ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ഇസ്ലാമിക വിശ്വാസികളേ നിങ്ങളുടെ നിശബ്ദത നിങ്ങളെ നരകദണ്ഡനക്ക് യോഗ്യരാക്കും മുൻപ് എന്തെങ്കിലും ചെയ്യുക; ബോംബ് സ്ഫോടനങ്ങളുടെയും നിരപരാധികളുടെ നിലവിളികളുടെയും വേദന തുളച്ചു കയറാതാരിക്കാൻ മാത്രം കഠിന ഹൃദയരാണോ നിങ്ങൾ? ഹാദിയ മുതൽ ലണ്ടൻ വരെ ഒറ്റക്കണ്ണിയാകുമ്പോൾ
എഡിറ്റോറിയൽ
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞത് കാറൽമാർക്സാണ്. മാർക്സിസൻ സാമ്പത്തിക ശാസ്ത്രങ്ങൾ പരാജയപ്പെട്ടപ്പോഴും ഈ നരവംശശാസ്ത്രം മാത്രം കൂടുതൽ കൂടുതൽ ശരിയായി മാറുന്നത് മാർക്സിസത്തിന്റെ ഇനിയും ഇല്ലാതായിട്ടില്ലാത്ത പ്രസക്തിയാണ് തെളിയിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ അസ്ഥിത്വങ്ങളിൽ പ്രധാനമായി മതം മാറിയപ്പോൾ മാർക്സിസം പോലും മതത്തെ സ്വീകരിക്കുകയായിരുന്നു. സ്വന്തമായി ഒരു കത്തോലിക്ക സഭ ഉണ്ടാക്കിയ ചൈനീസ് ഭരണകൂടവും ബീഫ് ഫെസ്റ്റിവൽ നടത്തുമ്പോഴും മതപരമായ കാരണത്താൽ ഭക്ഷണം കഴിക്കാത്ത ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഒക്കെ മതത്തിന്റെ മാർക്സിസൻ സങ്കൽപ്പത്തിന്റെ അടയാളങ്ങളായി മാറുന്നു.
കാലം ചെല്ലും തോറും മതം മനുഷ്യന്റെ ഏറ്റവും വലിയ വിശ്വാസവും ആവേശവുമായി മാറുന്നു. അപക്വമായ ആത്മീയതയുടെ പേരിൽ മാതാപിതാക്കളെയും കുടുംബങ്ങളെയും തള്ളി പറയുന്നവരുടെ എണ്ണം പെരുകുന്നു. സ്വർഗ്ഗം നേടാനായി കുടുംബം ഉപേക്ഷിച്ചും സ്വത്തുക്കൾ വിറ്റും കൂടാരങ്ങളിൽ അഭയം തേടുന്ന പ്രത്യേകതരം ക്രിസ്ത്യൻ സെക്റ്റ് മുതൽ ജനിച്ചപ്പോൾ മുതൽ പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചു വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ആടു മെയ്ക്കാനായി പോവുന്ന ഇസ്ലാമിക വിശ്വാസധാരികളും ഹിന്ദുക്കൾ അല്ലാത്തവർക്ക് മോക്ഷം ലഭിക്കില്ല എന്നു കരുതുന്ന ഹിന്ദു തീവ്രവാദികളും വരെ ഉണ്ട് ഇക്കൂട്ടത്തിൽ.
എന്നാൽ, ഇവരിൽ പലരും സമൂഹത്തിന് ദോഷം ഒന്നും വരുത്തുന്നില്ല എന്നു പറയാതെ വയ്യ. എന്നാൽ മറ്റ് മതങ്ങളെ വെറുക്കാൻ പഠിപ്പിക്കുകയും ഏതെങ്കിലും ഒരു മതമല്ലാതെ മറ്റെല്ലാം വ്യാജം ആണെന്ന് പഠിപ്പിക്കുകയും മറ്റ് മത വിശ്വാസികളെ കൊല്ലാൻ പഠിപ്പിക്കുകയും ഹിന്ദുവല്ലാത്തവരെ പാക്കിസ്ഥാനിലേക്ക് ഓടിച്ചുവിടാൻ പ്രേരിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചെറിയൊരു ന്യൂനപക്ഷം എല്ലാ മതങ്ങളിലും ഇപ്പോൾ ശക്തി പ്രാപിക്കുകയാണ്. അവർ മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തിയാണ് വളരുന്നത്. അഖില എന്ന പെൺകുട്ടി ഹാദിയ ആയത് മുതൽ കോടതിയിലേക്ക് മാർച്ച് നടത്തിയതുവരെയുള്ള സംഭവങ്ങളും പശു ഇറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളും മുതൽ പാരീസിലും ലണ്ടനിലും വരെ അരങ്ങേറുന്ന ഭീകരമായ കൂട്ടക്കൊലകളും വരെ ഇത്തരം അബദ്ധജഡിലമായ വിശ്വാസങ്ങളുടെ കടന്നു കയറ്റത്തിന്റെ അടയാളമായി മാറുന്നു.
ഈ വിഷലിപ്തമായ വിശ്വാസങ്ങൾ എല്ലാം ഒരേ നാണയത്തിന്റെ പല മുഖങ്ങൾ ആണെങ്കിലും ലോകത്തിന് മുഴുവൻ ഭീഷണിയായി വളരുന്നത് ചെറിയൊരു ന്യൂനപക്ഷം നേതൃത്വം നൽകുന്ന ഇസ്ലാമിക മൗലികവാദമാണ്. മാറി മാറി വന്ന ഇന്ത്യൻ ഭരണകൂടങ്ങൾ വോട്ടുബാങ്ക് ലക്ഷ്യമാക്കി സൃഷ്ടിച്ചെടുത്തതാണ് ഹൈന്ദവ വർഗ്ഗീയത എന്നത്. നല്ലൊരു ചൂരൽ വടി ചൂടാക്കി ഇശ്ചാശക്തിയോടെ ചന്തിക്കിട്ട് പത്തു പെടപെടച്ചാൽ തീരന്നതേയുള്ളൂ ഇത്. ഹൈന്ദവ വർഗ്ഗീയതയെ ഇല്ലാതാക്കാൻ നിയമത്തിന്റെ കർക്കശമായ ഇടപെടൽ കൊണ്ട് മാത്രം സാധിക്കും.ഇസ്ലാമിക ഭീകരവാദം എന്നു കേൾക്കുമ്പോൾ ഇസ്ലാമല്ലാത്തവരെ ഇല്ലാതാക്കുന്ന ആശയം എന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും ഇതേറ്റവും അധികം നാശം വിതക്കുന്നത് ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രങ്ങളിൽ തന്നെയാണ് എന്നു വിസ്മരക്കരുത്. ഇറാഖും സിറിയയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഈജിപ്റ്റും എന്തിനേറെ പറയുന്നു യൂറോപ്യൻ രാജ്യമായ തുർക്കിയും ഒക്കെയാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ബലിയാടുകൾ.
ക്രിസ്ത്യൻ വർഗ്ഗീയത എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കുരിശ് യുദ്ധവും ഐറിഷ് റിപ്പബ്ലിക് ആർമിയുടെ കൊലപാതകങ്ങളും ഒക്കെയായി അവസാനിച്ചിരിക്കുകയാണ്. ഇന്നു ലോകത്തിന് കാര്യമായ ഭീഷണി അതു ഉയർത്തുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇസ്ലാമിക ഭീകരവാദത്തിന്റെ കാര്യം അങ്ങനെയല്ല. ലോകത്തെ ഏറ്റവും ശക്തമായ അമേരിക്കയിലും ചൈനയിലും ബ്രിട്ടണിലും വരെ ഇസ്ലാമിക ഭീകരവാദം തലവേദനയായി മാറുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മുതൽ തീരെ ദുർബലമായ രാജ്യങ്ങൾ വരെ ഇസ്ലാമിക ഭീകരവാദത്തിന്റെ പിടിയിലാണ്.
ഇസ്ലാമിക ഭീകരവാദം എന്നു കേൾക്കുമ്പോൾ ഇസ്ലാമല്ലാത്തവരെ ഇല്ലാതാക്കുന്ന ആശയം എന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും ഇതേറ്റവും അധികം നാശം വിതക്കുന്നത് ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രങ്ങളിൽ തന്നെയാണ് എന്നു വിസ്മരക്കരുത്. ഇറാഖും സിറിയയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഈജിപ്റ്റും എന്തിനേറെ പറയുന്നു യൂറോപ്യൻ രാജ്യമായ തുർക്കിയും ഒക്കെയാണ് ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ബലിയാടുകൾ. സെൻട്രൽ ആഫ്രിക്കയും നൈജീരിയയും ഫിലിപ്പീൻസും മുതൽ സൗദി അറേബ്യയും ഇറാനും വരെയുള്ള രാജ്യങ്ങൾ ഈ ദുരന്തത്തിന്റെ പിടിയിലാണ്. ഇസ്ലാമിക ഭീകരതയുടെ വേദന അറിയാത്ത രാജ്യങ്ങൽ മഷിയിട്ട് നോക്കിയാൽ കണ്ടെത്താൻ കഴിയില്ല.
തൽക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത് ജിസിസി രാഷ്ട്രങ്ങൾ മാത്രമാണ്. എന്നാൽ അവിടങ്ങളിലെ ശാന്തി എത്ര കാലത്തേക്ക് എന്നു വ്യക്തമല്ല. ഭീകരതയുടെ സാമ്പത്തിക സ്രോതസ്സായി നിലനിൽക്കുന്നതുകൊണ്ടാണ് ഈ രാഷ്ട്രങ്ങൾ തൽക്കാലത്തേക്ക് രക്ഷപ്പെട്ടു നിൽക്കുന്നത് എന്നു മറക്കരുത്. ദാവൂദ് ഇബ്രാഹിം മുതൽ അധോലോകത്തിന്റെ പ്രധാന നേതാക്കളും അധോലോക ഇടപാടുകളുടെ പ്രധാന ഇടത്താവളമായി നിൽക്കാൻ കഴിയുന്നിടത്തോളം കാലം മാത്രമേ യുഎഇയ്ക്കും കുവൈറ്റിനും ഖത്തറിനും ഒമാനും ഒക്കെ ഈ സമാധാനം കാത്തു സൂക്ഷിക്കാൻ പറ്റൂ.
സദ്ദാം ഇല്ലാത്ത ലോകം കൂടുതൽ സുരക്ഷിതം ആണ് എന്നു അമേരിക്കൻ പ്രസിഡന്റുമാർ മാറി മാറി പ്രസംഗിച്ചിട്ടും ലോകം കൂടുതൽ അശാന്തമായി മാറുകയാണ് ചെയ്ത്ത്. ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഐസിസിന്റെ പിറവിക്ക് കാരണമായത് സദാമിന്റെ കൊലപാതകം ആയിരുന്നു എന്നു നിസംശയം പറയാം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെൽ ബിൻലാദനെ സൃഷ്ടിച്ചതു പോലെ തന്നെ ആയിരുന്നു സദാമിന്റെ കൊലപാതകം ഐസിസിനെ സൃഷ്ടിച്ചത്. ഇസ്ലാമിക ഭീകരവാദത്തിൽ നിന്നും മനുഷ്യ കുലത്തെ രക്ഷിക്കാൻ ഒട്ടേറെ പരീക്ഷണങ്ങൾ ലോകം നടത്തി നോക്കി. അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അട്ടിമറിച്ചത് മുതൽ സദാം ഹുസൈനെയും കേണൽ ഗഡാഫിയെയും ഉസമാ ബിൻലാദനെയും ഇല്ലാതാക്കിയുള്ള നടപടികൾ ഈ പരീക്ഷണങ്ങളിൽ പെടും. നിർഭാഗ്യ വശാൽ അവയൊക്കെ കൊണ്ട് പാശ്ചാത്യ ലോകത്തിന് എണ്ണശേഖരം വർദ്ധിപ്പിക്കാൻ സാധിച്ചു എന്നല്ലാതെ ഭീകരവാദത്തിന് നേരിയ അളവിൽ പോലും കുറവുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നു മാത്രമല്ല ചില വേർപിരിയലുകൾ ലോകത്തിന്റെ അശാന്തി വർദ്ധിപ്പിച്ചു. ഭീകരവാദവും കൊലപാതകവും പാശ്ചാത്യ ലോകത്തിന്റെ പതിവ് കാഴ്ചയായി മാറി.
സദ്ദാം ഇല്ലാത്ത ലോകം കൂടുതൽ സുരക്ഷിതം ആണ് എന്നു അമേരിക്കൻ പ്രസിഡന്റുമാർ മാറി മാറി പ്രസംഗിച്ചിട്ടും ലോകം കൂടുതൽ അശാന്തമായി മാറുകയാണ് ചെയ്ത്ത്. ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഐസിസിന്റെ പിറവിക്ക് കാരണമായത് സദാമിന്റെ കൊലപാതകം ആയിരുന്നു എന്നു നിസംശയം പറയാം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ഇടപെൽ ബിൻലാദനെ സൃഷ്ടിച്ചതു പോലെ തന്നെ ആയിരുന്നു സദാമിന്റെ കൊലപാതകം ഐസിസിനെ സൃഷ്ടിച്ചത്. ഒപ്പം ബൊക്കോഹറാം പോലെയുള്ള ക്രൂരതയുടെ സംഘടനാ രൂപങ്ങളും പിറന്നു. കൊന്നോ നശിപ്പിച്ചോ ഇല്ലാതാക്കാൻ കഴിയില്ലെന്നും ലോകം എമ്പാടുമുള്ള അനേകരുടെ മനസ്സിൽ ഈ വിഷവിത്തുകൾ വിതക്കപ്പെട്ടു കഴിഞ്ഞു എന്നും ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു.
വെള്ളക്കാരും അടിമകളായി കൊണ്ടുവന്ന കറുത്തവർഗ്ഗക്കാരും മാത്രം ഉണ്ടായിരുന്ന ബ്രിട്ടണിലും യൂറോപ്പിലും അവർ തന്നെ വിളിച്ചു കൊണ്ടു പോയി താമസിപ്പിച്ച ഏഷ്യൻ വംശജർ ഇന്നു അപകടകാരികളായി മാറിയിരിക്കുന്നു. ബ്രിട്ടണിൽ മാത്രം ഭീകരരോട് സന്ധി ചെയ്യാൻ ആഗ്രഹിക്കുന്ന 23, 000 പേരുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ഒരു കണക്ക് സൂചിപ്പിക്കുന്നത്. സിറിയയിലും അഫിഗാനിസ്ഥാനിലും ഇറാക്കിലും പോയി പരിശീലനം ലഭിച്ചു മാതൃരാജ്യത്തിനെതിരെ പോരാടാൻ തയ്യാറായി 5000 ത്തോളം ഏഷ്യൻ വംശജരായ ചെറുപ്പക്കാർ ബ്രിട്ടണിൽ ഉണ്ട്. ഇതു തന്നെയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും.
അഖില എന്ന പെൺകുട്ടി തന്റെ പിതാവിനോട് നടത്തുന്ന സംഭാഷണങ്ങളും കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തു വിട്ട ഒരു യുവത്വത്തിന്റെ വിശ്വാസങ്ങളും മാത്രം മതി ഇതിനു അടിത്തറയായി ചൂണ്ടിക്കാട്ടാൻ. ഹിന്ദുവിനെ കാണുന്നത് പോലും വെറുക്കുന്ന കാര്യമാണ് അഖില പറയുന്നത്. മറ്റു മതങ്ങളെ വെറുക്കണം എന്നും ഇല്ലാതാക്കണം എന്നുമാണ് രണ്ടാമത്തെ ഓഡിയോയിൽ മുസ്ലിം യുവാവ് പറയുന്നത്. ചരിത്രം വ്യക്തമാക്കുന്നത് ഇത് അടിച്ചമർത്തൽ കൊണ്ടും യുദ്ധം കൊണ്ടും ഒന്നും നേടാൻ കഴിയില്ല എന്നു തന്നെയാണ്. തെറ്റിയ വിശ്വാസങ്ങൾ അത്രമേൽ ഒരു തലമുറയുടെ മനസ്സിൽ വിഷം വമിപ്പിച്ചിരിക്കുന്നു. അഖില എന്ന പെൺകുട്ടി തന്റെ പിതാവിനോട് നടത്തുന്ന സംഭാഷണങ്ങളും കഴിഞ്ഞ ദിവസം ടൈംസ് നൗ പുറത്തു വിട്ട ഒരു യുവത്വത്തിന്റെ വിശ്വാസങ്ങളും മാത്രം മതി ഇതിനു അടിത്തറയായി ചൂണ്ടിക്കാട്ടാൻ. ഹിന്ദുവിനെ കാണുന്നത് പോലും വെറുക്കുന്ന കാര്യമാണ് അഖില പറയുന്നത്. മറ്റു മതങ്ങളെ വെറുക്കണം എന്നും ഇല്ലാതാക്കണം എന്നുമാണ് രണ്ടാമത്തെ ഓഡിയോയിൽ മുസ്ലിം യുവാവ് പറയുന്നത്. ഇതൊക്കെ കേവലം ക്രിമിനലുകളുടെ അഭിപ്രായം മാത്രമല്ല, പ്രത്യുത അനേകം പേരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
കൊല്ലാനും വെറുക്കാനും പഠിപ്പിക്കുന്ന ഏതു തത്വ ശാസ്ത്രവും ഇല്ലാതാക്കേണ്ടിയിരിക്കുന്നു. അതു ഇല്ലാതാക്കേണ്ടത് ഭരണകൂടങ്ങളുടെ അടിച്ചമർത്തൽ വഴിയോ അന്ന്യവിശ്വാസികളുടെ പീഡനം വഴിയോ അല്ല. ഒരു അസത്യത്തെയും ആർക്കും അങ്ങനെ ഞെക്കിക്കൊല്ലുക അസാധ്യമാണ്. അതുകൊണ്ട് തന്നെ പരിഹാരം ഉണ്ടാക്കേണ്ടത് ഇസ്ലാമിക വിശ്വാസത്തിന്റെ കാവല്ക്കാരനായ യഥാർത്ഥ വിശ്വാസികൾ തന്നെയാവണം. ഇസ്ലാമിന്റെ പേരിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത് ഇസ്ലാമിക വിരുദ്ധമായ ആശയങ്ങൾ ആണ് എന്നും ഇസ്ലാം മറ്റെല്ലാ മതങ്ങളെയും പോലെ സഹിഷ്ണുതയുടെയും മതമാണ് എന്നും കൂടെയുള്ളവരെ ബോധിപ്പിക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് കഴിയണം.
ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾ പ്രചരിപ്പിക്കുന്ന അബദ്ധങ്ങൾ കണ്ടില്ലെന്ന് നടിച്ചു ഏതെങ്കിലും ഒരു ഇസ്ലാമിക വിശ്വാസി വീട്ടിൽ ഇരുന്നാൽ അവർ നരകദണ്ഡനയ്ക്ക് സ്വയം അർഹത നേടുകയാണ്. അള്ളാഹുവിന്റെയും പ്രവാചകന്റെയും വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു മനുഷ്യ വംശത്തോടു ക്രൂരത കാണിക്കുന്നവരെ തുരത്താൻ അവർ രംഗത്തു വന്നേ മതിയാവൂ. ഇസ്ലാമോഫോബിയ എന്നാരോപിച്ചു മിണ്ടാതിരിക്കുകയും പ്രതിരോധിക്കുകയും ചെയ്തു മതത്തെ വൈകൃതമാക്കുന്ന സുഡാപ്പി കൂട്ടങ്ങളെ നേരിടാൻ ഇവർ രംഗത്തു വരണം. സോഷ്യൽ മീഡിയായിലെ ആശയപ്രചരണം മുതൽ പള്ളികളിലെയും മറ്റും പഠനങ്ങൾ വരെ ഇവർ സജീവമാക്കണം. തീവ്രവാദത്തിനെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്നവരെ നിയമത്തിന് മുൻപിൽ വിട്ടു കൊടുക്കണം.
ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾ പ്രചരിപ്പിക്കുന്ന അബദ്ധങ്ങൾ കണ്ടില്ലെന്ന് നടിച്ചു ഏതെങ്കിലും ഒരു ഇസ്ലാമിക വിശ്വാസി വീട്ടിൽ ഇരുന്നാൽ അവർ നരകദണ്ഡനയ്ക്ക് സ്വയം അർഹത നേടുകയാണ്. അള്ളാഹുവിന്റെയും പ്രവാചകന്റെയും വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു മനുഷ്യ വംശത്തോടു ക്രൂരത കാണിക്കുന്നവരെ തുരത്താൻ അവർ രംഗത്തു വന്നേ മതിയാവൂ.ഇങ്ങനെ യഥാർത്ഥ ഇസ്ലാം ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ മനുഷ്യ വംശത്തെ മഹാദുരന്തത്തിൽ നിന്നും രക്ഷിക്കാൻ പറ്റൂ. ബോംബ് സ്ഫോനടനങ്ങളിൽ നടുങ്ങിയ ലണ്ടനിലെ സാധാരണക്കാരുടെ ആശങ്കയുടെയും കണ്ണുനീരിന്റെയും മുൻപിലൂടെ നടന്നു കൊണ്ടാണ് ഈ ലേഖകൻ ഈ കുറിപ്പ് എഴുതുന്നത്. ട്രെയിനിലൂടെ യാത്ര ചെയ്തപ്പോഴും ഷോപ്പിങ് മാളുകളിലൂടെ നടന്നപ്പോഴും റെസ്റ്റോറന്റുകളിൽ കയറിയപ്പോഴും ഒക്കെ പേടിയുടെയും വെറുപ്പിന്റെയും കാഴച്ചകൾ ഏറെ കണ്ടു. ഈ പേടിയും വെറുപ്പും മനുഷ്യ വംശത്തെ വെണ്ണീരാക്കും മുൻപ് ഇസ്ലാമിന്റെ പേരിൽ മനുഷ്യവംശത്തോടു യുദ്ധം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തേണ്ടി ഇരിക്കുന്നു.
അടിക്കുറിപ്പ് :- ഇസ്ലാമിക ഭീകരവാദം എന്ന വാക്ക് പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഒരു പദമാണ്. അത്തരം ഒരു വാക്കു ഉപയോഗിച്ചാൽ അതു നൽകുന്ന പ്രത്യക്ഷ അർത്ഥം ഇസ്ലാം ഭീകരവാദത്തത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാവും. എന്നാൽ ഇസ്ലാമിന്റെ പേര് പറഞ്ഞ് കൊണ്ടു ചെറിയൊരു ന്യൂനപക്ഷം നടത്തുന്ന മനുഷ്യ വംശത്തിനെതിരെയുള്ള യുദ്ധത്തെ തൽക്കാലം വിശേഷിപ്പിക്കാൻ മറ്റൊരു പദമില്ല. അതുകൊണ്ട് ഇവിടെ പ്രയോഗിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗം ഇസ്ലാമിനെതിരെയുള്ള ഇസ്ലാമിന്റെ പേരിലുള്ള വിവരക്കേടിനെതിരെയാണ് എന്നു കരുതി വായനക്കാർ ക്ഷമിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്