ഐസക്കിന്റെ ധനകാര്യവും സുധാകരന്റെ പൊതുമാരാമത്തും മണിയുടെ ചീഫ് വിപ്പും അടിപൊളി; പരിഗണന ചോദിച്ച് മതനേതാക്കൾ എത്താതിരുന്നത് അതിനേക്കാൾ സൂപ്പർ; സിപിഐയുടെ തീരുമാനത്തിന് മുൻപിൽ എണീറ്റ് നിന്നു ഒരു നല്ല നമസ്‌കാരം: പിണറായിയുടെ തുടക്കത്തെ അംഗീകരിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് എങ്കിലും കഴിയുമോ?

എഡിറ്റോറിയൽ
കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരം ഏറ്റ സാഹചര്യം ഓർക്കുന്നവർക്കറിയാം ആ തുടക്കം തന്നെ നാണക്കേടിന്റേതായിരുന്നു എന്ന്. വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ മന്ത്രിമാരാവുന്നത് നഗ്‌നമായ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു. ഈഴവന് രണ്ട്, നായർക്ക് രണ്ട്, ലത്തീൻ കത്തോലിക്കനും സിറിയൻ കത്തോലിക്കനും യാക്കോബായക്കാരനും ഓർത്തഡോക്സ്‌കാരനും ഓരോന്ന്, കോൺഗ്രസ്സിലെ മുസ്ലീമിന് ഒന്നു തുടങ്ങിയ രീതിയിലുള്ള മന്ത്രിസ്ഥാനത്തിന്റെ ലേലം വിളി ആയിരുന്നു തുടക്കത്തിലെ ഏറ്റവും വലിയ നാണക്കേട്. നായർ ക്വോട്ട തികഞ്ഞതുകൊണ്ട് പ്രതിഭാധനരായ ജി കാർത്തികേയനും കെ മുരളീധരനും അന്ന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. കോൺഗ്രസ്സിന്റെ വീതം കൂടാതെ കേരള കോൺഗ്രസ്സിന്റെ വകയായി ക്രിസ്ത്യാനിയും ലീഗിന്റെ വകയായ മുസ്ലീമും ചേർന്നപ്പോൾ എന്നിട്ടും ജാതി സമവാക്യം തെറ്റി. പിന്നീട് അഞ്ചാം മന്ത്രി എന്ന ലീഗിന്റെ വാദം ഉയർത്തിയ കോലാഹലങ്ങളും സുകുമാരൻ നായർ ഉയർത്തിയ ബഹളവും ഒക്കെ ആർക്കാണ് മറക്കാനാവുന്നത്.
പിന്നീട് എൻഎസ്എസിന്റെ പിൻബലത്തോടെ ന്യൂനപക്ഷ പ്രീണന വാദം ഉയർത്തി ചെന്നിത്തല മുഖ്യമന്ത്രിയാവാൻ നടത്തിയ നാടകങ്ങളും ഈ സർക്കാരിനെ നാണം കെടുത്തുകയായിരുന്നു. ചെന്നിത്തലയിലേക്ക് ആഭ്യന്തര മന്ത്രി സ്ഥാനം പോവാതിരിക്കാൻ മറ്റൊരു നായരായ തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിയാക്കിയ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ വേറൊരു നാണം കെട്ട നാടകം ആയിരുന്നു. അങ്ങനെ എണ്ണെയെണ്ണി പറഞ്ഞാൽ അവസാനിക്കാത്ത അനേകം നാണക്കേടുകളാണ് ഉമ്മൻ ചാണ്ടി സർക്കാർ സമ്മാനിച്ചത്. പിന്നീട് സോളാർ അഴിമതിയും ബാർ കോഴയും മദ്യനയത്തിന്റെ പേരിലുള്ള പോരാട്ടങ്ങളും മന്ത്രിമാരുടെ രാജി നാടകങ്ങളും അവസാന കാലത്തെ കൊള്ളയും ഒക്കെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു. ജനസമ്പർക്ക പരിപാടി മൂലം ആ നാണക്കേട് തെല്ലൊന്ന് കുറക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചെങ്കിലും തുടക്കം മുതൽ ഉണ്ടായ പാളിച്ചകൾ സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു.
എന്നാൽ പിണറായി വിജയന്റെ തുടക്കം പ്രതിപക്ഷത്തിന് പോലും കുറ്റം പറയാൻ കഴിയാത്ത വിധമാണ്. 19 മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്. 12 മന്ത്രിമാരെ നിശ്ചയിച്ച സിപിഐ(എം) പോലൊരു പാർട്ടി വെറും മൂന്ന് പേരെയാണ് മുൻ മന്ത്രിമാരിൽ നിന്നും നിയമിച്ചതെന്നത് ചില്ലറ കാര്യമല്ല. പരിചയ സമ്പന്നരായ തോമസ് ഐസക്കിനെയും, ജി സുധാകരനെയും, എകെ ബാലനെയും ഒഴിച്ചുള്ളവരെല്ലാം മാറി നിൽക്കുന്നു എന്നത് എത്ര അഭിനന്ദിച്ചാലും മതിയാവാത്ത തീരുമാനം ആണ്. എളമരം കരീമിനെയും, പി കെ ഗുരുദാസനെയും പോലെയുള്ള തലമുതിർന്ന നേതാക്കളെ മത്സരിപ്പിക്കാതെ മാറ്റി നിർത്തിയതിന്റെ തുടർച്ചയാണ് ഈ പരിഷ്‌കാരം.മന്ത്രിമാരിൽ പ്രഖ്യാപിക്കപ്പെട്ട 17 പേരുടെ ലിസ്റ്റിൽ 12 പേരും ആദ്യമായി മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരാണ് എന്നത് തന്നെ ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതാം. മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ചതും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി കുറച്ചതും മാതൃകാപരവും, ഖജനാവിനോട് കൂറുള്ള ദേശസ്നേഹികൾക്ക് മാത്രം ചെയ്യുന്നാവുന്നതുമാണ്.
ഈ സർക്കാരിന്റെ തുടക്കത്തിലെ ഏറ്റവും വലിയ നേട്ടം ഉമ്മൻ ചാണ്ടി സർക്കാരിന്റേത് പോലെ സമ്മർദ്ദവുമായി ഒരു ആത്മീയ നേതാവും പിന്നാലെ നടക്കുന്നില്ല എന്നതാണ്. പിണറായിയോ മറ്റേതെങ്കിലും നേതാവോ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മതനേതാക്കളുടെ താമസ സ്ഥലങ്ങളിൽ പോയി അനുഗ്രഹം ചോദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും. അതേ സമയം യാതൊരു വിധത്തിലുള്ള ജാതി പരിഗണനയും സമുദായവ്യവസ്ഥയും സർക്കാർ പരിഗണിച്ചിട്ടുമില്ല. രണ്ട് മുസ്ലീമും രണ്ട് ക്രസ്ത്യാനിയുമെയുള്ളു എന്ന് പറഞ്ഞ് ഒരു മതനേതാവും ബഹളം വയ്ക്കാൻ വരുന്നുമില്ല.
തിരുമേനിമാരോ വെള്ളാപ്പള്ളിമാരോ സുകുമാരൻ നായരോ കാന്തപുരത്തെ പോലെയുള്ളവരോ യാതൊരു അവകാശവാദവും ഉയർത്തുകയോ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല എന്നത് തന്നെ എത്ര ആശ്വാസകരമാണ്. ഇത്തരം കൂപമണ്ഡൂകങ്ങളെ ഒന്നും പറയാതെ തന്നെ മൂലക്കിരുത്താൻ കഴിഞ്ഞു എന്നത് ഇടത് പക്ഷ സർക്കാരിന്റെ ആദ്യത്തെ ഏറ്റവും വലിയ നേട്ടമായി തന്നെ ചൂണ്ടിക്കാട്ടേണ്ടി വരും.മുൻപ് മന്ത്രിമാരായിരുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരും പരിചയസമ്പന്നരും അഴിമതി ആരോപണം ഇതുവരെ ഉയർന്നിട്ടില്ലാത്തവരും ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്. എകെ ബാലന് പകരം ആറ്റിങ്ങലിൽ നിന്നും ജയിച്ച സത്യനെ പോലെ ഒരാളെ പരിഗണിക്കേണ്ടി ഇരുന്നു എന്ന വാദം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും കാര്യത്തിൽ പ്രതിപക്ഷം പോലും എതിരഭിപ്രായം പറയില്ല. കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പ് വരുത്താൻ ഐസക്കിന് പകരം മറ്റൊരു പേര് ആർക്കും ചൂണ്ടിക്കാട്ടാൻ തന്നെ ഉണ്ടാവില്ല. ജി സുധാകരരന്റെ അഴിമതിക്കെതിരെയുള്ള വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ പ്രതിപക്ഷം പോലും ശരി വയ്ക്കുന്നതാണ്. കൊള്ള സങ്കേതമായി മാറിയ ദേവസ്വത്തെ ചുരുങ്ങിയ കാലം കൊണ്ട് സുധാകരൻ തൂത്തു വൃത്തിയാക്കിയത് എല്ലാവർക്കും അറിയാം. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
മന്ത്രിമാരുടെ വകുപ്പുകൾ ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്തകൾ ആണ്. വിദ്യാഭ്യാസ മന്ത്രിയായി ഒരു പ്രഫസറെ തന്നെ തെരഞ്ഞെടുത്തതാണ് ഇതിൽ ഏറ്റവും പ്രധാനം. അബ്ദു റബ്ബിനെ പോലൊരാൾ മതവും ജാതിയും കലർത്തി നശിപ്പിച്ചിട്ട ഒരു വകുപ്പ് ശുദ്ധീകരിച്ചെടുക്കാൻ മതനിരപേക്ഷ ബോധമുള്ള ഒരു വിദ്യാഭ്യാസ വിചക്ഷണം തന്നെ രംഗത്ത് വരുന്നത് ഏറെ ആശ്വാസകരമാണ്. എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും ഒക്കെ കുത്തവകാശമാക്കി വച്ചവരിൽ നിന്നും ജനം മോചനം ആവശ്യപ്പെട്ടപ്പോൾ അവർക്ക് നൽകിയ ഒന്നാന്തരം പ്രതിഫലം തന്നെയാണ് പുതുമുഖങ്ങളെ അണിയിച്ചുള്ള ഈ പരീക്ഷണം. ഓരോ മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സമയം ഏറെയുണ്ടെങ്കിലും അഴിമതിക്ക് വശംവദരാകാൻ സാധ്യതപോലുമുള്ളവർ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ എന്ന് തുറന്ന് സമ്മതിക്കേണ്ടി വരും. ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവായ ഇപി ജയരാജൻ മന്ത്രി എന്ന നിലയിൽ വിവാദങ്ങളിൽ നിന്നും മാറി നിന്നു പ്രവർത്തിക്കും എന്നു കരുതാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം. രാഷ്ട്രീയ ചതുരംഗത്തിലെ നീക്കങ്ങളിൽ വിദഗ്ദ്ധനായ കടകംപള്ളി സുരേന്ദ്രനും കേരള ജനതയെ ഒട്ടും നിരാശപ്പെടുത്തുകയില്ല എന്നു കരുതട്ടെ.
കഴിഞ്ഞ സർക്കാർ കൊള്ളയടിച്ച് കാലിയാക്കിയ ഖജനാവ് ശരിയാക്കി എടുക്കാൻ തോമസ് ഐസക്കിനെ പോലെ മറ്റൊരു മന്ത്രിയെ കേരളത്തിന് കിട്ടാനില്ല. പൊതുമാരമത്ത് പോലെ അഴിമതിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു വകുപ്പ് സുധാകരനെ തന്നെ ഏൽപ്പിച്ച പിണറായിയുടെ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ശ്രീ എംഎം മണിക്ക് നൽകിയ ചീഫ് വിപ്പ് സ്ഥാനം ഇക്കൂട്ടത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടത് തന്നെയാണ്. എംഎൽഎ ആയ അഞ്ചു സെക്രട്ടറിയേറ്റ് അംഗങ്ങളിൽ നാലു പേരും മന്ത്രിമാരാകുമ്പോൾ എംഎം മണിയെ മാത്രം ഒഴിവാക്കിയതിൽ ഒരു അനീതി ഉണ്ടായിരുന്നു. അതേ സമയം തികച്ചും ഗ്രാമീണനായ മണിയുടെ സംഭാഷണ ശൈലി, മണിയുടെ സഹോദരൻ സമ്പാധിച്ച അനധികൃത സ്വത്തിനെക്കുറിച്ചുള്ള ആരോപണം എന്നിവ കണിക്കിലെടുക്കുമ്പോൾ മണിയെ മന്ത്രിയാക്കുന്നത് അനാവശ്യ വിമർശനങ്ങൾക്ക് കാരണം ആകുമെന്ന് പിണറായി കരുതിയാൽ കുറ്റം പറയാൻ സാധിക്കത്തുമില്ല. മണിയാശാൻ അഴിമതി നടത്തുമെന്ന് ആരും കരുതുന്നില്ലെങ്കിലും മന്ത്രി എന്ന നിലയിലുള്ള ഗൗരവമായ ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക പാർട്ടി നേതൃത്വത്തിന് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മണിക്ക് ചീഫ് വിപ്പ് സ്ഥാനം നൽകിയത് ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്.
സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പരിചയ സമ്പന്നത പരിഗണിച്ച് നിരത്തിയ പലരെയും അവർക്ക് ഉറപ്പായും ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ നിന്നും മാറ്റി പരീക്ഷിച്ചു. സി ദിവാകരന്റെ കുത്തക സീറ്റായ കരുനാഗപ്പള്ളിയിൽ നിന്നും മാറ്റി വിദൂരമായ ജയ സാധ്യത മാത്രമുള്ള നെടുമങ്ങാട്ട് സിറ്റിംങ് എംഎൽഎ ആയ പാലോട് രവിയെ നേരിടാൻ നിയോഗിച്ചു. അത് വഴി കരുനാഗപ്പള്ളിയും നെടുമങ്ങാടും സിപിഐ ഉറപ്പു വരുത്തി. വൻ ഭൂരിപക്ഷത്തിൽ കൈപ്പമംഗലത്ത് നിന്നും വിജയിക്കുകയും നിയമസഭയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്ത സുനിൽകുമാറിനെ നിയോഗിച്ചത് കോൺഗ്രസ്സിന്റെ കുത്തക സീറ്റായ തൃശ്ശൂരിൽ സാക്ഷാൽ കരുണാകരന്റെ മകളെ നേരിടാൻ ആണ്. അതുകൊണ്ട് സിപിഐയ്ക്ക് ലഭിച്ചത് കൈപ്പമംഗലവും തൃശ്ശൂരും ഒരുമിച്ചാണ്. മൂവാറ്റുപുഴയിലെ എൽദോസിനെ പോലെ ഒരു സാധാരണക്കാരനെ സ്ഥാനാർത്ഥി ആക്കിയതും പട്ടാമ്പിയിലെ മൊഹ്‌സീനെ സ്ഥാനാർത്ഥിയാക്കിതും ഒക്കെ സിപിഐ എന്ന പാർട്ടിയുടെ മികവിന്റെ ലക്ഷണങ്ങളിൽ പെടും.
ഇങ്ങനെ ഒരു പരീക്ഷണത്തിന് കോൺഗ്രസ്സ് തയ്യാറായിരുന്നെങ്കിൽ എത്ര സീറ്റുകൾ ലഭിക്കുമായിരുന്നു. പുതുപ്പള്ളിയിൽ നിന്നും മാറി മറ്റൊരിടത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി എങ്കിലും മാതൃക കാട്ടേണ്ടതല്ലേ? അതു വഴി ഒരു സീറ്റ് കൂടി ഉറപ്പിക്കാൻ യുഡിഎഫിന് കഴിയുമായിരുന്നില്ലേ? പലപ്പോഴും കോൺഗ്രസ്സിൽ സംഭവിക്കുന്നത് തങ്ങൾ കുത്തക ആക്കി വച്ചിരുന്ന സീറ്റുകളിൽ തോൽവി ഉണ്ടായാൽ കൂടുതൽ സുരക്ഷിതമായ സീറ്റിലേക്ക് മാറുകയാണ്. തൃപ്പൂണിത്തുറയ്ക്ക് പകരം താൻ ആഗ്രഹിച്ചിരുന്നത് തൃക്കാക്കരയായിരുന്നു എന്ന് കെ ബാബു ഇന്നലെ പ്രസ്താവിച്ചതാണ് ഉത്തമ ഉദാഹരണം. കുത്തക സ്ഥാനാർത്ഥികളെ മാറ്റാൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇരിക്കൂറിലെ ജനങ്ങൾ ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും അവിടെ നിന്നും മാറി കൊടുക്കാൻ കെ സി ജോസഫ് തയ്യാറാവാത്തത് മറ്റൊരു ഉദാഹരണമാണ്.
സിപിഐയുടെ തീരുമാനങ്ങളെയാണ് എണീറ്റ് നിന്ന് ആദരിക്കേണ്ടത്. കെപി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെഇ ഇസ്മയിൽ തുടങ്ങിയ പ്രഗൽഭന്മാരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്.വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.ഇപ്പോൾ മന്ത്രിസഭ തീരുമാനം വന്നപ്പോൾ നാല് മന്ത്രിമാരും പുതുമുഖങ്ങൾ ആവണം എന്ന് സിപിഐ തീരുമാനിച്ചത് എത്ര കൈയടിച്ചാലും മതിയാവാത്ത ധീരമായ തീരുമാനം ആണ്. സി ദിവാകരനെ പോലെ ഒരാൾ മന്ത്രിസ്ഥാനം അർഹിക്കുന്നില്ല എന്നതിന്റെ തെളിവാണ് മന്ത്രിസ്ഥാനം ഇല്ല എന്നു പറഞ്ഞപ്പോൾ നടത്തിയ അന്തസില്ലാത്ത പ്രതികരണം. അതേ സമയം മന്ത്രിസ്ഥാനം ലഭിക്കത്തില്ലെന്നതിനെ കുറിച്ച് മുല്ലക്കര രത്നാകരൻ നടത്തിയ പാക്വമായ പ്രതികരണം ആ മനുഷ്യനെക്കുറിച്ച് നമ്മൾ ഇതുവരെ പുലർത്തിയ ചിന്തകൾ എല്ലാം അടിവരയിടുന്നത് തന്നെയാണ്. വി എസ് സുനിൽകുമാറിനെ പോലൊരാൾ കേരള നിയമ സഭയ്ക്ക് അത്യാവശ്യം ആണ് എന്ന് ഞങ്ങൾ മുൻപ് എഴുതിയിരുന്നു. ആ സുനിൽകുമാർ മന്ത്രിയാകുന്നത് അങ്ങേയറ്റം അഭിമാനകരം ആണ്.
അർഹതയുള്ള എല്ലാവരെയും മന്ത്രിയാക്കുക അസാദ്ധ്യം ആണ് അറിയാം. നിലവിലുള്ള സാഹചര്യത്തിൽ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് തെരഞ്ഞെടുത്തത് എന്നും പറയാതെ വയ്യ. എങ്കിൽ പോലും യുഡിഎഫ് കോട്ടയിൽ സ്ഥിരമായി വിജയിക്കുന്ന സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരെ കൂടി ഏതെങ്കിലും തരത്തിൽ പരിഗണിക്കേണ്ടായിരുന്നു എന്ന് പറയാതെ വയ്യ. ഇവർ കൂടി ഉണ്ടായിരുന്നെങ്കിൽ മന്ത്രിസഭ കൂടുതൽ തിളങ്ങുമായിരുന്നുവെന്ന് തീർച്ച. പി ശ്രീരാമകൃഷനെ സ്പീക്കർ ആക്കാനുള്ള തീരുമാനവും അനൗചിത്യമാണ് എന്ന് പറയേണ്ടി വരും, സ്പീക്കർ പോലെ ആദരണീയമായ പദവികളിൽ കുറച്ചു കൂടി പക്വതയും പ്രായവും ഉള്ള ഒരാളെയായിരുന്നു നിയമിക്കേണ്ടത്. മറ്റെല്ലാവരെക്കാളും അർഹനായ ശ്രീരാമരാമകൃഷ്ണനെ തീർച്ചയായും ഒരു മന്ത്രിയായി ഉൾപ്പെടുത്തേണ്ടതായിരുന്നു. കടന്നപള്ളി രാമചന്ദ്രനെ പോലെ ഒരു സ്റ്റേറ്റ്മെന്റ് സ്പീക്കർ പദവിയിലേക്ക് പരിഗണിച്ച് ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
ഇനി നിശ്ചയിക്കാനുള്ളത് രണ്ട് മന്ത്രിമാരെയാണ്. ജനതാദളിന്റെ കാര്യത്തിൽ ആർക്കും ആശങ്കയുടെ കാര്യമില്ല. മന്ത്രിയാകാൻ ആഗ്രഹിക്കുന്ന മാത്യു ടി തോമസും കൃഷ്ണൻകുട്ടിയും പ്രഗൽഭന്മാരും പേരുദേഷം കേൾക്കേണ്ടവരുമാണ്. അതുകൊണ്ട് തന്നെ ഇവരിൽ ആര് മന്ത്രിയായാലും കേരള വകുപ്പുകളിൽപ്പെടുകയില്ല. എന്നാൽ എൻസിപിയുടെ കാര്യം അങ്ങനെയല്ല. ഏറ്റവും ഒടുവിൽ കേട്ട സൂചന അനുസരിച്ച് എ കെ ശശീന്ദ്രൻ ആദ്യം മന്ത്രിയാകേണ്ടത് ആവശ്യകരമാണ്. ഇതുവരെ പ്രഖ്യാപിച്ച മന്ത്രിമാരുടെ കൂടെ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്ത വ്യക്തയാണ് തോമസ് ചാണ്ടി. ഇടത് മുന്നണി അധികാരത്തിൽ എത്തിയാൽ താൻ ആയിരിക്കും എൻസിപി മന്ത്രി എന്നും താൻ കൈകാര്യം ചെയ്യുന്നത് ജലസ്വേജന വകുപ്പായിരിക്കും എന്നും തെരഞ്ഞെടുപ്പിന് മുൻപേ പ്രഖ്യാപിച്ച തോമസ് ചാണ്ടി മന്ത്രിയായാൽ പെയ്ഡ് മന്ത്രി എന്ന പേരുദേഷം കേൾക്കേണ്ടി വരും എന്ന തിരിച്ചറിവ് പിണറായിക്ക് ഉണ്ടായി എന്ന് വേണം കരുതാൻ. ആരെയും വിലക്ക് വാങ്ങാൻ കെൽപ്പുള്ള കോടീശ്വരനായ തോമസ് ചാണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികൾ എടുത്തു ചികിത്സയ്ക്ക് മുടക്കി എന്നത് മാത്രം മതി ഈ മന്ത്രിസഭയിൽ ഇരിക്കാൻ അർഹതയില്ലാതായാൽ അന്ന് എന്ന് തെളിയിക്കാൻ. അതുകൊണ്ട് തന്നെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ആയിരിക്കും ഏറ്റവും വലിയ ശുഭ വാർത്ത. ഈ അപകടം ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം പിണറായി കാണിക്കുമെന്ന് കരുതാം.
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ഹണിമൂണുകളും, പ്രീപെയ്ഡ് ഡിന്നർ രാത്രികളും, ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാ തുറക്കണം; ആരായിരുന്നു കെ ഫോണിന്റെ ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം; കെ ഫോണിലൂടെ ഡാറ്റ ചോർച്ചയും കമ്മീഷൻ ഏർപ്പാടുമാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തുറന്നടിച്ച സ്വപ്ന സുരേഷ് വീണ്ടും
- 'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണത
- ആറുവയസുകാരിയായ മകളെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു; സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്; മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി; മകളെ കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമെന്ന് എഫ്ഐആറിൽ; കൊലയ്ക്കായി പ്രത്യേക മഴു തയ്യാറാക്കിയെന്നും പൊലീസ്
- മികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പാട്ടിലാക്കി; ഹോം നഴ്സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ തൊടുപുഴയിൽ അറസ്റ്റിൽ
- വീട്ടിൽ നിന്നിറങ്ങിയ നാലു വയസ്സുകാരൻ വഴിയറിയാതെ കറങ്ങി നടന്നത് ഒന്നര കിലോമീറ്ററിലേറെ ദൂരം;ബൈക്ക് യാത്രികൻ കണ്ടത് രക്ഷയായി
- തരൂരിനെ നേതൃത്വം ഏൽപ്പിക്കാൻ ഉമ്മൻ ചാണ്ടി; വിശ്വപൗരനെന്ന ഖ്യാതിയുള്ള നേതാവിനെ എ ഗ്രൂപ്പിലെത്തിക്കാനുള്ള ചരടുവലികൾക്ക് പിന്നിൽ എംകെ രാഘവൻ; ഹൈക്കമാണ്ട് ഗ്രൂപ്പിനെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് ചെന്നിത്തലയും തയ്യാർ; കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളിൽ ചർച്ച
- ചൈനയിൽ നിന്ന് വാങ്ങരുതെന്നത് കേന്ദ്ര നയം; 'ചൈനയിൽ' നിന്നല്ല അതിർത്തി രാജ്യത്ത് നിന്ന് വാങ്ങാമെന്ന ഉത്തരവുണ്ടെന്ന വിചിത്ര ന്യായവുമായി കെ ഫോൺ; അതിർത്തി സംഘർഷത്തിന് തിരിച്ചടി കൊടുക്കാനുള്ള തീരുമാനത്തെ കേരളം അട്ടിമറിച്ചത് കൂടുതൽ വില നൽകി നിലവാരം കുറഞ്ഞ കേബിൾ വാങ്ങി; കെ ഫോണിലും ദുരൂഹത; അഴിമതിയിൽ അന്വേഷണം വരുമോ?
- 60 രാജ്യങ്ങളിൽ ആരാധകരുള്ള ഇന്ത്യയിലെ ഒരേ ഒരു നടൻ! ക്രിസ്ത്യനായ പിതാവും ഹിന്ദുവായ അമ്മയും വളർത്തിയത് മതേതരനായി; സഹോദരിയുടെ മരണം ഉലച്ച ബാല്യം; ഇ ഡി റെയ്ഡുകൾ അതിജീവിച്ചു; അംബേദ്ക്കറെറ്റ് രാഷട്രീയത്തിൽ ഊന്നി ഫാൻസുകാർ; സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍