കഴിഞ്ഞ കുറേക്കാലമായി പ്രചരിപ്പിക്കുന്ന മുത്തശ്ശിക്കഥയാണ്, ലോകത്തിലെ സകല പ്രശ്നങ്ങൾക്കും കാരണം യഹൂദന്മാർ ആണെന്നത്.

നോട്ട് നിരോധിച്ചത് മോദിയും യഹൂദ ലോബിയും തമ്മിലുള്ള കളി, പത്താൻകോട്ട് ആക്രമണം നടത്തിയതും യഹൂദന്മാർ, ഇപ്പോഴത്തേ പ്രശ്‌നത്തിനു പിന്നിലും മറ്റാരാണ്. മുഹമ്മദിന്റെ സൈന്യം എന്നുപേരുള്ള ജെയ്ഷേ മുഹമ്മദ് ഒന്നുമല്ല. യഹൂദരാണ്! പക്ഷേ യാഥാർഥ്യം അതല്ല. ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ഫലസ്തീനിലെ അടിച്ചമർത്തലുകളെയും പിന്തുണയ്ക്കുന്നില്ല ഈ ലേഖനം. പക്ഷേ ആ സാഹചര്യത്തിലേക്ക് ഇസ്രായിലിനെ കൊണ്ടെത്തിച്ചതു കൂടി പഠിക്കേണ്ടിയിരിക്കുന്നു.

ഇസ്രയേൽ എങ്ങനെയാണ് ഭീകരവാദികളെ നേരിട്ടത് എന്നറിയണമെങ്കിൽ സാക്ഷാൽ സ്പിൽബർഗ് സംവിധാനം ചെയ്ത് 2005ൽ റിലീസ് ചെയ്ത ക്ലാസിക്ക് ചിത്രം 'മ്യൂണിച്ച്' കണ്ടാൽ മതി.

ഇസ്രയേൽ നടുങ്ങിയ ദിനങ്ങൾ

1972 സെപ്റ്റംബർ മ്യൂണിച്ചിലെ ഒളിമ്പിക്സ് വില്ലേജിലേക്ക് ഒരു പറ്റം ഫലസ്തീൻ തീവ്രവാദികൾ ഇരച്ചുകയറി പതിനൊന്ന് ഇസ്രയേൽ കായികതാരങ്ങളെ വെടിവെച്ചുകൊന്നു. ലോകം നടുങ്ങി. ഇസ്രേയേൽ വലിയ വായിൽ നിലവിളിച്ചു. പിന്നീടങ്ങാട്ടുള്ള തിരിച്ചടിയുടെ
കഥയാണ് 'മ്യൂണിച്ച്' പറയുന്നത്. ഞെട്ടലിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ, ഭൂമിയുടെ ഏത് കോണിൽ ഒളിച്ചാലും പിടികൂടി കൊലപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഗോൾഡാ മേയറിന്റെ നേതൃത്വത്തിൽ ഇസ്രയേൽ തയ്യാറാക്കി. 'ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ്' എന്ന പേരുള്ള പദ്ധതി അവിടെ തുടങ്ങി.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും കൂട്ടുപിടിച്ചായിരുന്നു ഇസ്രയേലിന്റെ പറക്കൽ. ഒറ്റ മിസൈൽപോലും പതിക്കാതെ രാജ്യത്ത് മിസൈൽ കവചം ഒരുക്കി. ബയോമെട്രിക്ക് കാർഡുകളിലൂടെ ഏത് പൗരനെയും തിരച്ചറിയാവുന്ന സംവിധാനം ഉണ്ടാക്കി. സാറ്റലൈറ്റ് സാങ്കേതിക വിദ്യയിലുടെ രാജ്യത്തിന്റെ ഓരാ മുക്കിലും മൂലയിലും അരിച്ചുപെറുക്കി. ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങിയെന്ന് എതിരാളികൾക്ക് തോന്നിക്കുന്ന രീതിയിൽ ശക്തമായ തിരിച്ചടി നൽകി.കൊലയാളികളുടേയും ആസൂത്രകരുടേയും സമ്പൂർണ്ണ വിവരം മൊസാദ് ശേഖരിച്ചു. അവരെ വകവരുത്തുന്നതിന് രൂപവത്ക്കരിച്ച പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ഇറ്റലിയിലും ഫ്രാൻസിലും നോർവേയിലും ഗ്രീസിലും സൈപ്രസിലും ലബനോണിലും താമസിച്ചിരുന്ന ഭീകരവാദികൾ വെടിയേറ്റും ബോംബുപൊട്ടിയും കൊല്ലപ്പെട്ടു. ഒരാൾ ആളുമാറി കൊല്ലപ്പെട്ടെങ്കെിലും വർഷങ്ങളെടുത്ത് ഇസ്രയേൽ ദൗത്യം പുർത്തിയാക്കി. കൊലപ്പെടുത്തുന്നതിന് മുൻപ് ഓരോ തീവ്രവാദിയുടേയും വീട്ടിലേക്ക് പൂക്കളോടൊത്ത് ഒരു സന്ദേശവുമെത്തി. ഞങ്ങൾ ഒന്നും മറക്കില്ല. ക്ഷമിക്കില്ല, പൊറുക്കില്ല. ഇസ്രയേലിനെ ആക്രമിക്കുന്ന ഏത് ഭീകരസംഘടനയുടേയും നേതൃത്വത്തെ തന്നെ അവർ വകവരുത്തുമെന്നൊരു മുന്നറിയിപ്പായിരുന്നു വർഷങ്ങൾ നീണ്ടുനിന്ന ഈ ഓപ്പറേഷൻ. ഭീകരർ കൗണ്ടർ ആക്രമണത്തിൽ നടുങ്ങിയ നാളുകൾ.

തുടർന്നങ്ങോട്ട് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും കൂട്ടുപിടിച്ചായിരുന്നു ഇസ്രയേലിന്റെ പറക്കൽ. ഒറ്റ മിസൈൽപോലും പതിക്കാതെ രാജ്യത്ത് മിസൈൽ കവചം ഒരുക്കി. ബയോമെട്രിക്ക് കാർഡുകളിലൂടെ ഏത് പൗരനെയും തിരച്ചറിയാവുന്ന സംവിധാനം ഉണ്ടാക്കി. സാറ്റലൈറ്റ് സാങ്കേതിക വിദ്യയിലുടെ രാജ്യത്തിന്റെ ഓരാ മുക്കിലും മൂലയിലും അരിച്ചുപെറുക്കി. ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങിയെന്ന് എതിരാളികൾക്ക് തോന്നിക്കുന്ന രീതിയിൽ ശക്തമായ തിരിച്ചടി നൽകി. തങ്ങളുടെ പൗരന്മാരുടെ മനുഷ്യാവകാശം കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് ഉറപ്പുവരുത്തി. മിസൈലിന് പോയിട്ട് ഈച്ചക്കുപോലും കയറാൻ കഴിയാത്ത രാജ്യമായി ഇസ്രയേൽ. രാജ്യത്തിനകത്തുള്ളവർ വഴി ഗസ്സയിൽ മാത്രമാണ് ഇപ്പോൾ പ്രശ്നമുള്ളത്.

ശാസ്ത്ര സാങ്കേതിക വിദ്യയിൽ അങ്ങേയറ്റം അപ്ടുഡേറ്റാണ് ഇസ്രയേൽ. കൃഷിയൊക്കെ പൂർണമായും ആധുനികോത്തരം. സ്റ്റാർട്ടർ, ഗ്രാവർ, ഫിനിഷർ എന്ന രീതിൽ കൃത്യമായി കുഴലിട്ട് വളം നൽകും. മണ്ണില്ലാ കൃഷിയിലൂടെയും ഇസ്രയേൽ രാജ്യത്തിനുവേണ്ട ഫലങ്ങൾ ഉത്പാദിപ്പിക്കുന്നു എന്ന് മാത്രമല്ല, കയറ്റുമതിയും ചെയ്യുന്നു. ഏത് കാലത്തും പൂക്കുന്ന മാവ് പോലുള്ളവ അവിടെയുണ്ട്. ബഡ്ഡിങ്ങ് ടെക്‌നോളജിയും ജനിതക ശാസ്ത്രവും വഴി മാവിന്റെ ഏതെങ്കിലും ഒരു കൊമ്പിൽ ഏത് കാലത്തും കായയുണ്ടാവും. അങ്ങനെ നിരവധി ടെക്‌നോളജികൾ. എലിയെ പിടിക്കാൻ വളർത്തിയെടുത്ത മൂങ്ങ തൊട്ട് ജൈവായുധങ്ങൾ വരെ. ഇന്ന് നെല്ലും ഗോതമ്പും ഒരു ഹെക്ടറിന് ഏറ്റവും കൂടുതൽ വിളയിച്ച് എടുക്കുന്നത് ഇസ്രയേൽ ആണ്. മണ്ണില്ലാത്തിടത്ത് മണ്ണില്ലാ കൃഷി, വെള്ളം ഇല്ലാത്തിടത്ത് വെള്ളമില്ലാ കൃഷി. എല്ലാം സമഗ്രം, ശാസ്ത്രീയം. ഷാരോൻ പറഞ്ഞപോലെ യഹോവയിലല്ല സയൻസിലാണ് ഇസ്രയേൽ വിശ്വസിക്കുന്നതെന്ന് ചുരുക്കം.

ഇന്ത്യചെയ്യേണ്ടത് പാക്കിസ്ഥാനെതിരായ യുദ്ധമാണോ?

മനുഷ്യവംശത്തെ ഉന്മൂല നാശനം ചെയ്യാനിറങ്ങിയിരിക്കുന്ന കൊടുംഭീകരരെ നിങ്ങൾക്ക് കൊത്തങ്കല്ലെറിഞ്ഞ് തോല്പിക്കാനാവില്ല. പക്ഷേ അതിനു സജ്ജമാണോ നമ്മുടെ ചാരസംഘടനകളും ഇന്റലിജൻസ് വിങ്ങും. നിലവിൽ അല്ലേ അല്ല. മൊസാദ് എന്ന് കേട്ടാൽ ഭീകരന്മാർ നിക്കറിൽ മൂത്രമൊഴിക്കും. അജിത് ഡോവൽ എന്ന് കേട്ടാൽ ജെയ്ഷെ തലവൻ ചിരിച്ചു മറിയും. മോദിക്ക് ആത്മാർഥയുണ്ടെങ്കിൽ വീമ്പടിയും വാചകമടിയും മാറ്റിവെച്ച് മികച്ച ഒരു ഇന്റലിജൻസ് വിങ്ങ് രൂപപ്പെടുത്തുകയാണ് വേണ്ടത്.മ്യൂണിച്ച് കൂട്ടക്കൊലയിൽ കരഞ്ഞ ഇസ്രയേൽ എതെങ്കിലും ഒരു ശത്രുരാജ്യത്തിനെതിരെ യുദ്ധമാണോ നടത്തിയത്. അല്ല അതുപോലുള്ള ടാർജറ്റഡ് ഇന്റർവെൻഷനാണ് ഇന്ത്യ നടത്തേണ്ടത്. കാരണം ആണവ ശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം കൊടിയ ദുരന്തമാണ് ഉണ്ടാക്കുക. മാത്രമല്ല സാമ്പത്തിക മാന്ദ്യം, ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ ആക്രമണം തുടങ്ങിയ പലകാര്യങ്ങൾക്കും അത് വഴിയിടും. പക്ഷേ ഇസ്രയേലിന്റെ രീതി നാം സ്വീകരിച്ചാൽ, പുൽവാമയിൽ രാഷ്ട്രത്തിനായി ചിതറിത്തെറിച്ച ധീരജവാന്മാരുടെ ജീവന് പ്രതികാരം തീർക്കേണ്ടത് ജെയ്ഷ് മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ തലതെറിപ്പിച്ചാണ്. ഇന്ത്യയെ തൊട്ടാൽ ഇന്ത്യക്കാരനെ തൊട്ടാൽ സ്വന്തം തല തെറിക്കുമെന്നൊരു ഭയവും ഭീതിയും ടെററിസ്റ്റുകളുടെ ടോപ്പ് ലീഡർഷിപ്പിനും അവരുടെ സ്പോൺസേഴ്സിനുമുണ്ടാകണം. അതിനു തക്ക ഒരു വിങ്ങാണ് ഇന്ത്യക്ക് ഉണ്ടാകേണ്ടത്.

ലാഹോറിലേയും കറാച്ചിയിലേയും വീടുകളിൽ കിടന്നുറങ്ങുന്ന പാവങ്ങളായ സാധാരണക്കാരായ പാക്കിസ്ഥാനികളുടെ മുകളിലേക്ക് ബോംബ് വർഷിച്ചതുകൊണ്ട് ഭീകരാക്രമണങ്ങൾ കുറയാൻ പോകുന്നില്ല.സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത് ജെയ്ഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദിൻ തുടങ്ങിയ ഭീകരസംഘടനാ നേതാക്കളുടെ നെഞ്ചത്താണ്. അതിനായുള്ള കൃത്യമായ ആസൂത്രണവും പദ്ധതിയുമാണ് വേണ്ടത്. അമേരിക്ക ബിൻലാദനെ അബോട്ടാബാദിൽ നിന്ന് പൊക്കിയെടുത്ത് കടലിന്റെ അടിത്തട്ടിൽ സംസ്‌ക്കരിച്ച മാതൃകയിലുള്ള സ്പെസിഫിക്ക് അറ്റാക്കാണ് നടത്തേണ്ടത്. മനുഷ്യവംശത്തെ ഉന്മൂല നാശനം ചെയ്യാനിറങ്ങിയിരിക്കുന്ന കൊടുംഭീകരരെ നിങ്ങൾക്ക് കൊത്തങ്കല്ലെറിഞ്ഞ് തോല്പിക്കാനാവില്ല. പക്ഷേ അതിനു സജ്ജമാണോ നമ്മുടെ ചാരസംഘടനകളും ഇന്റലിജൻസ് വിങ്ങും. നിലവിൽ അല്ലേ അല്ല. മൊസാദ് എന്ന് കേട്ടാൽ ഭീകരന്മാർ നിക്കറിൽ മൂത്രമൊഴിക്കും. അജിത് ഡോവൽ എന്ന് കേട്ടാൽ ജെയ്ഷെ തലവൻ ചിരിച്ചു മറിയും. മോദിക്ക് ആത്മാർഥതയുണ്ടെങ്കിൽ വീമ്പടിയും വാചകമടിയും മാറ്റിവെച്ച് മികച്ച ഒരു ഇന്റലിജൻസ് വിങ്ങ് രൂപപ്പെടുത്തുകയാണ് വേണ്ടത്.

വികാരമല്ല വിവേകം; വോട്ടുരാഷ്ട്രീയം രാജ്യത്തെ ബാധിക്കരുത്

ശത്രുവിനെ തിരിച്ചടിക്കാനും രാജ്യത്തിന്റെ സുരക്ഷയുമാണ് ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ സയൻസ് കോൺഗ്രസുകളിൽ പുരാണങ്ങളിലെ പുഷ്പക വിമാനമാണ്് ലോകത്തിലെ ആദ്യത്തെ വിമാനം എന്ന തരത്തിലുള്ള കപടയുകതികളെയല്ല, ശരിക്കും സയൻസിനെയും ആധുനിക സാങ്കേതിക വിദ്യകളെയുമാണ് പ്രോൽസാഹിപ്പിക്കേണ്ടത്.പക്ഷേ അത്തരമൊരു ഷാർപ്പ് ഇന്റലിജൻസ് ക്രൂവിനുള്ള യാതൊരു സാധ്യതയും ഇന്ത്യയിൽ കാണുന്നില്ല. ഇസ്രയേലിനെ വച്ചുനോക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ
പ്രശ്‌നം ശാസ്ത്രത്തോടും സാങ്കേതിക വിദ്യയോടുമുള്ള അതിന്റെ ഭരണാധികാരികളുടെ വിപ്രതിപത്തിയാണ്. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന് പ്രചരിപ്പിക്കുന്നവരല്ല, ഏത് പാർട്ടി വന്നാലും ഇസ്രയേലിന്റെ നേതൃത്വം. ഇന്നും ചാണക കൃഷിയെന്ന പഴഞ്ചൻ രീതിയിൽനിന്ന് മഹത്തായ ഭാരതം പിന്മാറിയിട്ടില്ല. ജനിതകവിളകളോടും മണ്ണില്ലാകൃഷിയോടും തൊട്ട് വളത്തോടും കീടനാശിനിയോടും വരെ നാം പുറംതിരഞ്ഞു നിൽക്കുന്നു. വയലിൽ വിത്തെറിഞ്ഞ്, കൈയും കെട്ടിനിന്ന് പ്രാർത്ഥിക്കുന്ന വേദിക്കൃഷി തുടങ്ങിയവയാണ് സർക്കാർ പ്രമോട്ടു ചെയ്യുന്നത്. ഫലമോ, രാഷ്ട്രം നൂറ്റാണ്ടുകൾ പിറകോട്ടുപോവുന്നു. അടിസ്ഥാനമായി കൃഷിയിലുള്ള ഈ തളർച്ച തന്നെയാണ് പ്രതിരോധം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പണം ചെലവഴിക്കാൻ പറ്റാത്ത രീതിയിൽ നമ്മുടെ രാഷ്ട്ര വളർച്ചയെ മുരടിപ്പിക്കുന്നത്.

ഇനി ഇപ്പോൾ വലിയ വായിൽ രാജ്യസ്നേഹം പറയുന്ന ബിജെപി അടക്കമുള്ള എത്ര പാർട്ടികൾ ഇന്ത്യൻ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിൽ ശ്രമിച്ചിട്ടുണ്ട്. ബോഫോഴ്സ് കുംഭകോണം തൊട്ട് ശവപ്പെട്ടി കുഭംകോണംവരെയുള്ള എത്രയെത്ര റിപ്പോർട്ടുകൾ. സിആർപിഎഫ് ക്യാമ്പിലെ മോശം ഭക്ഷണത്തെക്കുറിച്ച് പ്രതികരിച്ച സൈനികന്റെ അവസ്ഥയെന്തായി. ഇന്ത്യയുടെ ഭൂവിസ്തൃതി വച്ച് മിസൈൽ കവചവും ആകാശക്കണ്ണുകളും ഒന്നും നടക്കുന്ന കാര്യമല്ല. പക്ഷേ കശ്മീരിനെയെങ്കിലും നമുക്ക് സാറ്റലൈറ്റ് നിരീക്ഷണത്തിൽ കൊണ്ടുവന്നുകൂടെ. രണ്ടുകുപ്പി മദ്യം കടത്തിയാൽ പൊലീസ് പിടിക്കുന്ന ഒരുരാജ്യത്ത് ഇത്രയും സ്ഫോടകവസ്തുക്കൾ ഒരാൾ കടത്തിയത് കാശ്മീർ പോലത്തെ അതീവ സുരക്ഷാമേഖലയിൽ എങ്ങനെ സംഭവിച്ചു. കുട്ടികളുടെ ചോറ്റുപാത്രംപോലും പട്ടാളം തുറന്നു പരിശോധിക്കുന്ന നാടല്ലേ അത്. പുൽവാമയിലെ സുരക്ഷ വീഴചകൾ ദേശസ്നേഹത്തിന്റെ വികാരം ജ്വലിപ്പിച്ച് രക്ഷപ്പെടാനുള്ളതല്ല. ഇസ്രയേൽ അതും വിശദമായി പഠിച്ചു. എങ്ങനെ മ്യൂണിക്കിൽ തീവ്രവാദികൾ എത്തിയെന്ന്. ഇനിയൊരിക്കലും തങ്ങളുടെ ഒരു അത്ലറ്റിനെയും ഭീകരർ തൊടാത്ത രീതിയിൽ സുരക്ഷാകവചം ഉണ്ടാക്കാനും അവർക്ക് കഴിഞ്ഞു. പക്ഷേ നമ്മളോ. ജവാന്മാർക്ക് മര്യാദക്കുള്ള ആയുധവും എന്തിന് നല്ല ഭക്ഷണംപോലും കൊടുക്കാതെ, സൈനികർ മരിക്കുമ്പോൾ മാത്രം വിലപിക്കും.

ഇനി ഇതും വീണുകിട്ടിയ ഒരു തിരഞ്ഞെടുപ്പ് ആയുധമായി ഇപ്പോഴേ ബിജെപി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന്റെ പലയിടത്തും മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നു കഴിഞ്ഞു. പലയിടത്തും ആക്രമണങ്ങൾ ഉണ്ടായി. നാഴികക്ക് നാൽപ്പതുവട്ടം പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നവർക്ക് ഇതും ഒരു അവസരം. അല്ലാതെ ശത്രുവിനെ തിരിച്ചടിക്കാനും രാജ്യത്തിന്റെ സുരക്ഷയുമാണ് ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ സയൻസ് കോൺഗ്രസുകളിൽ പുരാണങ്ങളിലെ പുഷ്പക വിമാനമാണ് ലോകത്തിലെ ആദ്യത്തെ വിമാനം എന്ന തരത്തിലുള്ള കപടയുക്തികളെയല്ല, ശരിക്കും സയൻസിനെയും ആധുനിക സാങ്കേതിക വിദ്യകളെയുമാണ് പ്രോൽസാഹിപ്പിക്കേണ്ടത്. തള്ളുകളും ആവേശ പ്രസംഗങ്ങളും അല്ല യഥാർഥ രാജ്യസുരക്ഷക്ക് എന്തുചെയ്യാമെന്ന് ഈ വൈകിയ വേളയിലും നാം ചിന്തിച്ചിരുന്നെങ്കിൽ...

(കടപ്പാട്: സജീവ് ആല, സി രവിചന്ദ്രൻ)

എം റിജു    
മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോവിഡിൽ മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു; എറ്റവും പിന്തുണയുള്ളത് ശൈലജ ടീച്ചർക്ക്; സർവേയിൽ പങ്കെടുത്ത 97 ശതമാനം പേരും ആരോഗ്യമന്ത്രിയുടെ പ്രവർത്തനം അംഗീകരിക്കുന്നു; ചെന്നിത്തലയും മുല്ലപ്പള്ളിയും പിറകോട്ട്; കോൺഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ഇപ്പോഴും ഉമ്മൻ ചാണ്ടി തന്നെ; കെ സുരേന്ദ്രന്റെ ജനപിന്തുണയിലും വർദ്ധന; അഭിപ്രായം തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ; ഏഷ്യാനെറ്റ് സീ ഫോർ കോവിഡ്കാല സർവേഫലം ഇങ്ങനെ
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്
ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നതിന്റെ ശാസ്ത്രീയ സത്യം വിശദീകരിച്ചതോടെ മതനിന്ദാ കുറ്റത്തിൽ പെട്ടു; രക്ഷപ്പെടാൻ അഭയം തേടിയത് ഫിൻലൻഡിൽ; ആലപ്പുഴ സ്വദേശിനിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ്; യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് വിവാദത്തിൽ
കുടുംബവിളക്ക് സീരിയലിലെ ലൊക്കേഷനിൽ മൊട്ടിട്ട പ്രണയം; ക്യാമറയിൽ പതിഞ്ഞ ചിത്രത്തിനൊപ്പം പാർവതിയെ ഹൃദയത്തിലും പതിച്ചപ്പോൾ ഇത് പ്രണയസാക്ഷാത്കാരം; കുടുംബവിളക്ക് സീരിയലിലെ നായിക പാർവ്വതി വിവാഹിതയായി; വരൻ സീരിയലിന്റെ ക്യാമറാമാനായ അരുൺ; വിവാഹം നടന്നത് പാലോട് വനദുർഗ്ഗ ക്ഷേത്രത്തിൽ; താരങ്ങൾക്ക് വിവാഹമംഗാളാശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ
ചെവിയിൽ മരുന്നൊഴിച്ച് കാത്തിരുത്തിയത് രോഗികളെല്ലാം പോകുന്നതു വരെ; തനിച്ചെത്തിയതാണെന്ന് കരുതിയ യുവതിയെ റൂമിനുള്ളിൽ വച്ച് കടന്നു പിടിച്ചു; നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെ സംഘർഷം; സംഘപരിവാറുകാരനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; അറസ്റ്റിലായ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് ക്രിമിനൽ കേസുകളിലെ പ്രതി
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്