Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദമായപ്പോൾ തിരുത്തി എന്നതുകൊണ്ട് മാത്രം സ്വജനപക്ഷപാതം എന്ന അഴിമതിയേക്കാൾ കടുത്ത രോഗം മാറുകയില്ല; ജയരാജന്റേത് അഞ്ജു ബോബി ജോർജ് ചെയ്തതിനേക്കാൾ ഗുരുതരമായ പിശക്; ഫണ്ട് പിരിക്കാനുള്ള യോഗ്യത കൊണ്ടു മാത്രം മന്ത്രിയായി തുടർന്നാൽ പിണറായി താങ്കൾ എത്ര പാൽപ്പായസം ഉണ്ടാക്കിയാലും അതിന്റെ രുചി കയ്‌പ്പ് തന്നെയാകും

വിവാദമായപ്പോൾ തിരുത്തി എന്നതുകൊണ്ട് മാത്രം സ്വജനപക്ഷപാതം എന്ന അഴിമതിയേക്കാൾ കടുത്ത രോഗം മാറുകയില്ല; ജയരാജന്റേത് അഞ്ജു ബോബി ജോർജ് ചെയ്തതിനേക്കാൾ ഗുരുതരമായ പിശക്; ഫണ്ട് പിരിക്കാനുള്ള യോഗ്യത കൊണ്ടു മാത്രം മന്ത്രിയായി തുടർന്നാൽ പിണറായി താങ്കൾ എത്ര പാൽപ്പായസം ഉണ്ടാക്കിയാലും അതിന്റെ രുചി കയ്‌പ്പ് തന്നെയാകും

എഡിറ്റോറിയൽ

ഴിമതി, ധൂർത്ത്, സ്വജനപക്ഷപാതം, സമുദായ പ്രീണനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലൂടെ കേരളത്തെ ലോകത്തിന് മുൻപിൽ യുഡിഎഫ് സർക്കാർ നാണം കെടുത്തിയതിന്റെ പ്രതിഫലനമായിരുന്നു ഇടതുപക്ഷം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തോടെ ഇടത് സർക്കാരിനെ ജനങ്ങൾ ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ ഭരണം ഏൽപ്പിച്ചത്. ആ വിജയത്തിന്റെ കാരണങ്ങൾ ഒരുപാട് ചർച്ച ചെയ്‌തെങ്കിലും ആത്യന്തികമായി യുഡിഎഫ് സർക്കാരിന്റെ വീഴ്‌ച്ചകളോടുള്ള ജനങ്ങളുടെ പ്രതിഷേധം തന്നെയായിരുന്നു. നിർഭാഗ്യവശാൽ ഈ സർക്കാർ അധികാരമേറ്റ് 100 ദിവസം തികഞ്ഞപ്പോഴും യുഡിഎഫ് സർക്കാരിനെ ബാധിച്ചിരുന്ന ചില രോഗങ്ങൾ എങ്കിലും ബാധിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.

രാജ്ഭവൻ വെറുതേ കിട്ടുമായിരിക്കവേ സത്യപ്രതിജ്ഞക്കായി മുടക്കിയ ലക്ഷങ്ങൾ, ഡൽഹിയിലെ ഇംഗ്ലീഷ് പത്രങ്ങളിൽ അടക്കം നൽകിയ പരസ്യങ്ങൾ തുടങ്ങിയ ധൂർത്തിന്റെ ഒരു നിര ഉദാഹരണങ്ങളായിരുന്നു തുടക്കം. പാർട്ടിക്ക് വേണ്ടപ്പെട്ടവരെ സ്ഥലം മാറ്റിയും പ്രൊമോഷൻ നൽകിയും നടത്തിയ ഇടപെടലുകൾ ആയിരുന്നു പിന്നീട് വാർത്തകളിൽ നിറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തെ കുറിച്ചുള്ള പരാതികൾക്ക് ഇപ്പോഴും അന്ത്യമില്ല. ഭരണകക്ഷിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ യൂണിയനിൽ പെട്ടവരെ ശത്രുതയോടെ കരുതി നടത്തുന്ന സ്ഥലംമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ഇങ്ങനെ ഒക്കെ ആണെങ്കിലും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രസ്താവനകളെ ഏറെ പ്രതീക്ഷയോടെയാണ് കേരളം സ്വീകരിച്ചത്. ധനമന്ത്രി തോമസ് ഐസക്ക്, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, പൊതുമാരാമത്ത് മന്ത്രി ജി സുധാകരൻ, വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തുടങ്ങിയവരുടെ ഓരോ പ്രസ്താവനയും ജനം കയ്യടിയോടെയാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥ മനോഭാവത്തിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓഫീസ് സമയത്ത് ഓണാഘോഷം നിരോധിച്ചതടക്കം ഒട്ടേറെ കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് സാധാരണക്കാർ കയ്യടി നൽകി. വെള്ളാനകളെ ഇല്ലാതാക്കാനും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനും ഒക്കെ മുഖ്യമന്ത്രി എടുത്ത ശ്രമങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

എന്നാൽ പല പ്രഖ്യാപനങ്ങളും വെറും വാക്കുകൾ മാത്രമാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചു വിടാനുള്ള ശ്രമം ഉപേക്ഷിച്ചു എന്നു മാത്രമല്ല ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ എന്ന പേരിൽ മറ്റൊരു വെള്ളാനക്ക് കൂടി ജന്മം നൽകുകയാണ് സർക്കാർ ചെയ്തത്. പൊതുമേഖലയിലെ പണം ധൂർത്തടിക്കുന്ന മറ്റൊരു വെള്ളാനയുടെ മടയിൽ യാതൊരു യോഗ്യതയും ഇല്ലാത്ത മന്ത്രി ബന്ധുവിനെ തിരുകി കയറ്റിയെന്നതാണ് ഇരുതലമൂർച്ചയുള്ള ഏറ്റവും ഒടുവിലത്തെ പിശക്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയായും ഒരേ പോലെ രംഗത്ത് വന്നപ്പോൾ വിവാദം ഉണ്ടായ രണ്ടാം ദിവസം തീരുമാനം റദ്ദ് ചെയ്തു സർക്കാർ അന്തസ്സ് കാട്ടി എന്നു പറയാതെ വയ്യ.

എന്നിരുന്നാലും പിണറായി വിജയൻ നേതൃത്വം നൽകുന്ന ഒരു സർക്കാരിൽ നിന്നും ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചത് ഒരു മാറ്റം പ്രതീക്ഷിച്ചിരുന്ന കേരളീയർക്ക് വലിയ ഷോക്ക് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. എന്തെല്ലാം ന്യായങ്ങൾ നിരത്തിയാലും പി കെ സുധീറിനെ കെഎസ്‌ഐഇ മാനേജിംങ് ഡയറക്ടറായി നിയമിക്കാൻ ആലോചിച്ചത് തന്നെ ഗുരുതരമായ പിശകാണ്. ഒരു തരത്തിലുള്ള മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും പരിചയവും മാനേജ്‌മെന്റ് വിദ്യാഭ്യാസവും പരിചയവും ഇല്ല എന്നതാണ് ഈ നിയമനം തെറ്റായി പോയി എന്നു പറയുന്നതിലെ ഏറ്റവും ആദ്യത്തെ കാരണം. വെറും ഒരു ബിഎ കാരൻ കയറി ഇരിക്കേണ്ട ഒരു തസ്തികയല്ലത്. കേരളത്തിലെ അടിസ്ഥാന വികസനത്തിന് വലിയ സംഭാവനകൾ നൽകേണ്ട ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത് മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം ഉള്ളവർ തന്നെയാകണം. ഐഎഎസുകാരെയാണ് സാധാരണഗതിക്ക് ഇത്തരം സ്ഥാപനങ്ങൾ ഏൽപ്പിക്കുക. എംബിഎ ഉള്ള ഐഎഎസുകാരെ എന്ന് നിയമം മാറ്റേണ്ട സമയം ആയിരിക്കുമ്പോഴാണ് പയ്യന്നൂർ കോളേജിലൂടെ ഉഴപ്പി നടന്നു തട്ടിമുട്ടി ബിഎ എടുത്ത ഒരുത്തനെ ഇതിന്റെ മുഖ്യ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.പിണറായി വിജയൻ നേതൃത്വം നൽകുന്ന ഒരു സർക്കാരിൽ നിന്നും ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചത് ഒരു മാറ്റം പ്രതീക്ഷിച്ചിരുന്ന കേരളീയർക്ക് വലിയ ഷോക്ക് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. എന്തെല്ലാം ന്യായങ്ങൾ നിരത്തിയാലും പി കെ സുധീറിനെ കെഎസ്‌ഐഇ മാനേജിംങ് ഡയറക്ടറായി നിയമിക്കാൻ ആലോചിച്ചത് തന്നെ ഗുരുതരമായ പിശകാണ്. ഒരു തരത്തിലുള്ള മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും പരിചയവും മാനേജ്‌മെന്റ് വിദ്യാഭ്യാസവും പരിചയവും ഇല്ല എന്നതാണ് ഈ നിയമനം തെറ്റായി പോയി എന്നു പറയുന്നതിലെ ഏറ്റവും ആദ്യത്തെ കാരണം. 

പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിക്ക് ആളെ എടുക്കുമ്പോൾ പുലർത്തേണ്ട ചില മിനിമം മര്യാദകൾ ഉണ്ട്. മാറി മാറി വരുന്ന സർക്കാരുകൾ തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനായി ഈ ചട്ടങ്ങളിൽ മാറ്റവും വരുത്താറുണ്ട്. അങ്ങനെ മാറ്റം വരുത്തിയ ഒരു ചട്ടത്തിന്റെ പരിധിയിൽ പോലും നിൽക്കുന്നതായിരുന്നില്ല ഈ നിയമനം എന്നതാണ് രണ്ടാമത്തെ കാരണം. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നതാണ് തുല്ല്യ യോഗ്യതയുള്ളവർക്ക് തുല്ല്യ പരിഗണന എന്ന കാര്യം. നിർഭാഗ്യവശാൽ പല ചട്ടങ്ങളും ഉണ്ടാക്കി അതൊക്കെ നമ്മൾ കാലാകാലങ്ങളിൽ മറികടക്കുകയാണ്. സുധീറിന്റെ നിയമനത്തിൽ അത്തരം സാധാരണ ചട്ടങ്ങൾ പോലും പാലിച്ചില്ല എന്ന ഖേദകരമായ സാഹചര്യം ഉണ്ട്. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഇന്റർവ്യൂ പോലും നടത്താതെയാണ് സുധീറിനെ നിയമിച്ചത്.

ഇനി അഥവാ ഈ സുധീറിന് മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും തൊഴിൽ പരിചയം ഉണ്ടെന്ന് കരുതുക. ചട്ടങ്ങൾ ഒക്കെ പാലിച്ചാണ് നിയമിച്ചതെന്ന് കുരതുക. എങ്കിൽ പോലും ജനാധിപത്യ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു മന്ത്രിക്ക് സാധാരണക്കാരനായ ഒരാളെ ഇത്രയും നിർണ്ണായകമായ സ്ഥലത്ത് നിയമിക്കാൻ സാധിക്കില്ല. അഴിമതി പോലെ തന്നെ തെറ്റും നിയമവിരുദ്ധവുമാണ് സ്വജനപക്ഷപാതം. സത്യപ്രതിജ്ഞ ലംഘനവും അഴിമതി വിരുദ്ധ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ കാര്യവുമാണ് സുധീറിന്റെ നിയമനം വഴി ഇ പി ജയരാജൻ ചെയ്തത്. പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ അടക്കമുള്ള രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് പോലെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം ആയിരുന്നില്ല ഇത്തരം പ്രൊഫഷണൽ കേസുകൾ. രാജ്യത്തിന്റെ സ്വത്ത് ധൂർത്തടിക്കുന്നതിനും അഴിമതിക്ക് വളം വച്ചു കൊടുക്കുന്നതിനും ഭരണഘടനാപരമായി മറ്റുള്ളവർക്ക് ലഭിക്കേണ്ട അവസരം നഷ്ടപ്പെടുത്തുന്നതിനും മാത്രമേ ഇത്തരം തീരുമാനങ്ങൾ വഴി തെളിക്കൂ.

ഇങ്ങനെ പദവിയിൽ എത്തുന്നവരെ ആ സ്ഥാപനം ഇല്ലാതാക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവരുടെ ഇടപെടലുകൾ തീർച്ചയായും സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി ആയിരിക്കുമെന്ന് തീർച്ച. പിഎസ്‌സി ടെസ്റ്റെഴുതി ഒരു എൽഡി ക്ലർക്ക് പോലും ആകാൻ യോഗ്യതയില്ലാത്തവർ പഠിച്ച് കഷ്ടപ്പെട്ട് ഉന്നത പദവിയിൽ എത്തിയ അനേകരെ ഭരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് ഇവിടെ ഉണ്ടാവുക. അത് രാഷ്ട്രീയ നേതൃത്വമാണെങ്കിൽ ജനാധിപത്യ വ്യവസ്ഥകൾ അംഗീകരിക്കും. എന്നാൽ ഒരു മന്ത്രിയുടെ ബന്ധു എന്ന നിലയിൽ ഇത്തരം അവതാരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇടിയുന്നത് ജനാധിപത്യത്തിന്റെ കൂടി അന്തസ്സാണ്.കോൺഗ്രസ്സും കേരള കോൺഗ്രസ്സും ഒക്കെ കാലാകാലങ്ങളിൽ ഇങ്ങനെ പാരമ്പര്യമായി രാഷ്ട്രീയം കളിക്കുന്നുണ്ടാകാം. അത് സിപിഐ(എം) ആവർത്തിക്കുമ്പോൾ ദുരന്തത്തിന്റെ കാഠിന്യം കൂടുതൽ ആവുകയാണ്.

കോൺഗ്രസ്സും കേരള കോൺഗ്രസ്സും ഒക്കെ കാലാകാലങ്ങളിൽ ഇങ്ങനെ പാരമ്പര്യമായി രാഷ്ട്രീയം കളിക്കുന്നുണ്ടാകാം. അത് സിപിഐ(എം) ആവർത്തിക്കുമ്പോൾ ദുരന്തത്തിന്റെ കാഠിന്യം കൂടുതൽ ആവുകയാണ്. രാഷ്ട്രീയ നിയമനം ആയിരുന്നു ഈ പോസ്റ്റുകളുടേതെങ്കിൽ കൂടി സുധീറിനെയും ദീപ്തിയെയും പോലെയുള്ളവരെ നിയമിക്കുന്നത് സാധൂകരിക്കാൻ സാധിക്കുമായിരുന്നില്ല. രാഷ്ട്രീയ നിയമനങ്ങൾക്ക് പരിഗണിക്കേണ്ടത് രാഷ്ട്രീയ പരിചയം ഉള്ളവരെയാകണം. അവിടെയും സ്വന്തക്കാർക്കും ബന്ധുക്കാർക്കും പരിഗണന നൽകരുത്. ചിന്ത ജെറോമിനെപ്പോലെയുള്ളവരുടെ നിയമനത്തെ അംഗീകരിച്ചു കൊണ്ടാണ് ഇതു പറയുന്നത്. എന്നു വച്ചാൽ പ്രൊഫഷണൽ നിയമനത്തിനോ രാഷ്ട്രീയ നിയമനത്തിനോ അർഹതയില്ലാത്ത സുധീറിനെയും ദീപ്തിയെയും പോലെയുള്ളവരെ തിരുകി കയറ്റുക വഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ശ്രീ ജയരാജൻ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ് എന്നർത്ഥം.

ജയകുമാർ എന്നൊരാൾ മറുനാടന്റെ വാർത്തയുടെ അടിയിൽ എഴുതിയ ഒരു കമന്റിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

''സർക്കാരിന് വിവേചനപൂർവ്വം നിയമനം നടത്താവുന്ന തസ്തികകളിൽ സംഘടനക്കുവേണ്ടി സ്വന്തം കാര്യം നോക്കാതെ പ്രവർത്തിച്ച ആളുകൾക്ക് നിയമനം കൊടുക്കുന്നത് ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അത് തെറ്റാണെങ്കിലും ന്യായീകരണമുണ്ട്. ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന തസ്തികകളിൽ നേരിട്ട് പൊട്ടിവീണ ഈ മന്ത്രി ബന്ധുക്കളുടെയും നേതാക്കന്മാരുടെ പുത്രന്മാരുടെയും പേരുകൾ പാർട്ടിക്കുവേണ്ടിയും നാടിനുവേണ്ടിയും എന്തെങ്കിലും ത്യാഗം ചെയ്തവരുടെ കൂട്ടത്തിൽ കേട്ടിട്ടില്ലല്ലോ. നാട്ടുകാരായ സാധാരണക്കാരുടെ മക്കൾ എസ് എഫ് ഐക്കും ഡിവൈഎഫ്‌ഐക്കും വേണ്ടി പഠിപ്പുമുടക്കുകയും തല്ലുകൊള്ളുകയും ചെയ്തപ്പോൾ ഈ മന്ത്രിബന്ധുക്കൾ നാട്ടിലെയും വിദേശത്തെയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയായിരുന്നു. തങ്ങളുടെ കുടുംബക്കാർ അധികാര സ്ഥാനങ്ങളിൽ എത്തുമ്പോൾ അവർ കർട്ടന് പിന്നിൽ നിന്ന് പെട്ടെന്ന് മുന്നിൽ വന്നു ഉന്നത സ്ഥാനങ്ങളിൽ അവരോധിതരാകുന്നു!

പിഎച്ച്ഡിക്കാർ ചവറുപോലെ തേരാപാരാ തെണ്ടി നടക്കുന്ന നമ്മുടെ നാട്ടിൽ വെറും ബിരുദധാരികളായ മന്ത്രിബന്ധുക്കൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജനറൽ മാനേജർമാരായി നേരിട്ട് നിയമനം തരപ്പെടുത്തുന്നു. അത്തരത്തിലൊരു തീരുമാനം തിരുത്തി എന്നും പറഞ്ഞു മേനിനടിക്കുന്ന സുഹൃത്തുക്കളോട് സഹതാപം തോന്നുന്നു. കാരണം അത് സ്വയം തിരുത്തിയതല്ല, മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വിവാദങ്ങൾ ഉണ്ടാക്കിയപ്പോൾ നിൽക്കക്കള്ളിയില്ലാതെ നിയമനം തിരുത്തേണ്ടി വന്നതാണ്. തിരുത്തൽ ഉത്തരവിൽ പറയുന്നതാകട്ടെ നിയമനം കിട്ടിയ ആള് കൂടുതൽ സമയം ചോദിച്ചതിനാൽ ആണ് റദ്ദാക്കുന്നത് എന്നാൽ ഇനി തിരുതാത്തവ വേറെയുണ്ട് താനും. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന കൗണ്ടർ പ്രോപഗാൻഡ യഥാർത്ഥത്തിൽ ഇത്തരം തെറ്റായ തീരുമാനങ്ങൾ ഈ പ്രസ്ഥാനത്തെ എത്രത്തോളം പ്രതിരോധത്തിലാക്കി എന്ന് വെളിവാക്കുകയാണ് ചെയ്യുന്നത്. നിരാശ തോന്നുന്നു''

ഈ രണ്ട് പാരഗ്രാഫ് കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ണു തുറന്ന് വായിക്കേണ്ടതാണ്. മുൻപ് മന്ത്രിയും ഇപ്പോൾ എംപിയും ആയിരിക്കുന്ന ശ്രീമതി ടീച്ചറേക്കാൾ എത്രയോ പ്രവർത്തന പരിചയവും കഷ്ടപ്പാടും നടത്തിയ അനേകം പേർ ഇപ്പോഴും ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാതെ ഇവിടെയുണ്ട്. ശ്രീമതിയെപ്പോലെയുള്ളവർക്ക് ഈ പദവികൾ ഏൽപ്പിച്ചത് തന്നെ അനർഹമാണെന്ന് പറയേണ്ടി വരും. എന്നിട്ടും മതിവരാതെ മകനെ പിൻവാതിലിലൂടെ തിരുകി കയറ്റാനുള്ള വ്യഗ്രതയും അതിന് ചിറ്റപ്പൻ നടത്തിയ കൂട്ടികൊടുപ്പും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം ആണ് സൂചിപ്പിക്കുന്നത്. ഇതേ ശ്രീമതി സ്വന്തം മരുമകളെ പേഴ്‌സണൽ സ്റ്റാഫായി തിരുകി കയറ്റി ഗസറ്റഡ് ഓഫീസറാക്കി മാറ്റിയിട്ടും അവർക്ക് സ്ഥാനക്കയറ്റം വരെ ലഭിക്കുകയും വീണ്ടും ഒരു തെമ്മാടിത്തരം കാട്ടാൻ ധൈര്യം കാണിക്കുകയും ചെയ്തത് വഴി പരിഹാസ്യരാവുന്നത് സിപിഐ(എം) എന്ന പ്രസ്ഥാനവുമാണ്.

ശ്രീമതി ടീച്ചർക്ക് ഇതു ആവർത്തിക്കാൻ ധൈര്യം വന്നു എന്നതും തുടർച്ചയായി ഇപി ജയരാജൻ ഇത്തരം ആരോപണങ്ങളിൽ പെടുന്നു എന്നതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. അടിസ്ഥാനപരമായ ചില മാറ്റങ്ങൾ വരുത്താൻ പിണറായി സർക്കാർ ശ്രമിക്കുന്നുണ്ട് എന്നു സമ്മതിക്കാതെ വയ്യ. വയോധികർക്കും വിധവകൾക്കും കർഷകർക്കും ഒക്കെ പെൻഷൻ കുടിശിക തീർത്തു കൊടുത്തത് മാത്രം മതി പിണറായി സർക്കാരിന്റെ മാനുഷികമായ ആ മുഖം കാണാൻ. കൂടാതെയാണ് അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി നടത്തുന്ന മറ്റ് ശ്രമങ്ങൾ. എന്നാൽ അതിനിടയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാക്കുന്നത് ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളുടെയും ശോഭ കെടുത്തും. സോഷ്യൽ മീഡിയ ഏറെ സജീവമായ ഈ കാലത്ത് ആരും അറിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നു തിരിച്ചറിയുക. ഇത്തരം പ്രവർത്തനങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പിണറായി സർക്കാരിന് ഈ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല.

ഇപി ജയരാജനെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തി തന്നെ വേണം ഈ വിഷയം കൈകാര്യം ചെയ്യാൻ. മികച്ച ഫണ്ട് കളക്ടർ എന്നു മാത്രം ആകരുത് മന്ത്രിയാകാനുള്ള യോഗ്യത. പാർട്ടി സീനിയോറിറ്റി അനനുസരിച്ച് മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനാണ് ഇപി ജയരാജൻ. എന്നാൽ ജയരാജന്റെ ഇത്തരം ഇടപെടലുകൾ പിണറായി സർക്കാരിന്റെ ശോഭ കെടുത്തും എന്നതിനാൽ അതിനുള്ള അവസരം ഇനി നൽകരുത്. അഞ്ജു ബോബി ജോർജും ഇപിയും തമ്മിലുള്ള ഭിന്നതയിൽ അഞ്ജുവിനെതിരെ കടുത്ത നിലപാട് എടുത്ത മാദ്ധ്യമം ആണ് ഞങ്ങളുടേത്. അതിന്റെ പ്രധാന കാര്യം അഞ്ജു സ്വന്തം സഹോദരനെ സ്പോർട്സ് കൗൺസിലിൽ തിരുകി കയറ്റിയത് മാത്രം ആയിരുന്നു. അതിനേക്കാൾ വലിയ കുറ്റമാണ് അന്ന് അഞ്ജുവിനെതിരെ നിലപാടെടുത്ത ജയരാജൻ ഇപ്പോൾ ചെയ്തതെന്ന് പറയാതെ വയ്യ.മുൻപ് മന്ത്രിയും ഇപ്പോൾ എംപിയും ആയിരിക്കുന്ന ശ്രീമതി ടീച്ചറേക്കാൾ എത്രയോ പ്രവർത്തന പരിചയവും കഷ്ടപ്പാടും നടത്തിയ അനേകം പേർ ഇപ്പോഴും ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാതെ ഇവിടെയുണ്ട്. ശ്രീമതിയെപ്പോലെയുള്ളവർക്ക് ഈ പദവികൾ ഏൽപ്പിച്ചത് തന്നെ അനർഹമാണെന്ന് പറയേണ്ടി വരും. എന്നിട്ടും മതിവരാതെ മകനെ പിൻവാതിലിലൂടെ തിരുകി കയറ്റാനുള്ള വ്യഗ്രതയും അതിന് ചിറ്റപ്പൻ നടത്തിയ കൂട്ടികൊടുപ്പും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം ആണ് സൂചിപ്പിക്കുന്നത്.

ഒട്ടും സമയം കളയാതെ ജയരാജനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനമാണ് പിണറായി കാണിക്കേണ്ടത്. പകരം ആരെ നിയമിച്ചാലും ശരി സ്പോർട്സ്, സിനിമ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമെങ്കിലുമായി ശ്രീ ഗണേശ്‌കുമാറിനെ മന്ത്രിയാക്കുന്ന കാര്യവും പരിഗണിക്കേണ്ടത് ആവശ്യമാണ്. രണ്ട് മേഖലയും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ പിരിചയമുള്ള ഗണേശ് കുമാറിനെ ഇതു വച്ചു മാത്രം എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിക്കൂ. വ്യവസായ മന്ത്രിയുടെ പാർട്ട് ടൈം പരിപാടിയായ സ്‌പോർട്‌സിൽ പ്രത്യേകിച്ച് ഒരു പരിപാടിയും നടക്കുന്നില്ല എന്നോർക്കണം. ചില ഉപാജാപകർ കൊണ്ട് കൊടുക്കുന്ന കൂട്ടഓട്ടവും സെമിനാറും മാത്രമായി നടക്കുകയാണ് ഇപ്പോഴത്തെ സ്പോർട്സ് വികസനം. ഈ മാറ്റത്തിനോടൊപ്പം അതു കൂടി നടന്നാൽ കേരളത്തിൽ വലിയ മാറ്റം തന്നെ സംഭവിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP