Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെറ്റ് മനസ്സിലാക്കിയ ലാൽ അതാവർത്തിക്കാതിരിക്കട്ടെ; സർക്കാരിന് വേണ്ടെങ്കിൽ പാവങ്ങൾക്ക് നൽകുക; അറിയാത്ത പണിക്ക് ഇറങ്ങും മുൻപ് ഒപ്പം നിന്ന് ചെവി തിന്നുന്നവരെ തിരിച്ചറിയട്ടെ: ലാലിസം വിവാദത്തിന് ഇനിയെങ്കിലും നമുക്ക് അന്ത്യം കുറിച്ചു കൂടെ?

തെറ്റ് മനസ്സിലാക്കിയ ലാൽ അതാവർത്തിക്കാതിരിക്കട്ടെ; സർക്കാരിന് വേണ്ടെങ്കിൽ പാവങ്ങൾക്ക് നൽകുക; അറിയാത്ത പണിക്ക് ഇറങ്ങും മുൻപ് ഒപ്പം നിന്ന് ചെവി തിന്നുന്നവരെ തിരിച്ചറിയട്ടെ: ലാലിസം വിവാദത്തിന് ഇനിയെങ്കിലും നമുക്ക് അന്ത്യം കുറിച്ചു കൂടെ?

എഡിറ്റോറിയൽ

കെഎം മാണിയുടെ കൈക്കൂലി കേസ് പൊന്തി വന്നപ്പോൾ ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാണി വാങ്ങിയ ഒരു കോടി എന്ന രീതിയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. ബാർ വിഷയത്തിൽ തന്നെ കോടികൾ അടിച്ചു മാറ്റിയ പെരും കള്ളന്മാർ മന്ത്രി സഭയിൽ തുടരുമ്പോഴായിരുന്നു മാണിയെ മാത്രം കള്ളനാക്കാൻ ചിലർ ശ്രമിച്ചത്. ഇതേ കാപട്യമാണ് ഇപ്പോൾ ലാലിസത്തിന്റെ പേരിൽ മോഹൻലാലിന്റെ പുറത്ത് മാത്രം കുതിര കയറുന്നവർ ചെയ്യുന്നത്. ദേശീയ ഗെയിംസ് മൊത്തത്തിൽ എടുത്താൽ നടന്ന അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കണക്ക് കണ്ട് മൂക്കത്ത് വിരൽ വയ്‌ക്കേണ്ടി വരും. അതുകൊണ്ട് അത് വേണ്ട. ലാലിസത്തെ പ്രതികൂട്ടിൽ നിർത്തിയ ഉദ്ഘാടന ചടങ്ങിന്റെ പേരിൽ നടന്ന തട്ടിപ്പ് മാത്രം കണക്കിൽ എടുത്താൽ മതി. എന്നാൽ പോലും ലാൽ ഈ കണ്ണിയിലെ ഒരു ചെറിയ മീൻ മാത്രം ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

സർക്കാർ ഖജനാവിൽ നിന്നു കൈയിട്ടു വാരാൻ വേണ്ടി കഴുകൻ കണ്ണോടെ കാത്തിരുന്ന ഒരു പെരും കള്ളനാണ് മോഹൻലാൽ എന്ന് കേരളത്തിൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. ഈ പ്രായത്തിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ തന്നെയാണ് ലാൽ. രണ്ട് കോടി രൂപ ഒരു സിനിമയിൽ അഭിനയിക്കാൻ ലാൽ കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന പാട്ടുകാരെ ഒക്കെ ചേർത്ത് ഒരു പരിപാടി നടത്താൻ ലാൽ രണ്ട് കോടി അടിച്ചു മാറ്റി എന്ന് വിശ്വസിക്കുക വയ്യ.

സർക്കിന്റെ കുറേ കോടികൾ ഒരു കണക്കുമില്ലാതെ ഒരിടത്ത് കൂട്ടിയിട്ടിട്ട് എന്തെങ്കിലും ഒക്കെ ഐഡിയയുമായി വന്നാൽ വീതം പറ്റാം എന്ന് അതിന്റെ സൂക്ഷിപ്പുകാർ പ്രഖ്യാപിച്ചപ്പോൾ കൈപ്പറ്റാൻ വേണ്ടി വട്ടം കൂടിയ അനേകം പേരിൽ ചിലരുടെ കൈയിലെ ഇരയാകുകയായിരുന്നു ലാൽ. 700 കോടിയോളം രൂപ മുടക്കുകയും അതിൽ പാതിയോളം അടിച്ചു മാറ്റുകയും ചെലവായതിന്റെ പാതി പോലും പ്രയോജനം ഇല്ലാതെ വരുകയും ചെയ്ത ഒരു സംവിധാനത്തിന്റെ ഭാഗമായാണ് ലാലും പെട്ട് പോയത് എന്ന് വേണം മനസ്സിലാക്കാൻ. ഈ തട്ടിപ്പിന്റെ ആഴം മനസ്സിലാക്കിയാണോ ലാൽ ഇതിന്റെ ഭാഗമായതെന്നു സംശയകരമാണ്. ലാൽ എന്ന മുഖം മൂടിയുടെ പേരിൽ ചിലർ നടത്തിയ തട്ടിപ്പിന്റെ ഇരയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

ആദ്യം ചെയ്യേണ്ടത് മൂന്ന് പതിറ്റാണ്ട് കൊണ്ട് ലാൽ നേടിയ സൽപ്പേര് ഇല്ലാതാക്കാൻ കാരണക്കാരയാവരെ കണ്ടെത്തി പാഠം പഠിപ്പിക്കുകയാണ്. കണക്കില്ലാതെ ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്ന സർക്കാർ പണം അടിച്ചു മാറ്റാൻ ഓടി കൂടിയ ചിലരുടെ തലയിൽ ഉദിച്ചതായിരുന്നു ലാലിസം. ലാലിസത്തിന്റെ പേര് പറഞ്ഞാൽ നല്ലൊരു വീതം കൈപ്പറ്റാമെന്നും ലാലിന് നല്ലൊരു തുക കൊടുത്ത ശേഷം ലൈറ്റിംഗും സൗണ്ടും മ്യൂസിക്കും കസേര പെറുക്കലും തീറ്റിയും കുടിയും ഒക്കെയായി കണക്കുണ്ടാക്കി കോടികൾ അടിച്ചു മാറ്റമെന്നും ചിന്തിച്ച് വക്രബുദ്ധി ഉപയോഗിച്ച് ഇതിനെ ഉപയോഗിച്ചവരാണ് ഒന്നാം പ്രതികൾ. അവർ ആവശ്യത്തിന് പണം അടിച്ചു മാറ്റി കഴിഞ്ഞു. ആ പണം ആരും തിരിച്ചു കൊടുക്കാൻ പോകുന്നില്ല. പണം നഷ്ടവും മാനഹാനിയും സംഭവിച്ചത് ലാലിന് മാത്രം.സർക്കാർ ഖജനാവിൽ നിന്നു കൈയിട്ടു വാരാൻ വേണ്ടി കഴുകൻ കണ്ണോടെ കാത്തിരുന്ന ഒരു പെരും കള്ളനാണ് മോഹൻലാൽ എന്ന് കേരളത്തിൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല. ഈ പ്രായത്തിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ തന്നെയാണ് ലാൽ. രണ്ട് കോടി രൂപ ഒരു സിനിമയിൽ അഭിനയിക്കാൻ ലാൽ കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഇന്ത്യയിലെ അറിയപ്പെടുന്ന പാട്ടുകാരെ ഒക്കെ ചേർത്ത് ഒരു പരിപാടി നടത്താൻ ലാൽ രണ്ട് കോടി അടിച്ചു മാറ്റി എന്ന് വിശ്വസിക്കുക വയ്യ.

ലാലിന്റെ പേരുണ്ടെങ്കിൽ വലിയ പബ്ലിസിറ്റി കിട്ടുകയും എളുപ്പത്തിൽ സർക്കാർ പണം ലഭിക്കുകയും ചെയ്യുമെന്ന് ഇവർ കരുതി. ലാലിനെ പോലെ ഒരാൾക്കെതിരെ വിമർശനം ഉന്നയിക്കാൻ മാദ്ധ്യമങ്ങൾ മടി കാണിക്കും എന്നതുകൊണ്ട് അഥവാ മോശമായാലും കുഴപ്പമില്ല എന്നും അവർ കണക്കു കൂട്ടി. അതുകൊണ്ട് തന്നെ ഒരു റിഹേഴ്‌സലും ഇല്ലാതെയാണ് ഇവർ സ്റ്റേജിൽ എത്തിയത്. ലാലിസം എന്ന പേരിൽ ഇവർ പ്രചരിപ്പിച്ചിരുന്ന ഒരു ഗുണവിശേഷവും ഇല്ലാതെ കുറെ പാട്ട് മാത്രമായി ഇത് മാറിയത് ലാൽ എന്ന ബാൻഡിനോടുള്ള ജനങ്ങളുടെ പ്രതികരണം പോസിറ്റീവ് മാത്രം ആയിരിക്കും എന്ന തോന്നൽ മൂലമാണ്. ലാലിനൊപ്പം പാടിയ പ്രമുഖ ഗായകരിൽ പലരും അന്ന് രാവിലെയാണ് തലസ്ഥാനത്ത് എത്തിയത് എന്ന് വരുമ്പോൾ അറിയാം എത്ര ഉദാസീനമായാണ് ഈ പരിപാടിയെ അവർ സമീപിച്ചത് എന്ന്.ലാലിസത്തിന് രണ്ട് കോടി എന്ന വാർത്ത മറുനാടൻ പുറത്തുകൊണ്ട് വന്നതിനെ തുടർന്നായിരുന്നു സോഷ്യൽ നെറ്റ് വർക്ക് ഇതേറ്റെടുത്തത്. പരിപാടിക്ക് തൊട്ട് മുൻപ് ലാൽ മറുനാടൻ വാർത്തയ്ക്ക് മറുപടി നൽകാൻ എടുത്തു നടത്തിയ പത്ര സമ്മേളനമാണ് വാസ്തവത്തിൽ സ്ഥിതിഗതികൾ വഷളാക്കിയത്. താൻ ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ചെലവ് മാത്രമാണ് ഇതെന്നുമായിരുന്നു ലാലിന്റെ വിശദീകരണം.

ഇവിടെ ലാലിനും അത്ര വേഗം കയ്യൊഴിയാൻ പറ്റില്ല. മൂന്നാഴ്ചത്തെ തന്നെ അദ്ധ്വാനം കണ്ടില്ലെന്ന് നടിക്കരുത് എന്ന് ലാൽ പറയുമ്പോഴും ചില അവാസ്തവം ഉണ്ട്. സ്റ്റേജിൽ കയറി റെക്കോർഡ് ചെയ്ത് പാട്ട് വച്ചിട്ട് ചുണ്ടനക്കാൻ വേണ്ടി മൂന്നാഴ്ച ലാൽ പരിശീലിച്ചു എന്ന് എങ്ങനെ പറയാൻ പറ്റും? അൽപ്പമെങ്കിലും ലാൽ സമയം കളഞ്ഞിട്ടുണ്ടെങ്കിൽ അത് കുഞ്ഞാലിമരക്കാരുടെ ഷൂട്ടിംഗിന് വേണ്ടി മാത്രമായിരിക്കും. അത് ഇറങ്ങാൻ പോകുന്ന സിനിമയുടെ ഷൂട്ടിങ് ആയിരുന്നു എന്ന ആരോപണം ഇതുവരെ ലാൽ തള്ളിക്കളഞ്ഞിട്ടില്ല. മാത്രമല്ല അതിന് വേണ്ടി ഈടാക്കിയ 20 ലക്ഷം രൂപ ലാൽ തിരിച്ചു നൽകിയിട്ടുമില്ല.

ലാലിസത്തിന് രണ്ട് കോടി എന്ന വാർത്ത മറുനാടൻ പുറത്തുകൊണ്ട് വന്നതിനെ തുടർന്നായിരുന്നു സോഷ്യൽ നെറ്റ് വർക്ക് ഇതേറ്റെടുത്തത്. പരിപാടിക്ക് തൊട്ട് മുൻപ് ലാൽ മറുനാടൻ വാർത്തയ്ക്ക് മറുപടി നൽകാൻ എടുത്തു നടത്തിയ പത്ര സമ്മേളനമാണ് വാസ്തവത്തിൽ സ്ഥിതിഗതികൾ വഷളാക്കിയത്. താൻ ഒരു പണവും വാങ്ങിയിട്ടില്ലെന്നും ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ചെലവ് മാത്രമാണ് ഇതെന്നുമായിരുന്നു ലാലിന്റെ വിശദീകരണം. 1. 63 ലക്ഷം തിരിച്ചു കൊടുക്കാൻ തീരുമാനിച്ചതോടെ ലാൽ സ്വയം നുണയനായി മാറുകയായിരുന്നു. ഈ തുക അത്രയും ലാൽ അടക്കമുള്ള കലാകാരന്മാർക്കുള്ള പ്രതിഫലം ആണ് എന്ന് വ്യക്തമാണ്. കാരണം ലൈറ്റും സൗണ്ടും ഗതാഗതവും താമസവും അടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വേറെ അക്കൗണ്ടിൽ ആയിരുന്നു. ലാലിസത്തിൽ പങ്കെടുക്കാൻ എത്തിയ കലാകാരന്മാരുടെ താമസത്തിന് മാത്രം വേറെ 20 ലക്ഷം കൊടുത്തു. ഇങ്ങനെ നൽകിയ 40 ലക്ഷവും സൗണ്ട്, ലൈറ്റ് തുടങ്ങിയവയ്ക്ക് മുടക്കിയ ലക്ഷങ്ങളും ഒഴിവാക്കിയാണ് 1. 63 ലക്ഷം ലാൽ മടക്കി നൽകിയത്.

ഇത്രയും വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഒരു തരത്തിലും അംഗീകരിക്കാൻ വയ്യാത്ത തരം പ്രകടനം നടത്തിയതോടെ സോഷ്യൽ മീഡിയ വിവാദം ഏറ്റെടുക്കുക ആയിരുന്നു. പിറ്റേന്ന് ഇറങ്ങിയ എല്ലാ പത്രങ്ങളും ലാലിസം ഒരു സംഭവം ആണ് എന്ന് എഴുതിയ ശേഷമാണ് സോഷ്യൽ മീഡിയായുടെ ആക്രമണത്തിൽ പെട്ട് എല്ലാവരും നിലപാട് മാറ്റിയത് എന്നോർക്കണം. ലാലിന്റെ ഭാഗത്ത് നിന്നു സംഭവിച്ച ഈ പിശകുകളുടെ വിലയാണ് ഈ വിവാദം. തിനിക്കില്ലാത്ത കഴിവ് ഉണ്ട് എന്ന് ആരോ ചെവിയിൽ പറഞ്ഞ് കൊടുത്തപ്പോൾ അത് വിശ്വസിച്ച് ഇറങ്ങിയതിന്റെ ശിക്ഷ. ഈ തെറ്റിനുള്ള മികച്ച പരിഹാരം തന്നെയാണ് ആ പണം മടക്കി നൽകാനുള്ള തീരുമാനം. ഈ തീരുമാനം വഴി ആരാധകർ ചൂണ്ടിക്കാട്ടുന്ന പോലെ ഒരു നഷ്ടവും ലാലിന് സംഭവിക്കില്ല.ദേശീയ ഗെയിംസ് പോലെ ഒരു പരിപാടിയുടെ അന്തസ്സ് മുഴുവൻ കളഞ്ഞ ആ പാപത്തിന് പരിഹാരം തിരിച്ച് വാങ്ങുക തന്നെയാണ്. ലാലിനോട് അത് തിരിച്ചു ചോദിച്ചാൽ മാത്രമേ ആക്ഷേപം കാണുള്ളൂ. ലാൽ സന്മനസോടെ നൽകുന്ന തുക സർക്കാർ തിരിച്ചു മേടിക്കണം. ഇനി അതിന് സർക്കാർ തയ്യാറാകുന്നെങ്കിൽ കാരുണ്യ പോലെയുള്ള ജനകീയ സംഭരങ്ങൾക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കുടുംബ ശ്രീ, ഷീ ടാക്‌സി തുടങ്ങിയ പരിപാടികൾക്കോ വേണ്ടി ഈ തുക നീക്കി വയ്ക്കണം. എങ്കിൽ മാത്രമേ ലാലിന്റ മഹത്വം പൂർത്തിയാകൂ.

ലാലിന്റെ കയ്യിൽ നിന്നും പ്രതിഫലം വാങ്ങാൻ മാത്രം അല്പന്മാരാകില്ല ആ പരിപാടിയിൽ എത്തിയ ആരും. മാത്രമല്ല ചെലവ് കഴിച്ച് മുഴുവൻ 40 ലക്ഷം രൂപയായി കൈപ്പറ്റിയിട്ടുമുണ്ട്. ഇത് തിരിച്ച് കൊടുക്കാൻ ലാൽ സന്മനസ് കാട്ടിയപ്പോൾ അത് തിരിച്ചു വാങ്ങില്ല എന്ന് സർക്കാർ സത്യം പുലർത്തുന്നത് ലാലിനെ തുടർന്നും ആക്ഷേപിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ ഗെയിംസ് പോലെ ഒരു പരിപാടിയുടെ അന്തസ്സ് മുഴുവൻ കളഞ്ഞ ആ പാപത്തിന് പരിഹാരം തിരിച്ച് വാങ്ങുക തന്നെയാണ്. ലാലിനോട് അത് തിരിച്ചു ചോദിച്ചാൽ മാത്രമേ ആക്ഷേപം കാണുള്ളൂ. ലാൽ സന്മനസോടെ നൽകുന്ന തുക സർക്കാർ തിരിച്ചു മേടിക്കണം. ഇനി അതിന് സർക്കാർ തയ്യാറാകുന്നെങ്കിൽ കാരുണ്യ പോലെയുള്ള ജനകീയ സംഭരങ്ങൾക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ കുടുംബ ശ്രീ, ഷീ ടാക്‌സി തുടങ്ങിയ പരിപാടികൾക്കോ വേണ്ടി ഈ തുക നീക്കി വയ്ക്കണം. എങ്കിൽ മാത്രമേ ലാലിന്റ മഹത്വം പൂർത്തിയാകൂ.

ലാലിസം വിവാദത്തിൽ നിന്നും കേരളം മടങ്ങാൻ നേരമായിരിക്കുന്നു. തെറ്റ് പറ്റിയെന്ന് ലാൽ തന്നെ സമ്മതിക്കുകയും അതിന് പ്രയശ്ചിത്തം ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനിയും ഇത് വിവാദമായി കൊണ്ട് നടക്കുന്നത് യുക്തിസഹമാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ മോഹൻലാൽ എന്ന അതുല്ല്യ നടൻ ഇതിൽ നിന്നും ഒരുപാട് പാഠം പഠിക്കേണ്ടതുണ്ട്. തന്റെ ശാരീരികവും കലാപരവുമായ പരിമിതികൾ ആദ്യം തിരിച്ചറിയണം. പ്രായത്തിന് ചേരാത്ത പടങ്ങൾ അഭിനയിച്ച് എത്രയോ തവണ ലാൽ മാനം കളഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് അനുസരിച്ച് ശരീരം കൂടി അനങ്ങിയാൽ മാത്രമേ ഒരു സിനിമ വിജയിക്കൂ എന്ന കാര്യം ആദ്യം തിരിച്ചറിയണം. പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്താൽ തന്നെ ലാൽ എന്ന നടന്റെ യശസ് പതിൻ മടങ്ങ് വർദ്ധിക്കും.

ചുറ്റിനും ഇരുന്നു സ്തുതികൾ ചൊല്ലി ചെവി തിന്നുന്ന അല്പന്മാരെ തിരിച്ചറിയുകയും അകറ്റി നിർത്തികയുമാണ് അടുത്ത ഘട്ടം. ലാലിന്റെ പ്രശസ്തിയും വിശ്വാസ്യതയും ഉപയോഗിച്ച് പണം ഉണ്ടാക്കാനും അളക്കാനും അനേകം പേർ എത്തിയെന്ന് വരാം. അവരെ പോലെയുള്ളവർക്ക് ഒന്നും നഷ്ടമാകാൻ ഇല്ല. അത്തരക്കാരുടെ ഉപജാപങ്ങൾക്ക് മുൻപിൽ സ്വന്തം ബുദ്ധി അടിയറവ് വയ്ക്കാൻ ഇനിയെങ്കിലും ലാൽ തയ്യാറാവരുത്. ഈ ലാലിസത്തിന്റെ കാര്യം മാത്രം എടുക്കുക. ലാൽ ഒരു നല്ല പാട്ടുകാരൻ ആണ് എന്നും ലാൽ പാടിയാൽ ജനങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും എന്നും വിശ്വസിപ്പിച്ചവരാണ് ആദ്യ കുറ്റവാളികൾ. ആറ്റുമണൽ പായയിൽ എന്ന പാട്ടിന്റെ ജനപ്രീതിയാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. വിദേശം രാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ പോവുമ്പോൾ ലാൽ നടത്തുന്ന പാട്ടുകൾക്ക് ലഭിക്കുന്ന കയ്യടിയും ഇവരെ മോഹിപ്പിച്ചിരിക്കാം.

എന്നാൽ ഇത് മോഹൻലാൽ ഒരു നല്ല പാട്ടുകാരൻ ആയതുകൊണ്ടല്ല എന്നും ആരാധ്യനായ നടൻ മറ്റൊരു മേഖലയിൽ പരീക്ഷണം നടത്തുമ്പോൾ മലയാളി നൽകുന്ന സ്വഭാവിക കയ്യടിയുടെ ഭാഗമാണ് എന്നും തിരിച്ചറിയാൻ ലാലിന് കഴിയാതെ പോയി. നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും ഒക്കെ കേരളത്തിൽ വരുമ്പോൾ മലയാളത്തിൽ ഒരു വരി പറഞ്ഞാൽ ജനങ്ങൾ കയ്യടിക്കുന്നത് അവരുടെ മലയാളത്തോടുള്ള ആദരവല്ല പ്രത്യുത മലയാളം പറയാൻ അവർ കാട്ടിയ താൽപ്പര്യത്തോടുള്ള കൗതുകമാണ്. ഇതേ കൗതുകത്തിന്റെ പേരിൽ ആണ് സ്റ്റേജ് ഷോകൾക്കും മറ്റും ലാലിന് കയ്യടി ലഭിക്കുന്നത്. ഇത് മനസ്സിലാക്കാതെ താൻ മഹാനായ ഒരു പാട്ടുകാരൻ ആണ് എന്ന് ധരിച്ച് പോയതാണ് ലാലിന് പറ്റിയ പിശക്. മറ്റനേകം പരിപാടികളുടെ കൂടെ ഒന്നോ രണ്ടോ പാട്ട് ലാൽ പാടിയിരുന്നെങ്കിൽ ഇതൊരു വിവാദം ആവുമായിരുന്നില്ല. ലാൽ ആകെ പാടുക മാത്രം ചെയ്തു എന്നതാണ് ഇവിടുത്തെ വിവാദം. അതൊരു വെറും ലിപ് മൂവ്‌മെന്റ് കൂടി ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ സ്വഭാവികാമായും ആരാധകർക്കുണ്ടാകുന്ന രോഷമാണ് നമ്മൾ കണ്ടത്.

ലാലിസം എന്ന പേരിൽ തന്നെ തുടങ്ങി എന്തോ ഒരു അരുതായ്ക. മാക്‌സിസം എന്നും ഗാന്ധിസം എന്നും ഒക്കെ പറയുന്നത് പോലെ ലാലിസം എന്ന് പേര് കൊടുത്താൽ ലാൽ ഒരു മഹാൻ ആണ് എന്ന് ജനം കരുതും എന്ന് ഏതോ ഒരുത്തന്റെ കുബുദ്ധിയും തോന്നിയതാണ് ലാലിന്റെ കയ്യൊപ്പോടെ നാട്ടുകാർ അറിഞ്ഞത്. ലാൽ ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പോലും മേടിക്കാൻ കെൽപ്പില്ലാത്ത ഒരു സംഘം ലാലിന്റെ പേര് ഉപയോഗിച്ച് കൊണ്ട് രണ്ട് കോടി ക്ലബായി മാറുകയായിരുന്നു. ലാലിന്റെ അഭിനയ ജീവിതത്തിന്റെ  വഴിത്തിരിവ്‌ ആയിരിക്കും എന്നു പറഞ്ഞിട്ട് പലർ മാറി മാറി ചുണ്ടനക്കിയിട്ട് പോയി എന്ന് പറയുന്നത് തന്നെ എത്ര ലജ്ജാകരമാണ്. ഈ പരിപാടിയിൽ ഉണ്ടായ ആസൂത്രണ പാളിച്ച ലാൽ തിരിച്ചറിയുക തന്നെ ചെയ്യണം. ലാലിനെ പോലെ ഒരാളുടെ ബാൻഡ് സഹിക്കാനുള്ള ത്രാണി മലയാളികൾക്ക് ഇല്ലാ എന്ന് മനസ്സിലാക്കണം. ചുണ്ടനക്കി ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ചത് ജനങ്ങളോട് ക്ഷമ പറയുന്നതിലും തെറ്റില്ല.നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും ഒക്കെ കേരളത്തിൽ വരുമ്പോൾ മലയാളത്തിൽ ഒരു വരി പറഞ്ഞാൽ ജനങ്ങൾ കയ്യടിക്കുന്നത് അവരുടെ മലയാളത്തോടുള്ള ആദരവല്ല പ്രത്യുത മലയാളം പറയാൻ അവർ കാട്ടിയ താൽപ്പര്യത്തോടുള്ള കൗതുകമാണ്. ഇതേ കൗതുകത്തിന്റെ പേരിൽ ആണ് സ്റ്റേജ് ഷോകൾക്കും മറ്റും ലാലിന് കയ്യടി ലഭിക്കുന്നത്. ഇത് മനസ്സിലാക്കാതെ താൻ മഹാനായ ഒരു പാട്ടുകാരൻ ആണ് എന്ന് ധരിച്ച് പോയതാണ് ലാലിന് പറ്റിയ പിശക്.

എന്തായാലും ഈ വിവാദത്തിന് ഇനിയെങ്കിലും നമുക്കും വിരമമിടാം. മുഖ്യധാര മാദ്ധ്യമങ്ങളും ചാനലുകളും ഒരു പോലെ പരിശ്രമിച്ചാലും സത്യം മറച്ച് വയ്ക്കാൻ കഴിയുന്ന കാലമല്ല ഇതെന്ന് ഈ വിവാദം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇത്തരം ഒരു തിരിച്ചറിയൽ ഇതിന് മുൻപും ഈ സമൂഹത്തിന് നൽകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ കാലത്തൊക്കെ മറുനാടനും സോഷ്യൽ മീഡിയായും മാത്രമായിരുന്നു ഈ പോരാട്ടത്തിൽ. എന്നാൽ അതിന്റെ അവമതി സഹിക്കാനാവാതെ മുഖ്യ ധാര മാദ്ധ്യമങ്ങളും ഇപ്പോൾ ഇതിൽ പങ്ക് ചേരുന്നു. ലാലിസം വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ എപ്പിസോഡ് ഒരു പക്ഷെ അതായിരിക്കും. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ പത്രങ്ങളുടെയും ശക്തി. പണവും അധകാരവും ഉണ്ടെങ്കിൽ ഏത് തെമ്മാടിത്തരവും മറച്ച് വയ്ക്കാം എന്ന ഹുങ്കിന് ഇവിടെ തിരശീല വീഴട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP